#👩🍳 പാചകലോകം
+------+-----+------+------+
_*🌶️ ഇന്നത്തെ പാചകം 🍳*_
_*ഗോതമ്പ് മുട്ട പഞ്ഞി അപ്പം*_
+------+------+------+------+
_ഗോതമ്പുപൊടിയും മുട്ടയും കൊണ്ട് അടിപൊളി രുചിയിൽ ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം..._
________________________
*ചേരുവകൾ*
_______________________
_ഗോതമ്പുപൊടി - 2കപ്പ്_
_തൈര് - 3/4 കപ്പ്_
_മുട്ട -1എണ്ണം_
_ബേക്കിങ് സോഡ -1/4 ടീസ്പൂൺ_
_ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1ടേബിൾ സ്പൂൺ_
_സബോള -2 എണ്ണം_
_പച്ചമുളക് -2 എണ്ണം_
_മുളകുപൊടി -1/2 ടീസ്പൂൺ_
_മല്ലിപൊടി -1/2 ടീസ്പൂൺ_
_മഞ്ഞൾപൊടി -1/4 ടീസ്പൂൺ_
_ഗരംമസാല -1/2 ടീസ്പൂൺ_
_പുഴുങ്ങിയ മുട്ട - 4 എണ്ണം_
_ഉപ്പ് -ആവശ്യത്തിന്_
_കറിവേപ്പില - ആവശ്യത്തിന്_
_വെളിച്ചെണ്ണ - ആവശ്യത്തിന്_
_ഓയിൽ - ആവശ്യത്തിന്_
________________________
*തയ്യാർ ആക്കുന്ന വിധം*
_________________________
_അപ്പം തയ്യാറാക്കുന്നതിനായി ഗോതമ്പുപൊടിയും തൈരും മുട്ടയും ബൈക്കിങ് സോഡായും ഉപ്പും മിക്സ് ചെയ്ത ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ചേർത്ത് നന്നായി കുഴച്ചു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക._
_ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വയറ്റി അത് മൂപ്പ് ആയാൽ സബോളയും പച്ചമുളകും വേപ്പിലയും ആവിശ്യത്തിന് ഉപ്പും ഇട്ടു വയറ്റുക._
_ശേഷം അത് നന്നായി വാടിയാൽ മസാലപൊടികൾ ചേർത്ത് അതിന്റെ പച്ചമണം മാറുന്നവരെ വയറ്റി അതിലേക്ക് പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്തതും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക._
_ഇനി ആദ്യം തയ്യാറാക്കിയ ഗോതമ്പു പൊടിയുടെ മാവിൽ നിന്ന് കുറച്ച് എടുത്ത് കൈ വെച്ച് ഒന്ന് പരത്തി അതിൽ കുറച്ചു മസാല വെച്ച് റോൾ ചെയ്ത് കൈ കൊണ്ട് ഒന്നുകൂടെ പരത്തി ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക ._
_ഇത്രേ ഉള്ളു സൂപ്പർ ഗോതമ്പ് മുട്ട പഞ്ഞി അപ്പം റെഡി.._
+----+-----+-----+----+-----+