ᵉᵛᵉʳʸ ˢᵒᵘˡ ʷⁱˡˡ ᵗᵃˢᵗᵉ 𝐃𝐞𝐚𝐭𝐡🤲🏻
🤲🏻 کل نفس ذائقة الموت 🤲🏻
ഞാൻ മരിച്ചാൽ...💔🥀
ഒരു ദിവസം അതാ..!!
പള്ളിയിൽ നിന്നും വിളിച് പറയുന്നു: ഇന്നാലിന്നവന്റെ മകൾ ഇന്നാലിന്നവൾ മരണപ്പെട്ടു.💔
കോളേജ് ഗ്രൂപ്പുകളിലും ഇന്നെ
അറിയുന്നോർക്കിടയിലുമെല്ലാം പിന്നെ
എൻ മരണ വാർത്ത,,
എന്നെ ക്കുറിച്ചുള്ള കഥകൾ മാത്രം.!🍂
വീട്ടിലെ അവസ്ഥ പറയേണ്ടതില്ലല്ലോ..
മരിച്ചെന്നറിഞ്ഞാൽ പിന്നെ വീട്ടിലാകെ
ആളുകൾ ആയിരിക്കും...
എന്റെ വീട്ടിലും ഇതുതന്നെ ഹാല്!🥀
ഇന്നെ ആരൊക്കെയോ ചേർന്ന് കുളിപ്പിച്ച്
സുന്ദരിയാക്കി മാലാഖയെപ്പോൾ
വെള്ളത്തുണിയിൽ പൊതിഞ്ഞ്
ഒരു ഭാഗത്ത് കിടത്തിയിരിക്കുന്നു..
🥀ഒന്നിച്ച് പഠിച്ചവരും , ഒപ്പം ഇരുന്ന് കഴിച്ചവരും,
ഒന്നിച്ച് കളിച്ചവരും , സന്തോഷ നിമിഷങ്ങൾ
പങ്കിട്ട പ്രിയ കൂട്ടുകാരികളും കുടുംബക്കാരും
എന്തിന് എനിക്ക് പരിജയം പോലുല്ലാത്ത
എത്രെയോ ആളുകൾ എന്നെ കാണാൻ വരുന്നു..
കാണുന്നു, ചിലരുടെ ഒക്കെ കണ്ണിൽ നിന്നും
കണ്ണുനീർ പൊഴിയുന്നു... 🍃
ആരൊക്കെയോ ഞാനും അവരും തമ്മിൽ
പങ്കിട്ട നിമിഷങ്ങളെ കുറിച് സംസാരിക്കുന്നു,
അങ്ങനെ അങ്ങനെ...🍂💔💔
അത് വരെ ഇന്നെ സ്നേഹത്തോടെയും
കളിയാക്കിയുമെല്ലാം വിളിച്ചിരുന്ന
പേരൊക്കെ മായിക്കപ്പെട്ട് മയ്യിത്ത് എന്ന
പുതിയ പേരെനിക്ക് നൽകും...😟
പിന്നെ കൂട്ടുകാരികളും വീട്ടുകാരും
നാട്ടുകാരുമെല്ലാം മയ്യിത്ത് എന്ന് പറയും..
എല്ലാവരും എന്നെ മാറി മാറി നോക്കുന്നുണ്ട്..💔
കുറച്ച് സമയങ്ങൾക്ക് ശേഷം പുറത്തിന്ന്
ആരോ പറയും മയ്യിത്ത് എടുക്കാനായെന്ന്..
പിന്നെ പുറത്തിരുന്ന് ഏതെങ്കിലും ഒരു ഉസ്താദ്
ഇൻക്ക് വേണ്ടി ദുആ ചെയ്യുന്നു,
എല്ലാവരും ആമീൻ പറയുന്നു.🤲🏻🌹
അത്രമേൽ ഹൃത്തിൽ പതിഞ്ഞ കൂട്ടുകാരികളും
ഉമ്മയും ഉപ്പയും തുടങ്ങി പ്രിയപ്പെട്ടവരെല്ലാം കരയുന്നു...🥺🫂
അവസാനം മയ്യിത്ത് കട്ടിലിലേക്ക് എന്നെ
മാറ്റി കിടത്താൻ നേരം പ്രിയപ്പെട്ടൊരെല്ലാം
നെറ്റിയിൽ ചുംബനം തരുന്നു..🥺
ഞാൻ മരിച്ചിട്ടില്ലെന്ന് ഓരോടൊക്കെ പറയാൻ
ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്....
