ഞാനൊരു സത്യം പറയാൻ ആഗ്രഹിക്കുന്നു എത്രയോ കാലമായി നീ കൂടെ ഉണ്ടായിട്ട്
പക്ഷേ ഈ നിമിഷം വരെയും എൻ്റെ മനസ്സിന് മതിവരുവോളം നിന്നെ ഒന്നു കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല...
ചിന്തകളിലും ഓർമ്മകളിലും ഓരോ നിമിഷവും നീ നിറഞ്ഞു തുളുമ്പുന്നതല്ലാതെ
മിഴികളിൽ നിന്നും മാഞ്ഞുപോകുന്ന നിന്നെ ഞാനെവിടെയാണ് തടഞ്ഞു നിർത്തേണ്ടത്..
ആഗ്രഹങ്ങളും മോഹങ്ങളും സ്വപ്നങ്ങളും കുന്നോളം മൂടിക്കിടക്കുന്ന മനസ്സിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്
ജീവിതത്തിൻ്റെ എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിഞ്ഞ് നിന്നെ മുറുക്കെ കെട്ടിപ്പിടിച്ചൊന്ന് കരയണമെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്...
നിന്നെ നോക്കുമ്പോഴൊക്ക എനിക്ക് എത്താൻ കഴിയാത്ത എത്രയോ ദൂരെയാണെന്ന് നീയെന്ന് മനസ്സിലാകും
എപ്പോഴും ഞാനും എൻ്റെ വേദനകളും നീയെന്നെ ഓർമ്മകളിലേയ്ക്ക് ചുരുങ്ങി ഒതുങ്ങുമ്പോൾ നിന്നെക്കുറിച്ചും ചിന്തിക്കാറുണ്ട്..
നിനക്കെൻ്റെ വേദനകൾക്ക് എന്ത് പരിഹാരം കാണാനാണ്..
നീയും എന്നെ പോലെ നിസഹായ അല്ലേ..
എന്നിട്ടും നീ നിൻ്റെ ജീവിതവ്യഥകൾക്കിടയിലും എന്നെ ഒരു നോക്കു കാണാൻ വരാറില്ലേ..
എനിക്ക് പറയാനുളളതൊക്കെ മടുപ്പില്ലാതെ കേൾക്കാറില്ലേ
ഞാൻ നീറി തുടങ്ങുമ്പോൾ കത്തുന്നത് നീയല്ലേ
ഞാൻ വസന്തമായി വിടരുമ്പോൾ ചിറകു മുളയ്ക്കുന്നത് നിൻ്റെ മനസ്സിനല്ലേ..
സന്തോഷമാണെങ്കിലും വേദനയാണെങ്കിലും മരിക്കുവോളം നാമങ്ങനെ ജീവിക്കും അല്ലേ..
നമ്മുടെ പരിഭവങ്ങൾക്ക് സ്നേഹത്തിന് അവസാനമില്ലാത്തത് അങ്ങനല്ലേ
#❤ സ്നേഹം മാത്രം 🤗 #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ് 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #💞 നിനക്കായ്