Kerala Police
538 views
2 days ago
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്🤪‌ പത്തനാപുരത്ത് ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ പിടവൂർ സ്വദേശി ദേവൻ എന്ന സജീവിനെ പിടികൂടി. സംഭവത്തിൽ പൊലീസ് വാഹനം തകരുകയും വാഹനത്തിലുണ്ടായിരുന്ന പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആളറിയാതിരിക്കാൻ മുടിയും മീശയും താടിയും വെട്ടി, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്നാട്ടിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പത്തനാപുരം പോലീസ് സജീവിനെ പിടികൂടിയത്. #കേരളാപോലീസ്