Suresh Malayanthery
354 views
1 days ago
ചെങ്കൽ ചൂള...(13) "എടീ പെണ്ണേ... അവൻ്റെയല്ല... നിൻ്റെ അധോഗതിയായിരിക്കും" "മറിയാമ്മച്ചേടത്തി നല്ലവണ്ണം അവൻൻൻ്റെ side പറയുന്നുണ്ട്... മറിയാമ്മച്ചേടത്തി അവൻ്റെ പോക്കററിലാണോ അതോ അവൻ മറിയാമ്മച്ചേടത്തിയുടെ പോക്കററിലാണോ?" "പോക്കററിലാകാൻ ഇതെന്തോന്നാടീ ലോട്ടറി ടിക്കററാണോ?" "മറിയാമ്മച്ചേടത്തിയ്ക്ക് ലോട്ടറി അടിച്ചെന്നാ തോന്നുന്നത്" "എടീ അവൻ ഇത് വല്ലതും കേട്ടാലുണ്ടല്ലോ നിന്നെ കൊന്നു കളയും" "എൻ്റെ മറിയാമ്മച്ചേടത്തീ... അവനെ പുകഴ്ത്തിയത് മതി... ഞങ്ങൾ ഒരു മത്സരം വച്ചിട്ടുണ്ട്... അന്ന് മറിയാമ്മച്ചേടത്തി നോക്കിക്കോ അവനെ ഞാൻ സൂപ്പാക്കും..." "എന്നാ നീ സൂപ്പാക്കി അവനെ അങ്ങ് കുടിച്ചോടീ... അവൻ നിൻ്റെ വയറ്റിൽ കിടന്നോട്ടെ... നീ ഇത് എന്തോന്നിൻ്റെ പുറപ്പാടാ?" "ഞാൻ ഒരു പാർട്ടി ഉണ്ടാക്കാൻ പോകുന്നു" "എന്തോന്ന് പാർട്ടി?" "രാഷ്ട്രീയ പാർട്ടി..." "പിന്നെ വേഗം ചെന്ന് ഉണ്ടാക്കി കൊണ്ട് വാ..." (തുടരും) #സാഹിത്യം