*💖ഷഹാനയുടെ പ്രിയൻ💖*
മുൻപത്തെ പാർട്ട്‌കൾക്ക് ഉണ്ടായിരുന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
*✍️മുഹമ്മദ് ബിനാസ്*
𝗣𝗔𝗥𝗧 -𝟯𝟴
ഇപ്പൊ കുറഞ്ഞു ഉപ്പ.
വാ ഫുഡ് കഴിക്കാം. അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു.മുകളിൽ റൂമിലോട്ട് എത്തി.
ഷാന താൻ നേരത്തെ എന്താണ് പറയാൻ വന്നത്?
നമ്മുക്ക് അസ്‌ലംന്റെ സ്കൂളിൽ ഒന്ന് പോയാലോ?
എന്തിന്?
അതെ ഓൻ സ്കൂളിൽ ആരോ ആയിട്ട് ചെറുത് ആയിട്ട് അടിയുണ്ടക്കി പ്രിൻസിപ്പാൾ വീട്ടിൽ നിന്ന് ആളെ വിളിച്ചു കൊണ്ട് വരണം എന്നാണ് പറഞ്ഞത്.ഓൻ രാവിലെ എന്റെ അടുത്ത് വരാമോ എന്ന് ചോദിച്ചു ഇരുന്നു.
അതിന് രാവിലെ അല്ലെ ചെല്ലണ്ടത് അല്ലാതെ ഉച്ചക്ക് അല്ലല്ലോ?
അത് കുഴപ്പം ഇല്ല എന്തങ്കിലും പറയാം.
ഷാന നിനക്ക് വേറെ പണി ഇല്ലേ?അവൻ പിടിക്കുന്ന ഓരോ വള്ളികളെ നീ സപ്പോർട്ട് ചെയ്യുന്നുണ്ട്.ഞാൻ എന്തങ്കിലും വള്ളി പിടിച്ച നീ എന്നെ കെടുത്തി പൊറുപ്പിക്കൊ പെണ്ണെ?
ഇങ്ങളെ പോലെ ആണോ ഓൻ? ഓൻ കൊച്ച് അല്ലെ?
പിന്നെ കൊച്ച് ചെറുക്കന് എന്തോ പത്ത് പതിനഞ്ച് വയസ് ഉണ്ട് അപ്പോഴാണ് കൊച്ച്. ചെറുക്കന്റെ കൈയിൽ ഇരുപ്പ് ഇപ്പോയെ നല്ലത് ആണ്.നിന്റെ എല്ലാം പ്രായം ആയി കഴിഞ്ഞ ചെറുക്കനെ പിന്നെ പിടിച്ച കിട്ടില്ല.
എന്താ ഇക്ക ഓൻ പാവം ആണ്.ഇങ്ങൾക്ക് എന്താ ഓനോട് ഇത്ര ദേഷ്യം?
ആ കുരിപ്പ്ന് എന്നെ കണ്ട അപ്പൊ തുടങ്ങും.അതാണ് പ്രശ്നം.
ഞാൻ ഒരു കാര്യം പറയട്ടെ?
പറ എന്താ?
ഇക്ക ഇങ്ങള് ഓനെ വിളിച്ചു ആരും ഇല്ലാത്ത ഒരു സ്ഥലത്ത് മാറ്റി നിർത്തി സംസാരിക്ക്.എന്താണ് ഓനിക്ക് ഇക്കാനോട് ഇത്ര ദേഷ്യം എന്ന് എല്ലാം.അങ്ങനെ സംസാരിച്ചു കഴിഞ്ഞ ഇങ്ങള് രണ്ട് പേരും തമ്മിൽ ഉള്ള പ്രശ്നങ്ങളും മാറും.
ആ നോക്കാം.
ഞാൻ പറഞ്ഞതിന് മറുപടി ആയി ഷിയാസ് ഇക്ക പറഞ്ഞു.
അത് എല്ലാം വീട് നമ്മുക്ക് ഓന്റെ സ്കൂൾ വരെ ഒന്ന് പോയാലോ?
ആ പോകാം.ഞാൻ ആ സ്കൂളിന്റെ അകത്തേക്ക് ഒന്നും ഞാൻ വരില്ല.
