ഫോളോ
Evening Kerala News
@eveningkerala
5,263
പോസ്റ്റുകള്‍
25,193
ഫോളോവേഴ്സ്
Evening Kerala News
796 കണ്ടവര്‍
22 മണിക്കൂർ
കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു Latest Kerala News | Latest Malayalam News | Local News
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. 2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജനാധിപത്യ മഹിളാ ആസോസിയേഷന്‍…
കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു Latest Kerala News | Latest Malayalam News | Local News #🔴 RIP : കാനത്തില്‍ ജമീലയ്ക്ക് വിട; കണ്ണീരണിഞ്ഞ് നാട്
Evening Kerala News
589 കണ്ടവര്‍
1 ദിവസം
സ്വർണവില വീണ്ടും 95,000ത്തിന് മുകളിൽ Latest Kerala News #🔥 സ്വർണം വാങ്ങൽ ഇനി സ്വപ്നം മാത്രം; ഒറ്റയടിക്ക് വിലകുതിച്ചു
Evening Kerala News
694 കണ്ടവര്‍
1 ദിവസം
കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ തീപിടിത്തം, തീ പടർന്നത് ഒമ്പതാം നിലയിൽEvening Kerala News
കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ 9.30ഓടെ തീ പടർന്നത്. ആളപായമില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. എല്ലാവരും സുരക്ഷിതരാണ്. കെട്ടിടത്തിന്‍റെ മുകൾ നിലയിൽനിന്ന് കനത്ത പുക ഉയർന്നിരുന്നു. എ.സി പ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീ പടർന്നത്. അഞ്ച് അഗ്നിശമന സേന യൂനിറ്റുകളെത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണ വിധേയമാക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താഴത്തെ…
കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ തീപിടിത്തം, തീ പടർന്നത് ഒമ്പതാം നിലയിൽEvening Kerala News #🔥 കോഴിക്കോട് വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു
Evening Kerala News
642 കണ്ടവര്‍
5 ദിവസം
ട്രെയിനില്‍ നിന്നും ചവിട്ടി വീഴ്ത്തിയ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, വെന്റിലേറ്റര്‍ മാറ്റിEvening Kerala News
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടിയതിനെത്തുടര്‍ന്ന് തെറിച്ച് വീണ് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി. സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി. ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്. വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ…
ട്രെയിനില്‍ നിന്നും ചവിട്ടി വീഴ്ത്തിയ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, വെന്റിലേറ്റര്‍ മാറ്റിEvening Kerala News #☕ ഗുഡ് ഈവനിംഗ്
Evening Kerala News
1.6K കണ്ടവര്‍
8 ദിവസം
പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ചു; നേരം പുലര്‍ന്നപ്പോള്‍ ജോര്‍ജിന്‍റെ വീട്ടുവളപ്പില്‍ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽEvening Kerala News
കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. മൃതദേഹം കണ്ടെത്തിയ സ്ഥലമുടമ ജോര്‍ജ് ചാക്ക് ചോദിച്ച് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. പട്ടിയെ മൂടാന്‍ എന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് ചോദിച്ച് എത്തിയത്. രാത്രിയില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോര്‍ജിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം. ജോര്‍ജിനെ പൊലീസ്…
പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ചു; നേരം പുലര്‍ന്നപ്പോള്‍ ജോര്‍ജിന്‍റെ വീട്ടുവളപ്പില്‍ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽEvening Kerala News #😱 ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; സമീപം മദ്യലഹരിയില്‍ ഗൃഹനാഥന്‍
Evening Kerala News
545 കണ്ടവര്‍
8 ദിവസം
സ്ഥാനാർഥിയെ തെരുവുനായ്​ കടിച്ചു; ജയിച്ചാൽ ആദ്യ നടപടി തെരുവുനായ്​ക്കളെ ഇല്ലാതാക്കലെന്ന് സ്ഥാനാർഥിEvening Kerala News
പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് നാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി വി. ജലജയെ തെരുവുനായ്​ കടിച്ചു. കാലിനാണ് കടിയേറ്റത്. പട്ടിയുടെ രണ്ട് പല്ലുകൾ കൊണ്ട് ആഴത്തിൽ മുറിവുണ്ടായി. നാമനിർദേശ പത്രിക സമർപ്പിച്ചശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നോടെ വോട്ട് അഭ്യർഥിക്കുമ്പോൾ പുത്തൻപീടിക ഹോമിയോ ആശുപത്രി ജങ്​ഷനിലായിരുന്നു സംഭവം. പാർട്ടി പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ്​ നടത്തി. വാർഡ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായ്​ക്കളെ ഇല്ലാതാക്കുമെന്ന് ജലജ പറഞ്ഞു.
സ്ഥാനാർഥിയെ തെരുവുനായ്​ കടിച്ചു; ജയിച്ചാൽ ആദ്യ നടപടി തെരുവുനായ്​ക്കളെ ഇല്ലാതാക്കലെന്ന് സ്ഥാനാർഥിEvening Kerala News #😥 'യുവതിയെ പൂട്ടിയിട്ടത് 5 വർഷം, പുറത്ത് സിംഗിൾ'; നേതാവിന്റെ ഞെട്ടിക്കുന്ന ക്രൂരത
See other profiles for amazing content