#😱 വൻ അപകടം; 10 പേർക്ക് ദാരുണാന്ത്യം
കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.