രണ്ടാംദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് കളത്തിൽ ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി പൂക്കളത്തിലേക്ക് എത്തുന്നത് ഈ ദിവസമാണ്. ചിത്തിരയ്ക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. എന്നാൽ മൂന്നാംനാൾ പൂക്കളം മൂന്ന് ചുറ്റ് ആകുമെന്ന് മാത്രം.
ചിത്തരയിലേക്ക് എത്തുമ്പോൾ പൂക്കളം വലുതാക്കാൻ ആരംഭിക്കുകായി. പറമ്പ്
ചെത്തിയൊരുക്കി മാവേലി മന്നനെ വരവേൽക്കാൻ മലയാളികൾ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്.
വിശാഖം നാളുമുതലാണ് നിറമുള്ള പൂക്കളിട്ട് പൂക്കളം ഒരുക്കാൻ തുടങ്ങുക. ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും.
ആശംസകൾ 🌹 #ചിത്തിര ദിനം ആശംസകൾ 2023#🌼ചിത്തിര ദിനാശംസകൾ#ചിത്തിര ദിന ആശംസകൾ#🌼 ചിത്തിര ദിനാശംസകൾ#🥀ചിത്തിര ദിനാശംസകൾ 💐