#📝 ഞാൻ എഴുതിയ വരികൾ
കുട്ടിക്കഥ
മഹേശൻ കാവനാട്
കൊച്ചല്ലാരും
ഇഴഞ്ഞു നടന്നു നീങ്ങുന്ന ആമയെ കണ്ടപ്പോൾ കുട്ടി ചോദിച്ചു " ആമേ ഓടിച്ചാടി നടക്കാൻ പറ്റാതെ ഇങ്ങനെ ഇഴഞ്ഞ് നടക്കാൻ മാത്രം കഴിയുന്നതിൽ നിനക്കൊരു വിഷമവും തോന്നാറില്ലേ."
അപ്പോൾ ആമ പറഞ്ഞു " ഒച്ചയനക്കം പോലുമില്ലാതെ ഇഴഞ്ഞു പോകുന്ന ഒച്ചിനെ നീ കണ്ടിട്ടില്ലേ. ഒച്ചിൻ്റെ വേഗത നോക്കുമ്പോൾ ഞാൻ കൊച്ചല്ലല്ലോ കൊച്ചേ. പിന്നെ എൻ്റെ പുറം കണ്ടില്ലേ. എന്ത് നല്ല കട്ടിയാണ്. നിന്നെ ഒരു കുഞ്ഞുറുമ്പ് ഇറുക്കിയാൽ പോലും നീ വേദനിച്ചു കരയില്ലേ. അപ്പോൾ നിന്നേക്കാൾ കേമനല്ലേ ഞാൻ. ലോകത്ത് ഏറ്റവും കൂടുതൽ തൊലിക്കട്ടിയുള്ള ജീവിയും ഞാനല്ലേ. ഈ ലോകത്ത് ആരും കൊച്ചല്ല കുട്ടീ. ഏറ്റവും കുറ്റവും കുറവും എല്ലാവർക്കുമുണ്ട്. അതോർത്ത് വിഷമിക്കാതെ അവനവനുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് സന്തോഷത്തോടെ ജീവിക്കുക.