ഫോളോ
Dr. Mishel muhamdh
@infertility
1,382
പോസ്റ്റുകള്‍
14,801
ഫോളോവേഴ്സ്
Dr. Mishel muhamdh
556 കണ്ടവര്‍
1 ദിവസം
ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക. സ്ത്രീകളുടെ അണ്ഡാശയത്തിനെയും പ്രത്യുല്‍പ്പാദന അവയവങ്ങളെയും സാരമായി തന്നെ ബാധിക്കുന്ന രോഗമാണ് പിസിഒ‍‍‍ഡി. കൂടാതെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും (ഇവയാണ് ആര്‍ത്തവ ചക്രം നിയന്ത്രിക്കുന്നത്) ഉല്‍പ്പാദനം കുറയ്ക്കുകയും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജന്റെ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. മാറിയ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും മാനസിക സമ്മര്‍ദ്ദവുമാണ് പ്രധാന കാരണങ്ങള്‍. 15-44 വയസ്സുവരെയുള്ള സ്ത്രീകളിലാണിത് കൂടുതലായിട്ടും കാണുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫൂഡ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയുടെ അമിത ഉപയോഗമാണ് പ്രധാന കാരണങ്ങൾ. #💪ഹെല്‍ത്ത് ടിപ്സ് #👩 Women's Health #💪Health advice #👨‍⚕️ ആരോഗ്യം
Dr. Mishel muhamdh
608 കണ്ടവര്‍
1 ദിവസം
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം? മുതിർന്നയാൾ ഒരു ദിവസം ശരാശരി മൂന്ന്​ ലിറ്റർ വെള്ളം കുടിക്കണം. സ്​ത്രീകൾക്ക്​ രണ്ടര മുതൽ മൂന്ന്​ ലിറ്റർ വരെ വെള്ളം കുടിക്കാം. എന്നാൽ പുരുഷൻമാർക്ക്​ മൂന്ന്​ ലിറ്റർ വെള്ളം ആവശ്യമാണ്​. പുരുഷൻമാരുടെ പേശീ രൂപീകരണം മൂലം കൂടുതൽ വെള്ളം ആവശ്യമായിവരുന്നു. ഭക്ഷണം കഴിക്കുന്നതിന്​ അര മണിക്കൂർ മു​െമ്പങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തി​​​​െൻറ ക​ാലറി കുറക്കാൻ സാധിക്കും. ഇത്​ ശരീരഭാരം വർധിക്കുന്നതിൽ നിന്ന്​ തടയുന്നു. വെള്ളത്തി​​​െൻറ അംശം കൂടിയ അളവിൽ അടങ്ങിയ ഭക്ഷണങ്ങളുണ്ട്​. മുട്ട, മീൻ, പഴങ്ങൾ, കക്കിരി, വെള്ളരി പോലുള്ള പച്ചക്കറികൾ എന്നിവ ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളാണ്​. ഇവ കഴിക്കുന്നതും വെള്ളത്തി​​​െൻറ അളവ്​ ക്രമീകരിക്കാൻ സഹായിക്കും. ദാഹമുള്ളപ്പോഴും നന്നായി വിയർക്കു​േമ്പാഴും വ്യായാമം ചെയ്യു​​േമ്പാഴും അന്തരീക്ഷത്തിൽ ചൂടുകൂടു​േമ്പാഴും ധാരാളം വെള്ളം കുടിക്കണം. ഗർഭിണികളായ സ്​ത്രീകൾ ധരാളം വെള്ളം കുടിക്കുന്നത്​ മുലയൂട്ടലിനെ സഹായിക്കും. ഛർദി പോലുള്ള പ്രശ്​നങ്ങളിൽ നിന്ന്​ തടയാനും ഇത്​ ഉപകാരപ്രദമാണ്​. #😍 Have a Good Day #👨‍⚕️ ആരോഗ്യം #👩 Women's Health #💪Health advice #💪ഹെല്‍ത്ത് ടിപ്സ്
Dr. Mishel muhamdh
634 കണ്ടവര്‍
2 ദിവസം
ഗര്‍ഭകാലത്തെ PV പരിശോധന (അകം പരിശോധന) ---------------------------------------------- ഗര്‍ഭകാലം മുതല്‍ പ്രസവം വരെ പല പരിശോധനകള്‍ക്കും സ്ത്രീകള്‍ വിധേയരാകേണ്ടതുണ്ട്. കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനാണ്, ആരോഗ്യത്തോടെ കുഞ്ഞു പിറക്കുമെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഇത്തരം പല പരിശോധനകളും. പിവി എന്നത് ജനറല്‍ പദമാണ്. സെര്‍വിക്‌സ് ഉള്‍പ്പെടെയുള്ള