#👨👩👧👦 കുടുംബം #🥰 ചങ്ക് കൂട്ടുകാർ #🏝️ പ്രവാസി #👩 Women's Health #🤝 സുഹൃദ്ബന്ധം ആരോഗ്യം സംരക്ഷിക്കുന്നവർപോലും ചില പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടുപോകാം. എന്നാൽ ജീവിതശൈലീ രോഗങ്ങളുണ്ടാകാതിരിക്കാനും നിലവിലേത് വർദ്ധിക്കാതിരിക്കാനും വ്യക്ത്യധിഷ്ഠിതമായ ആരോഗ്യം സംരക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം.
ജീവിതശൈലീ രോഗങ്ങളകറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ സ്വീകരിച്ചുപോന്ന ജീവിതശൈലിയിൽ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരം തന്നെയാണ്.
ആഹാരത്തിൽ പഥ്യമായവയ്ക്കും അപഥ്യമായവയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. പഥ്യമായത് സ്വീകരിച്ചും അപഥ്യമായവയെ ഒഴിവാക്കിയും മാത്രമേ രോഗശമനം സാദ്ധ്യമാകു. അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി, തൈറോയ്ഡ്, കരൾരോഗങ്ങൾ എന്നിങ്ങനെ ജീവിതശൈലീരോഗങ്ങൾ ഏതുമാകട്ടെ അവയിൽനിന്ന് ശമനമുണ്ടാകാൻ നമ്മൾ ശീലിക്കേണ്ടതിനെ പഥ്യമെന്നും രോഗ വർദ്ധനവിനെ ഉണ്ടാക്കുന്നവയെ അപഥ്യമെന്നും വേർതിരിച്ച് ലിസ്റ്റ് ചെയ്തുകൊണ്ടാണ് ആയുർവേദം ചികിത്സ വിധിക്കുന്നത്. ഭക്ഷണങ്ങൾക്കൊപ്പം നമ്മൾ ചെയ്യുന്ന പ്രവൃത്തികൾക്കും വലിയ പ്രാധാന്യമുണ്ട്.