Sanu TA
518 views
🔥വിശ്വസിച്ചവർ നൽകിയ മരണം: ആ രാത്രിയിലെ നിഗൂഢത🔥 🔥തമിഴ്നാട്ടിൽ നിന്നും തൃശ്ശൂരിലെ ഒരു ഫിനാൻസ് കമ്പനിയിൽ ജോലിക്കായി എത്തിയ ശശികുമാറും ഭാര്യ മഹേശ്വരിയും അവിടെയായിരുന്നു താമസം. 🔥പുറംലോകവുമായി അധികം ബന്ധമില്ലാത്ത, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ദമ്പതികൾ. 🔥അയൽവാസികളുമായി യാതൊരു കണക്ഷനും ഇല്ലാതെയാണ് അവർ ജീവിച്ചിരുന്നത് 🔥പരിചയമില്ലാത്ത ആരു വന്നു വിളിച്ചു മുട്ടിയാലും മഹേശ്വരി വാതിൽ തുറക്കാറില്ല 🔥​2013 ജൂലൈ 27-ലെ ആ രാത്രി.🔥 🔥ഇന്നേദിവസം രാത്രി ശശികുമാർ ജോലി കഴിഞ്ഞ് 9 മണിയോടുകൂടി ഫ്ലാറ്റിലേക്ക് എത്തുന്നു 🔥പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ മഹേശ്വരിയാണ് ഉള്ളിൽ. 🔥 പലതവണ ബെല്ലടിച്ചിട്ടും വിളിച്ചിട്ടും അനക്കമില്ല. ഒടുവിൽ വാതിൽ തകർത്ത് അകത്തു കയറിയ ശശികുമാർ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന പ്രിയതമയെയാണ്. 🔥 ശശികുമാർ ആകെ പരിഭ്രാന്തനായി ഫ്ലാറ്റിൽ ഉള്ളവരെ എല്ലാവരെയും വിളിച്ചുവരുത്തി. 🔥എന്റെ ഭാര്യ മഹേശ്വരി റൂമിൽ മരിച്ചു കിടക്കുന്നു ആരെങ്കിലും പോലീസിനെ വിളിക്കൂ എന്നാണ് ശശികുമാർ പറഞ്ഞത് 🔥ഒടുവിൽ പോലീസ് എത്തി 🔥 🔥​ആരാണ് ആ കൊലയാളി?🔥 🔥പോലീസിനെ പോലും കുഴപ്പിച്ച ഒരു കൊലപാതകമായിരുന്നു അത്. 🔥തെളിവ് നശിപ്പിക്കാനായി അവീടാകെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും വിതറിയിരുന്നു. 🔥അന്വേഷണത്തിൽ പോലീസിനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്; 🔥 മഹേശ്വരിക്ക് പരിചയമില്ലാത്ത ആർക്കും അവൾ വാതിൽ തുറന്നു കൊടുക്കാറില്ല. 🔥അങ്ങനെയെങ്കിൽ കൊലയാളി ആ വീടിന് അത്രമേൽ പ്രിയപ്പെട്ടവനാകണം. 🔥സംഭവസ്ഥലത്ത് നിന്ന് പോലീസിന് ഒരു മൊബൈൽ ഫോൺ ലഭിച്ചു. 🔥ഫോണിന്റെ ഉടമയെ തപ്പി ഇറങ്ങിയ പോലീസ് ചെന്ന് നിന്നത് കോയമ്പത്തൂർ ആയിരുന്നു. 🔥 ഫോണിന്റെ ഉടമ പറഞ്ഞത് മൂന്നുദിവസമായി എന്റെ സെൽഫോൺ ആരോ മോഷ്ടിച്ചു കൊണ്ടുപോയി ഇപ്പോൾ എന്റെ കയ്യിൽ സെൽഫോണില്ല എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്നാണ് ഫോണിന്റെ ഉടമ പറഞ്ഞത്. 🔥പക്ഷേ പോലീസ് വിടാൻ തയ്യാറായിരുന്നില്ല അയാളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. 🔥പക്ഷേ അതിന് പ്രയോജനം ഉണ്ടായില്ല അയാൾ ഒരു നിരപരാധിയാണെന്ന് പോലീസിൽ മനസിലായി. 🔥പോലീസ് ശശികുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നു. 🔥നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ സാമ്പത്തികമായോ? അല്ലെങ്കിൽ ദാമ്പത്യപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. 🔥എന്നാൽ ശശികുമാർ പറഞ്ഞ മറുപടി ഞങ്ങൾ തമ്മിൽ നല്ല പ്രണയത്തിൽ ആണ് ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് ശശികുമാർ പറഞ്ഞ മറുപടി. 🔥പോലീസ് വേറെ വഴിയിൽ ചിന്തിക്കുകയാണ്🔥 🔥 ശശികുമാറും മഹേശ്വരിയും പ്രണയിച്ച് വിവാഹം കഴിച്ച അവരാണ്. 🔥 ശശികുമാറിന്റെയും മഹേശ്വരിയുടെയും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് അവർ വിവാഹം കഴിച്ചത്. 🔥 ഇവരുടെ കല്യാണ ഫോട്ടോയിൽ മഹേശ്വരി അത്യാവശ്യം സ്വർണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട് 🔥ആ സ്വർണാഭരണങ്ങളും കുറച്ചു പൈസയും ആണ് കളവ് പോയിരിക്കുന്നു അതാണ് പോലീസിന് സംശയം കാരണം. 🔥ഇനി മഹേശ്വരിയുടെ കുടുംബമോ അല്ലെങ്കിൽ ശശികുമാറിന്റെ കുടുംബത്തിൽ ആരെങ്കിലും ആണോ കൊലപാതകം നടത്തിയിരിക്കുന്നത് എന്ന് പോലീസിന് സംശയമായി. 🔥 പോലീസിന് ഒരു കാര്യം ഉറപ്പായി എന്തായാലും ഇത് ചെയ്തിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നും വന്നിരിക്കുന്ന ഒരു വ്യക്തിയാണ്. 🔥 കാരണം ക്രൈം സീനിൽ നിന്ന് കിട്ടിയ ഫോൺ കോയമ്പത്തൂരിൽ നിന്നും മേടിച്ചിരിക്കുന്ന ഫോൺ ആണ്. അതിനാൽ തന്നെ പോലീസ് വിലയിരുത്തുകയാണ് തമിഴ്നാട്ടിൽ നിന്നും വന്ന ആരെയാണ് മഹേശ്വരിയെ കൊലപ്പെടുത്തിയിരിക്കുന്നത്. 🔥തുടരും. 🔥കുറച്ചും കൂടി വിവരണം കൂടിയൊരു ക്രൈം സ്റ്റോറി ആണിത്. 🔥 സെക്കൻഡ് പാർട്ട് ഉടൻ വരും 🙏 Follow me 🙏, & like comment tharumo #CrimeThriller #TrueStory #കേരളാപോലീസ് #ക്രൈംസ്റ്റോറി ​#നിഗൂഢത ​#MalayalamCrime ​#Thriller #സ്പെഷ്യൽ സ്റ്റോറീസ് ✍