INSTALL
MUHAMMED BINAS
3.2K views
•
17 days ago
*💖ഷഹാനയുടെ പ്രിയൻ💖* 𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥ന്റെ 6മെത്തെ പാർട്ട് രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം. മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു. *✍️മുഹമ്മദ് ബിനാസ്* 𝗣𝗔𝗥𝗧 -𝟮𝟴 നിയസേ ഇയ്യ് പറഞ്ഞതിനെ പറ്റി ഞാൻ ആലോചിച്ചു.ഇനി നമ്മളെ തേച്ചിട്ട് പോയ ഒരുത്തിനെ ആലോചിച്ച് ഇരുന്നട്ട് എന്തിനാണ്.അൽഫി സ്ഥിരം ഇവിടെ നിക്കും എങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഉമ്മക്കും ഉപ്പക്കും എല്ലാം പ്രായം ആയി വരല്ലേ അത് കൊണ്ട് ഞാൻ ഒരു പെണ്ണ് കെട്ടാം. ഞാൻ ചോദിച്ചപ്പോൾ അളിയൻ അതും പറഞ്ഞു കൊണ്ട് പുറത്തതൊട്ട് പോയി. എന്റെ ഇക്ക ഇങ്ങള് ആള് പുലി ആണല്ലോ? എന്റെ ഇക്കാക്ക ഒരിക്കലും കല്യാണം കഴിക്കും എന്ന് വിചാരിച്ചത് ഇല്ല.എന്റെ കല്യാണത്തിന് മുൻപേ ഉപ്പ കുറെ നോക്കിയതാണ് ഇക്കാക്കാനെ കെട്ടിക്കാൻ എന്നിട്ട് പോലും നടക്കാത്തത് ആണ് ഇങ്ങള് നിമിഷം നേരം കൊണ്ട് സമ്മതിപ്പിച്ചത്. അളിയൻ അതും പറഞ്ഞു പുറത്തോട്ട് പോയപ്പോൾ തന്നെ ഓള് അതും പറഞ്ഞു എന്നെ കെട്ടി പിടിച്ചു ഒരു മുത്തം തന്നു.എന്നാൽ ആ സമയത്ത് ആയിരുന്നു ഓളുടെ ഉമ്മ റൂമിലോട്ട് വന്നത്.അൽഫി എന്നും വിളിച്ചു കൊണ്ട്. വാ ഫുഡ് കഴിക്കാം. ഉമ്മ ചെറിയ നാണത്തോടെ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു ഓള് അപ്പൊ തന്നെ എന്നിൽ നിന്ന് അകന്ന് മാറി. അയ്യോ വേണ്ടായിരുന്നു. ഉമ്മ പോയി കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. എന്ത്? അല്ല അന്റെ ഉമ്മ എന്ത് വിചാരിച്ചു കാണും. ഓള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. എന്ത് വിചാരിക്കാൻ.ഏയ്യ് ഞാൻ കണ്ടവന്മാരെ കിസ് ചെയ്തത് ഒന്നും അല്ലല്ലോ എന്റെ ഭർത്താവ് ആയ നിങ്ങളെ അല്ലെ.ഫുഡ് കഴിക്കണം എങ്കിൽ തയെക്ക് വാ. ഓള് അതും പറഞ്ഞു താഴെ അടുക്കളയിലോട്ട് പോയി.ഞാൻ ഡെയിനിങ് ഏരിയലോട്ടും. അൽഫി ഇയ്യും നിയാസ് ഉള്ളപ്പോ അനക്ക് റൂമിന്റെ കതക് അടച്ചു ഇട്ടൂടെ? അടുക്കളയിൽ എത്തിയ അൽഫിനോട് ഉമ്മ ചോദിച്ചു. എന്തിന്? പിന്നെ ഡോർ തുറന്നു ഇട്ട് പരസ്യം ആയിട്ട് ആണോ? ആരെങ്കിലും കണ്ടാലോ? എന്ത് കണ്ടാലോ എന്ന്? ഇത് എന്താ വെല്ല്യ പാർക്കോ?ഈ വീട്ടിൽ ആരും മുകളിലോട്ട് വരാറില്ലല്ലോ?പിന്നെ എന്താ? അന്റെ അടുത്ത് പറഞ്ഞട്ട് കാര്യം ഇല്ല എന്തങ്കിലും കാണിക്ക്. ഇത് കൊണ്ട് പോയി അവർക്ക് കൊടുക്ക്. അതും പറഞ്ഞു ഉമ്മ ചപ്പാത്തി പത്രം എടുത്തു ഓളുടെ കൈ കൊടുത്തു.