കുഴപ്പം ഇല്ല അകത്തേക്ക് വരണ്ട പുറത്ത് വരെ വന്ന മതി. ഇക്ക എന്തായാലും തയെക്ക് ചെല്ല് ഞാൻ ഡ്രസ്സ് ചെഞ്ച് ചെയ്തട്ട് വരാം.
നീ ഡ്രസ്സ് ചെഞ്ച് ചെയ്യുന്നതിന് ഞാൻ തായേ പോകുന്നത് എന്തിനാ?നീ ചെഞ്ച് ചെയ്തോ ഞാൻ ഇവിടെ ഇരുന്നോളാം.വേറെ ആരും അല്ലല്ലോ നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ?
അയ്യോ ഡാ മോൻ അത്ര ബുദ്ധിമുട്ടണ്ട.മോൻ തേയെക്ക് ചെല്ല് ഇവിടെ ഇരുന്നട്ട് ഒരു കാര്യം ഇല്ല.
ഞാൻ അത് പറഞ്ഞു ഷിയാസ് ഇക്കാനെ തയെക്ക് പറഞ്ഞു വിട്ടു.പെട്ടന്ന് തന്നെ ഡ്രസ്സ് ചെഞ്ച് ചെയ്ത് ഞാനും തേയെക്ക് എത്തി. അതിന് ശേഷം ഞാനും ഷിയാസ് ഇക്കയും കുടി അസ്‌ലംന്റെ സ്കൂളിൽ എത്തി.
നീ ചെല്ല് ഞാൻ ദേ ആ വയ്റ്റിങ് ഷെഡ്ൽ ഉണ്ടാവും.
സ്കൂളിന്റെ പടിക്കെ എത്തിയപ്പോ ഷിയാസ് ഇക്ക അതും പറഞ്ഞു കൊണ്ട് ആ വയ്റ്റിങ് ഷെഡ്ലോട്ട് പോയി ഞാൻ സ്കൂളിൽ പ്രിൻസിപ്പാൾന്റെ റൂമിൽ എത്തി.
Sir ഞാൻ അസ്‌ലംന്റെ സിസ്റ്റർ ആണ്.
𝗪𝗵𝗲𝗿𝗲 𝗶𝘀 𝗔𝘀𝗹𝗮𝗺'𝘀 𝗳𝗮𝘁𝗵𝗲𝗿?(അസ്‌ലംന്റെ ഉപ്പ എവിടെ?)
𝗙𝗮𝘁𝗵𝗲𝗿 𝗶𝘀 𝗯𝘂𝘀𝘆 𝘀𝗶𝗿.𝗧𝗵𝗮𝘁'𝘀 𝘄𝗵𝘆 𝗵𝗲 𝗰𝗮𝗻'𝘁 𝗰𝗼𝗺𝗲.(ഉപ്പ തിരക്കിൽ ആണ്. അതാണ് വരാൻ പറ്റാത്തത്)
𝗢𝗸.𝗪𝗵𝗮𝘁'𝘀 𝘆𝗼𝘂𝗿 𝗻𝗮𝗺𝗲?(ഒക്കെ ഇയാളുടെ പേര് എന്താ?)
ഷഹാന
𝗪𝗵𝗮𝘁 𝗮𝗿𝗲 𝘆𝗼𝘂 𝗱𝗼𝗶𝗻𝗴?(മോൾ എന്താ ചെയ്യുന്നത്?)
𝗦𝗶𝗿 𝗜𝗮𝗺 𝘀𝘁𝘂𝗱𝘆𝗶𝗻𝗴 𝗕.𝗘𝗗 (ഞാൻ പഠിക്കുക ആണ് സാർ 𝗕.𝗘𝗗)
ഞാൻ അത് പറഞ്ഞപ്പോയെക്കും അസ്‌ലംനെ ഓഫിലോട്ട് വിളിപ്പിച്ചേയിരുന്നു.
