ഫോളോ
സ്വപ്ന സഞ്ചാരി 😍
@kadhakoodu
801
പോസ്റ്റുകള്‍
4,398
ഫോളോവേഴ്സ്
സ്വപ്ന സഞ്ചാരി 😍
3.4K കണ്ടവര്‍
4 മാസം
ഹൃദയസഖി ഭാഗം 2 മോളെന്റെ കൂടെ വാ..... അവർക്കിടയിൽ നിന്നെയൊരു ആശ്രിതയായി നിർത്താനെനിക്കാവില്ല...... നിലത്തു കിടക്കുന്ന ഭദ്രയെ പതിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചാണ് ജോർജത് പറഞ്ഞത്.... എവിടെയാണെങ്കിലും ഞാൻ ആശ്രിത തന്നെയല്ലെ അങ്കിളേ.... എന്റെ അച്ഛനും എന്നെ തനിച്ചാക്കി പോയില്ലേ ..... ഭദ്ര വിതുമ്പി കൊണ്ടത് പറയുമ്പോൾ അവളുടെ ഓർമ്മകൾ അച്ഛനിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു...... ജോർജിന്റെ കണ്ണുകളും ഒരു വേള നിറഞ്ഞു .... പക്ഷെ.... നിന്നേ പോലെ തൊട്ടാൽ പൊട്ടണ പ്രായത്തിലൊരു കൊച്ചിന് ഒറ്റക്ക് നിക്കാൻ പറ്റുമോ ഇന്നത്തെ കാലത്ത്...... ജോർജ് വല്ലാത്തൊരു വിഷമത്തോടെ അത് പറഞ്ഞതും ഭദ്ര ഒന്നും മിണ്ടിയില്ല.......... നമ്മൾ പട്ടിണി കിടന്നാലും കുഴപ്പമില്ല മറ്റൊരാൾക്ക് ബാധ്യത ആവരുതെന്നാ അച്ഛൻ പറയാറുള്ളത്....... അത് കൊണ്ടല്ലേ വയ്യാത്ത ആ കാലും വെച്ച് ഞൊണ്ടിയിട്ടാണെങ്കിലും അച്ഛൻ ദിവസവും കടയിലേക്ക് പോയിരുന്നത്...... ഞാൻ വന്നാൽ അങ്കിളിനൊരു ബാധ്യത ആവുകയെ യുള്ളൂ..... വേണ്ടാ.....ഞാൻ വരുന്നില്ല..... ആർക്കും ഭാരമാവാൻ ഭദ്രക്കിഷ്ടമല്ല...... പതിഞ്ഞ ശബ്‍ദത്തിൽ ഭദ്ര അത് പറയുമ്പോഴും ആ വാക്കുകളിൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ തീർത്ത നനവ് ഇറ്റി വീഴും പോലെ..... പൊതുവെ വളരേ താഴ്ന്ന ശബ്ദമാണവൾക്ക്.... അതൊന്നു കൂടി നേർത്തത് പോലെ..... പക്ഷെ അയാൾക്ക് അത്ഭുതം തോന്നിയില്ല..... അന്തസ്സുള്ള ആ അച്ഛനും അതിലേറെ ആത്മാഭിമാനവും തന്റെടവുമുള്ള ആ അമ്മയ്ക്കും ജനിച്ച അവൾ ഇത്രയെങ്കിലും പറഞ്ഞില്ലായിരുന്നുവെങ്കിലാണ് താനത്ഭുതപ്പെടുക.... നീയെന്ന ബാധ്യത ഏറ്റെടുക്കാനല്ല നിന്നേ കൊണ്ട് പോകുന്നത്...... അല്ലെങ്കിലും എന്റെ വീട്ടിലൊന്നും നിന്നേ നിർത്താനോക്കില്ല..... അവിടെ എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തി തരാം...... താമസവും........ ജോർജ് മുഖത്തെ ദുഃഖം മാറ്റി പകരം അല്പം ഗൗരവത്തിൽ തന്നെയത് പറഞ്ഞതും അവൾ മിഴികളുയർത്തി അയാളെയൊന്ന് നോക്കി.. ആ കണ്ണുകളിൽ ഒരു പ്രതീക്ഷ നാമ്പിട്ടത് അയാൾ കണ്ടു....... എന്റെ കണ്ണെത്തുന്നിടത് നീയുണ്ടാവുമല്ലോ...... ജോർജ് പതിയെ അവളുടെ മുടിയിഴകളിൽ തലോടി അതും കൂടി പറഞ്ഞതും അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു.. കണ്ണ് നീർ ധാരയായി ഒഴുകി അയാളുടെ ഹൃദയത്തിലേക്കിറങ്ങി...... ഒറ്റക്കാണെന്ന് പറഞ്ഞു കരയുന്നവളോട് നിന്റെ സ്വന്തമെന്ന് പറയാൻ ഒത്തിരി പേരീ ഭൂമിയിലുണ്ടെന്ന് തുറന്നു പറയാൻ കഴിയാതെ അയാളോന്ന് വിശ്വസിച്ചു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അങ്ങ് ദൂരെ പാലമറ്റം തറവാടിന്റെ ആ വലിയ ഹാളിൽ എല്ലാവരും കൂടിയിരിക്കുന്നുണ്ട്....... കുഞ്ഞന്നാമ്മചി എന്താ ഒന്നും പറയാത്തത്...... സണ്ണി വല്ലാത്ത ദേഷ്യത്തിൽ തന്നെയായിരുന്നു സോഫയിൽ നീണ്ടു നിവർന്നിരിക്കുന്ന കുഞ്ഞഞ്ഞാമ്മച്ചിയെ നോക്കിയത് ചോദിച്ചത്...... അവർ തോളിലിട്ടിരുന്ന കവുണിയൊന്ന് കുടഞ്ഞിട്ടു.... അവർ കാതിലിട്ടിരിക്കുന്ന കുണുക്ക് പ്രൗടിയോടെ ഒന്നിളകി..... നീളത്തിനൊത്ത വണ്ണമുള്ള അവരുടെ മുഖത്തിനും വല്ലാത്തൊരു ആഡിത്യമുണ്ട്..... ഇട്ടിരിക്കുന്ന ചട്ടയുടെ മുകളിൽ പറ്റി ചേർന്നു കിടക്കുന്ന കൊന്തയും ബെന്ദിങ്ങവും.... ഇതിലിപ്പോ ഞാനെന്നാ പറയാനാ സണ്ണി..... മുഖത്തെ കണ്ണട എടുത്ത് മുന്നിലെ ടീ പോയിലേക്ക് വെച്ചു കൊണ്ടാണ് അവരത് പറഞ്ഞത്.... സണ്ണിക്ക് ദേഷ്യം നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല..... അയാൾക്കരികിലായി ഭാര്യ ശീലയും മകൾ ജൂലിയും നിൽക്കുന്നുണ്ട്..... അപ്പുറത്തായി നിൽക്കുന്ന ട്രീസ ജോണിനെ വല്ലാത്തൊരു ഭാവത്തോടെ ഒന്ന് നോക്കി...... ജോണിന്റെയും മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു...... അലക്സ്‌ വരട്ടെ...... എന്നതാണേലും അവനോടൊന്ന് ചോദിക്കട്ടെ........ കുഞ്ഞഞ്ഞാമ്മച്ചി അത് പറഞ്ഞതും അവിടമാകെ ഒരു നിശബ്ദത പരന്നു..... സണ്ണി കൈകൾ കോർത്തു വിരലുകൾ കൊണ്ട് തെരു പ്പിടിച്ചു..... എല്ലാവരും അവനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്....... ചുറ്റു ഗോവണി ഇറങ്ങി വരുന്ന അവനെ കണ്ടതും ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി....... അവന്റെ ചുവടുകൾക്ക് പോലും കനമുണ്ട്...... വില കൂടിയ ശൂ ഒരു പ്രത്യേക ശബ്‍ദമുണ്ടാക്കി അവന്റെ വരവറിയിച്ചു.... ഉയരത്തിനൊന്ന വണ്ണമുള്ള അവന്റെ ശരീരം ഒരു പുരുഷനെന്ന സൗന്ദര്യ സങ്കല്പം അപ്പാടെ പകർത്തി വെച്ചതായിരുന്നു...... ഷർട്ട്‌ ഇൻ ചെയ്ത് മുകളിലൊരു കോട്ടുമിട്ട് അവനിറങ്ങി വരുമ്പോൾ ഇടയ്ക്കിടെ മുഖത്തേക്ക് പാറി വീഴുന്ന മുടി മുകളിലേക്ക് ഒതുക്കി വെക്കുന്നുണ്ടായിരുന്നു ... എങ്കിലും അനുസരണയില്ലെന്ന വണ്ണം അവ വീണ്ടും അവന്റെ നടത്തത്തിനനുസരിച്ചു ഇളകി കൊണ്ടേയിരുന്നു...... അവൻ വന്നു നിന്നതും എല്ലാവരും അവനെയൊന്ന് നോക്കി.... മുഖത്ത് നിറഞ്ഞു നിന്ന ഗൗരവം..... അതിഥികളായി അവിടെ നിൽക്കുന്ന സണ്ണിയെയും കുടുംബത്തിനെയുമാണ് അവൻ ഒന്നമർത്തി നോക്കിയത്..... അവന്റെ നോട്ടത്തിൽ ഒരു നിമിഷം സണ്ണിയൊന്ന് പതറി എന്നത് ശെരി തന്നെയായിരുന്നു .... ആ മുഖത്ത് നിറഞ്ഞു നിന്ന ഗൗരവം അത്രയേറെ യായിരുന്നു..... മറ്റെല്ലാം മറന്നെന്ന പോൽ ജൂലിയുടെ ചുണ്ടിൽ അവനെ കണ്ടൊരു പുഞ്ചിരി വിരിഞ്ഞു... ഏറെ പ്രണയാർദ്രമായി അവളവനെ നോക്കി...... എന്നാൽ വെറും നോട്ടത്തിനപ്പുറം അവന്റെ കണ്ണുകളിൽ അവൾ പതിഞ്ഞിരുന്നില്ല...... ഇനി മുതൽ നമ്മുടെ ഫാക്ടറിയിലേക്ക് ജോണിയിറക്കുന്ന സാധനങ്ങൾ വേണ്ടെന്ന് പറഞ്ഞോ നീ....... കുഞ്ഞഞ്ഞാമ്മച്ചി അലക്സിനെ നോക്കി അല്പം ഗർവോടെ തന്നെയാണത് ചോതിച്ചത്...... സണ്ണിയും പല്ല് കടിച്ചു കൊണ്ട് അവനെ നോക്കിയിരിക്കുകയാണ്.... അവനെങ്ങനെ പ്രതികരിക്കുമെന്ന പേടിയിൽ ട്രീസ വിരൽ ചുണ്ടോടു ചേർത്ത് പേടിയോടെ നിൽക്കുകയാണ്...... ആ..... പറഞ്ഞിരുന്നു....... അവരീറക്കുന്ന സാധങ്ങൾ ക്ക് ഒട്ടും ക്വാളിറ്റിയില്ല...... അലക്സ്‌ സണ്ണിയെ ഒന്ന് കനപ്പിച്ചു നോക്കിയാണത് പറഞ്ഞത്...... സണ്ണിയുടെ മുഖം ഒന്ന് കൂടി വലിഞ്ഞു മുറുകി..... വല്യപ്പച്ചനുള്ള പ്പോൾ മുതൽ സാജനും സണ്ണിയും തന്നെയാണല്ലോ നമുക്ക് സാധങ്ങളിറക്കിയിരുന്നത്.... പിന്നെന്താ ഇപ്പൊ..... ജോണി ഇടക്ക് കയറി അല്പം ദേഷ്യത്തോടെ തന്നെയാണത് ചോദിച്ചത്..... വല്യപ്പച്ചനുള്ള കാലത്ത് അവരിറക്കുന്ന സാധനങ്ങളും നന്നായിരുന്നു പപ്പാ....... പക്ഷെ.... ഇപ്പൊ അങ്ങനെയല്ല..... പേടിക്കാൻ വല്യപ്പച്ച നില്ലെന്ന ധൈര്യമാവും..... ഒന്ന് രണ്ട് തവണ ഞാൻ സൂചിപ്പിച്ചതാണ്..... എന്നിട്ടും ഒരു മാറ്റവുമില്ല.... ഇനി എന്നതായാലും നമ്മുടെ ഫാക്റ്ററിയിലേക്ക് അവരുടെ പ്രോഡക്റ്റ് വേണ്ടാ....... അലക്സ്‌ അല്പം ഗാഭീര്യത്തോടെ തന്നെ സണ്ണിയെ ഒന്ന് കനപ്പിച്ചു നോക്കി ജോണിയോടായത് പറഞ്ഞതും സണ്ണിക്ക് പറയാനൊന്നുമുണ്ടായിരുന്നില്ല.... അലക്സ്‌..... നീയെന്താ ഇങ്ങനെ...നാളെ ജൂലിയുടെയും നിന്റെയും മിന്നു കെട്ട് കഴിഞ്ഞാൽ നിനക്ക് സണ്ണി ആരാണെന്ന് അറിയുമോ... ജോണി അവന്റെ വാക്കുകളിൽ സഹി കെട്ട് കൊണ്ടത് ചോദിച്ചതും സണ്ണി ഒരു പ്രതീക്ഷയോടെ അവനെ നോക്കി...... പപ്പാ..... ബന്ധങ്ങൾ വേറെ ബിസിനെസ്സ് വേറെ..... പണ്ട് ചെറിയാൻ മുതലാളിയുടെ പ്രതാപം ഇടിഞ്ഞു പൊളിഞ്ഞൊരു കാലമുണ്ടായിരുന്നു...... പപ്പയുടെ പെങ്ങളൊരുത്തി ഒരു നായരുടെ കൂടെ ഇറങ്ങി പ്പോയ കാലം...... തളർന്നു പോയ ആ മനുഷ്യനെ പറ്റിച്ചു പലരും പലതും നേടി....... കടം കയറി ഒഴിഞ്ഞ കയ്യുമായി നിൽക്കുമ്പോൾ ഈ പറയുന്ന ബന്ധുക്കളൊന്നും ഇല്ലായിരുന്നു...... അന്നാ മനുഷ്യൻ ഉള്ള കിടപ്പാടം കൂടി പണയം വെച്ച് കളിച്ചൊരു കളിയാണ് ഇന്ന് നമ്മളീ അനുഭവിക്കുന്ന തെല്ലാം..... അന്ന് അനുഭവിച്ച വേദനകളുടെയും യാഥനകളുടെയും കഥ പപ്പക്കറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.... അലക്സ്‌ രോഷത്തോടെ അത് പറഞ്ഞു നിർത്തുമ്പോൾ സണ്ണിയുടെ തല പാടെ താഴ്ന്നു പോയിരുന്നു..... വല്യമ്മച്ചി കണ്ണിമ വെട്ടാതെ അലെക്സിനെ നോക്കി നിന്നു.... പാലമറ്റം ചെറിയാൻ വളർത്തിയ അവന് ഈ ശൗര്യം കിട്ടിയില്ലെങ്കിൽ പിന്നേ മറ്റാർക്കു കിട്ടും..... അവരുടെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു..... ട്രീസ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നെന്ന പോൽ തലക്ക് കൈ വെച്ചങ്ങനെ നിന്നു..... ജോണിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.... അത് കൊണ്ട് തന്നേ ആ മനുഷ്യന്റെ വിയർപിനിടയിലൂടെ ആരും ബന്ധങ്ങളുടെ കണക്ക് പറഞ്ഞു വരേണ്ട..... അലക്സ്‌ അത്രയും തീർത്തു പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ അവിടെ നിന്നും പോകുമ്പോൾ ജൂലി ദയനീയമായി അവനെ നോക്കി നിന്നു...... ഭാവി മരുമകന്റെ കയ്യിൽ നിന്ന് ഇത്രയൊക്കെ കിട്ടിയല്ലോ സന്തോഷം..... സണ്ണി അത് മാത്രം പറഞ്ഞു കൊണ്ട് അമർഷം കടിച്ചമർത്തി അവിടെ നിന്നും ഒരൊറ്റ പോക്കായിരുന്നു...... ശീലയും അയാളോടൊപ്പം പെട്ടെന്നിറങ്ങി...... ആന്റി.... അവനെന്താ ഇങ്ങനെ....... ജൂലി ദയനീയമായി അത് ചോദിക്കുമ്പോൾ ട്രീസക് പറയാനൊന്നുമുണ്ടായിരുന്നില്ല...... മോളെ.... അവന്റെ ദേഷ്യം നിനക്കറിയാമല്ലോ..... ട്രീസ യുടെ സ്വരം വളരേ നേർത്തിരുന്നു.... അറിയാം.... അത് കൊണ്ടാണല്ലോ ഞാൻ.... ജൂലി ഒന്ന് നിർത്തി.... പക്ഷെ ഡാഡിയുടെ മുമ്പിൽ എത്രത്തോളം പിടിച്ച് നിൽക്കാൻ പറ്റുമെന്നെനിക്കറിയില്ലെന്ന് ആന്റി അവനോടൊന്ന് പറയണം.... ജൂലി അതും പറഞ്ഞു കണ്ണുകൾ നിറച്ചു കൊണ്ട് അവിടെ നിന്നും നടക്കുമ്പോൾ ട്രീസയുടെ ഉള്ളിൽ ആധി തുടങ്ങിയിരുന്നു...... (തുടരും) #📔 കഥ
സ്വപ്ന സഞ്ചാരി 😍
7.3K കണ്ടവര്‍
4 മാസം
ഒട്ടും ഇഷ്ടമല്ലാതെയാണ് നന്ദന അമ്മയോടൊപ്പം ആ വിവാഹത്തിന് പോയത്. താൻ വരുന്നില്ല എന്ന് പരമാവധി അവൾ പറഞ്ഞു നോക്കി.അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹമായതുകൊണ്ട് അമ്മ അവളെ നിർബന്ധിച്ചു കൊണ്ടു പോയി.പിന്നെ പുതുതായി വാങ്ങിയ വയലറ്റ് സാരി ഇതുവരെയും എവിടേക്കും ഉടുത്തിട്ടും ഉണ്ടായില്ല.മനസ്സില്ലാ മനസ്സോടെ ആണെങ്കിലും കല്യാണത്തിന് അല്ലേ പോകുന്നത് സുന്ദരിയായി തന്നെ അവൾ കാർ ഡ്രൈവ് ചെയ്ത് അമ്മയോടൊപ്പം പോയി.കല്യാണ വീട് എത്തിയപ്പോൾ അമ്മയുടെ സ്വഭാവം മാറി നന്ദനയെ മറന്ന് സുഹൃത്തുക്കളോടൊപ്പം അമ്മ പാറി നടന്നു.ഇതുതന്നെയാണ് അമ്മയ്ക്കൊപ്പം എവിടെയും പോകാൻ തനിക്കിഷ്ടമില്ലാത്തത് അവൾ മനസ്സിൽ പറഞ്ഞു. പിന്നെ പരിചയക്കാരുടെ സ്ഥിരം ചോദ്യങ്ങളും.കല്യാണമായില്ലേ.. കല്യാണം കഴിക്കുന്നില്ലേ.. ഈ ചോദ്യം കേൾക്കുന്നത് നന്ദനയ്ക്ക് ചതുർത്തിയ. വിവാഹം കഴിക്കാൻ അവൾ ആഗ്രഹിച്ചിട്ടില്ല! കല്യാണ വീട്ടിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് ഒരു മൂലയ്ക്ക് അവൾ സ്ഥാനം പിടിച്ചു. പെട്ടെന്ന് പിന്നിൽ നിന്നും ആരോ തലമുടി പിടിച്ചു വലിച്ചപ്പോൾ ആണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്. രണ്ട് വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിക്കൈ തനിക്ക് നേരെ നീളുന്നതാണ് അവൾ കണ്ടത്. നല്ല ഓമനത്തമുള്ള പെൺകുഞ്ഞ്. ആ കുഞ്ഞു കവിളിൽ നുള്ളി അവൾ വീണ്ടും തിരിഞ്ഞു നിന്നു. പക്ഷേ എന്തോ അവ്യക്തമായി പറഞ്ഞു വീണ്ടും ആ കുഞ്ഞ് അവളിലേക്ക് ചായുകയായിരുന്നു. സ്വതവേ കുഞ്ഞുങ്ങളെ എടുക്കാറില്ലെങ്കിലും അമ്മൂമ്മയുടെ കയ്യിലിരുന്ന് തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞിനെ എടുക്കാതിരിക്കാൻ അവൾക്കായില്ല. നന്ദന കൈനീട്ടിയതും പരിചയ ഭാവത്തിൽ അവളുടെ മാറിലേക്ക് ആ കുഞ്ഞ് ചേർന്ന് കിടന്നു. ഈ കാഴ്ച കണ്ട ആ കുഞ്ഞിന്റെ അമ്മൂമ്മ അത്ഭുതത്തോടെ പറഞ്ഞു "അല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും ആരുടെ അടുത്തേക്ക് പോകാത്ത കുഞ്ഞാണ്...സോറി മോളെ സാരി ഒന്നും ചുളുങ്ങണ്ട കുഞ്ഞിനെ ഇങ്ങു തന്നേക്ക് " "സാരമില്ല ആന്റി ഞാൻ എടുത്തോളാം" തന്റെ മാലയിലെ ലോക്കറ്റ് പിടിച്ചു കളിക്കുന്ന കുഞ്ഞിനെ ഒന്നൂടെ ചേർത്തുപിടിച്ച് അവൾ പറഞ്ഞു. "വാവയുടെ പേരെന്താ?" "ഇതൾ. ഞങ്ങൾ അമ്മു എന്ന് വിളിക്കും അല്ലേ അമ്മൂട്ടിയെ. " പെട്ടെന്ന് മുഹൂർത്തസമയം ആയെന്ന് പറഞ്ഞ് ഒരു തിക്കും തിരക്കും ആയിരുന്നു. കുഞ്ഞിനെ വേഗം എടുത്തു കൊണ്ട് ആ സ്ത്രീ അവിടെ നിന്നും പോയി. അപ്പോഴേക്കും നന്ദനയുടെ അമ്മ അവളെ തേടിയെത്തി അമ്മയെ പരിഭവ ഭാവത്തിൽ അവൾ നോക്കി. അതിനിടയിൽ അവിടെ നിന്നും ഇവിടെ നിന്നും ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു "ഭാനുമതി മോൾക്ക് വിവാഹമൊന്നും അന്വേഷിക്കുന്നില്ലേ..എന്നാ ഞങ്ങളെ വിളിച്ചു ഒരു സദ്യ തരുന്നത്"എന്നൊക്കെ.വെറുതെ ഓഫീസിലെ ലീവ് കളഞ്ഞ് കല്യാണം കൂടാൻ വരണ്ടായിരുന്നു എന്ന് നന്ദനക്ക് തോന്നി. തിരക്കിനിടയിലും അമ്മുക്കുട്ടിയെ കണ്ടതും എടുത്തതും എല്ലാം വാതോരാതെ അവൾ അമ്മയോട് പറഞ്ഞുകൊണ്ടിരുന്നു.എന്താ ചെയ്യാ നിന്റെ കുഞ്ഞിനെ എടുത്തു താലോലിക്കാൻ ഞങ്ങൾക്ക് യോഗം ഇല്ലാതായില്ലേ.