✳️ January 26 - വിശുദ്ധ തിമോത്തേയോസും വിശുദ്ധ തീത്തോസും | Saints Timothy and Titus ✳️
വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ വിശ്വസ്തശിഷ്യരായിരുന്ന വിശുദ്ധ തിമോത്തേയോസിനെയും വിശുദ്ധ തീത്തോസിനേയും തിരുസഭ ഇന്ന് അനുസ്മരിക്കുന്നു. പൗലോസിന്റെ പ്രേഷിതയാത്രകളിൽ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച്, ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിച്ച, ദൈവാത്മാവിനാൽ നിറഞ്ഞ് സുവിശേഷം പ്രഘോഷിച്ച വിശുദ്ധ തിമോത്തേയോസിനെയും വിശുദ്ധ തീത്തോസിനെയും പോലെ വിശ്വാസതീക്ഷ്ണതയിൽ നിറയാനും ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിക്കാനുമുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
#🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #✝ ബൈബിൾ വചനം #🙏 പരിശുദ്ധ കന്യാമറിയം