വില്ലനായാൽ വായ്‌നാറ്റവും ശരീരദുർഗന്ധവും പങ്കാളിയിൽ വിരക്തിയുണ്ടാക്കാം.
ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്നമുണ്ടാക്കണമെന്നില്ല. സ്ത്രീയുടെ ഭഗശിശ്നിയെ ഉത്തേജിപ്പിക്കാൻ രോമം സഹായിച്ചേക്കാം. പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്. വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കിൽ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാൻ ബുദ്ധിമുട്ടു തോന്നിയാൽ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം. കക്ഷത്തിലുള്ള രോമത്തിൽ വിയർപ്പ് അടിഞ്ഞുകൂടി ദുർഗന്ധമുണ്ടാകാൻ സാധ്യതയുണ്ട്. പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡർ പുരട്ടുക എന്നിവ വിയർപ്പുനാറ്റം കുറയ്ക്കും.
വായ്‌നാറ്റം (ഹാലിറ്റോസിസ്) സ്ത്രീയും പുരുഷനും അടുത്തിടപഴകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാം. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. ശ്വാസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരൾ പ്രശ്നങ്ങൾ, പുകവലി, പ്രമേഹം, മലബന്ധം, മൂക്കിൽ രോഗാണുബാധയോ വളർച്ചയോ, സൈനസൈറ്റിസ് തുടങ്ങിയവ. നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം. ഉള്ളി കഴിച്ചാലും പ്രശ്നമാകാം. വേണമെങ്കിൽ ഡോക്ടറെ കണ്ടും ശരീരശുദ്ധിയിൽ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അകറ്റി നിർത്താം.
#✍️വിദ്യാഭ്യാസം