✪ സഖാവ് വിജിൻ ☭
497 views
2 days ago
നമ്മളെ നമ്മളെക്കാളേറെ ശ്രദ്ധിക്കുന്ന മനുഷ്യരിലാണ് നമ്മൾ ശരിക്കും ജീവിക്കുന്നത്. കുറ്റം പറയാൻ ഒരുപാട് ആളുകൾ കാണും, കുറവുകൾ നികത്താനും കൂടെ നിൽക്കാനും കുറച്ചു മനുഷ്യരെ ഉണ്ടാകു. എങ്ങനെയുണ്ട് എന്ന ചോദ്യങ്ങളിൽ നന്നായിരിക്കുന്നു എന്ന് കേൾക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇനി അതല്ലെങ്കിൽ പോലും ആ അവസ്ഥയിൽ നമ്മളെക്കളേറെ വേദനിക്കുന്നത് അവർക്കായിരിക്കും. ശരീരം രണ്ടായിരിക്കുന്നു എന്നേയുള്ളൂ മനസ്സ് ഒന്നായിരിക്കും വേദനകളിൽ കൂട്ടിരിക്കുന്ന ഒരാൾ വേർപ്പെടുത്താനാകാത്ത വിധം നമ്മളിൽ വേരുറപ്പിച്ചിട്ടുണ്ടാകും. ✍🏻സഖാവ് വിജിൻ✍🏻 smartvichutvm #😎 Motivation Status #💓 ജീവിത പാഠങ്ങള്‍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ്