Sauparnika
622 views
1 months ago
#🔎 November 26 Updates // റാവൽപിണ്ടി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്ത് വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകൾ എക്സിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കത്തിപ്പടരുകയാണ്.