Najusha
605 views
3 days ago
#സ്പെഷ്യൽ സ്റ്റോറീസ് ✍പ്രസവിച്ച കുഞ്ഞിനെ നെഞ്ചോട് ചേർത്ത് “മോളേ കാണാൻ അച്ഛൻ ഇപ്പോൾ വരും” എന്നവൾ പറയുമ്പോൾ കണ്ടുനിന്ന ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. കുഞ്ഞിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിൽ അയാൾ എത്തിയത് ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ജീവനറ്റ ശരീരമായി🙏🙏😥😥 മഹാരാഷ്ട്രയിലെ സത്താറയിലുള്ള ദാരെ എന്ന കൊച്ചു ഗ്രാമം അന്ന് ഉത്സവപ്രതീതിയിലായിരുന്നു. അതിർത്തിയിലെ മഞ്ഞുമലകളിൽ കാവൽ നിൽക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട മകൻ, പ്രമോദ് ജാദവ് അവധിക്ക് വരുന്നുണ്ട്. ഇത്തവണത്തെ വരവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ താൻ അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവാർത്തയുമായാണ് പ്രമോദ് ലഡാക്കിൽ നിന്നും വണ്ടി കയറിയത്. ഭാര്യ ഋതുജ നിറവയറുമായി പ്രസവത്തിനായി ആശുപത്രിയിലായിരുന്നു. കുഞ്ഞിന്റെ മുഖം കാണാനും, ആ കുഞ്ഞിക്കൈകളിൽ ഒന്ന് തൊടാനും പ്രമോദ് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് ആ ഗ്രാമത്തിന് മുഴുവൻ അറിയാമായിരുന്നു. "എന്റെ കുഞ്ഞ് വരാൻ പോകുന്നു, ഞാനൊന്ന് വേഗം ചെല്ലട്ടെ" എന്ന് പറഞ്ഞ് കൂട്ടുകാരോട് യാത്ര പറയുമ്പോൾ പ്രമോദിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. എന്നാൽ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. കുഞ്ഞിന്റെ ജനനത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സത്താറയിൽ വെച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ പ്രമോദിന്റെ ജീവൻ പൊലിഞ്ഞു. ഒരു വലിയ ട്രക്ക് ആ സ്വപ്നങ്ങൾക്ക് മേൽ പാഞ്ഞുകയറി. അച്ഛനാകാൻ പോകുന്ന സന്തോഷത്തിൽ പാറിപ്പറന്ന ആ ജീവൻ, കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ കാത്തുനിൽക്കാതെ യാത്രയായി. പ്രമോദ് മരിച്ച് ഏകദേശം 8 മണിക്കൂർ കഴിഞ്ഞപ്പോൾ, ആശുപത്രി കിടക്കയിൽ ഋതുജ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പുറത്ത് തന്റെ ഭർത്താവ് ചേതനയറ്റ് കിടക്കുന്നു എന്ന സത്യം അറിയാതെ, അവൾ തന്റെ കുഞ്ഞിനെ മാറോട് ചേർത്തു. "അച്ഛൻ ഇപ്പോ വരും" എന്ന് ആ പിഞ്ചുകുഞ്ഞിനോട് പറയുമ്പോൾ, ആശുപത്രി വരാന്തയിൽ കൂടിനിന്ന ബന്ധുക്കളുടെ നെഞ്ച് തകരുകയായിരുന്നു. ഒടുവിൽ വളരെ കഷ്ട്ടപ്പെട്ട് ആ സത്യം അവളെ അറിയിക്കേണ്ടി വന്നു. ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാൻ, പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട ആ അമ്മ ആശുപത്രിയിലെ സ്ട്രെച്ചറിൽ കിടന്നുകൊണ്ട് ശ്മശാനത്തിലെത്തി. കൂടെ , വെറും 8 മണിക്കൂർ മാത്രം പ്രായമുള്ള ആ പിഞ്ചുകുഞ്ഞും. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ പ്രമോദിന്റെ മൃതശരീരത്തിന് അരികിലേക്ക് ആ സ്ട്രെച്ചർ നീങ്ങി. ഒരു കൈകൊണ്ട് തന്റെ കണ്ണീർ തുടയ്ക്കാനും, മറുകൈകൊണ്ട് കുഞ്ഞിനെ അച്ഛന്റെ മുഖത്തേക്ക് കാണിച്ചുകൊടുക്കാനും ആ അമ്മ പാടുപെട്ടു. കണ്ടുനിന്ന ഗ്രാമവാസികൾക്കും പട്ടാളക്കാർക്കും ആ കാഴ്ച താങ്ങാനായില്ല. "മോളേ, ഇതാണ് നിന്റെ അച്ഛൻ..." എന്ന് പറഞ്ഞ് ഋതുജ പൊട്ടിക്കരഞ്ഞപ്പോൾ, ആ ഗ്രാമം ഒന്നാകെ വിറങ്ങലിച്ചു പോയി. ജനിച്ച ഉടനെ അച്ഛന്റെ മടിയിൽ കിടക്കേണ്ടിയിരുന്ന ആ കുഞ്ഞ്, അച്ഛന്റെ മുഖം ആദ്യമായി കണ്ടത് മരണക്കിടക്കയിലാണ്. അച്ഛന്റെ സ്നേഹം എന്തെന്നറിയുന്നതിന് മുമ്പേ അവൾക്ക് അച്ഛനെ നഷ്ടമായി. ഒരുപക്ഷെ, സ്വർഗ്ഗത്തിലിരുന്ന് പ്രമോദ് തന്റെ മകളെ കണ്ട് പുഞ്ചിരിക്കുന്നുണ്ടാവാം. അപ്പോഴും ഭൂമിയിൽ അയാൾ അവശേഷിപ്പിച്ചു പോയ ആ വിടവ്... അത് ഒരിക്കലും നികത്താനാവില്ല.🌹🌹😢😢