ഓള് അതും ആയി ഡെയിനിങ് ഏരിയലോട്ട് വന്നു കൂടെ കറിയും ആയി ഉമ്മയും. ഉപ്പ അളിയന് ഒരു പെണ്ണ് നോക്കണ്ടേ? ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ ഞാൻ ഉപ്പയോട് ചോദിച്ചു? ആർക്ക് അൽത്താഫ്നോ? അൽഫിക്ക് മുൻപ് തന്നെ ഞാൻ ഒന്ന് രണ്ട് തവണ ഞാൻ ഓനിക്ക് പറ്റിയ പെണ്ണ്നെ നോക്കിയത് ആണ്.ഓനിക്ക് കല്യാണം വേണ്ട എന്നാണ് പറയുന്നത്. അൽത്താഫ് അളിയൻ സമ്മതിച്ചു ഉപ്പ. ഉപ്പ ധൈര്യം ആയിട്ട് നോക്കിക്കോ നല്ലൊരു പെണ്ണ്നെ. അവനിക്ക് ഓക്കേ ആണെങ്കിൽ നോക്കാം. അങ്ങനെ ഓരോന്ന് പറഞ്ഞു ഫുഡ് കഴിച്ചു ഞാൻ റൂമിലോട്ട് എത്തി. എന്റെ ഫോൺ റൂമിൽ ഇരുന്നു റിങ് ചെയ്യാൻ തുടങ്ങി. ഞാൻ ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി. സാഫിന ആയിരുന്നു വിളിച്ചത്. ഹലോ നിയസേ ഇയ്യ് എവിടെ? ഞാൻ ഹലോ പറഞ്ഞപ്പോൾ തന്നെ ഓള് എന്നോട് ചോദിച്ചു ഞാൻ ഷൊർണൂർ അവിടെ എന്താ? ഇവിടെ ഡോ അൽഫിന്റ വീട്. ഡാ നാളെ എന്റെ ഒപ്പം ഒരു ഇടം വരെ വരോ? അയ്യോ നാളെ? അതെ. നാളെ എന്തങ്കിലും തിരക്ക് ഉണ്ടോ? നാളെ അൽഫിന്റെ ഒപ്പം ഒന്ന് കാലിക്കറ്റ് വരെ ചെല്ലാൻ പറഞ്ഞട്ടുണ്ട്.ഇയ്യ് വിളിച്ച എങനെ വരില്ല എന്ന് പറയുന്നത്?സാഫി ഞാൻ അന്നേ വിളിക്കാം കുറച്ചു കഴിഞ്ഞു അപ്പൊ ഞാൻ പറയാം. അതും പറഞ്ഞു ഞാൻ ആ കോൾ കട്ട് ചെയ്തു. അപ്പോയെക്കും അൽഫി റൂമിലോട്ട് വന്നു. സാഫി ചെല്ലാൻ പറഞ്ഞത് ഞാൻ എങനെ അൽഫിന്റെ അടുത്ത് പറയും.പറഞ്ഞ ഓള് എന്നെ കൊല്ലും.ഇത് ഇപ്പൊ ഞാൻ എന്ത് ചെയ്യും. അങ്ങനെ ഓരോന്നും ആത്മാഗതം പോലെ പറഞ്ഞു. എന്താ ഇക്ക ഇങ്ങനെ ഇരുന്നു ആലോചിക്കുന്നത്? ഓള് റൂമിലോട്ട് വന്ന് കുറച്ചു നേരം എന്നെ നോക്കിയ ശേഷം എന്നോട് ചോദിച്ചു ഏയ്യ് ഒന്നും ഇല്ല ഡോ? താൻ ഇങ്ങോട്ട് വന്നേ. അതും പറഞ്ഞു ഓളെ ഞാൻ പിടിച്ചു എന്റെ അരികിലോട്ട് ആയി ഇരുത്തി അൽഫി ഓളുടെ കൈ പിടിച്ചു കൊണ്ട് ഞാൻ ഓളെ വിളിച്ചു എന്താ ഇക്ക? നാളെ കോഴിക്കോട്ക്ക് ഞാൻ വരണോ? ആ വരണം. എനിക്ക് ഒറ്റക്ക് പോകാൻ പറ്റില്ല ഭയങ്കര ബോർ അടി ആയിരിക്കും. പിന്നെ എന്ത് ബോറടി. ഇയ്യ് ഒറ്റക്ക് അന്റെ കണ്ണൂര് ഉള്ള കൊച്ചാപ്പന്റെ വീട്ടിൽ പോവാറുള്ളത് അല്ലെ? അന്ന് കൂടെ കൊണ്ട് പോവാൻ അങ്ങനെ ആരും ഇല്ല ഉപ്പയും ഉമ്മയും ഇക്കാക്ക ഇല്ലാതെ എങ്ങും വരില്ല. ഇക്കാക്ക ആണെങ്കിൽ എന്നോട് പിന്നെ മിണ്ടേ പോലും ചെയ്യാറുണ്ടായില്ല.