മധ്യവയസ്സിലെ വിവാഹം 💔🔥 - അൻപത്തിയൊൻപതു വയസ്സുള്ള രശ്മിക്ക് അറുപതുകഴിഞ്ഞ ജയപ്രകാശ് വരൻ ; ഇതായിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാന കാഴ്ച്ച. കൗതുകമുള്ള സ്റ്റോറിയാണ് - അയൽക്കാർ ആയിരുന്ന രണ്ടുപേർക്കും ചെറുപ്പത്തിൽ തന്നെ ഒരിഷ്ടം ഉണ്ടായിരുന്നു. പക്ഷെ ഒന്നിക്കാൻ പറ്റിയില്ല. പകരം രണ്ടുപേരും അവരുടേതായ രീതിക്ക് വ്യത്യസ്തമായ മറ്റൊരു ജീവിതത്തിലേക്ക് നടന്നു കയറി. ആ ജീവിതത്തിൽ ഒരു ഘട്ടം എത്തിയപ്പോൾ രണ്ടുപേരും ഒറ്റക്കായി. ജയപ്രകാശിന് രണ്ട് ആൺമക്കളും രശ്മിക്ക് രണ്ടുപെൺകുട്ടികളും ജനിച്ചു. മക്കളായി മരുമക്കളായി കൊച്ചുമക്കളും ആയി, അവരൊക്കെയും അവരുടെ ജീവിതത്തിലേക്ക് കടന്നപ്പോൾ പിന്നെയും ഇരുവരും ഒറ്റക്കായി. പക്ഷെ ഒരു സിനിമ സ്റ്റൈൽ കഥ പോലെ, ട്വിസ്റ്റ് പോലെ ; ഒറ്റക്കായ ആ രണ്ട് മനുഷ്യരെ കാലം ഒന്നിച്ചു ചേർത്തു. വിധി ഇരുവർക്കും ഒരു പുതുജീവിതം നൽകി. ഇപ്പോഴിതാ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ സാക്ഷിയാകെ ഇരുവരും വിവാഹിതരായിരിക്കുകയാണ്.
നോക്കൂ, മധ്യവയസ്സിലെ വിവാഹം എന്നത്
ഇന്നും പലർക്കും ഒരു അത്ഭുതം പോലെ തോന്നുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ മലയാളികൾ അതിനെ അംഗീകരിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ സാക്ഷിയാകെയുള്ള വിവാഹം. മധ്യവയസ്സിലെ വിവാഹങ്ങൾ യുവത്വത്തിലെ പ്രണയത്തെ പോലെ ആവേശപൂർണ്ണമാകണമെന്നില്ലെങ്കിലും അവയിൽ
സംഭാഷണവും, പരിചരണവും, മനസ്സിലാക്കലും കൂടുതലായിരിക്കും എന്ന് സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നാണ് ഞാനിതിൽ നിന്ന് മനസിലാക്കുന്നത്.
അതായത് മധ്യവയസ്സിലെ വിവാഹം ഒരു സാമൂഹിക വിപ്ലവമല്ല. മറിച്ച്, ഒരു മനുഷ്യാവശ്യമാണ്. ഒറ്റപ്പെടലിനോട് ‘ഇനി മതി‘ എന്ന് പറയാനുള്ള ധൈര്യമായ തീരുമാനമാണ്. വിവാഹിതരാകുന്ന ഇരുവർക്കും അതിൽ ’സന്തോഷമുണ്ടോ ?’ എന്നാണ് ചോദ്യമെങ്കിൽ അവിടെ അതേ എന്ന ഉത്തരമുണ്ടെങ്കിൽ അതിൽ പിന്നെ കൂടുതൽ
ന്യായീകരണങ്ങൾ ഒന്നും വേണ്ട. സന്തോഷത്തോടെ അവരെ ആശംസിക്കുക.
#❤ സ്നേഹം മാത്രം 🤗 #ഗുഡ് മോർണിംഗ് കൂട്ടുകാരെ scn⚽️💥💐🥰🎉 #അടിപൊളി എനിക്കിഷ്ട്ടായി ങ്ങൾക്കോ scn #💕Love wishes #😍 ആദ്യ പ്രണയം