ഫോളോ
shan-:-റഹ്മാൻ
@1187923961
3,901
പോസ്റ്റുകള്‍
20,558
ഫോളോവേഴ്സ്
shan-:-റഹ്മാൻ
681 കണ്ടവര്‍
1 ദിവസം
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില തടഞ്ഞ് ആയുധങ്ങളുമായി ഐഡിഎഫ് അംഗങ്ങൾ ബോട്ടിലേക്ക് കയറുന്നു. തോക്കിൻ മുനയിൽ നിർത്തി മനുഷ്യവകാശ പ്രവർത്തകരോട് കൈകൾ ഉയർത്തിപിടിക്കാൻ ആവശ്യപ്പെട്ടു. " നിങ്ങൾ ദൗത്യം ഉപേക്ഷിച്ച് മടങ്ങണം " ഐഡിഎഫ് ഭീഷണി മുഴക്കി. തോക്കിൻ മുന്നിൽ നിന്നുകൊണ്ട് തിയാഗോ പറഞ്ഞു: " ഈ സഹായം എത്തിക്കുന്നതിനായി ലോക മനഃസാക്ഷിയോടൊപ്പം മാനുഷിക ദൗത്യവുമായാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളെ തടയാൻ അന്താരാഷ്ട്ര നിയമം നിങ്ങൾക്ക് അനുവാദം നൽകുന്നില്ല. നിങ്ങളുടെ ഈ ആവശ്യം ഫലസ്തീൻ ജനതയുടെ വം-ശഹത്യ തുടരുകയെന്നതിനാൽ മടങ്ങി പോവാൻ ഞങ്ങൾ ഒരുക്കമല്ല. " തിയാഗോയുടെ പ്രഖ്യാപനം ചരിത്രപരമായ ദൗത്യത്തിന്റെ പര്യവസാനമല്ല. തുടക്കമാണ്. ഒരു ജനതയെ മുഴുവൻ ബോംബിട്ടും പട്ടിണിക്കിട്ടും വൈദ്യ സഹായങ്ങൾ നൽകാതെയും അതിക്രൂരമായി കൊന്നൊടുക്കുന്നത് കണ്ട് ഏവരും മിണ്ടാതിരിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുറച്ച് മനുഷ്യർ സംഘടിച്ചു. അവർ ഭക്ഷണവും മരുന്നും ശേഖരിച്ചു. അവയൊക്കെ ചെറുകപ്പലുകളിലാക്കി ഒരു യാത്ര തുടങ്ങി. ഓഗസ്റ്റ് അവസാനം സ്പെയിനിൽ നിന്നും ആരംഭിച്ച യാത്ര. പല ദിക്കുകളിൽ നിന്നായി അമ്പതിലധിതം ചെറുകപ്പലുകൾ മെഡിറ്ററേനിയന്‍ കടലിൽ ഒന്നിച്ചപ്പോൾ രൂപപ്പെട്ടത് സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ കഥയാണ്. ബാഴ്സയിൽ നിന്നും യാത്ര ആരംഭിച്ചത് മുതൽ തടസ്സങ്ങൾ ഒന്നൊന്നായി അവർ നേരിട്ടിരുന്നു. കൊടുങ്കാറ്റോടെയാണ് തുടക്കം. ആ കാറ്റിന് പക്ഷെ ചുരുക്കം ദിവസങ്ങൾ മാത‌്രമാണ് അവരുടെ യാത്ര മുടക്കാൻ സാധിച്ചത്. ടുണീഷ്യൽ എത്തിയപ്പോൾ നേരിട്ട ഡ്രോൺ അക്രമണം പ്രധാന ബോട്ടിലൊന്നിൽ തീപടർത്തി. അടുത്ത ദിവസം മറ്റൊരു ബോട്ടും അവിടെ അക്രമിക്കപ്പെട്ടു. മിലോസിൽ നിന്നും ക്രീറ്റിലേക്ക് പോയ ഗ്രീക്ക് ചെറുകപ്പലുകളെ ലക്ഷ്യമാക്കിയാണ് അടുത്ത ഡ്രോൺ അക്രമണം. ഡ്രോൺ പതിനൊന്ന് ബോട്ടുകളെ കേടുപാടുകൾ വരുത്തി. അക്രമണം ഒന്നൊന്നായി നേരിടുമ്പോഴും ആ ബോട്ടുകൾ ദൂരെ ഗസ്സൻ തീരം നോക്കി. അവർ അവിടെ നിസ്സഹായരായ കുഞ്ഞുങ്ങളെ മനസ്സിൽ കണ്ടു. അവരോട് പുഞ്ചിരിച്ചു. ആശ്വസ വാക്കുകൾ ഉരുവിട്ടു. മുപ്പത് ദിവസത്തെ ബോട്ട് യാത്ര ഒരുപക്ഷെ സാധാരണ മനുഷ്യന് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. ചർദ്ദിയും തലകറക്കവും ഡീഹൈഡ്രേഷനും ശരീരത്തെ തളർത്തും. ഉറക്കകുറവും ബോട്ടുകളിൽ നിന്നും അടിക്കിടെ ഉണ്ടാവുന്ന പരിക്കുകളും മനസ്സികമായും തളർത്തും. സുമൂദ് എന്നാൽ അടിയുറച്ച പ്രതിരോധം എന്നാണ് അർത്ഥം. ആ വാക്കിനെ അനർത്ഥമാക്കും വിധം യാത്രയിലുടനീളം അവർ പ്രകൃതിയേയും ശത്രുക്കളെയും സ്വന്തം ശരീരത്തെയും പ്രതിരോധിച്ച് ഒരൊറ്റ ലക്ഷ്യത്തിൽ ഉറച്ചുനിന്നു. ഫ്ലോട്ടിലകൾ വാർസോണിലേക്ക് കടന്നപ്പോൾ അവർ ഏത് അക്രമണവും നേരിടാൻ തയ്യാറെടുത്തിരുന്നു. ബോട്ടുകൾ ഒന്നൊന്നായി തടഞ്ഞാലും ബാക്കി ബോട്ടുകൾ ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നായിരുന്നു സംഘാടകർ നൽകിയ നിർദ്ദേശം. വാർ സോണിൽ നിന്നും ഇസ്ര-യീൽ സേന വാർഷിപ്പ് കാണിച്ച് ഭയപ്പെടുത്താൻ നോക്കി. മൈനുകൾ സ്ഥാപിച്ചു. അവർ കൂട്ടം കൂടിയിരുന്ന് ഇറ്റലിയിലെ പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധ ഗാനം ബെല്ല ചാവോ പാടി പ്രതിരോധം തീർത്തു. ആ പാട്ടിന്റെ താളം തിരമാലകളോടൊപ്പം അലയടിച്ചിട്ടുണ്ടാവണം. വരികൾ കാറ്റിൽ പാറിപറന്ന് തെൽ അവീവിലെ ഭിത്തികളെത്തിയിട്ടുണ്ടാവണം. നിമിഷനേരങ്ങൾ കൊണ്ട് സൈന്യം ബോട്ടുകളെ ഒന്നൊന്നായി വളഞ്ഞു. പന്ത്രണ്ട് ബോട്ടുകൾ ഉന്നം വെച്ചു. സന്നദ്ധ പ്രവർത്തകരെ തോക്കിൻ മുനയിൽ നിർത്തി. ആളുകളെ അറസ്റ്റ് ചെയ്തു. ഐഡിഎഫ് അക്രമം വകവെക്കാതെ ബാക്കി മുപ്പത് ബോട്ടുകൾ മുന്നോട്ട് നീങ്ങി. പലവഴികളിലായി ഓരോന്നും തടയപ്പെട്ടു. ബാക്കി ബോട്ടുകൾ പിന്നെയും യാത്ര തുടർന്നു. മെഡിറ്ററേനിയൻ കടലിലൂടെ ഒരുമിച്ചു യാത്ര തുടങ്ങിയ നാല്പത്തിമൂന്ന് ബോട്ടുകൾ. ഒരോന്ന് തടയപ്പെടുമ്പോഴും തുടർന്ന ചെറുത്ത് നിൽപ്പ്. ഒടുവിൽ ആ ബോട്ടുകളിൽ ഒന്നായ മിക്കേനോ എന്ന ചെറുകപ്പൽ ഗസ്സൻ ടെറിട്ടറിയിൽ എത്തിയിരിക്കുകയാണ്. ബോട്ടിലുള്ളവർക്ക് ഗസ്സയിൽ കാലുകുത്താനായാലും ഇല്ലെങ്കിലും ഫ്രീഡം സുമൂദ് ഫ്ലോട്ടിലയിലുള്ള ഓരോ മനുഷ്യരെയും കാലം അടയാളപ്പെടുത്തും. അഭിവാദ്യങ്ങൾ ❤️ #free falastheen #ഗാസ🥺😢 #Gaza falastheen #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢
See other profiles for amazing content