Robi🥀
10K views
27 days ago
#😱 മലയാള താരം വിവാഹിതയായി; 19-കാരിക്ക് 31-കാരൻ വരൻ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ദേവപ്രിയയുടെ വിവാഹവാര്‍ത്തയ്ക്കു പിന്നാലെ വിവാദങ്ങളും സജീവമാകുന്നു. ദേവപ്രിയയും വരനും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. വിവാഹിതയായ വിവരം ദേവപ്രിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ആരാധകശ്രദ്ധ നേടിയ ദേവപ്രിയ എൽഎൽബി വിദ്യാർഥിയാണ്. സൈക്കോളജിസ്റ്റും പെർഫോമിങ് ആർട്ടിസ്റ്റുമാണ് ദേവപ്രിയയുടെ വരൻ ജിഷ്ണു കെ. മനോജ്. പുതിയൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹിതയായ കാര്യം ദേവപ്രിയ പുറത്തുവിട്ടത്. പത്തൊമ്പതുകാരിയായ ദേവപ്രിയ വിവാഹം കഴിച്ചത് 31 കാരനെയാണെന്നും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹമെന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് പുതിയ അക്കൗണ്ടിലൂടെ വിശദീകരണവുമായി ദേവപ്രിയ നേരിട്ടെത്തിയത്. വീട്ടുകാർ തന്നെയാണ് ജിഷ്ണുവിനെ പരിചയപ്പെടുത്തി തന്നതെന്നും രണ്ട് വർഷത്തെ സൗഹൃദത്തിന് പിന്നാലെയാണ് വിവാഹം എന്ന തീരുമാനത്തിൽ എത്തിയതെന്നും ദേവപ്രിയ പറയുന്നു. ജിഷ്ണുവുമായുള്ള പ്രായവ്യത്യാസവും അതിന്റെ പ്രശന്ങ്ങളും വ്യക്തമായി അറിയാം. വീട്ടിൽ സംസാരിച്ചിട്ടും വിവാഹത്തിന് സമ്മതിച്ചില്ല. അതിനാൽ ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു, ദേവപ്രിയ വെളിപ്പെടുത്തി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആരെയെങ്കിലും വിവാഹം ചെയ്യാനോ പിന്നീട് വിവാഹമോചനം നേടാനോ കഴിയില്ലെന്നും ദേവപ്രിയ പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, വിവാഹ വിഷയത്തിൽ സംഭവിച്ച കാര്യങ്ങൾ വിശദമാക്കി ദേവപ്രിയയുടെ സഹോദരൻ രംഗത്തെത്തി. ദേവപ്രിയയുടെ പഴയ അക്കൗണ്ടിലൂടെയാണ് കുടുംബം ഇക്കാര്യത്തിൽ വിശദീകരണം പങ്കുവച്ചത്. വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ദേവപ്രിയ വിവാഹം ചെയ്തതതെന്ന് സഹോദരൻ ആരോപിച്ചു. കോളജിൽ പോയപ്പോൾ ‘ജിഷ്ണുവിനൊപ്പം പോകുന്നു’ എന്ന് അറിയിച്ചു. പിന്നീട് ദേവപ്രിയയുടെയും ജിഷ്ണുവിന്റെയും ഫോണുകൾ സ്വിച്ച് ഓഫായി. പിറ്റേന്ന് വിവാഹ ഫോട്ടോ കണ്ടപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും സഹോദരൻ കുറിച്ചു.