പക്ഷേ അതിനെനിക്ക് പറ്റുന്നില്ല,
എന്റെ നാവ് അതിനായി ചലിക്കുന്നില്ല..😭
പ്രിയപ്പെട്ട ഉമ്മയും ഉപ്പയും മുത്തം നൽകുമ്പോ
അല്ലാഹ്.... 💔
ഇനി ഇൻക്കെന്റെ ഉമ്മാനേം ഉപ്പാനേം
ഒന്ന് നീട്ടി വിളിക്കാൻ കഴിയില്ലല്ലോ എന്നോർത്ത്
ഹൃദയം നുറുങ്ങുന്നു....💔
ഓര്ക്ക് തിരിച്ചൊരു മുത്തം കൊടുക്കാൻ
ഞാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്...
ആ ശ്രമൊക്കെ വെറും പരാജയമായി തീരുന്നു..😭
അങ്ങനെ മയ്യിത്ത് കട്ടിലിൽ കിടത്തി
അതിന്റെ നാല് കാലിൽ നാലാളുകൾ പിടിച്ചു
തഹ്‌ലീൽ ചൊല്ലി ഇന്നേ പള്ളിക്കാട്ടിലേക്ക് കൊണ്ടുപോകാണ്.💔
വീട്ടിൽ ഇരുന്ന് കുറേ പേർ എനിക്ക് വേണ്ടി
യാസീനും മുൽക്കും തഹ്‌ലീലും ഒക്കെ ചൊല്ല്ണ് ണ്ട്.🌹
പ്രിയപ്പെട്ട ഉസ്താദ് പറഞ്ഞിട്ട് കോളേജ് ഗ്രൂപ്പിലും ഇൻക്ക് വേണ്ടി ഖത്മ് തീർക്കുന്നുണ്ട് 🥹🌹
പള്ളിക്കാട്ടിലേക്ക് ഇന്നെ കയറ്റുമ്പോ
അവിടെ കിടക്കുന്ന മറ്റു ഖബാറാളികൾ
ഇന്നെങ്ങനെ നോക്കുന്നു.
ആരാണിവൾ??🥺💔
എന്നും ഇന്റെ റൂമാണെന്നും ഇന്റെ പുതപ്പാണെന്നും
പറഞ്ഞു കിടന്നിരുന്ന ആ മുറിയും
പുതപ്പുമൊന്നും ഇപ്പൊ ഇന്റെ കൂടെല്ല...🥀
ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പോലും
കഴിയാതെയുള്ള ഖബർ..
എനിക്ക് പുതക്കാനായി എന്നെ പൊതിഞ്ഞ
എന്റെ ശരീരത്തിൽ ചേർന്ന് കിടക്കുന്ന
വെള്ളത്തുണി മാത്രം.😔..
അങ്ങനെ ഇന്നേ ഖബറിൽ കിടത്തി,
ഇന്റെ മേൽ മണ്ണ് വാരിയിട്ട് ഉസ്താദിന്റെ
നേതൃത്വത്തിൽ ദുആയും ചെയ്ത്
പ്രിയപ്പെട്ടൊരെല്ലാം എന്നെ തനിച്ചാക്കി
തീരിച്ച് പോകുന്നു.. 💔😥
ഇനി ആ ഇരുളാർന്ന ഖബറിൽ ഞാനും
ഇൻക്ക് കൂട്ടായി ദുനിയാവിൽ ഈ ആയുഷ്ക്കാലം
ഞാ നെയ്തു കൂട്ടിയ നന്മയും തിന്മയും മാത്രം....😭
ഇന്നേ കൊണ്ടോന്നാക്കിയോരെയൊക്കെ
പോയപ്പോളതാ രണ്ട് മലക്കുകൾ കടന്നു വരുന്നു...💔
ചോദ്യമുയരുന്നു!???
മൻ റബ്ബുക്ക?
മൻ ന്നബിയ്യുക?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു...
🥺 ഉത്തരം പറയാൻ കഴിയുമോ?...😭
സ്കൂളിലെയും മദ്രസയിലെയും എക്‌സാമിന് വേണ്ടി
എല്ലാം കാണാതെ പഠിച്ച് പരീക്ഷ എഴുതി
ഫുൾ മാർക്ക് വാങ്ങി, പക്ഷെ!!🥺
ഈ ഇരുളാർന്ന ഖബറിലെ പരീക്ഷയിൽ
ഉയർന്ന മാർക്ക് നേടാൻ ഞാൻ ഒന്നും പഠിച്ചിട്ടില്ലാല്ലോ...😢
ഇനി ഇവിടുന്ന് ഇൻക്ക് എന്തായിരിക്കും
ഇന്റെ റബ്ബ് തരുന്ന സമ്മാനം?
