#😭 മടിയിൽ ഇരുത്തി അടിവയറ്റിൽ ഇടിച്ചു; പിഞ്ചുകുഞ്ഞിനെ കൊന്നത് അച്ഛൻ തന്നെ!#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
16-ാം തിയതി പുലര്‍ച്ചെയാണ് ദാരുണവും ക്രൂരവുമായ സംഭവം നടക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കരഞ്ഞ് തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ ഉടന്‍ തന്നെ ഉണര്‍ന്ന് മുറിയിലെ ലൈറ്റിട്ടു. അതോടെ ഷിജിലിന്റേയും ഉറക്കം നഷ്ടമായി. ഇതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കുഞ്ഞിന്റെ വയറ്റില്‍ കൈമുട്ട് കൊണ്ട് ഇടിച്ചത്. കുട്ടി വാവിട്ട് കരഞ്ഞിട്ടും ഷിജില്‍ പിന്നീട് കിടന്നുറങ്ങി. പുറമേ പരുക്കില്ലാത്തതിനാല്‍ ആശുപത്രിയിലും കൊണ്ടുപോയില്ല. പുലര്‍ച്ചയോടെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ ആന്തരികാവയവങ്ങളില്‍ പരുക്കേറ്റിരുന്നു. കുഞ്ഞിന് വയറ്റില്‍ നീര്‍ക്കെട്ടുമുണ്ടായി.