------ എന്താണ് ആർത്തവം ❓--------
ആർത്തവം എങ്ങനെ ഉണ്ടാകുന്നുതലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ് ആർത്തവം. അണ്ഡാശയത്തിൽ ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം .ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു (എൻഡോമെട്രിയം സ്തരം -അണ്ഡവും ബീജവും സംയോജിച്ചു ഉണ്ടാകുന്ന ഭ്രൂണത്തിനു പറ്റിപിടിച്ചു വളരാൻ ഗർഭാശയം ഒരുക്കുന്ന ഒരു മെത്തയാണ് )ആദ്യ ആർത്തവം മുൻകൂട്ടി അറിയാൻ കഴിയുമോഅറിയില്ല എന്നാണു ഉത്തരം ,11-12 വയസിലാണ് സാധാരണയായി ആർത്തവം വരാറ് , ശാരീരിക വളർച്ച , സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നീ മാറ്റങ്ങൾക്ക് പിന്നാലെയാണ് ആർത്തവം വരാറ്ആർത്തവം എത്ര ദിവസം കൂടുമ്പോഴാണ് ഉണ്ടാവുന്നത്‌സാധാരണയായി 25-30 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത് 21-35 ദിവസത്തിലും ഉണ്ടാവാറുണ്ട് .ആർത്തവ ചക്രത്തിലെ ദൈർഘ്യത്തിൽ സ്ഥിരമായി മാറ്റമുണ്ടാകുകയാണെങ്കിൽ ആർത്തവ ക്രമക്കേടായി കരുതണം ഡോക്ടറുടെ ഉപദേശം തേടണം…….ആർത്തവം തുടങ്ങിയ ദിവസം മുതൽ അടുത്ത ആർത്തവം തുടങ്ങുന്ന ദിവസം വരെയാണ് ഒരു ആർത്തവ ചക്രംസാധാരണയായി 3-5 ദിവസം വരെ രക്ത സ്രാവം നീണ്ടുനിൽക്കാറുണ്ട് ചിലപ്പോൾ 7 ദിവസം വരെ നീളാം. #ആരോഗ്യം