ദുഃഖത്തോടെ ഭാനുമതി മനസ്സിൽ പറഞ്ഞു. സദ്യ കഴിക്കാൻ നേരം വീണ്ടും ആ കുട്ടിക്കുറുമ്പിയെ അവൾ കണ്ടു കുഞ്ഞു പൂമ്പാറ്റയെ പോലെ അവൾ അവിടെ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി മാറിക്കൊണ്ടിരുന്നു. പെട്ടെന്ന് ക്യാമറമാന്റെ കേബിൾ തട്ടി മുഖമടിച്ച് കുഞ്ഞു വീണു! "അയ്യോ" എന്ന് പറഞ്ഞ് എല്ലാവരും ഓടിക്കൂടി.അമ്മൂമ്മ കുഞ്ഞിനെ എടുത്തു ഒരേ കരച്ചിൽ.നന്ദു വേഗം കൈ കഴുകി ഓടിയെത്തി. കുഞ്ഞിന്റെ നെറ്റി അല്പം മുറിഞ്ഞിട്ടുണ്ട് നമുക്ക് കുഞ്ഞിനെ ഹോസ്പിറ്റലിൽ വേഗം കൊണ്ടുപോകാം എന്ന് പറഞ്ഞ് നന്ദന കുഞ്ഞിനെ എടുത്ത് കാറിൽ കയറി. "പേടിക്കേണ്ട ഇപ്പോൾ ഹോസ്പിറ്റൽ എത്തും. "കാർ റോഡിലേക്ക് ഇറക്കുന്നതിനിടെ അവൾ പറഞ്ഞു. കരഞ്ഞുകൊണ്ട് കുഞ്ഞിന്റെ അമ്മൂമ്മ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു." മോളെ നമുക്ക് സിറ്റി ഹോസ്പിറ്റലിൽ പോകാം. അമ്മുവിന്റെ അച്ഛൻ അവിടെ വരാം എന്നാണ് പറഞ്ഞിരിക്കുന്നത്." തല കുലുക്കിക്കൊണ്ട് വേഗത്തിൽ അവൾ കാർ എടുത്തു..ഹോസ്പിറ്റലിൽ എത്തിയതും നന്ദു തന്നെയാണ് കുഞ്ഞിനെ ചേർത്തുപിടിച്ച് കാഷ്വാലിറ്റിയിലേക്ക് ഓടിയത്.ഒപ്പം അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്തോ ഈ കുഞ്ഞ് തന്റെ ആരൊക്കെയാണെന്ന് ഒരു തോന്നൽ. അമ്മുവിനെ ഡോക്ടർ വന്ന് പരിശോധിച്ചു സ്റ്റിച്ച് ഇടേണ്ട മുറിവില്ല. മുറിവ് ഡ്രസ്സ് ചെയ്ത് വീട്ടിലേക്ക് പോയിക്കൊള്ളാൻ പറഞ്ഞു. നന്ദന അമ്മയെ ഫോണിൽ വിളിച്ച് വിവരങ്ങളെല്ലാം അറിയിച്ചു.അപ്പോഴാണ് തന്റെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനെ അവൾ ശ്രദ്ധിച്ചത്.ഒറ്റനോട്ടത്തിൽ തന്നെ അത് കുഞ്ഞിന്റെ അച്ഛൻ ആണെന്ന് അവൾക്ക് മനസ്സിലായി. അപ്പോഴേക്കും ആ കുഞ്ഞിന്റെ അമ്മൂമ്മ ഓടിവന്ന് തന്റെ മകനെ നന്ദനക്ക് പരിചയപ്പെടുത്തി. "മോനേ ഇത്...അയ്യോ മോളുടെ പേര് എന്താ? " " 'നന്ദന' അടുപ്പമുള്ളവർ നന്ദു എന്ന് വിളിക്കും" "ആ, നന്ദു ഇത് എന്റെ മോനാ... അമ്മുന്റെ അച്ഛൻ. മോനെ..നമ്മുടെ അമ്മൂട്ടിയെ കറക്റ്റ് സമയത്ത് ഇവിടെ എത്തിച്ചത് ഈ മോളാ.രാവിലെ ചെന്നപ്പോൾ തൊട്ട് കുഞ്ഞ് ഈ മോളുമായി ഒത്തിരി അടുപ്പത്തിലായി" "ഉം " ഒന്ന് ഇരുത്തി മൂളി അവളെ ഒന്നു നോക്കുകപോലും ചെയ്യാതെ അയാൾ നടന്ന് അകന്നു.ആരും നോക്കിപ്പോകുന്ന സുന്ദരമുഖം. വെട്ടി ഒതുക്കാത്ത താടി രോമങ്ങളും തലമുടിയും അവളെ അലോരസപ്പെടുത്തി. കുഞ്ഞിനെ ഒന്നുടെ കണ്ട് അമ്മയോട് യാത്ര പറഞ്ഞു നന്ദന അവിടെ നിന്നും യാത്രയായി. രാത്രി അച്ഛന്റെയും അമ്മയുടെയും ഒപ്പം ഭക്ഷണത്തിൽ ഇരുന്നെങ്കിലും അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. മനസ്സ് നിറയെ ആ കുഞ്ഞു മാലാഖ ആയിരുന്നു." നന്ദു മോനെ,നിനക്ക് ഇഷ്ടമുള്ള മീൻ കറി ഉണ്ടാക്കിയിട്ടും എന്താ ഒന്നും കഴിക്കാതെ ഇരിക്കുന്നേ" " വിശപ്പില്ല അച്ഛാ " ആർക്കും മുഖം കൊടുക്കാതെ മറുപടി പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റ് പോയി. "എന്താടി മോൾക്ക് പറ്റിയേ? കല്യാണവീട്ടിൽ നിന്നും വന്നപ്പോൾ മുതൽ അവളുടെ മുഖം വല്ലാതെ ഇരിക്കുവാണല്ലോ?അവൾക്കിഷ്ടമില്ലാത്ത ഇടത്ത് നീ എന്തിനാ അവളെ കൊണ്ടുപോകുന്നേ?" " ഓ എന്റെ മനുഷ്യാ.. കാരണം അതൊന്നുമല്ല" അന്നത്തെ എല്ലാ വിശേഷങ്ങളും ഭാനുമതി ഭർത്താവിനോട് പറഞ്ഞു. സാധാരണ അവൾ കുഞ്ഞുങ്ങളോട് അങ്ങനെ അടുപ്പം ഒന്നും കാണിക്കാറില്ലല്ലോ എന്തുപറ്റി ആവോ " അച്ഛൻ കൈകഴുകുന്നതിനിടയിൽ പറഞ്ഞു. നന്ദനയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു.അമ്മുവിനെ കാണാൻ, മുറിവ്കരിഞ്ഞോ എന്ന് അറിയാൻ അവളുടെ മനസ് വെമ്പൽ കൊണ്ടു. നേരം വെളുത്ത ഉടൻ ഹോസ്പിറ്റലിൽ പോയി തലേന്നത്തെ പേഷ്യന്റ് ഹിസ്റ്ററി സ്റ്റാഫിനോട് ചോദിച്ചു. "കുഞ്ഞിന്റെ പേര് എന്താ" " അമ്മു..അല്ല ഇതൾ" " ഇതൾ ശ്രീരാഗ് ആണോ " "യെസ്.അവരുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ" " സോറി മാം.ഹോസ്പിറ്റൽ റൂൾ പ്രകാരം മറ്റൊരാൾക്ക് ഞങ്ങൾ പേഷ്യൻസിന്റെ ഡീറ്റെയിൽസ് കൊടുക്കാറില്ല." തലേദിവസം ഡ്യൂട്ടിയിൽ ഉണ്ടായ ഒരു നേഴ്സിന്റെ സഹായത്തോടെ നന്ദന അമ്മുവിന്റെ കോൺടാക്ട് നമ്പർ മേടിച്ചു. നമ്പർ ഡയൽ ചെയ്ത് അവൾ കാത്തിരുന്നു "ഹലോ ഞാൻ നന്ദനയാ.." മറുതലക്കൽ പരുക്കൻ പുരുഷ ശബ്ദം "ഏത് നന്ദന റോങ് നമ്പർ" " മോനേ ഫോൺ വയ്ക്കല്ലേടാ, അത് ഇന്നലെ നമ്മൾ കണ്ട കുട്ടിയാണ് "അമ്മ പറഞ്ഞു. "ബുദ്ധിമുട്ടാവില്ലേൽ അഡ്രസ്സ് ഒന്നു പറയാമോ.. എനിക്ക് ഒന്ന് കുഞ്ഞിനെ ഒന്ന് കാണാനാ..." " അതിന്റെ ആവശ്യമില്ല " അയാൾ ഫോൺ കട്ട് ചെയ്തു.നന്ദനയുടെ മുഖത്ത് നിരാശ നിഴലിട്ടു. " മോനേ എന്താ അവൾ പറഞ്ഞേ? " "ആ പെണ്ണ് അഡ്രസ്സ് ചോദിച്ചതാ.അവൾക്ക് കുഞ്ഞിനെ കാണണമെന്ന് "അയ്യോ! പാവം പെൺകൊച്ച് വന്നോട്ടെ. അമ്മുവിനെ ഇഷ്ടം ആയിട്ടല്ലേ " ശ്രീരാഗ് നന്ദനയുടെ നമ്പർ ഡയൽ ചെയ്തു അമ്മയ്ക്ക് കൊടുത്തു. "മോളെ നീ ഇങ്ങു പോരെ.ശ്രീ കൃഷ്ണന്റെ അമ്പലം എത്തുമ്പോൾ ഒന്നുടെ വിളിച്ചാൽ മതി. " നന്ദന വേഗം ഹോസ്പിറ്റലിൽ നിന്ന് വണ്ടിയെടുത്ത് യാത്ര ആരംഭിച്ചു.ക്ഷേത്രം എത്തിയപ്പോൾ വീണ്ടും അവൾ ആ നമ്പറിലേക്ക് വിളിച്ചു.കോൾ എടുത്തത് അവൻ തന്നെയായിരുന്നു.വഴി പറഞ്ഞു കൊടുത്ത് ശ്രീരാഗ് വീടിന്റെ ഗേറ്റിൽ കാത്തുനിന്നു. "ഞാനാ നന്ദന. ഇന്നലെ കണ്ട... " "ഉം"അവളെ ശ്രദ്ധിക്കാത്ത മട്ടിൽ ശ്രീരാഗ് ഒന്നും മൂളി. അപ്പോഴേക്കും അമ്മ വന്ന് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നന്ദനയുടെ ശബ്ദം കേട്ട് അമ്മു അവിടേക്ക് ഓടിയെത്തി. "അമ്മുക്കുട്ടാ...ഇങ്ങു വന്നേടാ " അടക്കിപ്പിടിച്ച സ്നേഹത്തോടെ അവൾ കുഞ്ഞിനെ വാരി എടുത്തു ഉമ്മ വച്ചു. "മോൾ ഇരിക്ക്. ഞാൻ എന്തേലും കുടിക്കാൻ എടുക്കാം " " ഒന്നും വേണ്ട ആന്റി ഞാൻ കുഞ്ഞിനെ കാണാൻ വേണ്ടി മാത്രം വന്നതാ.." ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് കുഞ്ഞിനെ നേരെ നീട്ടി അവൾ പറഞ്ഞു., "പിന്നെ വേദന ഉണ്ടായോ അമ്മുവിന്. " "ഇല്ല മോളെ. പിന്നെ ശ്രീമോൻ പറഞ്ഞതൊന്നും കാര്യമാക്കേണ്ട അവൾ പോയതിൽ പിന്നെ എന്റെ മോൻ ഇങ്ങനെയാ " ചുമരിലെ ഒരു ഫോട്ടോ നോക്കി ദീർഘനിശ്വാസത്തോടെ കണ്ണുതുടച്ചുകൊണ്ട് അവർ പറഞ്ഞു. ഒരു ആന്തലോടെ മാല ഇട്ടുവച്ച ആ ഫോട്ടോയിലേക്ക് നന്ദന നോക്കി. തന്റെ പ്രായം വരുന്ന ഒരു പെൺകുട്ടി.അവൾക്ക് വിശ്വസിക്കാനായില്ല. അമ്മുവിനോട് അവൾക്ക് കൂടുതൽ വാത്സല്യം തോന്നി. "എന്ത് പറ്റിയതാ അമ്മുവിന്റെ അമ്മയ്ക്ക് " " ശ്രീമോൻ സ്നേഹിച്ച് കല്യാണം കഴിച്ചതാ ആരതി മോളെ. അവളുടെ വീട്ടുകാർക്ക് ഒട്ടും ഇഷ്ടമില്ലാതെ..എനിക്ക് അവൾ സ്വന്തം മോള് തന്നെയായിരുന്നു. അവൾക്ക് വിശേഷമായപ്പോൾ ഈ വീട്ടിൽ ഉത്സവപ്രതീതിയായിരുന്നു. കുഞ്ഞുണ്ടായപ്പോഴാണ് ആരതിയുടെ വയറ്റിൽ ഒരു ട്യൂമർ ഉണ്ടെന്നറിഞ്ഞത്!ക്യാൻസർ ആയിരുന്നു.ഞങ്ങൾ അറിഞ്ഞപ്പോൾ ഒത്തിരി വൈകിപ്പോയി.അമ്മിഞ്ഞ പോലും കൊടുക്കാനാകാതെ ചങ്കുപൊട്ടിയ അവൾ പോയത് " സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ച് അമ്മ അത് പറഞ്ഞപ്പോൾ നന്ദനയും കരഞ്ഞുപോയി. പെട്ടെന്ന് ശ്രീരാഗവിടേക്ക് കടന്നുവന്നു. " അമ്മേ" " ഒന്നൂല്ലടാ മോനേ " അവൻ അവിടെ നിന്നും പോയപ്പോൾ അമ്മ തുടർന്നു. " ഇതൊന്നും ആരോടും പറയുന്നത് അവന് ഇഷ്ടമല്ല" "ആന്റി...പിന്നെ വിവാഹം ഒന്നും നോക്കിയില്ലേ?" " മോളെ... അവനോട് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനെങ്കിലും ഒരു വിവാഹം കഴിക്കാൻ ഞങ്ങൾ പറഞ്ഞു.പക്ഷേ ആ വരുന്നവൾക്ക് ഒരു കുഞ്ഞു ഉണ്ടായാൽ അമ്മുവിനെ വേണ്ടാതാകും എന്നൊക്കെ ശ്രീമോൻ പറയണേ. അതൊക്കെ ശരിയാണെന്ന് എനിക്കും തോന്നി. പിന്നെ ഞാൻ ഒരു വിവാഹത്തിന് അവനെ നിർബന്ധിച്ചിട്ടില്ല.എനിക്ക് പ്രായമായികൊണ്ട് ഇരിക്കുവാ.. " "അമ്മേ..." പെട്ടെന്നുള്ള നന്ദനയുടെ വിളിയിൽ അമ്മ ഒന്ന് അത്ഭുതപ്പെട്ടു. അവൾ തുടർന്നു "ചില ശാപങ്ങൾ ചിലപ്പോൾ അനുഗ്രഹം ആകാറുണ്ട്" " എന്താ മോളെ നീ പറഞ്ഞു വരുന്നേ?" "എനിക്ക് ഇടയ്ക്കിടയ്ക്ക് ഉള്ള വയറുവേദന ശക്തിയായപ്പോൾ നടത്തിയ ഒരു സ്കാനിംഗിൽ ആണ് ഭാവിയിൽ എനിക്ക് ഗർഭം ധരിക്കാനോ അമ്മയാവാനോ കഴിയില്ല എന്നറിഞ്ഞത്. അതുകൊണ്ടുതന്നെ അറിഞ്ഞ് കൊണ്ട് ഒരു പുരുഷനെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാവാഞ്ഞത്. എന്നാൽ ഇന്നലെ അമ്മുവിനെ കണ്ടത് മുതൽ എന്റെ ഹൃദയം എന്നോട് പറയുന്നുണ്ടായിരുന്നു ഈ കുഞ്ഞ് എന്റെ ആരെല്ലാം ആണെന്ന്. ഞാൻ, ഞാൻ...അമ്മൂന്റെ അമ്മ ആയിക്കോട്ടെ?" അത് പറഞ്ഞ് തീർന്നപ്പോഴേക്കും നന്ദനയുടെ മിഴികൾ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. " ഞാൻ എന്താ പറയാ... ഞങ്ങൾ വീട്ടിലേക്ക് വരട്ടെ.. മോളുടെ അച്ഛനെയും അമ്മയെയും കാണാൻ. മോളെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സിൽ തോന്നിയിരുന്നു,ഇങ്ങനെ ഒരു അമ്മയെ എന്റെ അമ്മു മോൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്.എന്റെ കുഞ്ഞിന് നല്ല അമ്മയാവാൻ നിനക്ക് കഴിയും.. എന്റെ ശ്രീ മോന്റെ ഭാര്യയായി,എന്റെ മകളായി ഞാൻ നിന്നെ സ്വീകരിച്ചു കഴിഞ്ഞു ." നിറഞ്ഞ സന്തോഷത്തോടെ അമ്മ പറഞ്ഞു നിർത്തി.ഇതെല്ലാം പറയുമ്പോൾ അവൾ തെല്ലു നാണത്തോടെ ശ്രീരാഗിനെ നോക്കി.അവളുടെ കൈകളിൽ തന്റെ കുഞ്ഞ് സുരക്ഷിതയാണെന്നതിന്റെ അടയാളമായി ചെറുപുഞ്ചിരി അവൻ നന്ദനക്ക് സമ്മാനിച്ചു. #📔 കഥ
സ്വപ്ന സഞ്ചാരി 😍
5.5K കണ്ടവര്‍
4 മാസം
'ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..' അനുപമ ഓർത്തു... പത്തോ പന്ത്രണ്ടോ ആയിക്കാണും... ഇന്നും ആരോ വരുന്നുണ്ട്... അമ്മ രാവിലെ എണീറ്റ് കോലാഹലം തുടങ്ങി... ജാതകത്തിൽ ചില്ലറ ദോഷം ഉള്ളത് കൊണ്ട് പത്ര പരസ്യം കൊടുത്തിരുന്നു .. അത്‌ കണ്ട് വരുന്നവരാണ്... ചിലർക്ക്കണ്ടുകഴിഞ്ഞ് ജാതകം നോക്കുമ്പോൾ പ്രശ്നം... ചിലർക്ക് രണ്ടുപെൺകുട്ടികൾ ആയത് കൊണ്ട് മൂത്തയാളിന് എന്താകൊടുക്കുന്നത് എന്നറിയണം .. അത്‌ കേൾക്കുമ്പോൾ കാലിൽ നിന്ന് ദേഷ്യം ഇരച്ചു കയറും അച്ഛന്... ആകെ പതിനഞ്ചു സെന്റ് സ്ഥലവും, ഓടിട്ട ഒരു പഴയ വീടുമുണ്ട്.. അങ്ങനെ ഒന്നും ശരിയായുമില്ല... തന്റെത് കഴിഞ്ഞു വേണം ഒന്നര വയസ്സിന്റെ ഇളപ്പമുള്ള അനിയത്തിക്ക് നോക്കാൻ... ഫിസിക്സിൽ പോസ്റ്റ്‌ ഗ്രാജുവേഷനും,എംഫില്ലും കഴിഞ്ഞ് സർവ്വ പി. എസ്. സി ടെസ്റ്റും എഴുതി റിസൾട്ട്‌ കാത്തു നിൽക്കുന്ന അനുപമ.. വയസ്സ് പത്തിരുപത്തഞ്ചായി..അടുത്തുള്ള ഒരു കോളജിൽ ഗസ്റ്റ് ലെക്ചർ ആയി പോകുന്നു.. അതിനിടയിൽ അഷ്ടമത്തിൽ ചൊവ്വയും.. "ഈ ചൊവ്വയ്ക്കിരിക്കാൻ പാവം മാധവേട്ടന്റെ മോളെ മാത്രെ കിട്ടിയൊള്ളോ എന്റെ ഭഗവാനെ..." എന്നാണ് നമ്മുടെ മണിയൻ ബ്രോക്കറുടെ പരാതി.. അനുപമയ്ക്കാണെങ്കിൽ മടുത്തു... ചായ കപ്പുമായി ഓരോരുത്തരുടെ മുൻപിൽ ചെന്ന് നിൽക്കുക... ചിരിച്ച് കാണിക്കുക... ചോദിക്കുന്നതിനു മറുപടി പറയുക. തിരികെ അമ്മയുടെ പുറകിൽ പോയി നിൽക്കുക. അവളുടെ PG കോഴ്സ് കഴിഞ്ഞാൽ വിവാഹം നടത്തണം എന്ന് അച്ഛന് നിർബന്ധമായിരുന്നു.. അനുപമക്കാണെങ്കിൽ ജോലി കിട്ടിയിട്ട് മതിയെന്നനിർബന്ധവും.. കാശ് കൊടുത്ത് ജോലിവാങ്ങിക്കാനൊന്നും തന്നെ കൊണ്ടു കഴിയില്ലെന്നും,പഠിക്കാൻ അത്ര മോശമല്ലാത്തതി ജോലി കിട്ടുമെന്നും ഉള്ള ഒരുറപ്പ് അച്ഛനുണ്ട്... ഇന്ന് വരുന്ന ആലോചന അധികം ദൂരത്തു നിന്നല്ല.. അവളെക്കാൾ കുറച്ച് പ്രായം ഉണ്ട്... എന്നാലും ജാതകം ചേരും .. അപ്പോൾ ആലോചിക്കാവുന്നതാണ്... ചെക്കൻ ഉച്ചക്ക് മുൻപ് വന്നു... അനുപമക്ക് സത്യത്തിൽ തീരെ ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം .. നല്ല പ്രായം തോന്നും . വലിയ സങ്കൽപ്പം ഒന്നും പണ്ട് മുതലേ ഇല്ലങ്കിലും ഇത് അവൾക്ക് യോജിക്കുന്നആളല്ലന്ന് അമ്മയും, പറഞ്ഞു. നോക്കുമ്പോൾ ജാതകം ചേരും. നല്ല സാമ്പത്തിക സ്ഥിതി ... അവൾക്കവിടെ സുഖം.. വീട്ടു ജോലിക്കൊക്കെ പണിക്കാറുണ്ട്... പിന്നെന്താ... എന്നാലും തനിക്കും ഇല്ലേ ചില്ലറ മോഹങ്ങൾ... അനുപമ നെടുവീർപ്പിട്ടു... കോളേജ് ഇൽ പഠിക്കുമ്പോൾ അങ്ങനെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പ്രണയം ഒന്നും ഇല്ലായിരുന്നെങ്കിലും, മനസ്സുടക്കിയ ഒരിക്കലും സ്വന്തമാകില്ല എന്ന് തോന്നിയിട്ടോ എന്തോ ആരും അറിയാതെ അവൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ... ചിലപ്പോൾ തോന്നും ആ മുഖം മനസ്സിൽ ഉള്ളത് കൊണ്ടാണോ ഈ വന്നവരെയൊക്കെ ഇഷ്ടപ്പെടാതെ പോകുന്നതെന്ന്.... ഇടയ്ക്ക് തോന്നും അമ്മക്ക് സംശയം ഉണ്ടോ എന്ന്.. ഏട്ടൻ എന്നു വിളിക്കുന്ന വല്യച്ഛന്റെ മകന്റെ പഴയ കൂട്ടുകാരനാണ്.. ഏട്ടനോടൊപ്പം ഗൾഫിൽ ജോലി ചെയുന്നു... ഇടയ്ക്ക് ഒന്നിച്ചു നാട്ടിൽ വരുമ്പോൾ വീട്ടിലും വരാറുണ്ട്.. തമ്മിൽ കണ്ടാൽ ഒന്നോ രണ്ടോ വാചകത്തിൽ എന്തെങ്കിലും പറയും... പക്ഷെ ആ മുഖം, ശബ്ദം ഒക്കെ മനസ്സിൽ നിന്ന് മായുന്നില്ല .. കഴിഞ്ഞാഴ്ച അവധിക്കു വന്നപ്പോൾ വീട്ടിലേക്ക് വന്നിരുന്നു. അപ്പോൾ അമ്മ വിശേഷം പറയുന്ന കൂട്ടത്തിൽ തനിക്കു ആലോചന നടക്കുന്ന കാര്യം സൂചിപ്പിച്ചി എന്തൊക്കെയോ അമ്മയോട് ചോദിക്കുന്നതും കേട്ടു.. അടുത്ത ആഴ്ച തൊട്ടടുത്ത അമ്പലത്തിൽ ഉത്സവം ആണ്.. വരാൻ പറ്റുമെങ്കിൽ വരൂ എന്ന് അമ്മ ക്ഷണിക്കുന്നതും കേട്ടു... ആവോ!! എന്തെങ്കിലുമാകട്ടെ.. തന്നെ ശ്രദ്ധിക്കാത്ത ഒരാളെ താനെന്തിന് മനസ്സിൽ കൊണ്ട് നടക്കണം... പ്രണയം, വിരഹം, വേദന ഇതൊക്കെ കൂട്ടുകാർ പറഞ്ഞ് അറിയാവുന്നത് കൊണ്ട് ഒന്നോർത്താൽ ആ പണിക്ക് ചെന്ന് തലവെച്ചു കൊടുക്കാതിരിക്കുന്നതാണ് നല്ലത്... പിന്നീട് ഉത്സവത്തിന്റെ തിരക്കിലായിരുന്നു മനസ്സ്‌... ഉത്സവത്തിന് ഉടുത്തോരുങ്ങി പോകാൻ അമ്മയുടെ ഒരു സെറ്റ് ശരി മൂന്നു ദിവസം മുൻപേ തേച്ചു മിനുക്കി വെച്ചു... ഉത്സവത്തിന്റെ അന്ന് രാവിലെ തന്നെ നമ്മുടെ കക്ഷി എത്തി... മുറ്റത്തിരുന്ന് ഏട്ടനും, അച്ഛനുമായി എന്തൊക്കെയോ ചർച്ചയിലാണ്.... ആര് ശ്രദ്ധിക്കുന്നു... അതൊക്ക താൻ മനസ്സിൽ നിന്ന് പിച്ചിച്ചീന്തി ദൂരെ എറി ഞ്ഞു... ഉമ്മറത്തിരുന്ന് ഗീർവാണമടിക്കുന്നവരുടെ മുൻപിൽ നിന്ന് സാരിയൊക്കെ ചുറ്റി സുന്ദരികൂട്ടിയായി ഒരു നടപ്പ് നേരെ അമ്പ ല ത്തിലേക്ക്... ആള് ഇടം കണ്ണിട്ട് നോക്കിയോ എന്ന് സംശയം ഇല്ലാതില്ലാരുന്നു. എന്തായാലും തൊ ഴുത് പ്രസാദവുമായി മടങ്ങുമ്പോൾ ആൾ തൊട്ടുമുൻപിൽ ഉണ്ട്... ചുണ്ടിലൊരു കുസൃതിചിരിയുമായി... ദേഷ്യം തോന്നി ഭാഗവതിയോട് പോലും... പിന്നെയും മനസ്സിളക്കാൻ കൊണ്ട് മുൻപിൽ നിർത്തിയതിന്... ഒന്ന് ചിരിച്ചെന്ന് വരുത്തി തലയും കുമ്പിട്ടു നടന്നു... രാത്രി ദീപാരാധന ഒക്കെ കഴിഞ്ഞ് ബന്ധുക്കളുമായി കുശലം പറഞ്ഞിരിക്കുമ്പോൾ ആണ് ചിറ്റ ഓടിവന്നു പാറയുന്നു.. "അനു നിന്റെ കല്യാണം ഉറപ്പിച്ചു കേട്ടോ... " അതിലിത്ര അതിശയം ഒന്നും തോന്നിയില്ല... കഴിഞ്ഞാഴ്ച വന്നുകണ്ട അല്പം പ്രായം കൂടിയ ആള് തന്നെ .... ഒന്നും മിണ്ടാൻ തോന്നിയില്ല... " ആരാ... " കൂട്ടത്തിലാരോ ചോദിക്കുന്നത് കേട്ടു... " നമ്മുടെ മനു .... " ഇത്തവണ ഞെട്ടിയത് താനാണ്.. " അതെങ്ങനെ.... " അറിയാതെ ചാടിയെണീറ്റു... അവന് ഇവളെ ഇഷ്ടമാ യിരുന്നു.... കുറച്ചു മുൻപേ അച്ഛനോട് ചോദിച്ചു... നിന്റെ ഏട്ടനും കൂടി അതിശയമായി. ജാതകം ഒന്നും നോക്കണ്ട എന്ന്... അവൻ വീട്ടിൽ പറഞ്ഞു.. എന്നാലും ഞാൻ പണിക്കന്റെഅടുത്തുകൊടുത്ത് ഒന്നു നോക്കിച്ചൂട്ടോ കുട്ടി.. അതിശയമായിരിക്കുന്നു.