നിന്നിലൊടുങ്ങുന്ന പ്രാണൻ
---------------------
ഒരൊറ്റ തായ്വേരിൽ
നിന്നെന്നപോലെ എന്നിലെ
പ്രണയം നിന്നിൽ പടർന്നു പന്തലിച്ചു .
എൻ ശ്വാസത്തിന് തുടക്കവും
ഒടുക്കവും നീയായതുകൊണ്ടവാം,
എൻ പ്രണയത്തിന് നിൻ
ആത്മാവിന്റെ ഗന്ധമുള്ളതും.
പ്രിയപ്പെട്ടവനേ, നീ ശ്വസിക്കും
വായുവിൽ പോലും എൻ പ്രാണന്റെ
തരംഗം അലിഞ്ഞു ചേർന്നതായി
നീ അറിയുന്നുണ്ടോ?
ഹൃദയത്തിൻ അഗാധമാം
ഗർത്തങ്ങളിൽ എന്നോ
പതിഞ്ഞുപോയ നിൻ രൂപം,
ഓരോ രാവിലും ആയിരം
കിനാക്കളായി എന്നിൽ
പൂത്തുലയുന്നു.
നിന്നോടുള്ള അടങ്ങാത്ത
മോഹങ്ങൾക്കൊടുവിൽ
ഒരു പ്രണയവർഷമായി
എന്റെ ആത്മാവിൽ
പെയ്തിറങ്ങു....
ആ കുളിർമഴയിൽ നനഞ്ഞൊട്ടി,
നിന്നിലലിഞ്ഞ്, എത്തിപ്പിടിക്കാനാവാത്ത
അത്രയും ദൂരത്തേക്ക്
ഞാൻ മാഞ്ഞുപോക്കും
അവിടെ എന്റെ പ്രപഞ്ചത്തിന്റെ
അതിരുകളിൽ നീ മാത്രമായി
അവശേഷിക്കും.
എന്റെ തിരകളിൽ പായുന്ന
പ്രണയലഹരിക്ക് നിൻ പേരാണ്.
ശവകുടീരത്തിലെ അവസാന
ശ്വാസം വരെയും തോരാതെ
പെയ്യാൻ വിധിക്കപ്പെട്ട ഒരു മഴയായി
നീ എന്നിൽ നിറഞ്ഞു
പെയ്തു കൊണ്ടേയിരിക്കും...
#📝 ഞാൻ എഴുതിയ വരികൾ #✍️ വട്ടെഴുത്തുകൾ #✍️ ഇരുട്ടെഴുത്ത് #💭 എന്റെ ചിന്തകള് #വരിയെ പ്രണയിച്ചവൾ📝