മിന്നൽ ഗോപാലൻ⚡
കവലയിൽ ഒരു പെൺകുട്ടിയെ രണ്ട് ഗുണ്ടകൾ ചേർന്നാക്രമിക്കുകയാണ്.
കാഴ്ചക്കാർ പേടിച്ച് നോക്കി നിൽക്കുകയാണ്. ആ സമയത്താണ് മിന്നൽ ഗോപാലൻ ആ വഴി വന്നത്.
അപ്പേഴേക്കും 20 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ ഗുണ്ടകൾ തല്ലി നിലത്തിട്ട് കഴിഞ്ഞു....അവൾ ജീവന് വേണ്ടി കണ്ട് നിന്നവോരാടപേക്ഷിക്കുന്നുണ്ട് പക്ഷെ അവർ ബധിരരെ പോലെ കാഴ്ച കണ്ട് നിൽക്കുകയാണ്....
ഗോപാലന് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല അവൻ റോഡിൻ്റെ സൈഡിൽ നിന്ന് ഒരു കമ്പി ഊരിയെടുത്ത് രണ്ട്
ഗുണ്ടകളുടെയും കയ്യും കാലും അടിച്ചൊടിച്ചു. അവർ ജീവന് വേണ്ടി കെഞ്ചിയപ്പോൾ മുഖം നോക്കി രണ്ട് ചവിട്ടും കൊടുത്തു വായയിൽ നിന്ന് ചോര വന്നു അവരുടെ . അപ്പോൾ കാണികൾ ആരവം മുഴക്കി ഗോപാലനെ
എടുത്തുയർത്താൻ വന്നു...
" തൊട്ട് പോകരുത് " ഗോപാലൻ അവരെ നോക്കി അലറി. അവർ പകച്ചുപോയി
"എടാ നിൻ്റെ വീട്ടിലും ഇല്ലെടാ ഇത് പോലെ പെങ്ങമ്മാരും മക്കളും അവർക്കാണീ സ്ഥിതി വന്നെങ്കിൽ നിങ്ങൾ ഇങ്ങിനെ നോക്കി നിൽക്കുമോടാ? " കാഴ്ചക്കാർ നിശ്ശബ്ദരായി നിന്നു!
ഗോപാലൻ ആദ്യം വന്ന ഓട്ടോക്ക് കൈ കാട്ടി ഓട്ടോ നിർത്തി "എവിടേക്കാ ?"
ഓട്ടോക്കാരൻ ചോദിച്ചു.
"ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോണം " ഗോപാലൻ പറഞ്ഞു.
"ആ ഗുണ്ടകൾ തല്ലിയ കുട്ടിയേയോ ?"
"അതെ "
"അയ്യോ എനിക്ക് പറ്റില്ല വേറെ വണ്ടി വിളിച്ചോ? "
"അതെന്താ നിനക്ക് കൊണ്ടുപോയാല് ?"
"എനിക്ക് വയ്യ കേസിനും മറ്റും
നടക്കാൻ " എന്ന് പറഞ്ഞ് അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു.
"ഓഫ് ചെയ്യടാ വണ്ടി "
"നീയാരാടാ ഓഫ് ചെയ്യാൻ പറയാൻ ?"
"ഞാനാരാണെന്നറിയണോ നിനക്ക്?" എന്ന് പറഞ്ഞ് ഓട്ടോക്കാരനെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി
ഗോപാലൻ.
"നീ എൻ്റെ മേല് കൈ
വെക്കാറായോടാ? "
"ഉവ്വടാ " എന്ന് പറഞ്ഞ് അവൻ്റെ കരണം കുറ്റിക്കിട്ട് രണ്ട് പെട പെടച്ചപ്പോൾ അവൻ്റെ ശൗര്യം താനെ കുറഞ്ഞു.
ഗോപാലൻ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി. "എടാ വണ്ടിയെടുക്കടാ "
ഡ്രൈവർ വേഗം വന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി.
പോകുന്ന വഴി പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. പോലീസ് ഹോസ്പിറ്റലിൽ എത്തി കുട്ടിയുടെ മൊഴിയെടുത്തു ശേഷം രണ്ട് ഗുണ്ടകളേയും ഹോസ്പിറ്റലിലാക്കി.
സമയത്തിന് ഹോസ്പിറ്റലിൽ എത്തിച്ച കാരണം പെൺകുട്ടിയുടെ ജീവൻ തിരിച്ചു കിട്ടി.
പൗരാവലി വലിയ സ്വീകരണം മിനൽ ഗോപാലന് ഒരുക്കി പക്ഷെ ആ നേരത്ത്
ഗോപാലൻ പുഴയിൽ വീണ രണ്ട് യുവക്കളെ രക്ഷിച്ചു കൊണ്ടിരിക്കയായിരുന്നു...
ശുഭം...❤️
✍🏻 ഒറ്റയാൻ🔥 #📔 കഥ