ഫോളോ
Shaji Bangalore
@1808281027
267
പോസ്റ്റുകള്‍
1,478
ഫോളോവേഴ്സ്
Shaji Bangalore
1K കണ്ടവര്‍
ബാംഗ്ലൂർ വൈറ്റ്‌ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട കാര്യങ്ങൾ : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റിന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ധാരാളം രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്. എന്നാല്‍ ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും. ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസ്സുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസ്സുകളും ഇവിടേയ്ക്ക് പോകും. ബസ്സില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല. സത്യസായി ആശുപത്രി എന്ന് ചോദിച്ചാൽ മതി. ഓർഡിനറി ബസ്സിന് 25 രൂപയും എസി ബസ്സിന് 95 രൂപയുമാണ് ഏകദേശം 18 കിലോമീറ്റർ ദൂരമുള്ള ഈ സ്ഥലത്തേക്കുള്ള നിരക്ക്. 2) ട്രെയിനില്‍ വരുന്നവരാണെങ്കിൽ കെ ആര്‍ പുരം (കൃഷ്ണ രാജപുരം) എന്ന സ്റ്റേഷനില്‍ ഇറങ്ങുക ( ചില ട്രെയിനുകള്‍ വൈറ്റ് ഫില്ഡ്ല്‍ നിര്‍ത്താറുണ്ട്അവിടെ ഇറങ്ങുക) കൃഷ്ണരാജ പുരം റയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തിറങ്ങിയാൽ മെയിൻ റോഡിൽ നിന്നു തന്നെ നിങ്ങൾക്ക് ബസ് ലഭിക്കും.കഴിവതും ഓട്ടോറിക്ഷ ഒഴിവാക്കുക, യഥാർത്ഥ നിരക്കിൽ നിന്നും 10 -20 ഇരട്ടിയാണ് സാധാരണ ഓട്ടോറിക്ഷക്കാർ ഇവിടങ്ങളിലെല്ലാം ഈടാക്കുന്നത്. 3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്. 4 ) പുലർച്ചെതന്നെ അവിടെ വരി (ക്യൂ) ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ വരുന്നത് ആണ് ഉചിതം. 5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ വരികൾ ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക. 6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും. 7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടത് അത്യാവശ്യമാണ്. 8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.ആധാർ കാർഡും നിർബന്ധമാണ്. 9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ഉടൻ ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും. 10 )അവിടെ യാതൊരുവിധ റെക്കമെന്റേഷനും ആവശ്യമില്ല, അനുവദിക്കുകയുമില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്. 11 ) ചികിത്സ,ഭക്ഷണം, മരുന്ന്, എല്ലാം പൂർണ്ണമായും സൗജന്യമാണ്. 12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്. 13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്. 14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്.അപ്പോൾ അതിനെ അതിൻറെതായ പവിത്രതയോടും,ശുചിയോടും കൂടി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നോർക്കുക. 15 ) ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്. ഉപകാരപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ സഹായിക്കുക👍🏻 #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #❤ സ്നേഹം മാത്രം 🤗 #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪ഹെല്‍ത്ത് ടിപ്സ്
See other profiles for amazing content