love the life you live 🌻
23.5K views
6 months ago
#Ramayanam masam #🙂 ശുഭദിനം #💚 എന്റെ കേരളം #💚തനി മലയാളി ശീവോതി വക്കാം / കർക്കിടക ശീപോതി : തലേന്ന് തന്നെ വീടും പരിസരവും വൃത്തിയാക്കി ചേട്ടയെ ഓടിക്ക്യ എന്ന ചടങ്ങിന് ശേഷം ആണ് സാധാരണ ശീപോതി / ശീവോതി വക്കാറ് എന്നാൽ ഇന്ന് ശീവോതിയും ചേട്ട കളയലൊന്നും തന്നെ ഇല്ല്യ! ദേവി സങ്കല്പത്തിലാണ് നമ്മൾ ശീവോതി ഒരുക്കുന്നത് . നിലവിളക്ക് മരപ്പലക കിണ്ടി വാൽകണ്ണാടി തിരുവുടയാടാ രാമായണം നിറപറ ദശപുഷ്പം ഇവയൊക്കെ ആണ് പ്രധാനം ദേവിക്ക് അണിയാൻ സ്വർണ്ണവും സിന്ദൂരവും കണ്മഷിയും അലക്കി തേച്ച മുണ്ടും മുല്ലപ്പൂവും ദശ പുഷ്പ്പവും എന്നാണ് സങ്കൽപ്പം ശീവോതി ഒരുക്കി പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വിളക്ക് വച്ച് ദേവി ഉപയോഗിച്ചു എന്ന് കരുതുന്ന എല്ലാം നമ്മളും പ്രസാദം എന്നോണം തൊട്ടും ചൂടിയും കഴിഞ്ഞ് രാമായണ പാരായണം ആരംഭിക്കാം!