ഫോളോ
പ്രിയ
@32357287
60
പോസ്റ്റുകള്‍
432
ഫോളോവേഴ്സ്
പ്രിയ
752 കണ്ടവര്‍
6 മാസം
ഇന്ന് : 24-07-2025 കർക്കിടക വാവ് ബലിതർപ്പണ ദിനം... 💘ആത്മാവ് ആത്മാവിൽ അർപ്പിക്കുന്ന തർപ്പണം💘 എല്ലാ പിതൃക്കൾക്കും, പൂർവികർക്കും ഈ കർക്കിടക വാവ് ദിവസത്തിൽ ആത്മ ശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു...🙏🏻 അകാലത്തിൽ പൊലിഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവർക്കെല്ലാം നിത്യശാന്തി ലഭിക്കട്ടെ...🙏🏻 മൺമറഞ്ഞു പോയ എല്ലാ ആത്മാക്കൾക്കും മോക്ഷം കിട്ടണേ എന്ന പ്രാർത്ഥനയോടെ നേരുന്നു...🙏🏻💗"കർക്കിടക വാവ് ആശംസകൾ"💗 ഒരു ജന്മം മുഴുവൻ നമ്മുടെ വിശപ്പ് മാറ്റാനായി കഷ്ട്‌ടപ്പെട്ടവർക്ക് വേണ്ടി ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ദിനം...🌸🌸🌸😔💔🙏🏻 അവരുടെ സ്നേഹമയമായ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം... വാത്സല്യത്താൽ ഊട്ടിയവർക്ക് വിശ്വാസത്തോടെ ഊട്ടുന്ന ദിനം...🥰 അച്ഛാ... കണ്ണീരിൽ കുതിർന്ന അച്ഛന്റെ മോളുടെ ആത്മ പ്രണാമം...😔🥹😢💔🌸🌸🌸🙏🏻 #കർക്കിടക വാവ് 🙏🙏🙏
പ്രിയ
758 കണ്ടവര്‍
6 മാസം
2025 ജൂലൈ 21ാം തീയതി, (21-07-2025) കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തിലെ തന്നെ കറുത്ത ദിനം...കേരളത്തിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്, സമരമുഖത്ത് നിന്ന് പിൻ വാങ്ങിയ ദിവസം...😔💔 സഖാവ് : വി എസ് അച്യുതാനന്ദൻ വിട വാങ്ങിയ ദിവസം... വിപ്ലവ സൂര്യന് വിട...💔 ഇന്നലെ 23-07-2025 ന് അദ്ദേഹത്തിന് യാത്രയയപ്പ്...പുന്നപ്ര വയലാർ സമര - ജനനായകന്, നാടിന്റെ അന്ത്യാഞ്‌ജലി...🌹 വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ (20 ഒക്ടോബർ 1923 - 21 ജൂലൈ 2025), തന്റെ ആദ്യനാമമായ വി.എസ്. എന്നും അറിയപ്പെടുന്നു . 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു അദ്ദേഹം. 82 വയസ്സുള്ളപ്പോൾ, അദ്ദേഹം ഈ പദവി ഏറ്റെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുമായി അദ്ദേഹം അഫിലിയേറ്റ് ചെയ്തിരുന്നു. 2016 മുതൽ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്കാരങ്ങളുടെ ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 15 വർഷം പ്രതിപക്ഷ നേതാവായി അദ്ദേഹം സേവനമനുഷ്ഠിച്ചു, ഇത് കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ...🚩 ലാൽ സലാം സഖാവെ 💪🏻🚩 ഒത്തുതീർപ്പുകളില്ലാത്ത സമരജീവിതത്തിനു വിരാമമിട്ട് വി.എസ്. എന്ന അതികായൻ നടന്നു മറയുമ്പോൾ കേരളരാഷ്ട്രീയത്തിൽ അവസാനിക്കുന്നത് ഐതിഹാസികമായ ഒരു കാലം കൂടിയാണ്...🚩 മുഖ്യധാരാ രാഷ്ട്രീയം മൂലധനശക്തികൾക്കൊപ്പം സഞ്ചരിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചർച്ച ചെയ്യുകയും ചെയ്തിരുന്ന കാലത്തായിരുന്നു പ്രതിരോധത്തിൻറെയും പ്രതിഷേധത്തിൻറെയും ശബ്ദമുയർത്തിക്കൊണ്ട് വി.എസ്. തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വന്തം പാർട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ളതാക്കി മാറ്റിയത്. അതിവേഗം അത് സാധാരണക്കാരന്റെ ശബ്ദമായി മാറി...🚩 കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയുടെ അമിതഭാരമില്ലാതെ, എന്നാൽ ഇടതുരാഷ്ട്രീയമെന്ന ആദർശധീരതയുടെ നിലപാടുതറയിൽ ഉറച്ചുനിന്നുകൊണ്ട്, പ്രായാധിക്യത്തിന്റെ പരാധീനതകൾ പോലും വക വയ്ക്കാതെ വി.എസ്. അനീതിയുടെ മതികെട്ടാൻ മലനിരകളിലേക്ക് പോരാട്ടം നയിച്ചു. അധികാരത്തണലിൽ തഴച്ചുവളർന്ന ഭൂമികൈയേറ്റങ്ങൾക്കെതിരെ പ്രതിരോധം തീർത്തു. രാഷ്ട്രീയ ദുരഹങ്കാര പ്രമത്തതയിൽ ചവിട്ടിമെതിക്കപ്പെട്ട ജീവിതങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തി. അധികാരവും അഴിമതിയും കൈകോർക്കുന്ന ഇടങ്ങളിലെല്ലാം കടന്നുചെന്ന് പ്രതിരോധത്തിന്റെ വൻമതിലുകൾ തീർത്തു...🚩 ഇങ്ക്വിലാബ് സിന്ദാബാദ് 💪🏻🚩🫰🏻🔥✌🏻💘 💘🔥Red Salute Comrade 🔥💘 #vs achuthanandan
See other profiles for amazing content