ഇനി അയാളുടെ ഊഴമാണ്, അയാൾക്ക് സംസാരിക്കാനുള്ള സമയം. കേസിൽ നേരിട്ട് പങ്കെടുത്ത വേട്ടക്കാർക്ക് ശിക്ഷ വിധിച്ച കോടതി, മാധ്യമങ്ങൾ കുറ്റക്കാരൻ എന്ന് വിധിച്ച അയാളെ കുറ്റവിമുക്തനാക്കി. അപ്പോൾ അയാൾക്ക് സംസാരിക്കാനുള്ളത് , തന്നെ ആര് ഇതിൽ കുടുക്കി എന്നതൊക്കെ അയാൾ ചൂണ്ടി കാണിക്കുന്നത് നമ്മൾ കേൾക്കേണ്ട സമയം.
ഇപ്പോൾ അയാൾ പറയുന്നുണ്ട് ഒരു ക്രിമിനൽ ഗൂഢാലോചന എന്ന വാക്കിൽ പിടിച്ച് അയാളെ ക്രിമിനൽ ആക്കിയ പോലീസ് അതിബുദ്ധിയെ കുറിച്ച്. കേൾക്കാം, കേൾക്കണം. ഒൻപത് വർഷം അയാൾ മനസ്സിൽ ഒതുക്കിയ രഹസ്യങ്ങൾ പുറത്ത് വരട്ടെ. ഇരയായ പെൺകുട്ടിയെ വച്ച് ചെന്നായ്ക്കൂട്ടം കളിച്ച ഒരു ഗൂഢാലോചന ആയിരുന്നു ദിലീപ് വേട്ടയാടൽ എങ്കിൽ ഇനി അയാൾക്ക് അതിനെല്ലാം മറുപടി കൊടുക്കാൻ ഉള്ള സമയമാണ്. ആ തിരിച്ചടി ഉണ്ടല്ലോ അത് മറുപക്ഷത്തെ പിഴുത് എറിയാൻ തക്ക ശക്തിയുള്ളതും ആയിരിക്കും. കാരണം അയാൾ തുടക്കം മുതൽ ഈ ഒരു വിഷയത്തിൽ തനിക്ക് പങ്കില്ല എന്ന് ഹൃദയം പൊട്ടി പറഞ്ഞിരുന്നു. ചെയ്യാത്ത തെറ്റിന് ക്രൂശിക്ക പ്പെടുമ്പോൾ ആത്മാവ് പൊട്ടിപ്പിളരുന്ന നോവ്, പിന്നീട് അതിന് ശേഷം കിട്ടുന്ന ഒരു ശക്തി അത് ഏത് വമ്പനെയും കട പിഴുക്കിയെറിയാൻ തക്ക സംഹാര ശേഷി ഉള്ളതാണ്.
അയാൾ ഒരിക്കലും വിശുദ്ധൻ ആയിരുന്നില്ല. സിനിമക്കുപ്പായം ഇടുന്ന ഏതൊരാളും കളിക്കുന്ന കളികളേക്കാൾ കുറച്ച് കൂടി വീര്യം കൂടിയ കളികൾ അയാൾ കളിച്ചിരുന്നു. അതിൽ വീണു പോയവരും വേച്ച് പോയവരും ഒരുപാട് ഉണ്ട്. അപ്പോഴും അയാൾ ചിലർക്ക് എങ്കിലും രക്ഷകനും ആയിരുന്നു. കൂട്ടത്തിൽ നിന്നവർ വീഴുമ്പോൾ താങ്ങാൻ അയാൾ എന്നും മുമ്പിൽ നിന്നിരുന്നു. ഒരേ സമയം വില്ലനും ഹീറോയും ആയൊരു വ്യക്തിത്വം ആയിട്ട് തോന്നിയിട്ടുണ്ട്. എന്നാൽ ഈ കേസിൽ അയാൾക്ക് പങ്കില്ല എന്ന് അന്നും ഉറച്ച് വിശ്വസിച്ചിരുന്നു. ബാലചന്ദ്രൻ എന്നൊരു വ്യക്തി, മറ്റേ ആക്ഷൻ ഹീറോ ബിജു പോലീസ്, പിന്നെ സിനിമയ്ക്കുളിലെ ലോബി, ഒപ്പം മാധ്യമങ്ങൾ, ഇവരെല്ലാം അവർക്ക് വീണ് കിട്ടിയ അവസരം നന്നായി മുതലാക്കി. ജീവിതത്തിൽ ചിലരോട് ഒക്കെ ചെയ്ത പാപത്തിന്റെ ഫലം അയാൾ അത് കൊണ്ട് തന്നെ ഈ വർഷങ്ങളിൽ അനുഭവിച്ചു. അതിപ്പോൾ കഴിഞ്ഞു.
മാധ്യമങ്ങൾ, പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽ തോറ്റു, അയാൾ ജയിച്ചു. സത്യം എപ്പോഴും ജയിക്കട്ടെ!!
ഇരയ്ക്ക് നീതി കിട്ടി. ഇത് വരേയ്ക്കും വേട്ടക്കാരൻ എന്ന ലേബൽ കിട്ടിയ വ്യക്തിക്കും നീതി കിട്ടി. സത്യമേവ ജയതേ 🙏🙏.
ഇനി മൊട്ടയ്ക്ക് ഒന്ന് ഉറക്കെ പൊട്ടിക്കരയാം.
#🔴 ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ചതിൽ കുറ്റവിമുക്തൻ