ഇന്ന് ഇപ്പൊ അങ്ങനെ അല്ലല്ലോ ഇന്ന് എനിക്ക് എവിടെ പോകണം എങ്കിൽ എന്റെ കുട്ടിന് എന്റെ നിയാസ് ഇക്ക ഇല്ലേ? ഓള് എന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു കൊണ്ട് എന്നോട് ചോദിച്ചു. ഞാൻ ഉണ്ട്. ഇയ്യ് പറഞ്ഞത് ശെരി ആണ്. ഇയ്യ് അന്റെ കൂട്ടുകാരിന്റെ അടുത്ത് പോകുന്നത് അല്ലെ അപ്പൊ അങ്ങോട്ട് ഞാൻ വരണ്ട ആവിശ്യം ഇല്ലല്ലോ എന്ന് ആണ് ചോദിച്ചത്? അത് എന്താ ഇങ്ങക്ക് വരാൻ എന്തോ ബുദ്ധിമുട്ട് ഉള്ള പോലെ? നേരത്തെ ഞാൻ പറഞ്ഞപ്പോൾ തന്നെ ഓക്കേ പറഞ്ഞത് ആണല്ലോ? ഇപ്പൊ എന്ത് പറ്റി? ഇനി ഇപ്പോഴാ എങ്ങനും നിങ്ങടെ മറ്റൊവള് വിളിച്ചട്ട് ഓൾക്ക് കാണണം എങ്ങനും പറഞ്ഞിരുന്നോ? ഓള് എന്റെ അടുത്ത് നിന്ന് നിങ്ങി ഇരുന്നതിന് ശേഷം ദേഷ്യത്തോടെ ചോദിച്ചു. പടച്ചോനെ പെട്ട്. ഞാൻ ആത്മാഗതം പോലെ പറഞ്ഞു. എന്താ ചോദിച്ചത് കേട്ടില്ലേ നിങ്ങൾ? ഞാൻ മറുപടി ഒന്നും പറയാതെ ആയപ്പോ ഓള് എന്നോട് ദേഷ്യം കൊണ്ട് തന്നെ ചോദിച്ചു. ഡി സാഫി വിളിച്ചു ഇരുന്നു നാളെ ഒരിടം വരെ ഓളുടെ ഒപ്പം ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു? അതാണ് ഓള് ഒരു പാവം ഡോ? ഞാൻ ഓളോട് പതിയെ പറഞ്ഞു. ഓള് പാവം.ഞാൻ പിന്നെ ഭയങ്കര സാധനം ആണല്ലോ?ഒരു കാര്യം പറയാം നിങ്ങൾക്ക് എന്റെ ഒപ്പം ജീവിക്കാൻ ആണ് ഇഷ്ട്ടം എങ്കിൽ എന്റെ ഒപ്പം നാളെ വരണം. അല്ല എന്നെക്കലും ഇയാക്ക് വലുത് ഓളാണങ്കിൽ വരണ്ട ഇയാള് ഓളുടെ അടുത്ത് പോയിക്കോ? പിന്നെ ഒരു കാര്യം പറയാം പിന്നെ ഒരിക്കൽ പോലും അൽഫിയന്റെ ജീവിതത്തിൽ നിയാസ് എന്ന ഒരാൾ ഉണ്ടാവില്ല. ഇക്ക അത് കൊണ്ട് ഇരുന്ന് നന്നായി ആലോചിക്ക് ഞാൻ വേണോ? അതോ അവള് വേണോ എന്ന്.നാളെ രാവിലെ വരെ ടൈം ഉണ്ട് ആലോചിക്കാൻ. അതും പറഞ്ഞു ഓള് കട്ടലിൽ കേറി ഉറങ്ങനായി കിടന്നു. തുടരും വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക ✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦 #❤ സ്നേഹം മാത്രം 🤗 #നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ
14
10
Comment
More like this
🦋⃟≛⃝̶⃟🇲̶I̶N̶I̶̶I̶⃟🦋⃟≛
#☝ मेरे विचार
7
7
R Gajendra Pratap Bhardwaj
#❤️🩹 Argp Bhardwaj Ki Duniya 💔🥹🥀
60
44
Nisha 😘🥰😘
#🚩जय श्री खाटूश्याम 🙏
248
489
▄︻┻═┳一ⓥⓘ🌹ⓙⓐⓨ🔫
#,,💘💕Marathi Video Status,,,😍
933
810
Prabha Humane
#🙏 नमो बुद्धाय 🙏
684
315
💫👑𝙽ﺂ𝔫ª║▌💕✿
#👧 दुलारी बेटी
143
358
*-°●⃝khushi🖤khan᭄●°-*
#👍मोटिवेशनल कोट्स✌
26
71
➳ᴹᴿ°᭄sʜᴜʙʜᴀᴍ★✓
#🌸शुभ शुक्रवार🙏
15
65
mangal singh
#🙏सुविचार📿
3.9K
1.7K
Prasanjit Mandal
#Writter (लेखक)✍️
181
402