𝓡𝓪𝓳𝓪𝓶𝓸𝓷𝔂
1.1K views
1 months ago
*നാൽപ്പതുകളിലാണ് സംഭവം...* റോഡുകൾ അധികമില്ല...പുതുതായി നിർമിച്ച ചേർത്തല- അരൂർ റോഡിൽ പതിവില്ലാത്ത ഒരു ഇരമ്പം കേട്ടു... കാര്യമറിയാൻ ഓടിക്കൂടിയ നാട്ടുകാരുടെ മുന്നിലൂടെ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്‌ത, ഒരു എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ചീറിപ്പാഞ്ഞുപോയി... എഴുപതുകൾ വരെയൊക്കെ സൈക്കിൾ പോലും അത്യപൂർവമായിരുന്ന ഒരുനാട്ടിലാണ് എന്നോർക്കണം... കേട്ടവർ കേട്ടവർ അത്ഭുതം കാണാൻ ഓടിക്കൂടി... കണ്ടവർ കണ്ടവർ അടക്കം പറഞ്ഞു... ഇതെന്താ കഥാ ന്ന് അന്തംവിട്ടുനിന്ന ചേർത്തലക്കാരുടെ മുന്നിലേയ്ക്ക് ഒരു ബുള്ളറ്റ് പാഞ്ഞിരമ്പി വന്ന് ബ്രേയ്ക്കിട്ട് നിന്നു... ബുള്ളറ്റിൽ നിന്നും ഇറങ്ങിയത് ഒരു സ്ത്രീയായിരുന്നു. ആരോ പേരുപറഞ്ഞു.. *നാരായണി* *അന്ധകാരനഴി കളത്തിപറമ്പിൽ വീട്ടിലെ രാമൻ്റെ മകൾ നാരായണി...* പിന്നെ കുറച്ച് ദിവസത്തേയ്ക്ക് നാരായണിയും ബുള്ളറ്റുമായിനാട്ടിലെ സംസാരവിഷയം... റോഡുകളിലൂടെ, കവലകളിലൂടെ നാരായണി അങ്ങനെ ബുള്ളറ്റ് ഓടിച്ച് നടന്നു... പതിവിനുവിപരീതമായി വലത്തോട്ടുടുത്ത സാരിയുടെ കോന്തല ചുറ്റിയെടുത്ത് അരയിൽ മുറുക്കിക്കുത്തി നാരായണി ബുള്ളറ്റ് പറപ്പിച്ചു... നാട്ടുകാരാവട്ടെ ആ കാഴ്ചയിൽ രസം പിടിച്ച് ആ ഇരമ്പം കേൾക്കുമ്പോഴേ വഴിയിൽ കാത്തുനിൽക്കാൻ തുടങ്ങി... അങ്ങനെ പറഞ്ഞും കേട്ടും കണ്ടും നാരായണിയ്ക്ക് ഒരു പേരും വീണു... *ബുള്ളറ്റ് നാരായണി..!!* നാരായണി മിടുമിടുക്കിയായിരുന്നു. സംഗീതജ്ഞ, സംഘാടക, സന്നദ്ധ പ്രവർത്തക. ആളുകൾ വലിയ്ക്കുന്ന റിക്ഷകൾ മാത്രമായിരുന്നു അക്കാലത്ത്യാത്രയ്ക്ക് ആശ്രയം... സ്വയംപര്യപ്തയാവണം എന്നാഗ്രഹിച്ച നാരായണി സൈക്കിൾ മേടിക്കാനുള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവരും പരിഹസിച്ചു. നാരായണി പക്ഷെ ഒരടി പിന്നോട്ടുമാറിയില്ല. ചേർത്തലയിൽ മുളക്കച്ചവടം ചെയ്തിരുന്ന മൂപ്പനാശാൻ്റെ സഹായത്തോടെ സൈക്കിളോടിക്കാനും ബൈക്കോടിക്കാനും പഠിച്ചു... സ്വന്തം റിസ്‌കിൽ ഇംഗ്ലണ്ടിൽ നിന്നും ബുള്ളറ്റ് ഇറക്കുമതി ചെയ്‌തു... കൊതിതീരുംവരെ അതോടിച്ച് നടന്നു.. പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി നേതാവുമായിരുന്ന എൻ.ആർ.കൃഷ്‌ണൻ വക്കീലാണ് നാരായണിയെ വിവാഹം ചെയ്ത‌ത്... ഹിന്ദു യുവവനിതാസമാജത്തിൻ്റെ സ്ഥാപക പ്രസിഡന്റായിരുന്നു നാരായണി. ശാരീരികമായ അവശതകൾ തളർത്തുന്നത് വരെ നാരായണി ബുള്ളറ്റ് ഓടിച്ച് നടന്നു...1946ൽ അന്തരിച്ചു... നാരായണി ഓടിച്ചുനടന്ന ബുള്ളറ്റ് ഏതാനും വർഷങ്ങൾ മുൻപ് വരെ ഒരു സ്മ‌ാരകമായി അവരുടെ വീട്ടിലുണ്ടായിരുന്നു... പിന്നീട് നശിച്ച് പോയി. കേരളത്തിൽ പൊതുനിരത്തിലൂടെ ആദ്യമായി ഇരുചക്രവാഹനമോടിച്ച വനിതയായ ബുള്ളറ്റ് *നാരായണിയുടെ* *അനുജത്തിയെ നമ്മൾ എല്ലാരും അറിയും...* *കെ ആർ ഗൗരിയമ്മ...* #ബുള്ളറ്റ് നാരായണി 😍😍 #ചരിത്രം #കേരള നവോത്ഥാനം ചരിത്രം