സ്ത്രീയുടെ പ്രത്യുല്‍പാദന സംബന്ധമായ അവയവങ്ങളുടെ പരിശോധനയാണ് ഇത്. ഈ ഭാഗത്തെ അപാകതകളും പ്രശ്‌നങ്ങളുമെല്ലാം മനസിലാക്കാന്‍ ഇതു നടത്തും. ഗര്‍ഭകാലത്ത് തുടക്കത്തില്‍ ചില സ്ത്രീകളില്‍ ഇതു നടത്തും. സാധാരണ പ്രസവത്തോട് അനുബന്ധിച്ച് എല്ലാ സ്ത്രീകളിലും ഇതു നടത്തും. ഇതു പ്രധാനമായും സെര്‍വിക്‌സിന്റെ സ്വഭാവം മനസിലാക്കാനാണ്. ഗര്‍ഭകാലത്തല്ലാതെ ഇതു നടത്തുന്നത് അസുഖങ്ങള്‍ മനസിലാക്കാനാണ്. ചില ടെസ്റ്റുകള്‍ക്കായും ഇതു നടത്താറുണ്ട്. ഡോക്ടര്‍ യോനീഭാഗത്തു കൂടി ഉള്ളിലേയ്ക്ക് കൈ വിരല്‍ കടത്തി നടത്തുന്ന പരിശോധനയാണിത്., ഒരു കൈവിരല്‍ വികാസം, രണ്ടു കൈവിരല്‍ വികാസം എന്നിങ്ങനെ ഇതിനെ വിലയിരുത്തുകയും ചെയ്യുന്നു. നാലു കൈവിരല്‍ വികാസം വരെയായാല്‍ പ്രസവം സ്വാഭാവികമായി നടക്കാനുള്ള സാഹചര്യം എന്നു പറയാം. സ്വാഭാവിക പ്രസവത്തിലാണ് സാധാരണ ഇതു നടത്താറ്. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ നേരത്തെ തന്നെ സിസേറിയന്‍ നിശ്ചയിച്ചിട്ടുള്ളവരില്‍ ഇതത്ര പ്രാധാന്യമുള്ളതല്ല #💪ഹെല്‍ത്ത് ടിപ്സ് #👩 Women's Health #💪Health advice #👨‍⚕️ ആരോഗ്യം #😍 Have a Good Day
Dr. Mishel muhamdh
645 കണ്ടവര്‍
9 ദിവസം
ഇന്റിമേറ്റ് പരിശോധന നടത്തുന്നത്‌ പുരുഷ ഡോക്ടര്‍ ആണെങ്കില്‍ സ്ത്രീരോഗിയുടെ കൂടെ സപ്പോര്‍ട്ടര്‍ വേണം..! *************-********************** പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ടറുടെ സ്പര്‍ശനത്തില്‍ അപാകത തോന്നിയെന്നു പറയുന്നവരുണ്ട്, പക്ഷേ അതു പരാതിപ്പെടാന്‍ മുന്നോട്ടുവരാതെ ഉള്ളിലൊതുക്കുന്നവരാണ് ഭൂരിഭാഗം പേരും. ഓരോ പരിശോധനയും എപ്രകാരമാണെന്ന് അറിയാനുള്ള അവകാശത്തിനൊപ്പം തന്നെ ഇന്റിമേറ്റ് പരിശോധനകളില്‍ സ്ത്രീരോഗിയുടെ കൂടെ സപ്പോര്‍ട്ടര്‍ വേണമെന്നതും ആവശ്യപ്പെടാവുന്നതാണ്. ഡോക്ടര്‍ ശരീരത്തില്‍ തൊട്ടത് ശരിയായില്ല എന്നു തോന്നിയാല്‍ വെപ്രാളത്തിലും ഭയത്തിലും ദിവസങ്ങള്‍ തള്ളിനീക്കാതിരിക്കാന്‍ ഇന്റിമേറ്റ് പരിശോധനകളില്‍ കൂടെ ആരെയെല്ലാം നിര്‍ത്താം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അന്നും ഇന്നും മെഡിക്കല്‍ നൈതികത ഒന്ന് മാത്രമാണ്. ഇന്റിമേറ്റ് ആയ പരിശോധന ചെയ്യുന്നത് പുരുഷ ഡോക്ടര്‍ ആണെങ്കില്‍ സ്ത്രീരോഗി ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് വന്നതെങ്കില്‍ അവരുടെ കൂടെ ഒരു സപ്പോര്‍ട്ടര്‍ (chaperon) വേണം. സ്ത്രീയുടെ കൂടെ ഭര്‍ത്താവ് ആണെങ്കില്‍ പോലും സ്ത്രീയുടെ സമ്മതത്തോടെ മാത്രമേ അയാളെ പരിശോധനാസമയത്ത് കൂടെ നിര്‍ത്താവൂ. (ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ കൃത്യമായ chaperon പോളിസി പോലും ഉണ്ട്.) Chaperon സര്‍വീസ് വേണമോ എന്ന് ചോദിക്കാതെ തന്നെ chaperonനെ ലഭ്യമാക്കിയശേഷം സ്ത്രീ comfortable ആണോ എന്ന് ചോദിച്ചു, വേണമെങ്കില്‍ കൂടെ നിര്‍ത്താവുന്നതാണ് #💭 Inspirational Quotes #💭 എന്റെ ചിന്തകള്‍ #💪Health advice #💪ഹെല്‍ത്ത് ടിപ്സ് #👨‍⚕️ ആരോഗ്യം
See other profiles for amazing content