Kerala Police
924 views
3 days ago
പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ പുഞ്ചേരി ഭാഗത്തെത്തിയ പോലീസ് സംഘം നിലവിളി കേട്ട് ജീപ്പ് നിർത്തി കാര്യം അന്വേഷിച്ചപ്പോഴാണ് 4 വയസുകാരൻ മുഹമ്മദ്‌ സിയാൻ കിണറ്റിൽ വീണതറിഞ്ഞത്. സമയം പാഴാക്കാതെ കിണറ്റിലേക്ക് ഇറങ്ങിയ സബ് ഇൻസ്‌പെക്ടർ അതുൽ പ്രേം ഉണ്ണിയും സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും മുങ്ങിതാണുകൊണ്ടിരുന്ന ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു എ.എസ്.ഐ, കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. #കേരളാപോലീസ്