നല്ല ചേർച്ച.. അടുത്ത അവധിക്ക് വരുമ്പോൾ നടത്താമെന്ന്..." താനെന്തോ സ്വപ്നം കാണുകയാണോ എന്ന് തോന്നി അവൾക്ക്.. " എന്നാലും എന്റെ ഭഗവതി ഇതൊരുമാതിരി ചെയ്ത്താ യിപ്പോയി... അപ്പോൾ മൂപ്പര് അമ്പലത്തിൽ വെച്ച് തന്നെ നോക്കി കള്ളച്ചിരി ചിരിച്ചത് ഇതിനായിരുന്നോ... ഒരേസമയം കരച്ചിലും, ചിരിയും വന്നു അവൾക്ക്... " ഇവൾ ആളുകൊള്ളാമല്ലോ " മറ്റുള്ളവരുടെ കളിയാക്കലുകൾക്കിടയിൽ നിന്ന് അവൾ നാണിച്ച് ഒരോട്ടം വെച്ചു കൊടുത്തു.. #📔 കഥ
സ്വപ്ന സഞ്ചാരി 😍
4.1K കണ്ടവര്‍
4 മാസം
ഹൃദയസഖി.. ഭാഗം 1 അച്ഛേ..... ദേ.... എഴുന്നേറ്റെ....... നേരം എത്രയായെന്നാ..... പെണ്ണൊരുത്തിയെ കെട്ടിച്ചു വിടാനുള്ളതാണ്..... കട തുറക്കാതെ ഇങ്ങനെ പോത്ത് പോലെ ഉറങ്ങിയാൽ കാര്യങ്ങളൊന്നും നടക്കില്ലാട്ടോ......... അറിയാല്ലോ... നമ്മൾക്ക് നമ്മൾ മാത്രമേയുള്ളു..... മുറിയിലേക് കയറി വന്ന ഭദ്ര ഒരു ചിരിയോടെ അതും പറഞ്ഞു കൊണ്ട് കിടന്നുറങ്ങുന്ന അച്ഛന്റെ ദേഹത്തെ പുതപ്പ് വലിച്ചിട്ടു കൊണ്ട് മേശയിൽ നിന്നും ഉമ്മറത്തെ താക്കൊലെടുത്തു നടന്നു.... നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്...... ആ കുഞ്ഞ് വീടിന്റെ വാതിൽ അവൾ പതിയെ തുറന്നു.... അല്പാൽപ മായി വെളിച്ചം പരന്നിട്ടുണ്ട്.. രാവിലത്തേക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കിയത് കൊണ്ട് തന്നെ അവൾ മുറ്റമടിക്കാനായി പുറത്തേക്കിറങ്ങിയതാണ്.. അച്ഛന് ജംഗ്ഷനിൽ ചെറിയൊരു കടയുണ്ട്..... കടയെന്ന് പറഞ്ഞാൽ ഒരു പെട്ടി ക്കട.... പക്ഷെ.... ആളുകൾക്ക് അച്ഛനെ നന്നായറിയുന്നത് കൊണ്ടാവും തങ്ങൾക്ക് ജീവിക്കാനുള്ളത് അതിൽ നിന്ന് കിട്ടുന്നത്.... അവൾ മൃദുലമായ കൈകൾ കൊണ്ട് പിറക് വശത്തെ ചുമരിൽ ചാരി വെച്ചിട്ടുള്ള ചൂലെടുത്തു അടിച്ചു വാരി തുടങ്ങി...... ശ്രീ ധരേട്ടൻ കട തുറക്കാത്തതെന്താ മോളെ...... സ്ഥിരം പറ്റുകാരാരൊക്കെയോ അവിടെ നിൽക്കുന്നുണ്ട്..... വയ്യായ്ക എന്തേലുമുണ്ടോ... അല്ലാ...... ഇങ്ങനെ വൈകി കണ്ടിട്ടില്ല..... അത് കൊണ്ട് ചോദിച്ചതാ....... സൈകിളിൽ പാലുമായി വന്ന നാരായണേട്ടൻ അത് ചോദിച്ചപ്പോൾ അവളുടെ നെഞ്ചിലെന്തോ ഒന്ന് ആളി...... ശെരിയാണ്..... അച്ഛൻ ഇത്ര വൈകാറില്ല ..... ഇന്നലെ കാലിനു നല്ല വേദനയുണ്ടെന്നും പറഞ് കിടക്കാൻ ഒത്തിരി വൈകിയിരുന്നു.... ഏറെ നേരം കാല് താൻ തിരുമ്മി കൊടുത്തിട്ടാണ് ആ കണ്ണുകളൊന്ന് ചിമ്മിയത്..... അത് കൊണ്ടാണ് വൈകുന്നതെന്ന് കരുതിയാണ് താൻ വല്ലാതെ വിളിക്കാതിരുന്നത്...... പക്ഷെ.......എന്തോ ഒന്ന് മനസ്സിനെ ഏറെ ഭയപ്പെടുത്തും പോലെ..... അവൾ പോലുമറിയാതെ കയ്യിൽ നിന്നും ചൂല് നിലത്തേക്ക് വീണു..... അവൾ പെട്ടെന്ന് അച്ഛൻ കിടക്കുന്ന മുറിയേ ലക്ഷ്യമാക്കി ഓടി..... അചൻ സുഖമുള്ള ഉറക്കത്തിലാണ്..... കൈ രണ്ടും നെഞ്ചിലേക്ക് ചേർത്ത് വെച്ചങ്ങനെ.... അച്ഛാ..... അവൾ വിളിക്കുമ്പോൾ ആ ശബ്ധം വല്ലാതെ ഇടറിയിരുന്നു.... അച്ഛൻ എഴുന്നേൽക്കുന്നില്ല...... അവൾ പതിയെ അവളുടെ കൈകൾ കൊണ്ട് അയാളുടെ ചുമലിൽ ഒന്ന് തൊട്ടതും അവളൊരു ഞെട്ടലോടെ കൈ പിൻ വലിച്ചിരുന്നു... ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ..... കണ്ണുകൾ പെയ്യാൻ പോലും മറന്ന ആ നിമിഷം..... തണുത്തു മരവിച്ച ആ ശരീരം അവളുടെ സംശയമാണോയെന്നറിയാൻ അവൾ വിറക്കുന്ന കൈകളാൽ ഒന്ന് കൂടി തൊട്ടു നോക്കി...... അച്ഛാ........ ആ വിളിയിൽ നാല് വീടപ്പുറം പാല് കൊടുത്തു കൊണ്ടിരുന്ന നാരായണനടക്കാം അവിടെയുള്ള ഓരോരുത്തരും അങ്ങോട്ടേക്കൊടിയെത്തിയിരുന്നു...... കട്ടിലിനു താഴെയായി വീണു കിടന്നവളെ ആരൊക്കെയോ ചേർന്ന് മറ്റൊരു മുറിയിലാക്കി..... അൽപ നേരം കഴിഞ്ഞ് ഓർമ വരുമ്പോൾ സംഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിലെന്ന് അവൾക്ക് തോന്നി പ്പോയി....... എന്നാൽ വെള്ള പുതച്ച അച്ഛന്റെ ശരീരം കാൻകെ അവളുടെ മനസ്സും ശരീരവും അവളിൽ നിന്നൂർന്നു പോകുന്നത് പോൽ .... വാടക വീടാണെങ്കിലും ഇത് അച്ഛനും തനിക്കും സ്വർഗമായിരുന്നു....... ആരോരുമില്ലാത്ത ഞങ്ങൾ പരസ്പരം കലഹിച്ചു ചിരിച്ചും കളിച്ചും കഴിഞ്ഞ ഞങ്ങളുടെ വീട്..... അമ്മ യെന്ന ശൂന്യതയിലും അച്ഛൻ തനിക്ക് കൂട്ടായി.... എന്നാലിന്ന്.....അച്ഛനും തന്നെ തനിച്ചാക്കി പോയിരിക്കുന്നു....... അവൾക്ക് നെഞ്ച് പൊട്ടി പ്പോകും പോലെ തോന്നി..... എരിയുന്ന അച്ഛന്റെ ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ തന്റെ ഉള്ളിൽ ആളി കത്തുന്ന അഗ്നിക്ക് അതിനേക്കാൾ ചൂടുണ്ടെന്ന് അവൾക്കറിയാമായിരുന്നു........ ഉള്ളിൽ പടർന്നു നിൽക്കുന്ന ഏകാന്തത.... അതേ..... താനിനി മുതൽ തനിച്ചാണ്........ എന്റെ കൊച്ചിനെ ആരുടെയെങ്കിലും കയ്യിലേൽപ്പിക്കും വരെയെങ്കിലും എന്റെ ശ്വാസം നില നിർത്തി തരണേ ഈശ്വരാ എന്ന അച്ഛന്റെ പ്രാർത്ഥനാ ദൈവം കേട്ട് കാണില്ല...... മരണ വീടിന്റെ തിരക്ക് പതിയെ പതിയെ വിട്ട് മാറി.... ചുറ്റും ഒത്തിരി ആളുകളുണ്ടായിരുന്നെങ്കിലും താനൊറ്റക്കാണെന്നത് അവളറി യുന്നുണ്ടായിരുന്നു.... അവൾ എങ്ങോ മിഴികൾ പായിച്ചങ്ങനെ യിരിക്കുകയാണ്..... കണ്ണ് നീർ പോലും വറ്റി പോയിരിക്കുന്നു .... താനിരിക്കുന്നതിന്റെ കുറച്ചപ്പുറം മാറിയിരിക്കുന്ന വല്യമ്മയും ചെറിയമ്മയുമെല്ലാം ഇട്ടിരിക്കുന്ന സ്വർണത്തിന്റെയും ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ യും വീമ്പു പറയുകയാണ്... അല്ലെങ്കിലും അവരെ സംബന്ധിക്കുന്ന ഒന്നും ഇവിടെ നടന്നിട്ടില്ലല്ലോ... നഷ്ടം..... അത് തനിക്ക് മാത്രമാണ്......... ജീവിച്ചിരിക്കുമ്പോൾ പോലും അച്ഛന്റെ മുഖത്ത് നോക്കാത്തവരാണ്..... ആളുകൾ പറയുന്നത് പേടിച്ചായിരിക്കും ഇവിടെ വന്നിരിക്കുന്നത് തന്നെ...... അവൾക്ക് എല്ലാവരും ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു.... അച്ഛന്റെ ഓർമകളുമായി തനിച്ചോന്നിരിക്കാമായിരുന്നു തനിക്ക്.......... മോളെ...... ഇത് കഴിക്ക്..... ആ ശബ്ദം കേട്ടതും അവൾ പതിയെ മുഖമോന്നുയർത്തി...... ഒരു പാത്രത്തിൽ ഭക്ഷണവുമായി നിൽക്കുന്നുണ്ട് ജോർജ് അങ്കിൾ...... അച്ഛന്റെ പഴയ ഒരു ഫ്രണ്ടാണ്...... അമ്മയുള്ളപ്പോൾ മുതൽക് തന്നെ പലപ്പോഴും വീട്ടിൽ വരാറുണ്ട്.... അച്ഛന്റെ ആത്മ മിത്രമെന്ന് പറയാം...... ഇവിടെയൊന്നും ഉള്ള ആളല്ല.... ദൂരെയെങ്ങോ ആണ് വീട്..... എങ്കിലും ഞങ്ങൾക്ക് വേണ്ടി ഒത്തിരി ചെയ്ത് തരാറുണ്ട്..... ആ കണ്ണുകളിൽ നിറഞ്ഞു നിന്ന മുഖതയിലേക്ക് നോക്കിയതും ഒരു നിമിഷം ഭദ്ര യൊന്ന വിതുമ്പി പോയി.... അയാളവളെ ചേർത്ത് പിടിച്ചു വിതുമ്പുമ്പോൾ തനിക്ക് ചായാനൊരു തോൾ കിട്ടിയെന്ന ചിന്തയിൽ അവളിൽ നിന്നും കണ്ണ് നീരുതീർന്നു വീണു.... ഇനിയെന്താ ഈ പെണ്ണിനെ ചെയ്യാ....... ഇതിനെ ഒറ്റക്ക് ഇവിടെ ഇടാനൊക്കുമോ...... കുമാരൻ വല്യചൻ അത് പറഞ്ഞു മുഖം ചുളിക്കുമ്പോൾ കുടിച്ചു കൊണ്ടിരുന്ന കഞ്ഞി അവൾ പാതിക്ക് നിർത്തി.... എങ്കി നിങ്ങള് കൊണ്ട് പൊയ്ക്കോ ...... രാഘവൻ വല്യച്ഛൻ അതും പറഞ്ഞു കൊണ്ട് കയ്യൊഴിഞ്ഞു....... ഓഹ്..... വീടും സ്ഥലവുമെല്ലാം സ്വന്തമാക്കുമ്പോൾ എന്നോടൊറ്റക്ക് എടുത്തോളാൻ പറഞ്ഞിരുന്നോ....... പെട്ടെന്ന് തന്നെ നിറഞ്ഞു വന്ന രോഷത്തോടെയാണ് കുമാരൻ തിരിച്ചത് പറഞ്ഞത്........ കഴിഞ്ഞത് കഴിഞ്ഞു... ഇനി അതേ പറ്റി യോന്നും പറഞ്ഞിട്ട് കാര്യമില്ല....... ഇനി അതിനെ ആരെങ്കിലും അങ്ങേറ്റെടുക്കുക അത്ര തന്നെ...... ആ കള്ള കളിയിൽ പങ്കാളിയായത് കൊണ്ട് തന്നെവീണ്ടും ആ സംസാരം വരാതിരിക്കാൻ വനജ അപ്പച്ചിയാണ് ഇടക്ക് കയറിയത് പറഞ്ഞത്.... ആ അങ്ങനെയാണെങ്കിൽ നിന്റെ മകനെ കൊണ്ട് അങ്ങ് കെട്ടിക്.....മുറ പ്രകാരം അതല്ലെ നല്ലത്..... രാഘവൻ അത് പറഞ്ഞതും അവരുടെ മുഖം പെട്ടെന്ന് മാറി.... അത്... ഹ്.......അവനു വേറൊരു കല്യാണം ഏകദേശം ശെരിയായിട്ടുണ്ട്..... അവരത് പറഞ്ഞു കൊണ്ട് പെട്ടെന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..... എല്ലാം കേട്ട് കൊണ്ട് ഭദ്ര ചുമരിലേക്ക് തല ചാരി വെച്ചു.... അച്ഛനുണ്ടായിരുന്നെങ്കിൽ ഇറങ്ങി പ്പോയ്ക്കോ എല്ലാം എന്നോരൊറ്റ വാക്ക് കൊണ്ട് എല്ലാവരെയും ഇവിടെ നിന്ന് ആട്ടിയിറക്കുമായിരുന്നു...... എന്നാൽ ഇന്നാ വഴിയും അടഞ്ഞിരിക്കുന്നു...... അവരുടെ കനിവിന് വേണ്ടി കാത്ത് നിൽക്കേണ്ട നിസ്സഹായതയിലാണ് താനെന്ന് അവൾക്കറിയാമായിരുന്നു..... അവൾ മുകളിലേക്ക് മിഴികൾ നട്ടങ്ങനെ യിരുന്നു..... അവളെ കാണും തോറും ജോർജിന്റെ ഹൃദയത്തിലും വേദന ത്തോന്നി..... എങ്ങനെ കഴിയേണ്ട കൊച്ചാണ്...... ആരോരുമില്ലാതെ ഒരു അനാഥയായി ....... അയാളുടെ ഉള്ളം വല്ലാതെ വിങ്ങി........ വേണ്ടാ.... അവളെ ഏറ്റെടുക്കാൻ വേണ്ടി നിങ്ങളാരും കടി പിടി കൂടേണ്ട..... അവളെ ഞാൻ കൊണ്ട് പൊയ്ക്കോളാം....... ശ്രീധരന്റെ മോള് എനിക്കും മോള് തന്നെയാ....... വീണ്ടും അവരുടെ സംസാരം മുറുകുകയാണെന്ന് കണ്ടതും ഭദ്ര ക്കടുത്ത് നിന്നും എഴുന്നേറ്റ് ചെന്ന് കൊണ്ട് രോഷത്തോടെ പറഞ്ഞ ജോർജിനെ അവരെല്ലാം ഒന്ന് നോക്കി....... ആർക്കും പ്രത്യേകിച്ച് എതിര് പറയാനൊന്നുമില്ലല്ലോ...... ജോർജിന്റെ കനമേറിയ ശബ്ദം വീണ്ടുമുയർന്നതും ആരും ഒന്നും പറഞ്ഞില്ല..... ബാധ്യത ഒഴിവായി കിട്ടുന്നതിൽ ആശ്വാസം മാത്രം എല്ലാവരുടെയും മുഖത്ത് പരന്നു കണ്ടതും ജോർജോരു പുച്ഛത്തോടെ അവിടെ നിന്നും നടന്നിരുന്നു...... എല്ലാം കേട്ട് കൊണ്ടിരുന്ന ഭദ്ര നിലത്തേക്ക് ചെരിഞ്ഞു കിടന്നു....... കണ്ണുകളിൽ നിന്നൊരു തുള്ളി അവളുടെ നുണ ക്കുഴിയിൽ തട്ടി തറയിലേക്കുതിർന്നു വീണു...... എങ്ങു നിന്നോ ഒരു കുളിർ കാറ്റ് ആശ്വസിപ്പിക്കാനെന്ന വണ്ണം അവളിലേക്കൊഴുകി വന്നു....... എണ്ണ മയം മാഞ്ഞു പോയ മുടിയിഴകൾ ആ കാറ്റിൽ ഇളകി... ജീവിതം തന്റെ മുന്നിലൊരു ചോദ്യ ചിന്നമായി നിൽക്കുമ്പോഴും അച്ഛന്റെ കാലിനടിയിലെ ചൂട് പറ്റി പിടിച്ചിരിക്കുന്ന ഉള്ളം കൈ അവൾ ധൈര്യത്തിനായെന്ന വണ്ണം കവിളിനോട് ചേർത്ത് വെച്ചിരുന്നു.... (തുടരും) രചന - ആയിഷ അക്ബർ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിനു ശേഷം ഒരു കമന്റ് ചെയ്തxഅച്ഛേ..... ദേ.... എഴുന്നേറ്റെ....... നേരം എത്രയായെന്നാ..... പെണ്ണൊരുത്തിയെ കെട്ടിച്ചു വിടാനുള്ളതാണ്..... കട തുറക്കാതെ ഇങ്ങനെ പോത്ത് പോലെ ഉറങ്ങിയാൽ കാര്യങ്ങളൊന്നും നടക്കില്ലാട്ടോ......... അറിയാല്ലോ... നമ്മൾക്ക് നമ്മൾ മാത്രമേയുള്ളു..... മുറിയിലേക് കയറി വന്ന ഭദ്ര ഒരു ചിരിയോടെ അതും പറഞ്ഞു കൊണ്ട് കിടന്നുറങ്ങുന്ന അച്ഛന്റെ ദേഹത്തെ പുതപ്പ് വലിച്ചിട്ടു കൊണ്ട് മേശയിൽ നിന്നും ഉമ്മറത്തെ താക്കൊലെടുത്തു നടന്നു.... നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്...... ആ കുഞ്ഞ് വീടിന്റെ വാതിൽ അവൾ പതിയെ തുറന്നു.... അല്പാൽപ മായി വെളിച്ചം പരന്നിട്ടുണ്ട്.. രാവിലത്തേക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കിയത് കൊണ്ട് തന്നെ അവൾ മുറ്റമടിക്കാനായി പുറത്തേക്കിറങ്ങിയതാണ്.. അച്ഛന് ജംഗ്ഷനിൽ ചെറിയൊരു കടയുണ്ട്..... കടയെന്ന് പറഞ്ഞാൽ ഒരു പെട്ടി ക്കട.... പക്ഷെ.... ആളുകൾക്ക് അച്ഛനെ നന്നായറിയുന്നത് കൊണ്ടാവും തങ്ങൾക്ക് ജീവിക്കാനുള്ളത് അതിൽ നിന്ന് കിട്ടുന്നത്.... അവൾ മൃദുലമായ കൈകൾ കൊണ്ട് പിറക് വശത്തെ ചുമരിൽ ചാരി വെച്ചിട്ടുള്ള ചൂലെടുത്തു അടിച്ചു വാരി തുടങ്ങി...... ശ്രീ ധരേട്ടൻ കട തുറക്കാത്തതെന്താ മോളെ...... സ്ഥിരം പറ്റുകാരാരൊക്കെയോ അവിടെ നിൽക്കുന്നുണ്ട്..... വയ്യായ്ക എന്തേലുമുണ്ടോ... അല്ലാ...... ഇങ്ങനെ വൈകി കണ്ടിട്ടില്ല..... അത് കൊണ്ട് ചോദിച്ചതാ....... സൈകിളിൽ പാലുമായി വന്ന നാരായണേട്ടൻ അത് ചോദിച്ചപ്പോൾ അവളുടെ നെഞ്ചിലെന്തോ ഒന്ന് ആളി...... ശെരിയാണ്..... അച്ഛൻ ഇത്ര വൈകാറില്ല ..... ഇന്നലെ കാലിനു നല്ല വേദനയുണ്ടെന്നും പറഞ് കിടക്കാൻ ഒത്തിരി വൈകിയിരുന്നു.... ഏറെ നേരം കാല് താൻ തിരുമ്മി കൊടുത്തിട്ടാണ് ആ കണ്ണുകളൊന്ന് ചിമ്മിയത്..... അത് കൊണ്ടാണ് വൈകുന്നതെന്ന് കരുതിയാണ് താൻ വല്ലാതെ വിളിക്കാതിരുന്നത്...... പക്ഷെ.......