സ്ഥലം വില്‍പന നടക്കുന്നില്ല. കുറെ കടങ്ങള്‍ ഉണ്ട് മരിക്കാതെ രക്ഷയില്ല. ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല അതുകൊണ്ടാാണ് അവളുടെ ജീവന്‍ എടുത്തത്. അവള്‍ക്ക് സുഖമില്ല അവളുടെ രോഗം മാറില്ല. ഭാര്യയുടെ കൂടെ ഞാനും പോയതാ പക്ഷെ കയറു ചതിച്ചപ്പോള്‍ ശ്രമം പാഴായി. കണ്ണൂര്‍ ജയിലിലെ അതി സുരക്ഷയിലും ജില്‍സണ്‍ ആഗ്രഹം നടപ്പാക്കി...
കണ്ണൂര്‍: മരിച്ച ഭാര്യയുടെ കേസിൽ വിചാരണ നേരിടുകയായിരുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശിയും ജല അതോറിറ്റിയിലെ മുൻ ജീവനക്കാരനുമായ ജില്‍സണ്‍ ആണ് മരിച്ചത്..
കഴിഞ്ഞ വിഷു ദിനത്തിലാണ് ജിൽസൺ ഭാര്യയായ ലിഷയെ വീട്ടിൽ വെച്ച് ഷാളും, കേബിളും ഉപയോഗിച്ച് കൃത്യം നടത്തിയത്. മക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സംഭവം. ഇയാൾ വിഷം കഴിച്ചും കയറിൽ തൂങ്ങിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കയർ പൊട്ടി താഴെ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇതിന് പിന്നിലെ കാരണമെന്ന് കണ്ടെത്തിയിരുന്നു..
ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല, അവളെ വിട്ടിട്ട് പോകാൻ പറ്റില്ല" എന്ന് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലും ക്കുറിപ്പുകളിലും ഇയാൾ സൂചിപ്പിച്ചിരുന്നു.
7 മാസം മുൻപ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ ജിൽസൺ മുൻപും 2 തവണ ശ്രമം നടത്തിയിട്ടുള്ളതിനാൽ, കൗണ്‍സിലിംഗ് നൽകി വരികയായിരുന്നു..
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😔വേദന