🅐🅒🅗🅤🅜🅐 💜
2.2K views
3 months ago
സ്വന്തം വാക 🥀-1 തോർന്ന് പെയ്ത മഴയോട് കൂടിയായിരുന്നു അന്നത്തെ സുപ്രഭാതം... സൂര്യൻ വന്ന് അപ്പുറത്തെ പൂവനെ വിളിച്ചു....,🐓 അവൻ പതിവ് തെറ്റിക്കാതെ എല്ലാവരെയും വിളിച്ചുണർത്തികൊണ്ടിരുന്നു. "കോളേജിലെ firstday ആണ്...അനൂ....... നീ എഴുനെൽകുന്നില്ലെ പെണ്ണേ.... ,നീ എഴുന്നേൽക്കുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ" അടുകളയിൽനിന്നും പോരാളി ലക്ഷ്മിയമ്മ പുലമ്പികൊണ്ടേയിരുന്നു . "വേണ്ട... ലക്ഷ്മികുട്ടി ഞാൻ എഴുന്നേറ്റൂ...🥱😴":അനു മറുപടിയും കൊടുത്തു. "ലക്ഷ്മീ... ഒരു ചായ !?ആരാ എന്നല്ലെ ഞമ്മടെ അനുവിന്റെ സ്വന്തം അച്ഛൻ ,പേര് സച്ചിൻ ആള് കൃഷിഓഫീസർ ആണ്.അമ്മ ലക്ഷ്മി ഡാൻസ് ടീച്ചർ ആണ്. നമ്മളെ നായിക അനാമിക അനു എന്ന് വിളിക്കും.അവള് ശ്രീ കൃഷ്ണ യൂണിവേഴ്‌സിറ്റിൽ 1st year student ആണ്. ഇന്ന് അവൾടെ firstday ആണ്. അച്ഛൻ സച്ചിൻ അവളെ കോളേജിൽ കൊണ്ടുവിട്ട് ഓഫീസിലേക്ക് പോയി. അമ്പോ!! എന്ത് നല്ല കോളേജാ..കൊറേ ക്ലാസ്സുകളുണ്ടല്ലോ ഇനിപ്പോ എന്റെ ക്ലാസ് ഞാൻ എങ്ങിനെ കണ്ടുപിടിക്കും എന്ന് പറഞ്ഞ് കൊണ്ട് അടുത്തുള്ള ഒരു കുട്ടിയോട് ,1st year b.com class എവിടെ അറിയോ..?! ആ കുട്ടി തിരിഞ്ഞ് കൊണ്ട് പറഞ്ഞു: ഇല്ല.., എനിക്കും അവിടേക് തന്നെയാ പോകേണ്ടത് ഞാനും ആകെ confutionil ആണ് നമ്മക് രണ്ടുപേർക്കും കൂടി അന്വേഷിക്കാം...ഏതായാലും അവുടേക് തന്നെയല്ലേ പോകേണ്ടത് ..വാ നോക്കാം എന്ന് പറഞ്ഞ് കൊണ്ട് രണ്ടുപേരും മുമ്പോട്ട് നടന്നു...👭 മക്കളൊന്ന് നിന്നേ ...!!? തുടരും......🍁 #📔 കഥ #💞 പ്രണയകഥകൾ