#✍️വിദ്യാഭ്യാസം മൂന്നാമത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. കല, വിദ്യാഭ്യാസം, വ്യവസായം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവ നം തുടങ്ങിയ മേഖലകളിൽ വിശിഷ്ടമായ സേവനം കാഴ്ച വെക്കുന്ന വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
ജാതി, മതം, ലിംഗഭേദം, തൊഴിൽ എന്നിവ പരിഗണിക്കാതെ ഏതൊരു വ്യക്തിക്കും ഈ പുരസ്കാരത്തിന് അർഹതയുണ്ട്.
👩🎓കല: സംഗീതം, പെയിന്റിംഗ്, ശില്പകല, സിനിമ, നാടകം.
👩🎓 സാമൂഹ്യ സേവനം: ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക പുരോഗതി.
👩🎓 പൊതുപ്രവർത്തനം: നിയമം, രാഷ്ട്രീയം മുതലായവ.
👩🎓 ശാസ്ത്രവും സാങ്കേതികവിദ്യയും: ഗവേഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ.
👩🎓 വാണിജ്യം/വ്യവസായം: സാമ്പത്തിക പുരോഗതിക്ക് നൽകുന്ന സംഭാവനകൾ.
👩🎓 സാഹിത്യവും വിദ്യാഭ്യാസവും: എഴുത്തുകാർ, അധ്യാപകർ, സാക്ഷരതാ പ്രവർത്തകർ.
👩🎓കായികം: പ്രശസ്തരായ കായിക താരങ്ങൾ.
ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള സർക്കാർ ജീവനക്കാർക്ക് (പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ) പത്മ പുരസ്കാരങ്ങൾക്ക് അർഹതയില്ല.
1954-ലാണ് പത്മ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ആദ്യകാലത്ത് "പത്മ വിഭൂഷൺ - ടൈപ്പ് 2" എന്നാ യിരുന്നു പത്മഭൂഷൺ അറിയപ്പെ ട്ടിരുന്നത്. പത്മഭൂഷൺ പുരസ്കാരം നിരസിച്ച പ്രമുഖരുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി.എൻ. ഹക്സർ എന്നിവർ രാഷ്ട്രീയ/വ്യക്തിപരമായ കാരണങ്ങളാൽ ഇത് നിരസിച്ചിട്ടുണ്ട്.
1992ലാണ് ഇ.എം.എസ് തനിക്ക് ലഭിച്ച പത്മവിഭൂഷൺ നിരസിക്കുന്ന ത്. അന്നത്തെ നരസിംഹ റാവു സർക്കാരാണ് ഇ.എം.എസിന് അവാർഡ് പ്രഖ്യാപിച്ചത്. 'സിപിഎം നേതാക്കൾ സർക്കാർ പുരസ്‌കാര ങ്ങൾ സ്വീകരിക്കുന്ന കീഴ്വഴക്കമില്ല,' എന്നായിരുന്നു അന്നത്തെ ഇ.എം.എസിന്റെ പ്രതികരണം.
സമാനമായി 2008ലും, ബംഗാളിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരം തിരസ്‌കരിച്ചു.
പ്രശസ്ത പത്രപ്രവർത്തകൻ ഖുശ്‌വന്ത് സിംഗ്, അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നടന്ന സൈനിക നടപടിയിൽ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ) പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പത്മഭൂഷൺ തിരിച്ചുനൽകി.
എല്ലാ വർഷവും റിപ്പബ്ലിക് ദിന ത്തിന്റെ (ജനുവരി 26) തലേന്നാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാ പിക്കുന്നത്. സാധാരണയായി പത്മ പുരസ്കാരങ്ങൾ മരണാനന്തര ബഹുമതിയായി നൽകാറില്ല. എന്നാൽ അങ്ങേയറ്റം അർഹരായ കേസുകളിൽ സർക്കാർ ഇളവ് നൽകാറുണ്ട്.പത്മഭൂഷൺ പുരസ്കാരമായി ലഭിക്കുന്നത് രാഷ്ട്രപതി ഒപ്പിട്ട ഒരു സർട്ടിഫി ക്കറ്റും (സനദ്) വെങ്കലത്തിൽ നിർമ്മിച്ച ഒരു മെഡലുമാണ്. താമരപ്പൂവിൻ്റെ ആകൃതിയിലുള്ള വെങ്കല മുദ്ര. മുൻവശത്ത് 'പത്മ' എന്നും 'ഭൂഷൺ' എന്നും ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിരിക്കും. | ഇതൊരു പദവിയല്ല (Title). അതി നാൽ പേരിന് മുന്നിലോ പിന്നിലോ 'പത്മഭൂഷൺ' എന്ന് ചേർക്കാൻ നിയമപരമായി അനുവാദമില്ല. മെഡലിനൊപ്പം പണമൊന്നും ലഭിക്കില്ല.
ഭാരതത്തിലെ ഉയർന്ന സിവിലിയൻ ബഹുമതികൾ ഈ ക്രമത്തിലാണ്:
💥 ഭാരതരത്നം (ഏറ്റവും ഉയർന്നത്)
💥 പത്മ വിഭൂഷൺ
💥 പത്മഭൂഷൺ
💥 പത്മശ്രീ