𝗢𝗸, 𝘄𝗲 𝗵𝗮𝘃𝗲 𝘁𝗼 𝘁𝗮𝗹𝗸 𝗮 𝗹𝗶𝘁𝘁𝗹𝗲 𝗯𝗶𝘁 𝗮𝗯𝗼𝘂𝘁 𝘀𝗵𝗮𝗵𝗮𝗻𝗮,𝘀𝗼 𝘁𝗲𝗹𝗹 𝘆𝗼𝘂𝗿 𝗳𝗮𝘁𝗵𝗲𝗿 𝘁𝗼 𝗰𝗼𝗺𝗲 𝗶𝗻 𝘁𝘄𝗼 𝗱𝗮𝘆𝘀.(𝗢𝗸. 𝘀𝗵𝗮𝗵𝗮𝗻𝗮 𝗮𝘀𝗹𝗮𝗺𝗻𝗻𝘁𝗲 𝗸𝗮𝗮𝗿𝘆𝗮𝗺 𝗸𝘂𝗿𝗮𝗰𝗵𝘂 𝘀𝗮𝗺𝘀𝗮𝗿𝗶𝗸𝗸𝗮𝗻 𝘂𝗻𝗱𝘂 𝗮𝘁𝗵𝘂 𝗸𝗼𝗻𝗱𝘂 𝗺𝗮𝘅𝗶𝗺𝗮𝗺 𝗿𝗮𝗻𝗱𝘂 𝗱𝗶𝘃𝗮𝘀𝗮𝘁𝗵𝗶𝗻𝘂𝗹𝗹𝗶𝗹 𝘂𝗽𝗽𝗮𝘆𝗼𝗱𝘂 𝘃𝗮𝗿𝗮𝗮𝗻 𝗽𝗮𝗿𝗮.)
𝗢𝗸 𝘀𝗶𝗿.
അതും പറഞ്ഞു ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങി.എന്റെ കൂടെ അസ്‌ലം പൊന്നെയിരുന്നു.
ഇത്തത്ത ഞാൻ പെട്ടു അല്ലോ? ഉപ്പ അറിഞ്ഞ എന്നെ കൊല്ലും. ഉറപ്പ് ആണ്.
നടക്കുന്നതിന്റ ഇടയിൽ അസ്‌ലം എന്നോട് പറഞ്ഞു.
കുഴപ്പം ഇല്ല അനക്ക് രണ്ട് കിട്ടിയാലേ പഠിക്കു. പ്രിസിപ്പൾ പറഞ്ഞത് ഞാൻ ഇന്ന് ഉപ്പയോട് പറയുന്നുണ്ട്.ഇംഗ്ലീഷ് മിഡിയം സ്കൂൾ ആയത് കൊണ്ട് ആണ് എന്ന് തോന്നുന്നെല്ലേ പ്രിൻസിപ്പാൾ ഇംഗ്ലീഷ് സംസാരിക്കുന്നത്.
അയാൾ അങ്ങനെ എല്ലാവരോടും ഇംഗ്ലീഷ്ൽ ആണ് സംസാരിക്കു അയാൾ പറയുന്നത് ഫുൾ ആയിട്ട് ഒന്നും എനിക്ക് മനസ്സിൽ ആവാറില്ല.ഞാൻ വന്നപ്പോ അയാൾ ഒടുക്കാത്ത ഒരു ഇംഗ്ലീഷ് പറഞ്ഞു ഇല്ലേ അത് സത്യം പറഞ്ഞ ഞാൻ ചില വാക്കുകളുടെ അർത്ഥം വെച്ചിട്ട് ആണ് ഉപ്പാനെ കൊണ്ട് വരാനാണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിൽ ആയത്.പിന്നെ ഒരു ആശ്വാസം ഉപ്പക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് പുള്ളി പറയുന്നത് അധികം ഒന്നും മനസ്സിൽ ആവില്ല എന്നത് ആണ്.
കൊള്ളാം. അല്ല ഇയ്യ് ഇങ്ങോട്ട് പഠിക്കാൻ തന്നെ അല്ലെ വരുന്നത്?
അതെ.ഇത്ത ഇയ്യ് എന്താ അങ്ങനെ ചോദിച്ചത്?
എനിക്ക് തോന്നുന്നില്ല ഇയ്യ് പഠിക്കാൻ വരുന്നത് ആണ് എന്ന് അത് കൊണ്ട് ചോദിച്ചതാണ്.
ഇയാൾ എന്താ ഇവിടെ?
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് വന്നപ്പോൾ ആണ് വയ്റ്റിങ് ഷെഡ്ൽ ഇരിക്കുന്ന ഷിയാസ് ഇക്കാനെ കണ്ടത്.ഷിയാസ് ഇക്കാനെ കണ്ടത് കൊണ്ട് അസ്‌ലം ചോദിച്ചു.
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #📙 നോവൽ #തുടർ കഥ #നോവൽ #തുടർകഥ #❤ സ്നേഹം മാത്രം 🤗