യാ അല്ലാഹ്...!🥺🤲🏻
മരണപ്പെട്ട് കഴിഞ്ഞ് ഒരു രണ്ട് മൂന്ന് ദിവസം പിന്നിടുന്നു!
ആരുടെയൊക്കെയോ കുറച്ച് പേരുടെ
ഹൃദയത്തിൽ ഞാൻ വസിക്കുണ്ട്... 🤲🏻
രണ്ട് മൂന്നാഴ്‌ച പിന്നിടുന്നു..!!
വളരെ ചുരുക്കം ചിലരുടെ മനസ്സുള്ളിൽ
ഇപ്പോളും ഞാന്ണ്ട്.🌸
കോളേജിലെ പ്രിയപ്പെട്ടവരോടപ്പോം ഇരുന്നിരുന്ന
ആ ഇരിപ്പിടത്തിൽ ഇരിക്കാൻ ഞാനില്ല.😔
അവിടെ അവർക്കെന്നെ മിസ്സ് ചെയ്യോ!??💔
കൂടപ്പിറപ്പുകളെ പോലെ കണ്ടിരുന്ന
കൂട്ടുകാരികളെ സ്നേഹത്തിന്റെ ഭാഷയിൽ
കളിയാക്കാനും ചീത്ത പറയാനും
അതിലുപരി ഓരോടൊപ്പം സന്തോഷ നിമിഷം
പങ്കുവെക്കാനും ഇൻക്ക് കഴിയ്ണില്ല.💔
കോളേജിൽ സന്തോഷ ദിവസങ്ങളിൽ
പ്രിയപ്പെട്ട കൂട്ടുകാരികളും പ്രിയ ഉസ്താദ്മാരും
ഇന്നേ ഓർക്കോ?
ഞാനുണ്ടായിരുന്നെങ്കിലെന്ന് അവർ ചിന്തിക്കോ?😢💔
എൻ ഹൃത്തിൽ അത്രേം സ്ഥാനം നേടിയ
പ്രിയപ്പെട്ട ചിലർക്ക് ഇന്നേ ഓർമ്മണ്ടാവും..
ഓരോക്കെ നിക്ക് വേണ്ടി സുകൃതങ്ങളും നൽകും ല്ലേ..!🥹
അങ്ങനെ വിശ്വസിക്കാനല്ലേ നാം
ഓരോരുത്തരും ഇഷ്ടപ്പെടുന്നത്...🌸
പിന്നീട് കാലങ്ങൾ കഴിയുന്തോറും
ഓരോരുത്തരുടെ ഖൽബകത്തുനിന്നും
ഞാൻ പടിയിറങ്ങിത്തുടങ്ങും..
അതിനോടൊപ്പം എനിക്ക് ലഭിച്ചിരുന്ന ഹദിയകളും..💔
പിന്നെ ഞാനെന്ന ഇവളെ ആര് ഓർക്കാൻ..? 💔
പ്രിയപ്പെട്ടവരേ...!
ഇതല്ലേ ഞാൻ മരിച്ചാൽ യഥാർത്ഥത്തിൽ
സംഭവിക്കാൻ ഇരിക്കുന്നത്...!??
യാ അല്ലാഹ്..!!!😭🤲🏻
എൻ മരണം എപ്പഴാണെന്നോ
എവിടെ വെച്ചാണെന്നോ അറിയില്ല...
അടുത്ത നിമിഷം ചിലപ്പോൾ ഞാൻ
പടച്ചോന്റെ വിളിക്കുത്തരം നൽകിയേക്കാം...!
ഒരു വാക്ക് പോലും പറയാതെ
ഞാനങ്ങ് പോകും ട്ടോ.🥺
അതുകൊണ്ട് ഈ നിമിഷത്തിൽ പറയുന്നു,,
എന്നിൽ നിന്നും എന്തെങ്കിലും തരത്തിൽ
നിങ്ങളെ വേദനിപ്പിച്ചിട്ട്ണ്ടെങ്കിൽ
പൊരുത്തപ്പെടണേ...🥺🫱🏻🫲🏻
പാപിയാണിവൾ!
ഇരു കയ്യും ശൂന്യമാണ്!
അതിനാൽ ഒന്നും നാളേക്ക് മാറ്റി വെക്കരുത്
എന്ന് ആത്മാർത്ഥമായി അപേക്ഷിക്കുന്നു...💔🌹_
ദുആയിലൊരിടാം ഈയുള്ളവൾക്കും🥹🤲🏻
@⋆͙𝄞🦋കുഞ്ഞോൾ🎻
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #☪️ ദീനിയായ ഇസ്ലാം #🕋 Juma mubarak..🕌🌙 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✍️Life_Quotes
@𝓑𝓪𝓱𝓪