കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 115 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 11,515 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 920 രൂപയുടെ വർധനവുണ്ടായി. 92,120 രൂപയായാണ് പവന്റെ വില ഉയർന്നത്. ആഗോള വിപണിയിലും സ്വർണത്തിന്റെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങളും ലാഭമെടുപ്പിൽ നിന്ന് വിപണി കരകയറിയതുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് വില 4,118.29 ഡോളറായി ഇടിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈയാഴ്ച സ്വർണവിലയിൽ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 4,137.8 ഡോളറായി. തിങ്കളാഴ്ച ആഗോളവിപണിയിൽ സ്വർണവില 4,381 ഡോളറായി ഉയർന്നിരുന്നു. ആസിയാൻ സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്. കൂടിക്കാഴ്ചക്കിടെ വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയാൽ അതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,500 രൂപയും പവന് 92000 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി ഗ്രാമിന് 9505 രൂപയായി.
#gold #സ്പെഷ്യൽ സ്റ്റോറീസ് ✍ #📈 ജില്ല അപ്ഡേറ്റ്സ് #🗞️പോസിറ്റീവ് സ്റ്റോറീസ് #📰ബ്രേക്കിങ് ന്യൂസ്