എന്തോ ഒന്ന് മനസ്സിനെ ഏറെ ഭയപ്പെടുത്തും പോലെ..... അവൾ പോലുമറിയാതെ കയ്യിൽ നിന്നും ചൂല് നിലത്തേക്ക് വീണു..... അവൾ പെട്ടെന്ന് അച്ഛൻ കിടക്കുന്ന മുറിയേ ലക്ഷ്യമാക്കി ഓടി..... അചൻ സുഖമുള്ള ഉറക്കത്തിലാണ്..... കൈ രണ്ടും നെഞ്ചിലേക്ക് ചേർത്ത് വെച്ചങ്ങനെ.... അച്ഛാ..... അവൾ വിളിക്കുമ്പോൾ ആ ശബ്ധം വല്ലാതെ ഇടറിയിരുന്നു.... അച്ഛൻ എഴുന്നേൽക്കുന്നില്ല...... അവൾ പതിയെ അവളുടെ കൈകൾ കൊണ്ട് അയാളുടെ ചുമലിൽ ഒന്ന് തൊട്ടതും അവളൊരു ഞെട്ടലോടെ കൈ പിൻ വലിച്ചിരുന്നു... ഹൃദയം ഒരു നിമിഷം നിശ്ചലമായത് പോലെ..... കണ്ണുകൾ പെയ്യാൻ പോലും മറന്ന ആ നിമിഷം..... തണുത്തു മരവിച്ച ആ ശരീരം അവളുടെ സംശയമാണോയെന്നറിയാൻ അവൾ വിറക്കുന്ന കൈകളാൽ ഒന്ന് കൂടി തൊട്ടു നോക്കി...... അച്ഛാ........ ആ വിളിയിൽ നാല് വീടപ്പുറം പാല് കൊടുത്തു കൊണ്ടിരുന്ന നാരായണനടക്കാം അവിടെയുള്ള ഓരോരുത്തരും അങ്ങോട്ടേക്കൊടിയെത്തിയിരുന്നു...... കട്ടിലിനു താഴെയായി വീണു കിടന്നവളെ ആരൊക്കെയോ ചേർന്ന് മറ്റൊരു മുറിയിലാക്കി..... അൽപ നേരം കഴിഞ്ഞ് ഓർമ വരുമ്പോൾ സംഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിലെന്ന് അവൾക്ക് തോന്നി പ്പോയി....... എന്നാൽ വെള്ള പുതച്ച അച്ഛന്റെ ശരീരം കാൻകെ അവളുടെ മനസ്സും ശരീരവും അവളിൽ നിന്നൂർന്നു പോകുന്നത് പോൽ .... വാടക വീടാണെങ്കിലും ഇത് അച്ഛനും തനിക്കും സ്വർഗമായിരുന്നു....... ആരോരുമില്ലാത്ത ഞങ്ങൾ പരസ്പരം കലഹിച്ചു ചിരിച്ചും കളിച്ചും കഴിഞ്ഞ ഞങ്ങളുടെ വീട്..... അമ്മ യെന്ന ശൂന്യതയിലും അച്ഛൻ തനിക്ക് കൂട്ടായി.... എന്നാലിന്ന്.....അച്ഛനും തന്നെ തനിച്ചാക്കി പോയിരിക്കുന്നു....... അവൾക്ക് നെഞ്ച് പൊട്ടി പ്പോകും പോലെ തോന്നി..... എരിയുന്ന അച്ഛന്റെ ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ തന്റെ ഉള്ളിൽ ആളി കത്തുന്ന അഗ്നിക്ക് അതിനേക്കാൾ ചൂടുണ്ടെന്ന് അവൾക്കറിയാമായിരുന്നു........ ഉള്ളിൽ പടർന്നു നിൽക്കുന്ന ഏകാന്തത.... അതേ..... താനിനി മുതൽ തനിച്ചാണ്........ എന്റെ കൊച്ചിനെ ആരുടെയെങ്കിലും കയ്യിലേൽപ്പിക്കും വരെയെങ്കിലും എന്റെ ശ്വാസം നില നിർത്തി തരണേ ഈശ്വരാ എന്ന അച്ഛന്റെ പ്രാർത്ഥനാ ദൈവം കേട്ട് കാണില്ല...... മരണ വീടിന്റെ തിരക്ക് പതിയെ പതിയെ വിട്ട് മാറി.... ചുറ്റും ഒത്തിരി ആളുകളുണ്ടായിരുന്നെങ്കിലും താനൊറ്റക്കാണെന്നത് അവളറി യുന്നുണ്ടായിരുന്നു.... അവൾ എങ്ങോ മിഴികൾ പായിച്ചങ്ങനെ യിരിക്കുകയാണ്..... കണ്ണ് നീർ പോലും വറ്റി പോയിരിക്കുന്നു .... താനിരിക്കുന്നതിന്റെ കുറച്ചപ്പുറം മാറിയിരിക്കുന്ന വല്യമ്മയും ചെറിയമ്മയുമെല്ലാം ഇട്ടിരിക്കുന്ന സ്വർണത്തിന്റെയും ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ യും വീമ്പു പറയുകയാണ്... അല്ലെങ്കിലും അവരെ സംബന്ധിക്കുന്ന ഒന്നും ഇവിടെ നടന്നിട്ടില്ലല്ലോ... നഷ്ടം..... അത് തനിക്ക് മാത്രമാണ്......... ജീവിച്ചിരിക്കുമ്പോൾ പോലും അച്ഛന്റെ മുഖത്ത് നോക്കാത്തവരാണ്..... ആളുകൾ പറയുന്നത് പേടിച്ചായിരിക്കും ഇവിടെ വന്നിരിക്കുന്നത് തന്നെ...... അവൾക്ക് എല്ലാവരും ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു.... അച്ഛന്റെ ഓർമകളുമായി തനിച്ചോന്നിരിക്കാമായിരുന്നു തനിക്ക്.......... മോളെ...... ഇത് കഴിക്ക്..... ആ ശബ്ദം കേട്ടതും അവൾ പതിയെ മുഖമോന്നുയർത്തി...... ഒരു പാത്രത്തിൽ ഭക്ഷണവുമായി നിൽക്കുന്നുണ്ട് ജോർജ് അങ്കിൾ...... അച്ഛന്റെ പഴയ ഒരു ഫ്രണ്ടാണ്...... അമ്മയുള്ളപ്പോൾ മുതൽക് തന്നെ പലപ്പോഴും വീട്ടിൽ വരാറുണ്ട്.... അച്ഛന്റെ ആത്മ മിത്രമെന്ന് പറയാം...... ഇവിടെയൊന്നും ഉള്ള ആളല്ല.... ദൂരെയെങ്ങോ ആണ് വീട്..... എങ്കിലും ഞങ്ങൾക്ക് വേണ്ടി ഒത്തിരി ചെയ്ത് തരാറുണ്ട്..... ആ കണ്ണുകളിൽ നിറഞ്ഞു നിന്ന മുഖതയിലേക്ക് നോക്കിയതും ഒരു നിമിഷം ഭദ്ര യൊന്ന വിതുമ്പി പോയി.... അയാളവളെ ചേർത്ത് പിടിച്ചു വിതുമ്പുമ്പോൾ തനിക്ക് ചായാനൊരു തോൾ കിട്ടിയെന്ന ചിന്തയിൽ അവളിൽ നിന്നും കണ്ണ് നീരുതീർന്നു വീണു.... ഇനിയെന്താ ഈ പെണ്ണിനെ ചെയ്യാ....... ഇതിനെ ഒറ്റക്ക് ഇവിടെ ഇടാനൊക്കുമോ...... കുമാരൻ വല്യചൻ അത് പറഞ്ഞു മുഖം ചുളിക്കുമ്പോൾ കുടിച്ചു കൊണ്ടിരുന്ന കഞ്ഞി അവൾ പാതിക്ക് നിർത്തി.... എങ്കി നിങ്ങള് കൊണ്ട് പൊയ്ക്കോ ...... രാഘവൻ വല്യച്ഛൻ അതും പറഞ്ഞു കൊണ്ട് കയ്യൊഴിഞ്ഞു....... ഓഹ്..... വീടും സ്ഥലവുമെല്ലാം സ്വന്തമാക്കുമ്പോൾ എന്നോടൊറ്റക്ക് എടുത്തോളാൻ പറഞ്ഞിരുന്നോ....... പെട്ടെന്ന് തന്നെ നിറഞ്ഞു വന്ന രോഷത്തോടെയാണ് കുമാരൻ തിരിച്ചത് പറഞ്ഞത്........ കഴിഞ്ഞത് കഴിഞ്ഞു... ഇനി അതേ പറ്റി യോന്നും പറഞ്ഞിട്ട് കാര്യമില്ല....... ഇനി അതിനെ ആരെങ്കിലും അങ്ങേറ്റെടുക്കുക അത്ര തന്നെ...... ആ കള്ള കളിയിൽ പങ്കാളിയായത് കൊണ്ട് തന്നെവീണ്ടും ആ സംസാരം വരാതിരിക്കാൻ വനജ അപ്പച്ചിയാണ് ഇടക്ക് കയറിയത് പറഞ്ഞത്.... ആ അങ്ങനെയാണെങ്കിൽ നിന്റെ മകനെ കൊണ്ട് അങ്ങ് കെട്ടിക്.....മുറ പ്രകാരം അതല്ലെ നല്ലത്..... രാഘവൻ അത് പറഞ്ഞതും അവരുടെ മുഖം പെട്ടെന്ന് മാറി.... അത്... ഹ്.......അവനു വേറൊരു കല്യാണം ഏകദേശം ശെരിയായിട്ടുണ്ട്..... അവരത് പറഞ്ഞു കൊണ്ട് പെട്ടെന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..... എല്ലാം കേട്ട് കൊണ്ട് ഭദ്ര ചുമരിലേക്ക് തല ചാരി വെച്ചു.... അച്ഛനുണ്ടായിരുന്നെങ്കിൽ ഇറങ്ങി പ്പോയ്ക്കോ എല്ലാം എന്നോരൊറ്റ വാക്ക് കൊണ്ട് എല്ലാവരെയും ഇവിടെ നിന്ന് ആട്ടിയിറക്കുമായിരുന്നു...... എന്നാൽ ഇന്നാ വഴിയും അടഞ്ഞിരിക്കുന്നു...... അവരുടെ കനിവിന് വേണ്ടി കാത്ത് നിൽക്കേണ്ട നിസ്സഹായതയിലാണ് താനെന്ന് അവൾക്കറിയാമായിരുന്നു..... അവൾ മുകളിലേക്ക് മിഴികൾ നട്ടങ്ങനെ യിരുന്നു..... അവളെ കാണും തോറും ജോർജിന്റെ ഹൃദയത്തിലും വേദന ത്തോന്നി..... എങ്ങനെ കഴിയേണ്ട കൊച്ചാണ്...... ആരോരുമില്ലാതെ ഒരു അനാഥയായി ....... അയാളുടെ ഉള്ളം വല്ലാതെ വിങ്ങി........ വേണ്ടാ.... അവളെ ഏറ്റെടുക്കാൻ വേണ്ടി നിങ്ങളാരും കടി പിടി കൂടേണ്ട..... അവളെ ഞാൻ കൊണ്ട് പൊയ്ക്കോളാം....... ശ്രീധരന്റെ മോള് എനിക്കും മോള് തന്നെയാ....... വീണ്ടും അവരുടെ സംസാരം മുറുകുകയാണെന്ന് കണ്ടതും ഭദ്ര ക്കടുത്ത് നിന്നും എഴുന്നേറ്റ് ചെന്ന് കൊണ്ട് രോഷത്തോടെ പറഞ്ഞ ജോർജിനെ അവരെല്ലാം ഒന്ന് നോക്കി....... ആർക്കും പ്രത്യേകിച്ച് എതിര് പറയാനൊന്നുമില്ലല്ലോ...... ജോർജിന്റെ കനമേറിയ ശബ്ദം വീണ്ടുമുയർന്നതും ആരും ഒന്നും പറഞ്ഞില്ല..... ബാധ്യത ഒഴിവായി കിട്ടുന്നതിൽ ആശ്വാസം മാത്രം എല്ലാവരുടെയും മുഖത്ത് പരന്നു കണ്ടതും ജോർജോരു പുച്ഛത്തോടെ അവിടെ നിന്നും നടന്നിരുന്നു...... എല്ലാം കേട്ട് കൊണ്ടിരുന്ന ഭദ്ര നിലത്തേക്ക് ചെരിഞ്ഞു കിടന്നു....... കണ്ണുകളിൽ നിന്നൊരു തുള്ളി അവളുടെ നുണ ക്കുഴിയിൽ തട്ടി തറയിലേക്കുതിർന്നു വീണു...... എങ്ങു നിന്നോ ഒരു കുളിർ കാറ്റ് ആശ്വസിപ്പിക്കാനെന്ന വണ്ണം അവളിലേക്കൊഴുകി വന്നു....... എണ്ണ മയം മാഞ്ഞു പോയ മുടിയിഴകൾ ആ കാറ്റിൽ ഇളകി... ജീവിതം തന്റെ മുന്നിലൊരു ചോദ്യ ചിന്നമായി നിൽക്കുമ്പോഴും അച്ഛന്റെ കാലിനടിയിലെ ചൂട് പറ്റി പിടിച്ചിരിക്കുന്ന ഉള്ളം കൈ അവൾ ധൈര്യത്തിനായെന്ന വണ്ണം കവിളിനോട് ചേർത്ത് വെച്ചിരുന്നു.... (തുടരും) #📔 കഥ
സ്വപ്ന സഞ്ചാരി 😍
4.8K കണ്ടവര്‍
4 മാസം
ലക്ഷ്മി . ഭാഗം. 5 പിറ്റേന്നു രാവിലേ അമ്പലക്കുള പടവിൽ ഒരു പെൺകുട്ടിയുടെ ശരീരം പൊങ്ങി, രാത്രി മുതൽ കാണാതെ പോയ തന്റെ മകളായിരുന്നുവതെന്ന് തിരിച്ചറിഞ്ഞ അച്ഛൻ നെഞ്ച് തല്ലി കരഞ്ഞു “തോൽപിച്ചു കളഞ്ഞുവല്ലോ മോളെ നീ, എന്തായിരുന്നുവെങ്കിലും വരാമായിരുന്നില്ലേ, ഞാനില്ലായിരുന്നോ നിനക്ക് ”ആ വൃദ്ധൻ ആവർത്തിച്ചു പ്രതീക്ഷ അസ്തമിച്ച ഒരു സ്ത്രീ അലറിവിളിച്ചു അനിയത്തികുട്ടികൾ എങ്ങലടിച്ചുകരഞ്ഞു, ആയമ്മയും കാർത്തിയമ്മയും ഒന്നും പറയാനാകാതെ നിന്നു “വല്ല അവിവേകവും കാണിച്ചിട്ടുണ്ടാകാം കിളിന്തു പെണ്ണല്ലേ മാമ്പള്ളിയിൽ ആയിരുന്നിലെ, കൂടി നിന്നവർ ആരൊക്കെയോ എന്തൊക്കെയോ പുലമ്പി, കേട്ടാൽ അറക്കുന്ന കഥകൾ പരന്നു, “സാർ ഇതിപ്പോ കേസ് ഫയൽ ചെയ്യണ്ട,? “ഇത് ഒരു ആൽമഹത്യ തന്നെയാ, ഇനിയും ഇതിന്റെ പുറകെ വള്ളി പിടിക്കാൻ വയ്യ, ആ പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ അവൾ ഗർഭിണി ആയിരുന്നു എന്ന് എഴുതി ചേർക്ക്, എന്നിട്ട് ആ പുറമ്പോക്കിൽ താമസിക്കുന്ന ഏതേലും ഒരുത്തനെ പിടിച്ചു കൂട്ട്, കൊണ്ടുക്കേണ്ട രീതിയിൽ രണ്ടെണ്ണം കൊടുത്താൽ എല്ലാ അവന്മാരും സമ്മതിച്ചോളും ” സബ് ഇൻസ്‌പെക്ടർ കോൺസ്റ്റബിളിനോട് പറഞ്ഞു, അയാൾ തല കുലുക്കി പോയി ഇല്ല ഞാൻ പിഴച്ചിട്ടില്ല, ഞാൻ ഗർഭിണി അല്ല, ഞാൻ നില വിളിച്ചു ആരും എന്നെ കേട്ടില്ല ,ആരും, എന്റെ നിലവിളി ഒരു കാറ്റ് കണക്കെ എങ്ങോ പോയി മറഞ്ഞു കർക്കിടക മഴ പെയ്തൊഴിഞ്ഞ ഒരു വൈകുന്നേരം ശക്തമായ അടിയോഴുക്കുള്ള ഒരു പുഴയിൽ നീന്തി കളിക്കുന്ന ഒരു മധ്യവയസ്ക്കനേയും ഒരു അഞ്ചു വയസുകാരി പെൺകുട്ടിയെയും കണ്ടു, ഒഴുകി വരുന്ന മല വെള്ളപ്പാച്ചിലിൽ കൈ ഇട്ട് അടിച്ചും കാലുകൾ ചലിപ്പിച്ചും നീന്തി തുടിക്കുകയായിരുന്നു ആ കുഞ്ഞു പെൺകുട്ടി, ആ അഞ്ചു വയസുകാരിക്ക് എന്റെ മുഖമായിരുന്നു, ആ മധ്യവയസ്ക്കനാകട്ടെ എന്റെ അച്ഛന്റെയും പെട്ടന്നു ഞാൻ കണ്ണുകൾ തുറന്നു, ശ്വാസം നിലച്ചിട്ടില്ല, ജീവൻ ഇനിയും ശരീരം വിട്ട് അകന്നിട്ടില്ല, സർവശക്തിയുമെടുത്തു ഞാൻ കുതിച്ചു മുകളിലേക്കു പിന്നെയും മുകളിലേക്കു. ........ ജലപരപ്പിന് മുകളിൽ ശിരസു വച്ചു ആവുവോളം ശ്വസിച്ചു ജീവവായു, അന്ന് മാമ്പള്ളിയിൽ വച്ച് ദേവൻ സാർ ആശുപത്രിയിൽ ആയ ദിവസം കുളിക്കാൻ കുളപടവിലേക് കാർത്തിയ്മ്മക്ക് കൂട്ട് ഞാനുമുണ്ടായിരുന്നു, മൂന്ന് തവണ മുങ്ങി പൊങ്ങിയ കാർത്തിയമ്മ പറഞ്ഞു തന്ന ഒരു ശക്തമായ മന്ത്രമായിരുന്നു, “ഒന്നു മുങ്ങി കുളിച്ചാൽ തീരുന്നതേ ഉള്ളു പെണ്ണിന്റെ അഴുക്ക്‌ എന്നത് ” നനഞ്ഞോട്ടിയ വസ്ത്രമിട്ടു ആ രാത്രിയിൽ ആ കുറ്റകൂരിരുട്ടിൽ ഞാൻ നടന്നു.................. “ഡി ചേച്ചി നീ ഇത് ഏതു ലോകത്താ? ” ഓരോന്നും ഓർത്തു വീടു എത്തിയത് അറിഞ്ഞില്ല, പണിക്കൊന്നും പോകുന്നില്ലേ, സമയം എന്തായി എന്നാ വിചാരം “അയ്യോ എന്റെ ഭഗവതി, ഇന്നും ലേറ്റ് ആയതു തന്നെ ഇന്നും കേക്കണോ ചീത്ത, കൈയിലൊരു വാച്ചും കെട്ടി ബാഗും തോളിലിട്ട് ഇറങ്ങി ”മോളെ ഇതാ, അമ്മ തന്ന ചോറ്റും പാത്രം ബാഗിലിട്ടു, മുറ്റത്തിരുന്ന അച്ഛനോടും, ഇറയത്തു നിന്ന അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞു ഞാനിറങ്ങി. ......... മാമ്പള്ളി അതിപ്പോഴും ഉണ്ട് പഴയ പ്രൗഡി പോയെങ്കിലും വീടു വീട് തന്നെയല്ലേ, സരസ്വതിയമ്മയും ഭർത്താവും മൂത്ത മകൻ വിഷ്ണുവിനോപ്പം മുംബൈലേക്ക് പോയി, ഒരിക്കൽ വീണു പോയിയെങ്കിലും പറക്കാൻ ചിറകു വിരിച്ച കാർത്തിയമ്മ മുടങ്ങിപോയ പഠനം പുനരാരംഭിച്ചു ,കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ നേടിയെടുത്തു, ഇഷ്ടപെട്ട ജോലി സ്വന്തമാക്കി, അടുത്തൊരു സ്കൂളിൽ തന്നെ ടീച്ചറാണ്, മൂന്ന് കൊല്ലം മുൻപ് ദേവൻ സാർ മരിച്ചു, ജീവനും ജീവിതവും അസ്തമിച്ചു എന്നു കരുതിയ കാർത്തിയമ്മയെ പ്രണയം എന്തെന്നും എങ്ങിനെ പ്രണയിക്കണമെന്നും മറ്റൊരാൾ പഠിപ്പിച്ചു, മാധവൻ മാഷ്, കാർത്തിയമ്മയുടെ സഹപ്രവർത്തകൻ, എല്ലാവരും നിർബന്ധിച്ചപ്പോൾ വീണ്ടുമൊരു മണവാട്ടിയാകാൻ കാർത്തിയമ്മ സമ്മതിച്ചു, ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന് വിശ്വസിച്ച കാർത്തിയമ്മയെ ദേവി തുണച്ചു, ഇന്നു കാർത്തിയമ്മക്ക്‌ കൂട്ടുണ്ട് രണ്ട് ഇരട്ട കണ്ണന്മാർ ഒടുക്കം ആ വീട്ടിൽ ആയമ്മയും ഭർത്താവും തനിച്ചായി ജോലി തേടി ബാംഗ്ലൂർ പോയ മനുവേട്ടൻ വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നാലായി, ഇനി ഞാൻ, ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ട്, ആയമ്മക് ഞാൻ വെറും പണിക്കാരി മാത്രമായിരുന്നില്ലല്ലോ മകൾകൂടിയായിരുന്നില്ലേ അന്നത്തെ പോലെ ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ മൂവരും ഒത്തു ചേരാറുണ്ട് , കഥകൾ പറയാറുണ്ട് പൊട്ടി ചിരിക്കാറുണ്ട്, സ്വപ്‍നം കാണാൻ കൊതിച്ച വെറും മൂന്ന് പെണുങ്ങൾ മാമ്പള്ളിയിൽ കല്യാണമേളം കൊട്ടിക്കയറി , ആളും ആരവവും നിറഞ്ഞു, ബന്ധുക്കൾ എത്തിതുടങ്ങി , ആരാധ്യയും കുടുംബവും നേരത്തെ എത്തി. .......... “മനൂ ഒന്നോടി വാ ദേ അമ്മ വീണു കിടക്കുന്നു, മനുവും മറ്റുള്ളവരും ആരാധ്യയുടെ ശബ്ദം കേട്ട് അങ്ങോട്ടേക്കോടി, വീണു കിടക്കുന്ന അമ്മയെ എടുത്തു വണ്ടിയിൽ കയറ്റി ,ആശുപത്രിയിലെ എമർജൻസി എന്നെഴുതിയ ആ ബോർഡിന് മുന്നിൽ വണ്ടി നിന്നു, തൊപ്പി