പൊള്ളുന്ന നോവുകൾ
മഞ്ഞുതുള്ളികളായി
ഹൃദയത്തിന്റെ കോണുകളിൽ
നിശബ്ദമായി തളർന്നുറങ്ങുന്നു...
ഇന്നലെകളുടെ ഭാരവും
മുറിവേറ്റ സ്വപ്നങ്ങളും
കാലത്തിന്റെ കൈകളിൽ
മന്ദമായി അലിയുന്നു.
ഓർമ്മകൾക്ക്
ഇനിയും ചൂടുണ്ട്,,
എങ്കിലും..
മഞ്ഞിൻ കുളിരിൽ
വേദനകൾ ശാന്തമാകുന്നു.
നാളെയുടെ പുലരികൾ
ഇനി ഭയമില്ലാതെ
പ്രതീക്ഷയുടെ
നേർത്ത വെളിച്ചത്തിൽ
വീണ്ടും ജനിക്കട്ടെ…
ഡിസംബർ
വിടവാങ്ങലിന്റെ
കുളിരുള്ള പാട്ടായി
ഹൃദയത്തിൽ
നിദാനമായി ഒഴുകുന്നു…!!!
റുഖിയ കാടാമ്പുഴ
#❤ സ്നേഹം മാത്രം 🤗 #😥 വിരഹം കവിതകൾ #💞 നിനക്കായ് #🖋 എൻ്റെ കവിതകൾ🧾