🩺കുഞ്ഞൂഞ്ഞ്🚴‍♂️
1.7K views
2 days ago
#🥺 വേദനയിൽ പിടഞ്ഞ് ദീപക്കിന്റെ കുടുംബം; ഷിംജിത ഒളിവിൽ; ബസിലെ വിഡിയോ എഡിറ്റ് ചെയ്തു! #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റർ ചെയ്തയുടൻ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്.ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിനു മൊഴി നൽകി. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല.

More like this