വച്ച സെക്യൂരിറ്റിയും വെളുത്ത ഉടുപ്പിട്ട ഒരു നഴ്സും അമ്മയെ സ്‌ട്രെച്ചറിൽ എടുത്തു അകത്തേക്കു കയറി, പുറകെ ചെന്ന മനുവിനെയും കൂട്ടരെയും പുറത്ത് നിർത്തി, മനുവിന് മുന്പിലെ എമർജൻസി വാതിൽ അടയും മുന്നേ വെള്ള കോട്ടിട്ട് സ്‌തെതസ്കോപ്പും കഴുത്തിലിട്ട് അമ്മക്കരുകിലേക്ക്‌ പോകുന്ന അവളെ കണ്ടു മനു വിറച്ചു അന്നൊരിക്കൽ കീറി തുടങ്ങിയ പാവാടയും നിറം മങ്ങിയ ബ്ലൗസ്മിട്ട് തനിക്കു മുന്നിൽ നടന്നവൾ, പെണ്ണും കള്ളും ലഹരിയായിരുന്ന നാളുകൾ, വീട്ടിലെ സർവ്വതിനും അവകാശി, അവളെയും നേടണമെന്നുണ്ടായിരുന്നു, ആദ്യശ്രമത്തിൽ അവൾ ചെറുത്തു നിന്നു, പണമോ ഭക്ഷണമോ അവൾക്കു വേണ്ടിയിരുന്നില്ല, ബുക്സ് ആയിരുന്ന അവളുടെ ബലഹീനത, ഒടുക്കം താൻ അത് നേടി അവളുടെ വിശ്വാസം, പല തവണ ശ്രെമിച്ചു പൂർണമായി നേടാൻ കഴിഞ്ഞില്ല,ഒരിക്കൽ അവളുടെ അരക്കെട്ടിനു കീഴെ കൈ പതിഞ്ഞപ്പോൾ എന്നിൽ നിന്നും അവൾ ഓടിയകന്നു, അങ്ങിനെ പലതവണ, നേടണമെന്നു കൊതിച്ചിട്ട് നേടാൻ കഴിയാതെ പോയവൾ ഇവൾ മാത്രം “അതെ നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് ”നേഴ്സ് വന്നു പറഞ്ഞത് കേട്ട് മനു ചിന്തയിൽ നിന്നും ഉണർന്നു ഡോക്ടർ ലക്ഷ്മി എന്ന് എഴുതിയ നെയിം ബോർഡ്‌ വച്ച മേശക്ക് മുന്നിലുള്ള കസേരയിൽ മനുവിനും ശ്രാവണിനുമൊപ്പം ഇരിക്കുമ്പോൾ ആരാധ്യ ദേഷ്യം കൊണ്ടും അസൂയ കൊണ്ടും വിറച്ചുതുള്ളിയിരുന്നു, രണ്ട് നാൾ മുൻപ് അമ്പലത്തിൽ വച്ചു കണ്ട ആ പഴയ ലക്ഷ്മി തലയുയർത്തിപിടിച്ചു തങ്ങൾക്കു മുന്നിൽ ഇരിക്കുന്നത് അവൾക് സഹിക്കുന്നുണ്ടായിരുന്നില്ല “സാർ ഇതൊരു അല്പം സീരിയസ് ആണ്, ആയമ്മയോട് മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, എത്രയും പെട്ടന്നു ഓപ്പറേഷൻ നടത്തണം ” “ഓപ്പറേഷനോ നീ കാര്യം തെളിച്ചു പറ ലക്ഷ്മി ” അത്യധികം ദേഷ്യത്തോടെ മനു അലറി ആയമ്മയുടെ ഹൃദയത്തിൻ ബ്ലോക്ക്‌ ഉണ്ട് ഒന്നല്ല മൂന്ന്, മുൻപ് ഇത് കണ്ടെത്തിയിരുന്നു പക്ഷെ ആയമ്മയാണ് സമ്മതിക്കാതിരുന്നത്, ഇതിപ്പോ അത്ര ചെറുതല്ലാത്തൊരു ഹാർട്ട്‌ അറ്റാക്കയിരുന്നു, ഇനിയും വൈകിപ്പിച്ചാൽ ശരിയാകില്ല, ടെസ്റ്റ്‌ റിസൾട്ടുകൾ ഞാൻ കാർഡിയോളജിസ്റ്റിനു കൈമാറിയയിട്ടുണ്ട്, അതെല്ലാം നോക്കിയ ശേഷം ബാക്കി തീരുമാനങ്ങൾ അദ്ദേഹം പറയും ” എല്ലാം കേട്ട് ദീർഘശ്വാസം വിട്ടു മനു “ഓ അത്രേ ഉള്ളോ, സർജറി ഒക്കെ ചെയ്യാം കുഴപ്പമില്ല, ശേഷം വി കൂട്ടുകാരൻ ശ്രാവണിനു, മനു, ലക്ഷ്മിയെ പരിചയപ്പെടുത്തി “ശ്രാവൺ ഇത് ലക്ഷ്മി, നമ്മുടെ വീട്ടിൽ പണിക്കു വന്നിരുന്നതാ ഇവളും ഇവളുടെ അമ്മയും, വീട്ടിലെ ഉപ്പും ചോറും തിന്നു അവളെങ്ങു വലുതായി, പക്ഷെ എത്ര വലിയ നിലയെത്തിയാലും ഇവളൊക്കെ എന്റെ വീട്ടിലെ മുഷിപ്പ് തൂത്തവളല്ലേ, നമ്മുടെ തട്ട് താണ് തന്നെ ഇരിക്കും, എന്നാലും മുന്നിൽ വന്നു നിന്നാൽ ഇപ്പോഴും കാല് വിറക്കും അല്ലെ ലക്ഷ്മി? മനു ചിരിച്ചു പരിഹാസ ചുവയുള്ള വാക്കുകൾ കേട്ട് ലക്ഷ്മി തല കുനിച്ചു, ആരാധ്യ ചിരിച്ചു തെളിഞ്ഞു, ശ്രാവണിനു ആ വാക്കുകൾ അസ്വസ്ഥതയുള്ളവാക്കി, തനിക്കു വന്ന കാൾ എടുക്കാനായി അയാൾ പുറത്തേക്കു പോയി , ശ്രാവൺ പുറത്തേക്കു പോയി എന്നുറപ്പായപ്പോൾ ലക്ഷ്മി പറഞ്ഞു, “സാർ പറഞ്ഞത് ശരിയാ ഞാൻ നിങ്ങളുടെ വീട്ടിലെ വേലക്കാരിയായിരുന്നു വെറും വേലക്കാരി , എങ്കിലും അത് മാത്രമായിരുന്നെങ്കിൽ സ്വപ്‌നങ്ങൾ കണ്ടുകൂട്ടി പറക്കാൻ കൊതിച്ച വെറുമൊരു പെണ്ണാകുമായിരുന്നു ഞാനും നിങ്ങളുടെ അമ്മയെ പോലെ, പക്ഷെ ഞാൻ അതു മാത്രമല്ലലോ അരവയർ കൂട്ടി മുറുക്കി മക്കളെ പഠിപ്പിക്കാൻ ശ്രെമിച്ച ഒരു കൂലിപ്പണിക്കാരന്റെ മകൾ കൂടിയല്ലേ, കണ്ടവന്റെ വിഷുപ്പും അലക്കി മക്കളെ ഊട്ടുന്ന ഒരു സ്ത്രീയുടെ മകൾ, അനിയത്തിമാരുടെ ചേച്ചി, അങ്ങിനെയങ്ങു തളരാൻ പറ്റില്ലാലോ , ഒരിക്കൽ ഞാൻ തോറ്റിരുന്നു, കൂടെപ്പിറപ്പുകളുടെ വയർ നിറക്കാൻ, മാനം മറക്കാൻ ആഗ്രഹിച്ചു നിങ്ങളുടെ വീട്ടിലെത്തിപ്പെട്ട നാൾ, വീട്ടിലെ ചുവരോടും, കുളപടവിലും, കാവിലും നിങ്ങളെന്നെ ചേർത്ത് പിടിച്ചു ചുംബനങ്ങൾ നിറച്ച ദിവസങ്ങളിൽ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു, ആരോ പറഞ്ഞു കേട്ടതും, കഥകളിൽ വായിച്ചറിഞ്ഞതുമായ പ്രണയമാണ് നിങ്ങൾക്ക് എന്നോട് എന്ന് കരുതി, പണമോ പ്രതാപമോ ഞാൻ കൊതിച്ചിട്ടില്ല പക്ഷെ എന്നിട്ടും നിങ്ങള് എന്നെ നേടി, നിങ്ങളെ കാണാതിരുന്ന നാളുകളിൽ രാവുകൾ തോറും ഞാൻ കരഞ്ഞു , അത്രമേൽ ആഴത്തിൽ നിങ്ങളെ ഞാൻ പ്രണയിച്ചു ഒടുക്കം അത് തുറന്നു പറഞ്ഞ നേരം ഞാൻ കൊള്ളരുതാത്തവളായി, നിങ്ങളുടെ പണവും പ്രതാപവും കണ്ടു മോഹിച്ചു വന്നവളെന്നും , നിങ്ങളെ സ്പർശിക്കാൻ യോഗ്യതയിലെന്നും പറഞ്ഞു കൂട്ടുകാർക്കൊപ്പം ചവിട്ടി കൂട്ടി പാടത്തെറിഞ്ഞു, അന്ന്, അന്ന് ഞാൻ തോറ്റിരുന്നു, വെറുത്തിരുന്നു, അത് നിങ്ങളെയോ നിങ്ങളുടെ പ്രണയതെയോ നഷ്ടമായി എന്നോർത്തിട്ടല്ല മറിച്ചു ഇനിയും ലോകം കണ്ടു തുടങ്ങിയിട്ടല്ലാത്ത, ഇരുളും വെളിച്ചവും തിരിച്ചറിയാൻ കഴിയാത്ത വെറുമൊരു പതിനാലുകാരി, അസ്ഥികൾ ഓരോന്ന് പോലും എണ്ണിപറുക്കിയെടുക്കാമായിരുന്ന അവളുടെ ശരീരത്തിൽ പോലും കാമം കണ്ടെത്തിയ നിങ്ങളെ പോലുള്ള ഒരുത്തനു ചുംബിക്കാൻ എന്റെ കഴുത്തു നീട്ടി തന്നതുകൊണ്ട്, നിങ്ങടെ എച്ചിൽ തൂത്തു തുടച്ചു നിങ്ങളുടെ അടിവസ്ത്രങ്ങൾ പോലും കഴുകിതുടച്ചിരുന്ന അവളെ പോലും വെറുതെ വിടത്തിരുന്ന നിങ്ങളെ പോലുള്ള ഒരുത്തനെ വിശ്വസിച്ചു പോയത് കൊണ്ട്, നിങ്ങളെ പ്രണയിച്ചതിനു ഞാൻ വെറുത്തു എന്നെ തന്നെ ജീവൻ അവസാനിപ്പിക്കാനായിരിന്നു ആദ്യ തീരുമാനം പക്ഷെ അങ്ങിനെയങ്ങു തോറ്റോടാൻ പറ്റില്ലായിരുന്നു, ലക്ഷ്മിയുടെ വാക്കുകളുടെ ചൂടിൽ, എ സി യുടെ കുളിരിലും മനു വിയർത്തു, പിന്നെ ,ഇന്നു ആ പഴയ അടുക്കള പണിക്കാരിയോടുള്ള സഹതാപമോ സ്നേഹമോ അല്ലലോ നിങ്ങളെ ഇവിടെ എനിക്കി മുന്നിൽ ഇരുത്തിയിരിക്കുന്നെ ഞാൻ ഇട്ടിരിക്കുന്ന ഈ കോട്ടിനോടും ഞാൻ നേടിയ ഡിഗ്രികളും കൊണ്ടല്ലേ? “ലക്ഷ്മി ” ഡോർ തുറന്നു ഒരാൾ അവിടേക്കു വന്നു അയാളെ കണ്ടു ലക്ഷ്മി എഴുന്നേറ്റ് നിന്നു “ലക്ഷ്മി നീ പറഞ്ഞ പേഷ്യന്റിനെ ഞാൻ പരിശോധിച്ചു, ഇനിയും വച്ചോണ്ടിരിക്കാൻ പറ്റില്ല, എത്രയും പെട്ടന്നു തന്നെ ബാക്കി ടെസ്റ്റുകൾ ചെയ്യണം ” “സാർ ഇതവരുടെ മകനാണ് ” “മനു സാർ ഇത് ഡോക്ടർ ശ്രീധരൻ നമ്മുടെ വാസ്ക്കുലർ സർജൻ ആണ് ”ലക്ഷ്മി പരിജയപെടുത്തി “ഹലോ സാർ, മനു പറഞ്ഞു മേശക്കു ഒരു വശത്തിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ഡോക്ടർ ഗംഗദരൻ സംസാരിക്കാൻ തുടങ്ങി “സി മിസ്റ്റർ മനു, നിങ്ങളുടെ അമ്മയുടെ ഹൃദയ ധമനികളിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്, അത് മാറ്റിയില്ലെങ്കിൽ എന്തും സംഭവിക്കാം നിലവിൽ വേദനക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ട് നാളെ രാവിലെ ബാക്കിയുള്ള ടെസ്റ്റുകൾ ചെയ്യാം അത് കഴിഞ്ഞു തീരുമാനിക്കാം ബൈപാസ് സർജറി വേണോ അതോ ആഞ്ചിയോപ്ലാസ്റ്റി വേണോ എന്ന്, തത്കാലം നമ്മുക്ക് അഡ്മിറ്റ്‌ ചെയ്ത് ഐ സി യു വിലേക്ക് മാറ്റം ” “ഓക്കേ സാർ, അങ്ങിനെ ചെയ്യാം ”മനു പറഞ്ഞു “ആ ലക്ഷ്മി, അവരെ ഐ സി യുവിലേക് മാറ്റിക്കോളൂ ” “ശരി സാർ ” അതും പറഞ്ഞു ഡോക്ടർ ഗംഗദരാൻ പുറത്തേക്കു പോയി, അദ്ദേഹം തുറന്നു പോയ ഡോർ അടയും മുന്നേ മറ്റൊരാൾ അവിടേക്കു പ്രവേശിച്ചു, സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരനെ കണ്ടു ആരാധ്യ അത്ഭുതസ്സ്തബ്ദയായി ,അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു, “എയ് മനു എനിക്ക് ഇയാളെ അറിയാം ഹി ഈസ്‌ ഡോക്ടർ കാർത്തിക്, ഇന്ത്യയിലെ വൺ ഓഫ് ദി ബെസ്റ്റ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാസ്റ്റർ ബ്രെയിൻ, ഈ കൊല്ലത്തെ യുവ സംരഭകനുള്ള അവാർഡ് നേടിയ ഡോക്ടർ കാർത്തിക് ” “ലക്ഷ്മി നിന്റെ ഫോൺ എവിടെ എത്രനേരമായി ഞാൻ വിളിക്കുന്നു?അകത്തേക്കു വന്ന ഉടൻ കാർത്തിക് ചോദിച്ചു ” “ഓ സോറി കാർത്തിക്ക്, ഫോൺ എന്റെ ക്യാബിൻൽ ആണ്, ആയമ്മ കൊണ്ട് വന്നു എന്ന് കേട്ടപ്പോൾ ഞാൻ പെട്ടന്നിങ്ങോട്ട്‌ പോന്നു ” “ഹായ് സാർ ഞാൻ ആരാധ്യ, അവരുടെ സംഭാഷണത്തിനിടയിൽ കയറി ആരാധ്യ പറഞ്ഞു, ഞങ്ങൾ ബാംഗ്ലൂരിൽ ആണ്, എനിക്ക് സാറിനെ അറിയാം, പത്രത്തിൽ കണ്ടിട്ടുണ്ട്, പിന്നെ നിങ്ങളുടെ പുതിയ ബ്രാഞ്ച് വരുന്നത് ഞങ്ങളുടെ കമ്പനിക് അടുത്താണ് ” “ഓഹ് അത് ശരി, കണ്ടു മുട്ടിയതിൽ സന്തോഷം, ഇപ്പോ ഇവിടെ? ” “ഞങ്ങളുടെ അമ്മ ഉണ്ട് ഇവിടെ, ഡോക്ടർ ഗംഗദരൻ ആണ് നോക്കുനെ ” “കാർഡിയക് ആണോ,? “അതെ ” “ടെൻഷൻ ഒന്നും വേണ്ട ഗംഗദരൻ സാർ എല്ലാം നോക്കിക്കൊള്ളും” “ഉം ”ആരാധ്യ ഒന്നു മൂളി “ആ ലക്ഷ്മി ഞാൻ വന്ന കാര്യം പറയാൻ മറന്നു അമ്മുവിന്റെ റിസൾട്ട്‌ വന്നു, അവൾക്കു റാങ്ക് ഉണ്ട് ആൾ ഇന്ത്യ ലെവലിൽ സെക്കന്റ്‌ റാങ്ക്, അത് പറയാനാ നിന്നെ ഞാൻ വിളിച്ചത് ” “എന്റെ ദേവി ഞാൻ എന്താ ഈ കേൾക്കുന്നെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എത്ര നാളത്തെ കഷ്ടപ്പടാ എന്നറിയോ?” “ആഹാ അപ്പോത്തെക്കും കണ്ണ് നിറഞ്ഞോ ” “എയ് ഇല്ല,സന്തോഷം കൊണ്ട,”നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു തെല്ലു കഴിഞ്ഞു ലക്ഷ്മി തുടർന്നു ഒന്നും മനസിലാകാതെ മനുവും ആരാധ്യയും പരസ്പരം നോക്കി “സോറി കാർത്തിക് പരിചയപെടുത്താൻ മറന്നു ഇത് മനുസാർ ഇത് സാറിന്റെ ഫിയൻസി, ഇവരുടെ വീട്ടിലാ അമ്മ പണിക്ക് നിന്നിരുന്നത് ഞാനും ” “ഓഹ് അതുശരി, എനിക്ക് അറിയാം ഇവൾ പറഞ്ഞു കേട്ടിട്ടുണ്ട് എല്ലാരേയും പറ്റി പരിചയപെട്ടതിൽ സന്തോഷം ”കർത്തിക് പറഞ്ഞു “മനുസാർ, ഇത് ഡോക്ടർ കാർത്തിക്,ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് ”ലക്ഷ്മി പരിചയപ്പെടുത്തി ശേഷം,കാർത്തിക് പറഞ്ഞു തുടങ്ങി, സത്യത്തിൽ അച്ഛനും അമ്മയും തുടങ്ങിയ ഈ ഹോസ്പിറ്റൽസ് ഏറ്റെടുക്കുമ്പോൾ എനിക്ക് ഒന്നുമറിയില്ലായിരുന്നു, ഇത് ഇവിടെ വരെ എത്തിച്ചത് ഇവൾ ഒരാളാണ്, എനിക്ക് ഇവൾ സഹപാഠി മാത്രമല്ല, കൂട്ടുകാരിയും ,സഹയാത്രികയും എന്റെ നട്ടെല്ലുമാണ്, ഇനി അധികം വൈകാതെ എന്റെ ജീവിത പങ്കാളിയും “”അതും പറഞ്ഞു കാർത്തിക് ലക്ഷ്മിയെ തോളോട് ചേർത്ത് പിടിച്ചു,മേശ വലിപ് തുറന്ന് ഒരു കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി ഡോക്ടർ ലക്ഷ്മി വെഡ്സ് ഡോക്ടർ കാർത്തിക് എന്നെഴുതിയ ആ ക്ഷണകത്ത് മനു വിറയർന്ന കൈകളാൽ വാങ്ങി, ആ കത്ത് കണ്ട് ആരാധ്യുടെ മുഖം മ്ലാനമായി “ആ പിന്നെ ഒരു കാര്യം കൂടിയുണ്ട്, ആരാധ്യ പറഞ്ഞ ബാംഗ്ലൂരിലെ ഞങ്ങളുടെ പുതിയ ബ്രാഞ്ചില്ലേ അതിന്റെ മാനേജിങ് ഡയറക്ടർ ഇവളാണ് ”ആരാധ്യക്കും മനുവിനും അതൊരു ഞെട്ടൽ ഉളവാക്കി “ക്ഷമിക്കണുട്ടോ, പറഞ്ഞു നിൽക്കാൻ നേരമില്ല, ഇവളുടെ അനുജത്തിയെ അറിയിലെ രണ്ടാമത്തെ അനുജത്തി അമ്മു, അവളുടെ സിവിൽ സർവീസ് പരീക്ഷ റിസൾട്ട്‌ വന്നു രണ്ടാം റാങ്ക് ഉണ്ട്, അതോണ്ട് ഞങ്ങൾ ഒന്ന് ഇവളുടെ വീട് വരേം പോയേച്ചും വരാം ,നമ്മുക്ക് ഇനിയും കാണാം കേട്ടോ, കാർത്തിക് പറഞ്ഞു നിർത്തി, മനുവിനു കൈ കൊടുത്ത് ആരാധ്യയോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി, ദേഷ്യവും, ഇഷ്ടക്കേടും ,അഹന്തയും, അസ്സൂയയും മനുവിന്റെയും ആരാധ്യയുടെയും മുഖത്തു തെളിഞ്ഞ നിന്നു, കാർത്തിക്കിന്റെ കൈയും പിടിച്ചു നടക്കും നേരം ലക്ഷ്മി തിരിച്ചറിയുകയായിരുന്നു ഒരിക്കൽ താൻ കണ്ടു തീർത്ത സ്വപ്നങ്ങളിൽ തന്നെ രക്ഷിക്കാൻ വന്ന രാജകുമാരന്റെ മുഖം, അന്ന് മരണത്തിന്റെ കുളപടവിൽ നിന്നും തിരിച്ചു നടന്നു കയറിയപ്പോൾ ഒന്നും ചോദിക്കാതെ ഒന്നും പറയാതെ നെഞ്ചോട് ചേർത്ത് തളരരുത് എന്നും ജീവിച്ചു ജയിക്കണമെന്നും പറഞ്ഞു തന്ന തന്റെ അച്ഛന്റെ മുഖമായിരുന്നുവെന്നത്, അച്ഛനായിരുന്നു തന്റെ രക്ഷകൻ എന്ന് ......... “അല്ലെങ്കിലും ചില പ്രതികാരങ്ങൾ മധുരമാണ് തേൻ പോലത്തെ മധുരം അല്ലെ ”കാർത്തിക് ലക്ഷ്മിയുടെ കാതിൽ പറഞ്ഞു, അത് കേട്ട് അവൾ പുഞ്ചിരിച്ചു അവർ പോകുന്നത് കണ്ടു നഷ്ടബോധത്താൽ മനു തല കുനിച്ചു, ഒപ്പം ഒന്നും പറയാനാകാതെ ആരാധ്യയും .................അവസാനിച്ചു ..................... #📔 കഥ
സ്വപ്ന സഞ്ചാരി 😍
9.3K കണ്ടവര്‍
4 മാസം
