നെല്ല് സംഭരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 'കേരള റൈസ്' എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുന്നു. നിലവിലെ പി.ആർ.എസ് (PRS) വായ്പാ രീതി ഒഴിവാക്കി, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന രീതിയാണിത് നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർഷക കേന്ദ്രീകൃതമായ ഈ പുതിയ ദ്വിതല സംഭരണ മാതൃകയ്ക്ക് അംഗീകാരം നൽകിയത്. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റൽ പോർട്ടലിന്റെ മേൽനോട്ടത്തിലും വരാനിരിക്കുന്ന സീസൺ മുതൽ തന്നെ ഈ പുതിയ സംവിധാനം നിലവിൽ വരും.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്