ഫോളോ
𝑨𝒗𝒊𝒌🌊
@____unique_______
42
പോസ്റ്റുകള്‍
80
ഫോളോവേഴ്സ്
𝑨𝒗𝒊𝒌🌊
1.3K കണ്ടവര്‍
14 ദിവസം
നല്ല ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ താഴെ ചെറിയ ശീലങ്ങൾ പിന്തുടരാം 👇 🕘 1. നിശ്ചിത സമയക്രമം പാലിക്കുക ഓരോ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എണീക്കാനും ശീലിക്കുക. ഇത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് സമതുലിതമാക്കും. 📵 2. മൊബൈൽ ഉപകരണങ്ങൾ ഒഴിവാക്കുക ഉറക്കത്തിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പ് ഫോൺ, ടിവി, ലാപ്ടോപ്പ് എന്നിവ ഒഴിവാക്കുക. സ്ക്രീൻ ലൈറ്റ് ഉറക്കഹോർമോൺ (melatonin) തടയുന്നു. ☕ 3. കഫൈൻ മറ്റും നിക്കോട്ടിൻ ഒഴിവാക്കുക വൈകുന്നേരം ശേഷം കാപ്പി, ചായ, കോല പാനീയങ്ങൾ മറ്റും ഒഴിവാക്കുക. ഇവ ഉറക്കം വൈകിക്കാം. 🍽️ 4. ഭാരം കുറഞ്ഞ രാത്രിഭക്ഷണം ഉറക്കത്തിന് മുമ്പ് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക. കഠിനമായ ഭക്ഷണം അജീർണതക്കും ഉറക്കക്കുറവിനും കാരണമാകും. 🌿 5. മനസിന് ശാന്തത നൽകുക ധ്യാനം, ശ്വാസാഭ്യാസം, ലഘുവായ സംഗീതം ഇവ മനസിനെ ശാന്തമാക്കും. 🛏️ 6. ഉറക്കമുറി സൗകര്യപ്രദമാക്കുക തണുത്ത താപനില, ഇരുണ്ട മുറി, ശാന്തമായ പരിസരം ഇവ ഉറക്കത്തിന് സഹായിക്കും. 🚶 7. ദിവസേന വ്യായാമം പ്രതിദിനം നിരന്തര വ്യായാമം ഉറക്കഗുണം മെച്ചപ്പെടുത്തും — പക്ഷേ ഉറക്കത്തിന് മുമ്പ് അവസാനം വ്യായാമം ചെയ്യാതിരിക്കുക. 🌙 8. ഉറക്കത്തിനായുള്ള മനോഭാവം സൃഷ്ടിക്കുക. #👨‍⚕️ ആരോഗ്യം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #💪🏻 ആരോഗ്യ നുറുങ്ങുകൾ
𝑨𝒗𝒊𝒌🌊
598 കണ്ടവര്‍
15 ദിവസം
*40_കഴിഞ്ഞാൽ_ചില_നിയന്ത്രണങ്ങൾ* *നല്ലതാണ്.* നാല്പതു വയസു കഴിഞ്ഞാൽ ഭക്ഷണ കാര്യത്തിൽ ഏവരും ചില നിയന്ത്രങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്‌ . നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയം സാധാരണ ഗതിയിൽ നാല്പതാം വയസു മുതല്ക്കാണ് കാർഡിയോ, വാസ്കുലർ അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത് പക്ഷെ, ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയാൽ നിരവധി അസുഖങ്ങളിൽ നിന്നും മോചനം നേടാൻ നമുക്ക് സാധിയ്ക്കുന്നു. നാല്പതു കഴിഞ്ഞാൽ താഴെ പറയുന്ന ഭക്ഷണവസ്തുക്കൾക്ക് പ്രാധാന്യം നല്കണം. *🍁ഓട്സ്* ഓട്സിൽ മോശപ്പെട്ട കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ ഗ്ലൂക്കോസ് ധാരാളമായി അടങ്ങിയിരിയ്ക്കുന്നു .ഓട്സ് ശീലമാക്കിയാൽ കൊളസ്ട്രോൾ അഞ്ചുമുതൽ പത്തു ശതാമാനം വരെ കുറയുന്നു. *🍁ചെറി* ചെറിയ്ക്ക് വാതരോഗങ്ങളെ പ്രതിരോധിയ്ക്കാൻ കഴിയുന്നു. ആന്റീ ഒക്സിഡന്റായ അന്താ സൈനീൻ ചെറിയിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ നാലുതവണ ഒരു ഡസൻ ചെറിപ്പഴങ്ങളോ പഞ്ചസാര ചെര്ക്കാത്ത അതിന്റെ ജ്യൂസോ കഴിയ്ക്കുക. *🍁ബദാം* ഇത് കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഉപ്പിന്റെ അംശം കലർത്താതെ കഴിയ്ക്കുന്നതാണ് ഉത്തമം. *🍁സോയാബീൻസ്* ഇസോഫൽ വാഗോസ് എന്നാ പദാർത്ഥം സോയാബീൻസിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .ആർത്തവ വിരാമം ഉണ്ടായ സ്ത്രീകളുടെ എല്ലിന്റെ ശക്തി വർദ്ധിപ്പിയ്ക്കാനും ഇതിനു ശേഷിയുണ്ട്. ഒരാഴ്ച നാലോ അഞ്ചോ തവണ സോയാബീൻസ് കഴിയ്ക്കുക. *🌹പാൽ* അമ്പത് വയസു കഴിഞ്ഞാൽ മസിലുകൾ അയഞ്ഞു തൂങ്ങുന്നത് തടയാൻ ഉള്ള കഴിവ് പാലിനുണ്ട്. ചായയിലും കോഫിയിലും പാൽ ചേർത്തു കഴിച്ചാലും മതിയാകും. *🍀തക്കാളി* തക്കാളിയിൽ ലിക്കേപീൽ എന്നാ ആന്റീ ഒക്സിഡന്റ്റ് ധാരാളം ആയി അടങ്ങിയിട്ടുണ്ട്. കാൻസർ സെല്ലുകളുടെ വ്യാപനവും ആർത്രൈറ്റിസും തടയാനിതിനു കഴിയുന്നു. ഏതു രീതിയിൽ ആയാലും വേവിച്ചു കഴിയ്ക്കുക. ആരോഗ്യമാണ് സമ്പത്ത് നല്ല ആരോഗ്യത്തിനായി ശ്രദ്ധയും നിയന്ത്രണങ്ങളും ആവശ്യമാണ്. #💪🏻 ആരോഗ്യ നുറുങ്ങുകൾ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #👨‍⚕️ ആരോഗ്യം
See other profiles for amazing content