ഭാര്യയുടെ പെട്ടെന്നുള്ള മരണം എന്റെജീവിതത്തെ ചെറുതായൊന്നുമല്ല തളർത്തിയത്.. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വലതുകാൽ വെച്ചു കയറി വന്ന പെണ്ണായിരുന്നു അവൾ.. കാണാനും സുന്ദരി, ഞാനും അവളും അത്രക്ക് ചേർച്ചയാണെന്ന് എല്ലാ കൂട്ടുകാരും പറയുമായിരുന്നു.. വിവാഹം കഴിഞ്ഞു മൂന്ന് മാസമേ ആയിട്ടുണ്ടായിരുന്നുള്ളു, കണ്ട്, സ്നേഹിച്ചു കൊതി മാറും മുൻപേ അപ്രതീക്ഷിതമായ ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ദൈവം അവളെ മുകളിലേക്ക് വിളിച്ചു.. അവളുടെ മരണശേഷം ജീവിതം ആകെ താളംതെറ്റി.. അച്ഛനും അമ്മക്കും ആവലാതി കൂടി.... അങ്ങിനെയാണ് രണ്ടാമതൊരു വിവാഹത്തെകുറിച്ചുള്ള ചിന്ത അവർ എല്ലാരുംകൂടെ എന്റെ തലമണ്ടേൽ കേറ്റിയത്.. ഏറെ എതിർത്തു നിന്നെങ്കിലും അമ്മയുടെ കണ്ണുനീരിനു മുൻപിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു.. അങ്ങനെ അമ്മക്ക് ഇഷ്ടപെടുന്ന ഏതുപെണ്ണിനെയും ഞാൻ കെട്ടിക്കോളാം എന്നൊരു വാക്ക് ഞാൻ അമ്മക്ക് നൽകി.. പക്ഷെ മകന് രണ്ടാം ഭാര്യയെ അന്വേഷിക്കൽ അത്ര എളുപ്പമല്ലെന്ന് ഏറെ വൈകാതെ അമ്മക്ക് ബോധ്യപ്പെട്ടു.. അതിലൊന്നും കുലുങ്ങാതെ ഏതൊക്കെയോ മൂന്നാൻമാരുടെ സഹായത്തോടെ അമ്മ ഒരു മരുമകളെ കണ്ടെത്തി.. ഉള്ളിലെ നീരസം മറച്ചുവെച്ചാണ്‌ അമ്മയെയും കൂട്ടി പെണ്ണ് കാണാൻ ചെന്നത്.. കുപ്പിവളയിട്ട കൈകൾ എനിക്ക് നേരെ ചായ നീട്ടിയപ്പോഴാണ് ഞാനാ മുഖത്തേക്ക് ഒന്ന് നോക്കിയത്.. എന്റെ സൗന്ദര്യസങ്കല്പങ്ങളെ പാടെ തകിടംമറിക്കുന്ന ഒരു രൂപം.. കറുത്തിരുണ്ട് മെലിഞ്ഞു ഉയരംകുറഞ്ഞ ഒരു പെൺകുട്ടി.. നാട്ടുനടപ്പനുസരിച്ചു പെണ്ണ്കാണുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ തലതാഴ്ത്തിപിടിച്ചു ഞനവളോട് ചോദിച്ചു.. എന്താ പേര്.. ? സുന്ദരി.. പതിഞ്ഞ സ്വരത്തിലുള്ള മറുപടികേട്ട് ഞാനൊന്നുകൂടെ ആ മുഖത്തേക്ക് നോക്കി.. ഇവളോ സുന്ദരി.. ? ആ ചോദ്യം ഞങ്ങളുടെ വിവാഹശേഷവും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.. ആദ്യരാത്രിയിൽ ഒരു ഭർത്താവ് കാണിക്കേണ്ട സ്നേഹപ്രകടനങ്ങൾ ഒന്നും ഞാനവളോട് കാട്ടിയില്ലെന്നു മാത്രമല്ല, ആദ്യരാത്രിയുടെ പരിഭ്രമത്താൽ വിറക്കുന്ന കൈകളിൽ പാലുമേന്തി അവൾ റൂമിലേക്ക്‌ കടന്നപ്പോൾ പുതപ്പ് വലിച്ചുമൂടി കൂർക്കം വലിച്ചു ഉറങ്ങുന്നത് പോലെ ഞാൻ ഭാവിച്ചു.. ഉറക്കം കണ്ണിലേക്ക് വിരുന്നു വരുന്നത് വരെ കട്ടിലിനോരത്ത് പരിഭ്രമത്തോടെ എന്നെയും നോക്കി അവൾ ഇരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. പിന്നീടങ്ങോട്ടുള്ള പകലുകളിലും രാവുകളിലും സുന്ദരിയെ ഞാൻ എന്നിൽനിന്നും അകറ്റി നിർത്തി.. എന്റെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാനും എനിക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പി തരാനുമുള്ള ഒരു ഉപകരണം മാത്രമായി സുന്ദരി.. അറുത്തു മുറിച്ചു മാത്രമേ ഞാനവളോട് സംസാരിച്ചിരുന്നുള്ളു,... എന്നിരുന്നാലും സുന്ദരി ഒന്നിലും ഒരു വിഷമവും പുറമേ പ്രകടിപ്പിച്ചു കണ്ടില്ല.. വീട്ടിലെയും പറമ്പിലേയും ജോലികൾ അവൾ ഏറ്റെടുത്തു, അമ്മക്കും അച്ഛനും അവളോടുള്ള സ്നേഹം നാളുകൾ കഴിയുന്തോറും കൂടിവരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. കാരണമില്ലാതെ ഞാനതിൽ അസ്വസ്ഥനും ആയിരുന്നു.. എന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ചേരാത്ത ഇവളെ ഒരിക്കലും ഭാര്യയായി എനിക്ക് അംഗീകരിക്കുവാൻ സാധിക്കില്ല... ഞാനെന്റെ മനസ്സിനോട് അത് അവർത്തിച്ചുകൊണ്ടേയിരുന്നു... അതിനിടയിൽ മറ്റൊരു ദുഃശീലം എന്നെ പിടികൂടി.. മദ്യപാനം.. പുറമേ സൗഹൃദങ്ങൾ കുറവായതിനാൽ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു "ചെറുത് " വാങ്ങി വീട്ടിലെ റൂമിൽ കൊണ്ടുവന്നു കിടക്കാൻ നേരത്ത് രണ്ടെണ്ണം കഴിക്കും.. മദ്യം പണ്ടുമുതൽക്കേ അച്ഛനും അമ്മക്കും അലർജിയാണെന്ന് എനിക്കറിയാവുന്നതുകൊണ്ട് വളരെ രഹസ്യമായേ ഞാനത് ഉപയോഗിച്ചിരുന്നുള്ളു.. അച്ഛന്റെയും അമ്മയുടെയും മുന്നിൽ പെടാതിരിക്കാൻ കഴിച്ചാൽ റൂമിൽനിന്നും പുറത്തിറങ്ങാറില്ല.. പക്ഷെ ഇതെല്ലാം സുന്ദരി അറിയുന്നുണ്ടായിരുന്നു..മിക്ക ദിവസങ്ങളും രാത്രി റൂമിലെ മേശപുറത്തു ഇരിക്കാറുള്ള അച്ചാർ എനിക്ക് മദ്യത്തിനൊപ്പം തൊട്ടുനക്കാൻ വേണ്ടി സുന്ദരി അമ്മ കാണാതെ എത്തിച്ചു തരുന്നതായിരുന്നു എന്ന്‌ പിന്നീടാണ് ഞാൻ മനസിലാക്കിയത് യാതൊരു ഉളുപ്പും ഇല്ലാതെ ആ അച്ചാറും നക്കി രണ്ടെണ്ണം സേവിച്ചു ബെഡിൽ ചുരുണ്ട് കൂടുമ്പോൾ എനിക്ക് നേരെ നീണ്ട സുന്ദരിയുടെ പ്രതീക്ഷാനിർഭരമായ തിളങ്ങുന്ന കണ്ണുകളെ ഞാൻ പാടെ അവഗണിച്ചു.. മോളെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ കുറച്ചായില്ലേ, ഒരു കുഞ്ഞിനെപ്പറ്റി ആലോചിക്കുന്നില്ലേ നിങ്ങൾ.. ? അടുക്കളയിൽവെച്ചു അമ്മ സുന്ദരിയോട് കുശുകുശുക്കുന്നത് കേട്ടപ്പോൾ ഞാൻ ചെവിയൊന്നു വട്ടം പിടിച്ചു. അതുപിന്നെ അമ്മേ, ഏട്ടന് എന്തോ വ്രതം ഉണ്ടത്രേ.. അത് കഴിഞ്ഞു മതി കുട്ട്യോൾ എന്നാ ഏട്ടൻ പറയുന്നേ.. ഓഹ്.. വ്രതം ആണേൽ മുടക്കണ്ട ദൈവകോപം കിട്ടും... ഒന്ന് നിശ്വസിച്ചുകൊണ്ട് അമ്മ കാലും തിരുമ്മി എണീറ്റു..... അവളെന്തായാലും ആ പറഞ്ഞത് നന്നായി.. തൽക്കാലത്തേക്ക് എന്റെ നേരെ ചോദ്യങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ... ഞാനത് മനസ്സിലോർത്തു.. അങ്ങനിരിക്കെ ഒരീസം കുളിമുറിയിൽ തെന്നിവീണ് സുന്ദരിയുടെ നട്ടെല്ലൊന്ന്‌ ഉളുക്കി.. ജോലികഴിഞ്ഞു തിരിച്ചെത്തിയപ്പോൾ അമ്മയാണ് കാര്യങ്ങൾ വിശദീകരിച്ചത്.. അമ്മ ഏതോ വൈദ്യനെ കൊണ്ടുവന്നത്രെ.. ഏതോ കഷായവും എളിയിൽ പുരട്ടാൻ മർമ്മാണി തൈലവും തന്നിട്ടുണ്ട്.. രണ്ടീസം കട്ടിലിൽ നിന്നും ഇറങ്ങരുത് എന്നും പറഞ്ഞിട്ടുണ്ടത്രെ വൈദ്യർ.. കിടക്കാൻ നേരത്ത് അവളുടെ എളിയിലൊന്നു ഈ തൈലം തേച്ചു കൊടുക്കണം കേട്ടോടാ.. അമ്മ മേശപുറത്തിരുന്ന കുപ്പി ചൂണ്ടി കാണിച്ചു തന്ന് പറഞ്ഞുകൊണ്ട് മുറിവിട്ടിറങ്ങി.. ഞാൻ കട്ടിലിൽ കിടക്കുന്ന സുന്ദരിയെ ഒന്ന് നോക്കി.. വേദനകൊണ്ടാണെന്ന് തോന്നുന്നു അടക്കിപ്പിച്ച ഒരു കുഞ്ഞുനിലവിളി അവളുടെ വായിൽ നിന്നും പുറത്തേക്ക് വന്നപോലെ തോന്നി.. കട്ടിലിന്റെ ഓരത്തു കുത്തിയിരുന്നപ്പോൾ സുന്ദരി പിടഞ്ഞെണീക്കാൻ ശ്രമിച്ചു.. എണീക്കണ്ട, കിടന്നോളു... മരുന്ന് പുരട്ടാറായോ.. ? അത് സാരല്യ ഏട്ടാ.. ഇപ്പൊ കുറവുണ്ട് തൈലം ഞാൻ പുരട്ടിക്കോളാം.. ജോലികഴിഞ്ഞു ക്ഷീണിച്ചു വന്നതല്ലേ ഏട്ടൻ കുളിച്ചു ഭക്ഷണം കഴിക്ക് വേഗം. മേശപുറത്ത് നിന്നും തൈലമെടുത്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന സുന്ദരിയുടെ അരികിലായി ഇരുന്നുകൊണ്ട് ചോദിച്ചു എവിടെയാ നോവ്‌.. ? നാണമാണോ വേദനയാണോ ആ മുഖത്തു വിരിയുന്നത് എന്നെനിക്കു മനസിലായില്ല സാരിത്തലപ്പ് മാറ്റി എളിയിൽ തൈലം തേച്ചുപിടിപ്പിക്കുമ്പോൾ സുന്ദരി കണ്ണുകൾ ഇറുക്കി അടച്ചിരുന്നു... അന്നെന്തോ പതിവുള്ള മദ്യസേവയോട് ഒരു താല്പര്യകുറവ് തോന്നി.. കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന സുന്ദരിയെ നോക്കി ഞാൻ നിന്നു .... അന്നാദ്യമായി സുന്ദരിയുടെ കറുത്തിരുണ്ട മുഖത്ത് അതുവരെ കാണാതിരുന്ന ശാലീനത ഞാൻ ശ്രദ്ധിച്ചു.. ആ മുഖം മറച്ചുകിടന്നിരുന്ന ചുരുണ്ട മുടിയിഴകളെ മെല്ലെ ഒതുക്കി വെച്ചു.. അങ്ങിനെ അവൾക്കരുകിലിരുന്ന് എപ്പോഴോ ഞാൻ ഉറങ്ങിപോയി.. അടുത്ത നാല് ദിവസങ്ങളിൽ ജീവിതം ആകെ മാറിമറിഞ്ഞു.. ജോലി കഴിഞ്ഞു നേരെ വീട്ടിൽ വരും.. കട്ടിലിൽ കിടക്കുന്ന സുന്ദരിയെ ശുശ്രുഷിക്കും.. അവളോട്‌ സംസാരിക്കും.. എന്തോ മനസ്സിൽ ഇപ്പൊ സമാധാനവും ശാന്തതയും കൈവന്നപോലെ... അഞ്ചാമത്തെ ദിവസം എളിയിൽ തൈലം പുരട്ടുന്നതിനിടക്ക് സുന്ദരി എന്നെയൊന്ന് പാളി നോക്കി... ആ ഒരു നോട്ടം മതിയായിരുന്നു അവളുടെ കഴുത്തിലേക്ക് എനിക്ക് മുഖം അമർത്താൻ... ആ സമയത്ത് പഴയ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് സിനിമകളിലെപോലെ അരയന്നങ്ങൾ കൊക്കുകൾ തമ്മിലുരസ്സി. മയിൽ പീലി വിടർത്തിയാടി... കടൽതിരകൾ ആഞ്ഞടിച്ചു... നുരഞ്ഞൊഴുകി... പിറ്റേന്ന് രാവിലെ എണീക്കാൻ എനിക്കൊരു ചമ്മൽ.. എന്റെ മുഖത്തേക്ക് നോക്കാൻ സുന്ദരിക്ക് അതിലേറെ ചമ്മൽ.. ചായ കുടിച്ചു കൊണ്ട് കോലായിലെ തിണ്ണയിൽ കുത്തിയിരിക്കുമ്പോൾ ഞാനാകാര്യം മനസിലാക്കി.. ഞാനും സുന്ദരിയും ഇന്നലെമുതൽ യഥാർത്ഥ ഭാര്യയും ഭർത്താവും ആയികഴിഞ്ഞിരിക്കുന്നു.. ഇടക്കാലത്തു തുടങ്ങിയ മദ്യസേവ ഞാൻ പൂർണമായി ഉപേക്ഷിച്ചു.. അച്ചാർ ഭരണിക്ക് കിടപ്പറയിൽനിന്നും അടുക്കളയിലേക്ക് സ്ഥാനം മാറി.. എന്തിന് പറയുന്നു കൃത്യം പത്തുമാസം കഴിഞ്ഞപ്പോൾ സുന്ദരി ഒരു സുന്ദരികുട്ടിയെ പ്രസവിച്ചു... അതോടെ എനിക്കും സന്തോഷം സുന്ദരിക്കും സന്തോഷം അച്ഛനും അമ്മക്കും അതിലേറെ സന്തോഷം... അന്നൊരു ഒഴിവ്ദിവസം സുന്ദരിയുടെയും അമ്മയുടെയും കുശുകുശുക്കൽ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.. ജനലിലൂടെ എത്തി നോക്കിയപ്പോൾ രണ്ടുപേരും കൂടെ ഉണ്ണിയെ കുളിപ്പിച്ച്കൊണ്ട് ഏതോ രഹസ്യ ചർച്ചയിലാണ്.. ചെവിയൊന്നു കൂർപ്പിച്ചു ആ സംസാരം ശ്രദ്ധിച്ചു.. മോള് കുളിമുറിയിൽ തെന്നിവീണു എന്ന നുണ പറഞ്ഞതും എളിയിൽ തൈലം അവനെകൊണ്ട് തേപ്പിച്ചതും എന്റെ കുനിഷ്ട്ട് ബുദ്ധിയാണെന്ന് മോളൊരിക്കലും അവനോടു പറഞ്ഞേക്കല്ലേ... ചിലപ്പോഴൊക്കെ ജീവിതം കൈവിട്ടു പോകുന്നു എന്ന്‌ കണ്ടാൽ നമ്മൾ പെണ്ണുങ്ങൾ മുന്നിട്ടിറങ്ങണം.. അതുകൊണ്ടെന്താ നിങ്ങളുടെ ജീവിതം ഇപ്പൊ ഭദ്രമായില്ലേടി മോളെ.. അതും പറഞ്ഞു അമ്മയും മരുമോളും കുണുങ്ങി ചിരിക്കുമ്പോൾ അമ്മയുടെ ചിന്താമണ്ഡലത്തിൽ ഉരുത്തിരിഞ്ഞ ആ പൊറാട്ട് നാടകത്തിനെ കുറിച്ചോർത്തു ഞാൻ വായും പൊളിച്ചിരുക്കുവായിരുന്നു.. #📔 കഥ
സ്വപ്ന സഞ്ചാരി 😍
4.8K കണ്ടവര്‍
4 മാസം
ലക്ഷ്മി . ഭാഗം 4 “നിനക്ക് നാളെ മുതൽ സ്കൂൾ തുടങ്ങുവല്ലേ കുട്ടി, എന്ത് വന്നാലും പഠിത്തം മുടങ്ങാൻ പാടില്ല്യ കേട്ടോ, നിനക്കെന്താ പഠിക്കണ്ടേ എന്ന് എനിക്ക് അറിയില്ല, പക്ഷെ പഠിക്കണം , ഇന്നു കവലയിൽ വച്ചു നിന്റെ മാഷിനെ കണ്ടിരുന്നു, മാഷാ പറഞ്ഞെ സ്കൂൾ തുറക്കുന്നു മറ്റന്നാൾ എന്ന്, നാളെ തന്നെ അനിയത്തി കുട്ട്യോളേം കൂട്ടി പോയി പുസ്തകമൊക്കെ വാങ്ങിച്ചോളൂട്ടോ, പൈസ വല്ലോം വേണേൽ അമ്മേടെ കൈയിൽ കൊടുത്തേക്കാം ” മഴ പെയ്തു തുടങ്ങിയ മുറ്റത്തു നിന്ന് പടിമേൽ കേറി നിന്നുകൊണ്ട് അച്ഛൻ അത് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ തണുത്ത കാറ്റ് എന്നിൽ വീശി തുടങ്ങി, മഴ തുള്ളികൾ പോലെ സന്തോഷം എന്നിൽ പെയ്തിറങ്ങി എങ്കിലും ഈയാംപറ്റകൾ പോലെ ഓരോ ചിന്തകൾ എന്നിൽ വലിഞ്ഞു മുറുക്കി,സ്കൂൾ തുറന്നാൽ മനുവേട്ടനെ കാണാൻ പറ്റില്ലായെന്നുള്ള ചിന്ത, ഓരോന്നിനും വേണ്ടി വരുന്ന ചിലവുകൾ, അനിയത്തിമാരുടെ പഠിപ്പ് എല്ലാം എന്നെ വീണ്ടും വരിഞ്ഞു കെട്ടി “അച്ഛാ ഞാൻ ” “നീയെന്ന പറയാൻ വരുന്നത് എന്നെനിക്കറിയാം, അതിന്റെ ആവശ്യമില്ല, നീ പഠിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി ,നിന്റെ വരുമാനം ഞങ്ങോൾക്കൊരു സഹാമായിരുന്നു, പക്ഷെ ഇത് വരെ അതൊന്നുമില്ലാതെ തന്നെയല്ലേ ഞങ്ങൾ ഇത്രയും കൊണ്ട് വന്നത് വയർ മുറുക്കി കെട്ടേണ്ടി വരുമായിരിക്കും എന്നാലും സാരമില്ല ” “ഡി നിനക്ക് പഠിക്കാൻ താല്പര്യമില്ലെങ്കിൽ പഠിക്കേണ്ട പക്ഷെ വീട് പണിക് എന്നും പറഞ്ഞു എന്റെ കൂടെ അങ്ങോട്ട് വരേണ്ട വേറെ എങ്ങോട്ടെങ്കിലും പോക്കോണം ”എല്ലാം കേട്ടുകൊണ്ടിരുന്ന അമ്മ കലി തുള്ളി വന്നു പറഞ്ഞു “നീ അതൊന്നും കാര്യമാക്കേണ്ട കുട്ടി, നീ വേണം താഴെയുളത്തുങ്ങളെ പഠിപ്പിക്കാൻ ചെറുതാണേലും ശരി ഒരു ഡിഗ്രി നീ നേടണം നാളെ ഒരിക്കൽ നീ ഒറ്റക്കായാൽ നീ സമ്പാദിച്ച വിദ്യായായിരിക്കും നിനക്ക് തുണ ”അച്ഛൻ പറഞ്ഞ് നിർത്തി പിറ്റേന്ന് തകര പെട്ടിയിലെ കീറി തുന്നി പിടിപ്പിച്ച പാവാടയും ബ്ലൗസ്മിട്ട് ലക്ഷ്മിക്കും കല്യാണിക്കുമൊപ്പം ഞാൻ സ്കൂളിലെത്തി “പത്താം ക്ലാസ്സ്‌ ആണ്, ഉഴപ്പരുത് കേട്ടോ ലക്ഷ്മി ”കണക്കു പഠിപ്പിക്കുന്ന രാഘവൻ മാഷ് പറഞ്ഞു “നീയാണ് ഞങ്ങളുടെ പ്രതീക്ഷ നിരാശപ്പെടുത്തരുത് ”ദേവി ടീച്ചർ പറഞ്ഞു വീശിയടിക്കുന്ന കാറ്റും, പെയ്തിറങ്ങുന്ന മഴയും വക വക്കാതെ അനിയത്തിമാർക്കും കൂട്ടുകാർക്കുമൊപ്പം ഞാനും പോയി എന്റെ സ്കൂളിലേക്ക് അവർക്കൊപ്പം ഇരിക്കുമ്പോഴും ഞാൻ മൗനമായിരുന്നു, മനുവേട്ടനെ പറ്റിയുള്ള ചിന്തകൾ എന്നെ വലിഞ്ഞു മുറുക്കികൊണ്ടിരുന്നു, ഓരോ പീരിയഡിനും ശേഷം ഹോംവർക്കുക്കൾ അപ്പൊ തന്നെ ചെയ്തു തീർത്തുകൊണ്ടിരുന്നു, വീട്ടിലെ ഒരു മണ്ണെണ്ണ വിളക്കിന്‌ മുന്നിൽ മൂവർക്കും പഠിക്കാനാകില്ല എന്നെനിക്കറിയാമായിരുന്നു, ആഴ്ച്ചയുടെ അവസാനം ശനിയാഴ്ചച്ച ഞാൻ പിന്നെയും മാമ്പള്ളിയിലെത്തി, അന്ന് മാത്രം എനിക്ക് അനുവാദം കിട്ടി “ലക്ഷ്മി നീ വന്നോ, എങ്ങിനെ ഉണ്ട് പഠിക്കാനൊക്കെ? കണ്ട ഉടനെ ആയമ്മ ചോദിച്ചു, വിശേഷങ്ങൾ പറഞ്ഞു ചൂലുമെടുത്തു ഞാൻ പുറത്തേക്ക് നീങ്ങി, വീടിന്റെ ഓരോ മുക്കിലും മൂലയിലും നിന്നു ഞാൻ വീക്ഷിച്ചു എന്നെ തേടുന്ന രണ്ട് കണ്ണുകളെ പുറകെ നിന്നുള്ള ആലിംഗനങ്ങളെ ചുംബനങ്ങളെ ഞാൻ കൊതിച്ചു പക്ഷെ നിരാശയായിരുന്നു ഫലം “നിനക്ക് ദേവനെ കാണണ്ടേ കുട്ടി ” നിലം തുടച്ചു കൊണ്ടിരുന്നപ്പോൾ ആയമ്മ ചോദിച്ചു “വേണ്ട എനിക്ക് പേടിയാ ” അലക്കാനുള്ള തുണികൾ വാരികൂട്ടാൻ ഒരു മുറിയിലേക്കു കയറിയപ്പോഴായിരുന്നു കട്ടിലിൽ കിടക്കുന്ന ദേവൻ സാറിനെ കണ്ടത്, ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന സാറിനെ കണ്ടപ്പോൾ സഹതാപം തോന്നി “ആഹാ ഇതാരാ, അന്നെന്നെ കുളത്തിൽ കുളുപ്പിച് വിട്ട ആളെ പിന്നെ ഈ വഴിക് നിന്നെ കണ്ടില്ലാലോ ലക്ഷ്മിയെ, ഇപ്പോഴാ നിനക്ക് ഇങ്ങോട്ട് വരാൻ തോന്നിയെ ” കാർത്തിയമ്മ പിണക്കം നടിച്ചു, അയ്യോ കാർത്തിയമ്മേ സ്കൂൾ തുടങ്ങി അതാ ഇങ്ങോട്ട് വരാൻ പറ്റാത്തിരുനെ “അറിയാടി പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ” തുണികളെല്ലാം വാരിയെടുത്തു കാർത്തിയമ്മയും എനിക്കൊപ്പം കൂടി കുളപ്പടവിലേക്ക് “കാർത്തിയമ്മേ ഞാൻ അലക്കിക്കോളാം കാർത്തിയമ്മ ഇറങ്ങേണ്ട ” “നിന്നെ കൊണ്ട് തന്നെ കൂട്ടിയാൽ കൂടില്ല ലക്ഷ്മി ”തുണികൾ നനച്ചുകൊണ്ട് കാർത്തിയമ്മ പറഞ്ഞു തിരികെ വീട്ടിൽ എത്തിയപോഴേക്കും ഞങ്ങൾക്ക് പാലൊഴിച്ചു മധുരമിട്ട ചായ ആയമ്മ തയ്യാറാക്കി വച്ചിരുന്നു ഒരു ഗ്ലാസിൽ നിന്നും മറ്റൊരു ഗ്ലാസ്സിലേക് പകർന്നു ചൂട് കളഞ്ഞ ചായ ആയമ്മ എനിക്ക് നേരെ നീട്ടി എനിക്കു നേരെയിരുന്നു കാർത്തിയമ്മയും ചായകുടിച്ചു തുടങ്ങിയിരുന്നു ആയമ്മക് കേൾക്കേണ്ടത് എന്റെ സ്കൂൾ വിശേഷങ്ങളായിരുന്നു, മാഷുമാരെയും ടീച്ചർ മാരെ പറ്റി, ക്ലാസ്സിലെ കുട്ട്യോളെ പറ്റി ഓരോന്നും ഇടമുറിയാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു ഇടക്കൊക്കെ സന്തോഷവും ചിലപ്പോ ദുഃഖവും ആ മുഖത്തെ മൂടുന്നത് ഞാൻ കണ്ടിരുന്നു “ഡാ വിഷ്ണു നിനക്ക് സംശയം വല്ലതും ഉണ്ടെങ്കിൽ ഇവളോട് ചോദിച്ചോളൂട്ടോ മിടുക്കിയാണ് പത്താം ക്ലാസിലാ പഠിക്കുന്നെ ” സരസ്വതിയമ്മകൊപ്പം അവിടേക്കു വന്ന മുണ്ടുടുത്ത ചെറുപ്പക്കാരനെ കണ്ടു ആയമ്മ പറഞ്ഞു, ആയമ്മ പറഞ്ഞത് അയാൾക് തീരെ ഇഷ്ടായില്ലെന്നു അയാളുടെ മുഖഭാവം പറഞ്ഞു, എന്നെയൊന്നു അടിമുടി നോക്കിയ ശേഷം അയാൾ തിരികെ പോയി “സരസ്വതിയുടെ മോനാ മൂത്തവൻ, താഴെ രണ്ടെണ്ണം കൂടി ഉണ്ട് ആൺകുട്ട്യോൾ തന്നെ ഇവനും പത്തിലാ പഠിക്കുന്നെ ”ആയമ്മ പറഞ്ഞു പണി കഴിഞ്ഞ് വീട്ടിലേക്കു പോകാൻ ഇറങ്ങും നേരം ആയമ്മ എന്നെ വിളിച്ചു, കൈയിലെ വെള്ള നിറത്തിലെ വലിയ മൂന്ന് കൂടുകൾ എനിക്ക് നേരെ നീട്ടി “നോക്കേണ്ട എല്ലാം നിനക്കുള്ളതാ ”സംശയത്തോടെ നിന്ന എന്നെ നോക്കി കാർത്തിയമ്മ പറഞ്ഞു ഓരോ കൂടിലും നിറമുള്ള വസ്ത്രങ്ങൾ, പാവാടയും ബ്ലൗസും പിന്നെ നീണ്ടു നിവർന്നു കിടക്കുന്ന ഷാളും, കണ്ണു നിറഞ്ഞു നിന്നതിനാൽ എന്നിക്കൊന്നു കാണാൻ കഴിഞ്ഞിരുന്നില്ല ആദ്യമായിട്ടാണ് സ്വന്തമായി ഒരു ജോഡി പുത്തൻ വസ്ത്രങ്ങൾ എനിക്ക് കിട്ടുന്നത്, മീനാക്ഷി ചേച്ചിയുടെ നിറം മങ്ങി തുടങ്ങിയ വസ്ത്രങ്ങളായിരുന്നു അന്ന് വരെ എന്റ്റെ മാനം മറച്ചിരുന്നത്,അമ്മയുടെ ചേച്ചി ദേവിയമ്മയുടെ മോളാണ് മീനാക്ഷി, വല്യമ്മ തയ്യിക്കും, ആരുടെയൊക്കെയോ തയ്യിച് ബാക്കി വരുന്ന തുണിയെല്ലാം കൂടിവച്ചു വല്യമ്മ ചേച്ചിക് കൊടുക്കും, നിറം മങ്ങി പിഞ്ചി തുടങ്ങും മുന്നേ ചേച്ചി അതെനിക് തരും സ്കൂൾ തുടങ്ങും മുന്നേ തുണിയെടുത്ത് ദാവണി രണ്ടെണ്ണം തയ്യപ്പിക്കണമെന്ന് വിചാരിച്ചു കൂട്ടിവച്ചതൊക്കെ, കുഞ്ഞിന് കൊടുക്കാൻ മുട്ട വാങ്ങാൻ പൈസ തികയാതായപ്പോൾ പൊരുന്ന കോഴിയിം കൂടും വാങ്ങാൻ അമ്മ എടുത്തിരുന്നു മനസിൽ തോന്നിയ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല, ഇത് കാണുമ്പോൾ കണ്ണ് നിറയുന്ന എന്റെ അനിയത്തമാരെ ഓർത്തു “എന്താ ലക്ഷ്മി ആലോചിക്കുന്നെ അനിയത്തിമാരെ കുറിച്ചാണോ ” മനസു വായിച്ചെന്ന പോൽ ആയമ്മ ചോദിച്ചു “സങ്കടം വേണ്ട, അവർക്കുളത് അമ്മയുടെ കൈയിലുണ്ട് ” കാർത്തിയമ്മ പറഞ്ഞു അമ്മയുടെ കൈയിലും തുണി കൂട് കണ്ടപ്പോൾ മനം നിറഞ്ഞു, കണ്ണ് നിറഞ്ഞു കൈ കൂപ്പിയപ്പോൾ ആയമ്മ എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു “നന്മയുള്ള കുട്ടിയ നീ, നന്നായി പടിക്കണം, വലിയ ഉയരങ്ങളിൽ എത്തണം ” മാമ്പള്ളിയിലേക്കുള്ള എന്റെ യാത്ര വിരളമായി, പഠനവും വീട്ടിലെ പണികളും ചെയ്തു തീർക്കേണ്ടിയിരുന്നു, എങ്കിലും ഓരോ രാത്രികളിലും ഞാൻ കണ്ണീരിൽ കുതിർന്നിരുന്നു, എന്തിനോ വേണ്ടി എന്റെ ഹൃദയം കൊതിച്ചിരുന്നു, കൈ പിടിച്ചു എന്നെ ജീവിതത്തിലേക്കു കൊണ്ട് വരാൻ കുതിര പുറത്തു വരുന്ന എന്റെ രാജകുമാരനെ സ്വപ്നം കണ്ടുകൊണ്ട് ഞാൻ ഉറങ്ങിയിരുന്നു, പുറമെ നോക്കുമ്പോൾ ഞാനും ശാന്തമായിരുന്നു, ഉള്ളേരിഞ്ഞു പുറത്തേക്ക് കുതിക്കാൻ തിളച്ചുകൊണ്ടിരുന്ന അഗ്നിപർവതം കണക്കെ എന്റെ ഹൃദയവും എരിഞ്ഞുകൊണ്ടിരുന്നു മാമ്പള്ളിയിലെ എന്റെ എണ്ണപ്പെട്ട ദിവസങ്ങൾ മനോഹരമായിരുന്നു ഓരോ അവധിദിനങ്ങളും എന്നെ കാത്തിരിക്കുന്ന നാലു കണ്ണുകൾ അവിടെയുണ്ടായിരുന്നു, അവരോടപ്പമുള്ള നേരങ്ങളിൽ ഞാനും എന്നെ മറന്നു, സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ അവർ തിടുക്കം കൂട്ടി, ചായ കുടി വൈകുന്നേരങ്ങൾ പരസ്പരം പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിച്ചു, പ്രായമോ, ജാതിയോ, മതമോ, നിറമോ, ഞങ്ങളെ വേർതിരിച്ചില്ല, പറക്കാൻ മറന്നു പോയ പെണ്ണും, പറക്കാൻ കൊതിച്ചൊരു പെണ്ണും, ഇനിയും പറന്നു തുടങ്ങിയിട്ടില്ലാത്ത മറ്റൊരു പെണ്ണും മാത്രമായിരുന്നു ഞങ്ങൾ, വെറും പെണ്ണുങ്ങൾ മാസങ്ങൾക് ശേഷമുള്ള ഒരു അവധി ദിനം മാമ്പള്ളിയിലെ ആ വലിയ മുറി അടിച്ചു തുടക്കും നേരം അന്നത്തെ പോലെയാ കൈകൾ എന്നെ വലിഞ്ഞു മുറുക്കി, ഞാൻ കുതറിയോടിയില്ല, എതിർത്തു നിന്നുമില്ല, മനുവേട്ടന്റെ മാറോടു ഒന്നികൂടി ചേർന്ന് നിന്നു, ചുംബനങ്ങളാൽ മനുവേട്ടൻ എന്നെ വരിപ്പുണർന്നു, ആരുടെയോ കാൽപദ്മടി കേട്ടപ്പോൾ ഞങ്ങൾ പരസ്പരം വേർപെട്ടു “കുറച്ചയല്ലോ ലക്ഷ്‌മി നിന്നെ കണ്ടിട്ട് ഞാൻ കരുതി നീ ഇങ്ങോട്ടേക്കു ഇനി വരില്ലായെന്നു ” ഒരു സിഗറേറ്റ് കത്തിച്ചു വലിച്ചുകൊണ്ട് പുറത്തെ ബാൽക്കണിയിലേക് നടന്നുകൊണ്ട് മനുവേട്ടൻ പറഞ്ഞു “സ്കൂൾ തുടങ്ങി മനുവേട്ടാ അതാ ഞാൻ ” “സ്കൂളോ അയിന് നീ പഠിക്കുന്നുണ്ടോ, നീയോക്കെ പഠിച്ചിട്ട് എന്നതിനാ, ഇവിടെ വലിയ വലിയ ഡിഗ്രികൾ ഉള്ളവർക്കു പോലും ജോലി കിട്ടുന്നില്ല പിന്നെയാ, പിന്നെ വെറുതെ പറയാം ഇത് വരെ പഠിച്ചിട്ടുണ്ടെന്നു, മനുവേട്ടൻ ചിരിച്ചു, നിനക്ക് ഇവിടെ പണിയുണ്ടാലോ കിട്ടുന്ന പൈസ പോരാ എന്നുണ്ടേൽ കുറച്ചു കൂടി കൂട്ടി തരാൻ അമ്മയോട് പറയാം, ആവശ്യത്തിന് പണിയും ജോലിയും ഇവിടെ തന്നെയില്ല പിന്നെ എന്നതിനാ പഠിക്കാൻ പോകുന്നേ വെറുതെ സമയം കളയാനായിട്ട് ” മനുവേട്ടനെ നേരിൽ കാണുമ്പോൾ പറയണം എന്ന് കരുതി വച്ച വിശേഷങ്ങൾ, ശങ്കരേട്ടന്റെ മകൻ ചോപ്പു തന്നോട് കാണിച്ച വികൃതി, അതിനു താൻ കൊടുത്ത മറുപടി, സ്കൂളിലെ സാഹിത്യ മത്സരത്തിൽ പങ്കെടുത്ത മത്സരത്തിൽ എല്ലാത്തിനും നേടിയ സമ്മാനങ്ങൾ, എഴുതി തീർത്ത കവിതയ്ക്ക് മനുവേട്ടന്റെ മുഖമായിരുന്നവെന്നത്, എഴുതിയ പരീക്ഷകൾക്കെല്ലാം ഒന്നാം സ്ഥാനം നേടിയതെല്ലാം, പറയാൻ കരുതി വച്ചതെല്ലാം തുണ്ടകുഴിയിൽ കുടുങ്ങി കിടന്നു വൈകിട്ടു കാവിൽ വിളക് വച്ചപ്പോൾ മനുവേട്ടൻ അവിടേക്കു വന്നു, ലക്ഷ്മി നേരത്തെ പറഞ്ഞതൊക്കെ മനസിൽ വക്കണ്ടാട്ടോ “മം” “നീയിങ്ങു വന്നേ” മനുവേട്ടൻ എന്നെ ചേർത്ത് നിർത്തി ശരീരത്തലൂടെ കണ്ണുകളോടിച്ചു, വളർന്നു തുടങ്ങിയ മാറിടത്തിൽ കണ്ണ് പതിപ്പിച്ചു കൊണ്ട് പറഞ്ഞു “നീ വല്ലാത്തങ്ങു വളർന്നു പോയി ” മനുവേട്ടന്റെ നോട്ടം എന്നിൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല,എന്നെ വരിഞ്ഞുമുറുക്കി കഴുത്തിലേക്കു ചുമ്പിക്കാൻ തുടങ്ങും നേരം ആരുടെയോ സംസാരങ്ങൾ കേട്ട് മനുവേട്ടൻ മരങ്ങൾക്കിടയിലേക് ഒളിച്ചു കഴിഞ്ഞിരുന്നു “ലക്ഷ്മി നീ ഇവിടെ ഉണ്ടായിരുന്നുവോ ” കാർത്തിയമ്മ ചോദിച്ചു കാവിൽ നിന്നും തെഴുത് ഇറങ്ങി കാർത്തിയമ്മക്കൊപ്പം ഞാനും തിരികെ നടന്നു ആ കൊല്ലത്തെ ഓണ പരീക്ഷയിലെ എന്റെ മാർക്കുകൾ കണ്ട് മാഷുമാര് ഞെട്ടി, ഒരിക്കലും പോലും അത്രകണ്ടു കുറവ് മാർക്ക്‌ ഞാൻ മേടിച്ചിരുന്നില്ല, പരീക്ഷയിലെന്നല്ല ക്ലാസ്സുകളിലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, അന്ന് ആദ്യമായി ഞാൻ കരഞ്ഞു, അധ്യാപകരുടെ എന്നിലെ പ്രതീക്ഷ തകർന്നതിലുള്ള വിഷമം ആയിരുന്നുവോ, മാർക്ക്‌ കുറഞ്ഞുപോയതിലുള്ള സങ്കടമായിരുന്നുവോ അതോ മനുവേട്ടൻ എന്നുള്ള എന്റെ ജീവശ്വാസം നിലച് പോയി എന്നുള്ള ചിന്തയായിരുന്നുവോ എന്നെനിക്കറിയില്ല നാളുകൾ കഴിഞ്ഞു,കർക്കിടകം കഴിഞ്ഞു മാനം തെളിഞ്ഞു,തുമ്പയും തുളസിയും,ചെമ്പരത്തിയും പൂത്തലഞ്ഞു,മുറ്റത്തു ഓണം നിറഞ്ഞു ,തണുത്തകാറ്റ് വീശി ക്രിസ്തുമസും വന്നു പോയി എന്റെ മനസു പിന്നെയും പിന്നെയും തളർന്നു കൊണ്ടിരുന്നു ചെണ്ടമേളങ്ങൾക്കും , കത്തിച്ചു വച്ച പന്തങ്ങൾക്കും നടുവിൽ ദേവിയുടെ നടയിൽ വച്ചാണ് മുണ്ടുടുത്തു നെറ്റിയിൽ കുറിയിട്ട മനുവേട്ടനെ ഞാൻ കണ്ടത് പറഞ്ഞറിയിക്കനാകാത്ത സന്തോഷം എന്നിൽ നിറഞ്ഞു, പല തവണ ശ്രമിച്ചിട്ടും മനുവേട്ടന്റെ കണ്ണിൽ പെടാൻ കഴിയാതിരുന്നത് എന്നെ നിരാശപ്പെടുത്തി, നാളെ മാമ്പള്ളിയിൽ മനുവേട്ടനെ കണ്ടു മുട്ടാം എന്ന് ഞാൻ കരുതി, പിന്നീട് ചുറ്റും തിരഞ്ഞിട്ടും മനുവേട്ടനെ കാണാൻ കഴിയാതിരുന്നതിനാൽ നാടകവും, താലപൊലിയും കാണാൻ നിക്കാതെ ഞാൻ വീട്ടിലേക്കു നടന്നു നട വഴിയിലെ പന്തകാലുകളിലെ വെള്ളിവെളിച്ചത്തിൽ നിന്നും ആ കൈകൾ എന്നെ ഇരുട്ടിലേക്കു വലിച്ചിട്ടു, എന്നത്തേയും പോലെ ഒന്നും ചോദിക്കാതെ ഒന്നും പറയാതെ ചെറിയ ചെറിയ ഉമ്മകളാൽ എന്നെ മൂടി തുടങ്ങി, എന്റെ ശ്വാസോസം ഉയർന്നു തുടങ്ങി, ഞാൻ നിന്ന് വിയർത്തു, അടിവയറ്റിൽ മഞ്ഞു പെയ്തു നിന്നു, കത്തി വിയർത്ത ആ ചൂടിൽ മനുവേട്ടന്റെ മാറിൽ ഞാൻ ആശ്വാസം കണ്ടെത്തി “മനുവേട്ടാ എന്നെയും കൊണ്ട് പോകുമോ ബാംഗ്ലൂർക്കു” മനുവേട്ടന്റെ കൈകൾ എന്റെ അരക്കെട്ടിൽ അയഞ്ഞു തുടങ്ങിയത് ഞാൻഅറിഞ്ഞു “ബാംഗ്ലൂർക്കോ എന്നതിനു” എന്നിൽ നിന്നും പൂർണമായി അടർന്നുമാറി നിന്ന് മനുവേട്ടൻ ചോദിച്ചു “എനിക്ക് ഇനിയും പറ്റില്ല മനുവേട്ടാ നിങ്ങളില്ലാതെ,ഓരോ നിമിഷവും ഞാൻ എങ്ങിനെയാണ് ജീവിക്കുന്നത് എന്നറിയാമോ ,ഉരുകി ഉരുകി ഞാൻ ഇല്ലാതാകുവാണ് ” “നീയ്ത് എന്തൊക്കെയാണ് ഈ പറയുന്നത് ലക്ഷ്മി നിന്നക്ക് ഭ്രാന്താണോ , “അതെ നിങ്ങളുടെ പ്രണയം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു” “പ്രണയമോ ആർക്ക് ആരോട്? ”“ “മനുവേട്ടാ. ........... ഒന്നു പോടീ പെണ്ണെ പ്രേമിക്കാൻ പറ്റിയ മുതല്, സ്വന്തം സ്ഥാനം എന്തെന്ന് മനസിലാക്കി നിക്കെടി, ഞാൻ ആരാണെന്നാ നീ വിചാരിച്ചേ, എന്റെ വീട്ടിലെ വെറും വേലക്കാരിയാ നീ, എന്റെ വിഷുപ്പും എച്ചിലും കോരുന്നവൾ ആ നിന്നോടാണോ എനിക്ക് പ്രേമം, ഒരിത്തിരിയെങ്കിലും കാണാൻ മെന ഉണ്ടായിരുന്നുവെങ്കിൽ പിന്നയും പറയാം ഇത് കണ്ടച്ചാലും മതി, മുടിയും നിന്റെ മോന്തയവും തിരിച്ചറിയാൻ കൂടി കഴിയില്ല ” മനുവേട്ടൻ പറഞ്ഞത് കേട്ട് ഞാൻ ഉരുകി “അപ്പോ പിന്നെ ഈ കാണിച്ച കൂട്ടിയതൊക്കെ,” അതൊക്കെ എന്റെ വെറും നേരംപോക്ക് “അപ്പൊ കെട്ടിപിടിച്ചതും ഉമ്മ വച്ചതുമൊക്കെ വെറും നേരം പോക്ക് അല്ലെ ”? “അല്ലാതെ പിന്നെ അതൊക്കെ പ്രേമം ആയിരുന്നു വെന്നാണോ നീ കരുതിയെ? അങ്ങിനെയെങ്കിൽ എനിക്ക് ഒരു പത്തു നൂറു പ്രണയമൊക്കെ കാണും,അയാൾ ചിരിച്ചു അല്ല ഇതൊന്നും നിന്റെ തള്ള പറഞ്ഞു തന്നിട്ടിലല്ലേ, ഇതേ പോലുള്ള വലിയ വീടുകളിലെ ആണ്പിള്ളേർ കൈയും കണ്ണുമൊക്കെ കാണിക്കും വെറും നേരമ്പോക്കിന്‌ അതൊക്കെ കണ്ണടച്ചു വിശ്വസിച്ചു പ്രേമം ആണെന്നൊക്കെ കരുതിയാൽ ഞാൻ എന്നാ ചെയ്യാ? അതോ നിന്റെ തള്ള തന്നെ പറഞ്ഞോ എന്നെ അങ്ങ് മയക്കിയെടുക്കാൻ അതാകുമ്പോ മാമ്പള്ളിയിലെ റാണി ആയി വാഴല്ലോ ലെ? “നിങ്ങള് എന്നെ ചതിക്കുവായിരുന്നുലെ? ഇതിനൊന്നിനും ചതി എന്നൊന്നും പറയില്ലടി, നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ എനിക്ക് പ്രണയമാണെന്നു എപ്പോഴെങ്കിലും നീ അങ്ങിനെ കരുതിയെങ്കിൽ അത് എന്റെ കുറ്റമല്ല, നിന്റെ പ്രശ്നമാണ്, ഒന്ന് പോടീ “മനുവേട്ടാ അങ്ങിനെയൊന്നും പറയരുത്, എനിക്ക് നിങ്ങള് ഇല്ലത്തെ പറ്റില്ല സ്നേഹിച്ചു പോയി ഞാൻ ” മനുവേട്ടന്റെ മാറിലേക് ചായാൻ ഉദ്യമിച്ച എന്നെ തള്ളിയിട്ടു കൊണ്ട് അയാൾ ആക്രോസിച്ചു, “ ച്ചി ഒരുമ്പെട്ടവളെ മാറി നിക്കെടി, മാമ്പള്ളിയിലെ മനുവിന്റെ ദേഹത്തു സ്പർശിക്കാൻ നിനക്ക് എന്ത് യോഗ്യത ” “എനിക്ക് എന്ത് യോഗ്യത എന്ന് നിനക്ക് അറിയണോടാ? തെറിച്ചു വീണിടത്തു നിന്ന് എഴുന്നേറ്റ് ഞാൻ മനുവിന്റെ ഷർട്ടിൽ പിടി മുറുക്കി, പെട്ടന്ന് എന്നിൽ ഉണ്ടായ ഭാവ മാറ്റത്തിൽ ഒന്ന് പതറിയെങ്കിലും അയാൾ പൂർണ ശക്തിയോടെ എന്റെ മുഖത്തു അടിച്ചു. ആ അടിയിൽ ഞാൻ വേച്ചു പുറകോട്ട് വീണു “എന്താടാ പ്രശ്നം ”? “ഒന്നുമില്ലടാ, വീട്ടിൽ പണിക്കു വരുന്ന പെണ്ണാ, അവൾക്കിപ്പോ എന്നോട് പ്രേമം എന്റെ കൂടെ ബാംഗ്ലൂർക്കു വരണം പോലും ” “അല്ലേലും ഇവളുമാരുടെ സ്വഭാവമാ വലിയ വീട്ടിലെ ആൺപിള്ളേരെ പ്രേമിക്കൽ, മാറും പുറകും കാണിച്ചു മയക്കിയെടുക്കും എന്നിട്ട് വയറ്റിൽ ഒരു കൊച്ചിനം ഉണ്ടാക്കും എന്നിട്ടും വിചാരിച്ച പോലെ ഒന്നും നേടാൻ കഴിയാത്തപ്പോൾ നേടാൻ അയ്യോ ചതിച്ചേ വഞ്ചിച്ചേ എന്നൊരു കള്ളകരച്ചിലും, ” “ഇവളെ പോലുള്ളതുങ്ങളെ വീട്ടിൽ പോയിട്ട് ആ പരിസരത്ത് പോലും അടുപ്പിക്കരുത് ” അതും പറഞ്ഞു അയാളുടെ കൂട്ടുകാരിൽ ആരൊക്കെയോ എന്നെ നിലത്തിട്ട് ചവിട്ടി ആരുടെയൊക്കെയോ ചെരുപ്പിന്റെ പാടുകൾ എന്റെ ശരീരത്തിൽ പതിഞ്ഞു മലിനമായ വെറുമൊരു ഉപഭോഗ വസ്തു കണക്കെ പാടത്തേക്ക് ചവിട്ടി തള്ളിയിട്ടു അവർ നടന്നു പോയി ഞാൻ തളർന്നിരുന്നു, ഞാനും വെറുമൊരു പെണ്ണായിരിക്കുന്നു, ഒരിക്കലും പാടില്ല എന്ന് ആശിച്ചതോകെയും എനിക്കും സംഭവിച്ചിരിക്കുന്നു,എണ്ണിയാൽ ഒടുങ്ങാത്ത ചതിക്കപ്പെട്ട പെണുങ്ങളുടെ കൂടത്തിൽ ഞാനും പെട്ടിരിക്കുന്നു, ആരുടെയൊക്കയോ എന്തിന്റെയൊക്കെയോ ഇര കാലുകൾ നിലത്തുറക്കാതെ ഞാനോടി, എവിടെകേന്നു എനിക്ക് ലക്ഷ്യമുണ്ടായിരുന്നു, ഒഴുകിയിറങ്ങിയ കണ്ണീർ ഞാൻ തുടച്ചുകൊണ്ടിരുന്നു, എന്റെ കാലുകൾ നിന്നു, ദേവിയുടെ ക്ഷേത്രത്തിൽ, അവിടുത്തെ കുളപടവിൽ, “എനിക്ക് മുന്നേ ചതിക്കപ്പെട്ട അനേകായിരം പെൺകുട്ടികളുടെ ശരീരം സ്വീകരിച്ച ജലകന്യകയോട് ഞാൻ അഭ്യർത്ഥിച്ചു ഈയുള്ളവളും മലിനപ്പെട്ട്ടിരിക്കുന്നു, സ്നേഹിച്ചു പോയി അറിയാതെ എന്നെയും സ്വീകരിക്കണം, ജീവിക്കാനുള്ള അർഹതയില്ല, ” എന്റെ കാലുകൾക്കൊപ്പം ഞാനും ആ ജലശയത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു, ഉടുവസ്ത്രത്തിന്റെ അവസാന ഭാഗവും മുകൾപരപ്പിൽ നിന്നും കാണാതായി, കൈകൾ കുഴഞ്ഞു, കാലുകൾ ചലിക്കാതെ ഞാൻ ആഴങ്ങളിലേക്ക്‌ കുതിച്ചു, കണ്ണുകൾ അടഞ്ഞുതുടങ്ങി, ശ്വാസം നിലച്ചു,ആഴങ്ങളിലേക് കൂടുതൽ കൂടുതൽ ആഴങ്ങളിലേക് ഞാൻ പോയികൊണ്ടിരുന്നു. ........... തുടരും. ......... #📔 കഥ
