മനസ്സിന്റെ ഉള്ളിൽ നിഴൽ വീണു തുടങ്ങിയിരുന്ന ഏതോ കോണുകളിൽ ഒരു പുലരി പോലെയാണ് അവനെത്തിയതും അവിടെപ്പിന്നെ നീർമാതളം പൂത്തു തുടങ്ങിയതും... പിന്നെ ഇനിയുമെങ്ങനെ വീണ്ടുമൊരു ഇരുട്ടിലേക്ക് ആഴ്ന്നു പോകാനാകും? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മീനാക്ഷി കാത്തിരുന്നു. അവസാന ട്രെയിനിന്റെയും ഒച്ചകളിലേക്ക് ആധിയോടെ നോക്കിയിരുന്നു...
കാത്തിരിപ്പ് കൊടുംനോവുള്ളതാകുന്നത്, ഒരിക്കലും കൂടിച്ചേരില്ലെന്നറിയാമെങ്കിലും പിന്നെയും ജീവിതത്തെ അതിലേക്കു തന്നെ തളച്ചിടുന്നവരുടെ ജീവിതത്തിലാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും സ്നേഹം എന്നോ ഒരിക്കൽ സംഭവിച്ചതാണ്, പക്ഷേ പിന്നീടതിനു മരണമേ ഉണ്ടാകുന്നില്ല. തമ്മിലൊരാൾ മരിച്ചാലും, ഒന്നുചേർന്ന് ഒരു പുഴയായി ഒഴുകിയിട്ടില്ലെങ്കിലും, അവൾക്കു കാത്തിരിക്കാതിരിക്കാൻ വയ്യ, അത്രമാത്രം ഉടലിലും ഉയിരിലും അവൻ പറ്റിച്ചേർന്നുപോയിരിക്കുന്നു.❤️
#💓 ജീവിത പാഠങ്ങള്‍ #👴 മഹത് വചനങ്ങള്‍ #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💚തനി മലയാളി