Kerala Police
568 views
3 days ago
ഇത് ഡിജിറ്റൽ അറസ്റ്റ് അല്ല. ഒന്നാന്തരം ഒറിജിനൽ അറസ്റ്റ്. ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്നു ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറിൽ നിന്നും 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസ് നിലവിലുണ്ടെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ ഡോക്ടറെ ഭയപ്പെടുത്തി വിവിധ അക്കൗണ്ടുകളിലായി 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവൻ രാം ചെക്ക് വഴി അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിൽ എസ്.ഐ ജ്യോതി.ഇ, സി.പി.ഒ സുനിൽ.കെ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. #കേരളാപോലീസ്