ഫോളോ
ഗുൽമോഹർ
@jibran89
10
പോസ്റ്റുകള്‍
37
ഫോളോവേഴ്സ്
ഗുൽമോഹർ
387 കണ്ടവര്‍
3 മാസം
എരിഞ്ഞ കനലിലിനിയും ഒരു തരി ജീവൻ ബാക്കിയുണ്ട്. എരിഞ്ഞും പൊരിഞ്ഞും കരിഞ്ഞും പ്രാവാസമിനിയും മരുപ്പച്ചയായി മുന്നിലുണ്ട്. നാട്ടിലെ മഴയെന്നും ഹൃദയത്തിലാഞ്ഞു പെയ്ത് കുളിരു കോരുന്നുണ്ട്. സ്നേഹവും പരിഭവവും ആവോളം ഓൺലൈനായി പകരുന്നുമുണ്ട്. അലാറമിലോടുന്ന യാന്ത്രിക ജീവിതത്തിൽ ചുറ്റും നാല്ചുമർ മാത്രം. ക്‌ളൈമാക്സിലൊരു മനോഹര നാളെകൾ സ്വപ്ന മരീചികയായി ഹാപ്പി ലൈഫ് നയിക്കുന്നുണ്ട്. #pravaasam #jeevitham #സന്തോഷം
ഗുൽമോഹർ
3.4K കണ്ടവര്‍
3 മാസം
തുഴയെറിഞ്ഞു പോയ ജീവിത നൗകയിൽ കൊച്ചു തുരുത്തുകൾ പലതും കണ്ടു. പ്രതീക്ഷകളുടെ പച്ചത്തുരുത്തുകൾ. പരന്ന തെളിമാനവും അനന്തമായ തെളിനീരും സ്വർഗ്ഗീയമാക്കിയ പുലരികൾ. താളമേതുമില്ലാത്ത ഓളങ്ങൾ പലതും തൊട്ടുരുമ്മിപ്പോയി. കുളിരുകോരിയ കാറ്റും കോളും ഇടതടവില്ലാതെ വിരുന്നെത്തിക്കൊണ്ടിരുന്നു. മറുകരകൾ മുന്നിൽ നിറയെ തെളിഞ്ഞു നിന്നു. കര പിടിക്കാൻ ഇനിയും കുറെയേറെ തുഴയണമെന്ന് കൂര ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. #ജീവിതം #pranayam
ഗുൽമോഹർ
599 കണ്ടവര്‍
3 മാസം
സൗഹൃദങ്ങളുടെ മഴപെയ്യുന്നത് കാണാൻ ആശ തോന്നി SC യിൽ കേറി. മിക്കതും അടച്ചിട്ട ഗൃഹങ്ങൾ തന്നെ. ചില ചാറ്റൽ മഴകൾ ഇല്ലാതില്ല. രാപ്പകലന്തിയോളം സ്നേഹ സൗഹൃദ കലപിലകൾ കൂട്ടി മനസ്സിന്റെ ഭാരങ്ങളിറക്കി ആർത്തുല്ലസിച്ച് ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.#🤝 സുഹൃദ്ബന്ധം
ഗുൽമോഹർ
979 കണ്ടവര്‍
3 മാസം
ജീവിതം ഒരു പെൻസിലാണ്. തിരുത്തലുകളും മായ്ക്കലുകളും കൂർപ്പിക്കലും നിറഞ്ഞത്. മായ്ക്കലുകൾ പുറകിലെന്നും കറുത്ത നേരിയ പാടുകളും തേഞ്ഞുപോയ കടലാസും കഴിഞ്ഞ തെറ്റുകളെ ഓർമ്മിപ്പിച്ചു കൂടെയുണ്ടാവും. കൂടുതൽ ശരികൾക്കുള്ളിലെ കുറഞ്ഞ തിരുത്തലുകൾ യഥാർത്ഥ പെന്സിൽ ധർമ്മം.#🥰 മഴയോർമകൾ 🌧️
ഗുൽമോഹർ
709 കണ്ടവര്‍
3 മാസം
ഇരുളിനെ കീറി മുറിക്കുന്ന വെളിച്ചതിനെന്തു ഭംഗി. വെളിച്ചമെന്നും അജയ്യം തന്നെ. #🕊 June 25 Updates
See other profiles for amazing content