സ്വപ്ന സഞ്ചാരി 😍
7K കണ്ടവര്‍
4 മാസം
ഉച്ചയൂണും കഴിഞ്ഞു ഒന്നു കിടന്ന തായിരുന്നു അമ്മ. പെട്ടെന്ന് ആണ് അമ്മക്ക് വയറിൽ വേദന പോലെ തോന്നിയത്. വേഗം കിടന്നിടത്തുന്നു നിന്നു എ ണീറ്റു അമ്മ. ഉച്ചവരെ അമ്മ നല്ല ജോലിയിലാരുന്നു.അതിന്റെയാകും വേദന. എണീറ്റ് പതിയെ നടന്നു നോക്കി. ചൂടുവെള്ളം കുടിച്ചു. അമ്മ വയറിൽ കൈ വെച്ചു നോക്കി. ങേ അവിടുള്ള അനക്കം ഇല്ലയോ. അതോ തനിക്കു തോന്നുവാണോ. ഇല്ല തോന്നൽ അല്ല അനക്കം ഇല്ല. അമ്മ ഉടനെ അമ്മമ്മയെ വിളിച്ചു അമ്മേ അമ്മേ ഇങ്ങട് വന്നേ അമ്മേ. വിളികേട്ട് അമ്മമ്മ ഓടി വന്നു എന്താ മോളേ ചോദിച്ചോണ്ട്. അതു അമ്മേ വയറിനു വേദന തോന്നിയപ്പോൾ എണീറ്റത. പക്ഷേ വയറ്റിൽ അനക്കം ഇല്ലാത്ത പോ ലെ തോന്നുന്നു അമ്മേ. എനിക്ക് പേടിയാകുന്നു. അമ്മ കരയാൻ തുടങ്ങി. എന്റെ മോളേ ഒന്നുമില്ല. മോൾക്ക്‌ തോന്നുന്നത. ഇന്നു നീ കുറേ ജോലി ചെയ്തില്ലേ അതു കൊണ്ടാകും. അമ്മമ്മ അമ്മയെ ആശ്വസിപ്പിച്ചു. ഞാൻ പറഞ്ഞതല്ലേ നിന്നോട് മാസം ഒൻപതായി ഇനിയേലും അടങ്ങിയിരിക്കാൻ. അമ്മമ്മ അമ്മയോട് പറഞ്ഞു. അമ്മേ അത്‌ ജോലി ചെയ്യാതെ അനങ്ങാതിരുന്നാൽ ഓപ്പറേഷൻ വേണ്ടിവരും ജോലി ചെയ്താൽ പ്രസവം നടക്കുമെന്ന് അപ്പുറത്തെ വല്യമ്മ പറഞ്ഞല്ലോ. ഓപ്പറേഷനൊക്കെ ഒരുപാട് ക്യാഷ് ആകില്ലേ അമ്മേ. നമ്മൾ എവിടുന്നുണ്ടാക്കും. പ്രസവചിലവിനുള്ള ക്യാഷ് ഉണ്ടാക്കാൻ തന്നെ അച്ഛൻ പാടുപെടും.അതോർത്തിട്ട അമ്മേ ഞാൻ ജോലി ചെയ്യുന്നത്. അമ്മ അമ്മമ്മ യോട് പറയുന്നേ കേട്ടൊണ്ടാണ് അമ്മയുടെ അച്ഛൻ കയറി വന്നത് എന്റെ വല്യച്ഛൻ. എന്താ സരയു പ്രശ്നം എന്തുപറ്റി മോളെന്തിനാ കരയുന്നെ. വല്യച്ഛൻ അമ്മമ്മയോടു ചോദിച്ചു. അതേ മോൾക്ക്‌ വയ്യാന്നു വയറ്റിൽ കുഞ്ഞിന്റെ അനക്കം തോന്നുന്നില്ലെന്നു. നമുക്ക് ഹോസ്പിറ്റൽ വരെ പോകാം. പറഞ്ഞ ഡേറ്റ് ആകാൻ പത്തിരുപതു ദിവസം കൂടുണ്ട്. എന്നാലും വെച്ചോണ്ടിരിക്കണ്ട അമ്മമ്മ പറഞ്ഞു. അയ്യോ വേണ്ടമ്മേ ഇപ്പോൾ ചെന്നാൽ അവർ ഓപ്പറേഷൻ ചെയ്യും അമ്മ കരയാൻ തുടങ്ങി പിന്നെയും. എന്റെ മോളേ അങ്ങിനൊന്നുമല്ല ഇപ്പഴെന്നല്ല എപ്പഴായാലും ഓപ്പറേഷൻ ആവശ്യമായി വന്നാൽ മാത്രമേ ഡോക്ടർ അതു ചെയ്യുകയുള്ളൂ. നമുക്ക് പോയി ഡോക്ടറെ കാണാം. പിന്നെ പേടിക്കണ്ടാലോ. നിങ്ങൾ റെഡി ആകു. ഞാൻ ഒരു വണ്ടി വിളിക്കട്ടെ പറഞ്ഞു വല്യച്ഛൻ പുറത്തോട്ടിറങ്ങി. ങ്ങാ സരയു പിന്നെ അത്യാവശ്യ സാധനങ്ങൾ എല്ലാം എടുത്തോളൂ. എന്തെങ്കിലും ആവശ്യം വന്നാൽ അന്നേരം ഓടാൻ ആളില്ല നമുക്ക്. എന്നും അമ്മമ്മയോട് തിരിഞ്ഞു നിന്നു പറഞ്ഞു. വല്യച്ഛൻ വണ്ടി വിളിച്ചു വന്നപ്പഴ ത്തേന് അമ്മയും അമ്മമ്മയും റെഡി ആയിരുന്നു. അമ്മമ്മ അത്യാവശ്യം എല്ലാ സാധനങ്ങളും എടുത്തു വെച്ചിരുന്നു. ഹോസ്പിറ്റലിൽ ചെന്നു ഭാഗ്യത്തിന് ഡോക്ടർ പോയിരുന്നില്ല. അമ്മമ്മയെയും വല്യച്ചനെയും പുറത്തു നിർത്തി അമ്മയെ പരിശോധിച്ചു ഡോക്ടർ. ഇന്ദു കുഴപ്പം ഒന്നുമില്ലാട്ടോ അനക്കമൊക്കെ ഉണ്ട് കുഞ്ഞിന്. പിന്നെ ഞാൻ മുന്നേ പറഞ്ഞിട്ടു ണ്ടാരുന്നല്ലോ വളർച്ചക്കുറവുണ്ട് മാത്രമല്ല വെള്ളവുമില്ല അതാണ് സൂക്ഷിക്കണം പറഞ്ഞിരുന്നത്. എന്തായാലും നാളെ ഇനി സ്കാൻ ചെയ്യാൻ പറ്റു. നാളെ നോക്കിയിട്ടു തീരുമാനിക്കാം എന്തുവേണമെന്നു. അപ്പോൾ ഇന്ദുവിനെ അഡ്മിറ്റാ ക്കാം കേട്ടല്ലോ. ടെൻഷൻ ആകേണ്ട ഒന്നുമില്ല കേട്ടല്ലോ ഇന്ദു. ഡോക്ടർ അമ്മയോട് പറഞ്ഞു. പുറത്തിറങ്ങിയ അമ്മ വല്യച്ച നോടും അമ്മമ്മയോടും കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഞാൻ വണ്ടി പറഞ്ഞു വിട്ടിട്ടു വരാം എന്നും പറഞ്ഞു വല്യച്ഛൻ നടന്നപ്പോൾ അമ്മമ്മ പറഞ്ഞു. അല്ല നിങ്ങൾ കൂടെ എന്നാൽ പൊക്കോളു.നാളെ എന്താണ് പറയുന്നതെന്ന് അറിഞ്ഞിട്ടു വേണമെങ്കിൽ വന്നാൽ മതിയല്ലോ. ഹേയ് അത്‌ വേണ്ടാ സരയു. വീട്ടിൽ പോയി കിടന്നാൽ എനിക്കൊരു സമാധാനവും ഉണ്ടാകില്ല. ഞാൻ വണ്ടി പറഞ്ഞു വിടാം വല്യച്ഛൻ പറഞ്ഞു. അമ്മക്ക് ഒന്നാം മാസം മുതൽ തുടങ്ങിയ ശർദിൽ ആരുന്നു. ശർദ്ദിൽ ആയപ്പഴാണ് അമ്മ പ്രെഗ്നന്റ് ആണോയെന്ന് അച്ഛമ്മ സംശയം പറഞ്ഞത്. അങ്ങിനെ അന്നു തന്നെ അച്ഛമ്മയും അച്ഛനും കൂടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പ്രെഗ്നൻസി കൺഫേം ആക്കി. എന്നിട്ട് നേരെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കിയതാണ്. ശർദ്ദിൽ കൊണ്ട് ഇവൾക്ക് പറ്റുന്നില്ല. ഇവിടാകുമ്പോ ഇവളുടെ ഇഷ്ടങ്ങളൊക്കെ നോക്കി നിങ്ങൾക്ക് ചെയ്യാമല്ലോ. എനിക്ക് ഈ ഛർദ്ദിലൊക്കെ കാണാനൊന്നും പറ്റില്ല. മാത്രമല്ല ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടുകാരാണ് നടത്തേണ്ടതും. എന്നും പറഞ്ഞു അച്ഛമ്മ അച്ഛനെയും വിളിച്ചോണ്ട് പോയി. അന്നുമുതൽ അമ്മ, അമ്മമ്മ വീട്ടിലും ആശുപത്രിയിലുമായാണ് കഴിച്ചു കൂട്ടിയത്. എന്നും ശർദിൽ ആരുന്നു. അമ്മയെ അഡ്മിറ്റാക്കി റൂമും കിട്ടി. വലിയ കുഴപ്പമില്ലാത്ത കാറ്റും വെളിച്ചവുമൊക്കെ കിട്ടുന്ന റൂം ആണ്. മോളേ ചായ എന്തേലും വേണോ. ഫ്ലാസ്ക്ക് എടുത്തില്ലേ സരയു. ഇങ്ങെടുക്ക് ഞാൻ ചായ വാങ്ങി വരാം. വല്യച്ഛൻ പറഞ്ഞു. ങ്ങാ പിന്നേ മോളേ അവനെ വിളിച്ചു പറയ് മോളേ അഡ്മിറ്റാക്കിയെന്നു. ഞാൻ പോയിട്ടു വരാം പറഞ്ഞു വല്യച്ഛൻ ചായ വാങ്ങാൻ പോയി. അച്ഛൻ പറഞ്ഞത് ശെരിയാ മോളേ നീ അവനെ വിളിച്ചു പറയ്. അല്ലേൽ അതിനാകും കുറ്റം. അമ്മയും പറഞ്ഞു അമ്മയോട്. എന്റെ അച്ഛനെ വിളിച്ചു പറയുന്ന കാര്യമാ രണ്ടാളും അമ്മയോട് പറഞ്ഞത്. വേഗം പറയ് അമ്മേ എനിക്കും അച്ഛനെ കാണാൻ കൊതിയായി. അച്ഛന്റെ സംസാരം കേട്ടിട്ട് കുറേ നാളായല്ലോ. ഞാനും പറഞ്ഞു അമ്മയോട്. ഹലോ ദേവേട്ടാ എവിടാണ്. ഞാൻ ഹോസ്പിറ്റലിൽ ആണ്. കുഞ്ഞിന് അനക്കം ഇല്ലാത്തപോലെ തോന്നി അങ്ങിനെ വന്നതാ. ഇവിടെ വന്നപ്പോൾ നാളെ സ്കാൻ ചെയ്തിട്ട് പറയാമെന്നു പറഞ്ഞു അഡ്മിറ്റാക്കി. ഏട്ടൻ എപ്പഴാ വരുന്നേ. അമ്മ ചോദിച്ചു അച്ഛനോട്. "മ്മ് ഞാൻ പറയാം. മ്മ് വിളിക്കാം. ശെരി " ഇത്രയും അമ്മ പറഞ്ഞൊള്ളു. എന്നിട്ട് ഫോൺ കട്ടാക്കി. എന്താ മോളേ അവൻ പറഞ്ഞത്. എപ്പോ വരും അവൻ. ഈ രാത്രിയിൽ ഇനി ഓടിപിടിച്ചു വരണ്ടാരുന്നു. നാളെ വന്നാൽ മതീന്ന് പറഞ്ഞൂടാരുന്നോ മോളേ അമ്മമ്മ ചോദിച്ചു അമ്മയോട്. മോളേ നീ എന്താ മിണ്ടാത്തത്. കരയുവാണോ നീ അമ്മമ്മ ചോദിച്ചു അമ്മയോട്. അമ്മേ അതിനു ദേവേട്ടൻ ഇവിടെങ്ങുമില്ലമ്മേ. ഏട്ടൻ ടൂർ പോയേക്കുവാണെന്നു കൂട്ടുകാരോടൊപ്പം മറ്റെന്നാളെ വരൂ എന്നാ പറഞ്ഞത്. അമ്മ പറഞ്ഞു. അതുകൊള്ളാമല്ലോ നീ ഇങ്ങനെ ഇവിടെ മാസം തികഞ്ഞിരിക്കുമ്പഴാണോ അവന് ടൂർ പോകാൻ തോന്നിയത്. അമ്മമ്മ അച്ഛനെ വഴക്ക് പറയാൻ തുടങ്ങി. അതും കേട്ടൊണ്ടാണ്‌ വല്യച്ഛൻ ചായേം കൊണ്ട് വന്നത്. ഹ നീ എന്തിനാ സരയു ഈ പറയുന്നത്. അവൻ അറിഞ്ഞോ ഇന്നു നമ്മുടെ മോൾക്ക്‌ വയ്യാതാകുമെന്നും അഡ്മിറ്റാക്കുമെന്നൊക്കെ. അതൊന്നും അറിയതല്ലേ അവൻ പോയത്. എന്തായാലും മറ്റെന്നാൾ വരുമല്ലോ മോളെ നീ വിഷമിക്കാതെ വല്യച്ഛൻ അമ്മയെ സമാധാനിപ്പിച്ചു. വീട്ടിൽ ഉണ്ടാക്കിവെച്ച ഭക്ഷണം അമ്മ എടുത്തിരുന്നു അതുകൊണ്ട് ആ ക്യാഷ് ചെലവാക്കേണ്ടി വന്നില്ല വല്യച്ചന് എല്ലാവരും അതു കഴിച്ചു കിടന്നു. പത്തുമണി ആയപ്പോൾ അമ്മയെ സിസ്റ്റർ വന്നു വിളിച്ചോണ്ട് പോയി സ്കാൻ ചെയ്യാൻ. കുറച്ച് കഴിഞ്ഞപ്പോൾ അമ്മ യെ അവർ തന്നെ കൊണ്ടാക്കി റൂമിൽ. എന്തു പറഞ്ഞു മോളേ വല്യച്ഛനും അമ്മമ്മയും ചോദിച്ചു. ഒന്നും പറഞ്ഞില്ല അച്ഛാ ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ പറയും അമ്മ പറഞ്ഞു. ഒരുമണി ആയി ഡോക്ടറെ കണ്ടില്ലാലോ വല്യച്ഛൻ പറഞ്ഞതും ഡോക്ടർ കയറി വന്നു. ഊണൊക്കെ കഴിഞ്ഞോ ഇന്ദു. ഇപ്പോൾ എങ്ങിനുണ്ട് ഡോക്ടർ അമ്മയോട് ചോദിച്ചു. കുഴപ്പമില്ല ഡോക്ടർ ചോറ് കഴിച്ചു അമ്മ പറഞ്ഞു. മ്മ് നമുക്ക് നാളെ തന്നെ ഡെലിവറി ക്കുള്ള ഡ്രിപ് ഇടാം. കാലത്തെ റെഡി ആകണം. രാത്രി 8 മണിക്ക് മുന്നേ ഫുഡ്‌ കഴിച്ചോണം. പിന്നെ ഒന്നും കഴിക്കാൻ പാടില്ല. എന്നിട്ട് ഒരു ടാബ്‌ലറ്റ് തരും അതു കഴിക്കണം. രാവിലേ 8മണിക്ക് ഡ്രിപ്സ് ഇടാം.പിന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ ബ്ലഡ്‌ ആവശ്യം വന്നാൽ എടുക്കാൻ ഒരാളെ റെഡി ആക്കിയേക്കണം. എന്താ റെഡി അല്ലേ ഡോക്ടർ ചോദിച്ചു. മ്മ് ശെരി ഡോക്ടർ അമ്മ മറുപടി പറഞ്ഞു. ഡോക്ടർ പോയപ്പോൾ അമ്മ ഫോണെടുത്തു അച്ഛനെ വിളിച്ചു. ദേവേട്ടാ സ്കാൻ ചെയ്തു. നാളെ തന്നെ ഡെലിവറിക്കുള്ള ഡ്രിപ് ഇടും. ഏട്ടൻ എപ്പഴാ വരുന്നേ. കാലത്തെ 8 മണിക്ക് റെഡി ആകാൻ പറഞ്ഞിട്ടുണ്ട്. ലേബർ റൂമിൽ കയറും മുന്നേ എനിക്ക് ഏട്ടനെ കാണണം. എപ്പഴാ ദേവേട്ടാ വരുന്നേ അമ്മ അച്ഛനോട് ചോദിച്ചു. അച്ഛൻ പറയുന്നതെന്താണെന്നു അറിയില്ലാലോ അമ്മ മൂളി കേൾക്കുന്നുണ്ട്. ഫോൺ കട്ട്‌ ആക്കിയാലേ അറിയാൻ പറ്റു അച്ഛൻ എന്താണ് പറഞ്ഞതെന്ന്. എന്തായാലും എത്രേം നേരത്തെ എത്താൻ നോക്കണേ ദേവേട്ടാ എന്നും പറഞ്ഞു അമ്മ കാൾ കട്ടാക്കി. എന്താ പറഞ്ഞെ മോളേ അവൻ അമ്മമ്മ ചോദിച്ചു. അവർ തിരിക്കാൻ തുടങ്ങുന്നതേ ഉള്ളൂ. നാളെ തന്നെ എത്തുമെന്ന് പറഞ്ഞു. അമ്മ പറഞ്ഞു. അയ്യോ അപ്പോൾ എന്റമ്മക്ക് അച്ഛനെ ലേബർ റൂമിൽ കയറും മുന്നേ കാണാൻ പറ്റില്ലയോ. എന്റെ ദൈവമേ അതിനു മുന്നേ അച്ഛനിങ്ങു വരണേ. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ ഭഗവാനേ ഞാനും പ്രാർത്ഥിച്ചു. കാലത്തെ അമ്മ റെഡി ആയിരുന്നു സിസ്റ്റർ വന്നു വിളിച്ചപ്പഴേക്കും. ഇന്ദു വന്നോളൂ സിസ്റ്റർ പറഞ്ഞു. മ്മ് വരുവാ സിസ്റ്റർ എന്നും പറഞ്ഞു അമ്മ ഫോണെടുത്തു അച്ഛനെ വിളിക്കാനാകും. പക്ഷേ അച്ഛൻ കാൾ അറ്റൻഡ് ചെയ്തില്ല. മോളേ നീ ചെല്ല് വല്യച്ചനും അമ്മയും പറഞ്ഞു. മ്മ് ഞാൻ പോയിട്ട് വരാം നിങ്ങൾ ഫുഡ്‌ കഴിക്കണം എന്നും പറഞ്ഞിട്ട് അമ്മ സിസ്റ്ററിനൊപ്പം പോയി. ലേബർ റൂമിനടുത്തുള്ള മുറിയിലാ ണ് അമ്മയെ കൊണ്ടുപോയത്. അവിടെ ബെഡിൽ അമ്മയെ കിടത്തി ഇഞ്ചക്ഷനോ ടാബ്‌ലറ്റോ എന്താണോ എനിക്ക് അറിയില്ല. ട്രിപ്പും ഇട്ടു. വേദന ഉണ്ടായാൽ പറയണം പറഞ്ഞു സിസ്റ്റർ പോയി. കുറേ നേരം ആയി മരുന്ന് തീരാറായി അമ്മക്ക് വേദന തുടങ്ങി തോന്നുന്നു ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്. മരുന്ന് തീർന്നപ്പോൾ സിസ്റ്റർ വന്നു. നീഡിൽ ഊരി മാറ്റി. എങ്ങിനുണ്ട് ഇന്ദു വേദനയുണ്ടോ സിസ്റ്റർ അമ്മയോട് ചോദിച്ചു. മ്മ് ചെറുതായിട്ടുണ്ട്. അമ്മ പറഞ്ഞു. എന്നാൽ ഇനി റൂമിലേക്ക്‌ പൊക്കോളു വിശക്കുന്നുണ്ടെങ്കിൽ ലൈറ്റായിട്ടു എന്തെങ്കിലും കഴിച്ചോളൂ. കിടക്കേണ്ട നടക്കണം എന്നിട്ട്. നല്ലപോലെ വേദന ആകുമ്പോൾ പറയണം. എന്നാൽ വാ ഞാൻ റൂമിലാക്കാം എന്നും പറഞ്ഞു സിസ്റ്റർ അമ്മയെ റൂമിൽ കൊണ്ടാക്കാനായി ഡോർ തുറന്നപ്പോ വല്യച്ഛൻ നിൽപ്പുണ്ടായിരുന്നു അവിടെ. ആഹാ അച്ഛൻ ഇവിടെ നിൽപ്പുണ്ടാരുന്നോ ഡ്രിപ് തീർന്നു റൂമിലോട്ടാക്കാം ഇനി എന്നുസിസ്റ്റർ വല്യച്ചനോടും പറഞ്ഞു. റൂമിൽ കൊണ്ടാക്കി എന്നിട്ട് അമ്മമ്മയോടു പറഞ്ഞു കഴിക്കാൻ കൊടുക്കാം ഇനി. ഇടയ്ക്കു ചൂടുവെള്ളം കൊടുക്കണം. കിടത്തണ്ട നടത്തണം. എന്തെങ്കിലും ഉണ്ടായാൽ വിളിക്കണം പറഞ്ഞിട്ട് സിസ്റ്റർ പോയി. അപ്പഴേക്കും അമ്മക്ക് നല്ല വേദന തോന്നാൻ തുടങ്ങി. മോളേ കഴിക്കാൻ തരട്ടേ അമ്മമ്മ ചോദിച്ചു. എനിക്ക് വേണ്ടമ്മേ എനിക്ക് വയ്യാ വേദനകൊണ്ടു അമ്മ കരയുവാണ്. എനിക്ക് കിടക്കണം അമ്മേ. അമ്മ പറഞ്ഞു. മോളേ കിടക്കല്ലെന്നല്ലേ പറഞ്ഞത്. കിടന്നാൽ വന്ന വേദന മാറും. അതുകൊണ്ട മോൾ നടക്കു കുറച്ച് നേരം. അമ്മമ്മ അമ്മയെ സമാധാനിപ്പിക്കാൻ നോക്കി. വാ അമ്മ കൂടെ വരാം മോൾ നടക്കു കുറച്ച്. എന്നും പറഞ്ഞു അമ്മമ്മ അമ്മയെ നടത്തിച്ചു. അങ്ങിനെ ഏതാണ്ട് ഒരുമണി ആയപ്പൊളേക്കും അമ്മക്ക് തീർത്തും വയ്യന്നായി. രണ്ടുരുള ചോറ് ഇതിനിടക്ക്‌ അമ്മമ്മ അമ്മക്ക് വാരിക്കൊടുത്തു കഴിപ്പിച്ചു. അപ്പഴും വല്യച്ചനും അമ്മമ്മയും ഒന്നും കഴിച്ചിരുന്നില്ല. അമ്മേ എനിക്ക് വയ്യമ്മേ ഞാനിപ്പോ ചത്തുപോകും അമ്മ കരച്ചിൽ തന്നെ. അതു കേട്ട വല്യച്ഛൻ അമ്മയുടെ വേദന കണ്ടു സഹിക്കാൻ വയ്യാതെ പോയി സിസ്റ്റർനെ വിളിച്ചോണ്ട് വന്നു. എന്നിട്ട് ദേഷ്യപ്പെട്ടു പറഞ്ഞു നോക്കു സിസ്റ്റർ എന്റെ മോൾ എത്ര നേരമായി ഇങ്ങനെ വേദന തിന്നുന്നെ.നിങ്ങൾക്ക് പറ്റില്ലെങ്കിൽ പറയ് ഞാൻ വേറെ എവിടെങ്കിലും കൊണ്ടുപൊക്കോളാം. അച്ഛാ നിങ്ങളുടെ മോൾക്ക്‌ പെയിൻ തുടങ്ങിതെ ഉള്ളൂ. ഒന്നുമായിട്ടില്ല. അല്ലാതെ ഞങ്ങളുടെ കുഴപ്പമല്ല. എന്തായാലും ഞാൻ ഡോക്ടറോട് പറയാം പറഞ്ഞു സിസ്റ്റർ പോയി. കുറച്ച് കഴിഞ്ഞു വന്നു അമ്മയെ ലേബർ റൂമിലേക്ക്‌ കൂട്ടികൊണ്ടു പോയി അമ്മയെ. ആ പുറകെ വല്യച്ചനും അമ്മയും പോയി ലേബർ റൂമിനു പുറത്തു നിന്നു. ബ്ലഡ്‌ ആവശ്യം വന്നാൽ എടുക്കാ നുള്ള ആളും അമ്മമ്മയുടെ രണ്ടു ആങ്ങളമാരും വല്യച്ഛന്റെ പെങ്ങളുമൊക്കെ വന്നിട്ടുണ്ടാരുന്നു. പക്ഷേ അപ്പഴും എത്തിയിരുന്നില്ല എന്റെ അച്ഛൻ. എട്ടു മണിക്ക് ഡ്രിപ്‌ ഇട്ടു ഒൻപതു മണിയൊക്കെ ആയപ്പോൾ അമ്മക്ക് വേദന തുടങ്ങിയതാണ്. ഇപ്പോൾ സമയം നാലുമണി എങ്ങാണ്ടായി തോന്നുന്നു. ഇതിനിടക്ക്‌ അച്ഛൻ വന്നാരുന്നു. വല്യച്ഛൻ പറഞ്ഞിട്ട് സിസ്റ്റർ അമ്മയോട് പറഞ്ഞു തന്റെ ഭർത്താവ് വന്നിട്ടുണ്ടെന്ന്.പക്ഷേ വേദനകൊണ്ടു അമ്മ അതൊന്നും കേട്ടില്ല തോന്നുന്നു. അമ്മയുടെ വേദന കണ്ടിട്ട് എനി ക്കും സഹിക്കാൻ പറ്റുന്നില്ലാരുന്നു. പക്ഷേ എന്തു ചെയ്യാൻ. എനിക്കു മാത്രമല്ല വല്യച്ചനും അമ്മമ്മയും എല്ലാം കരയുവാരുന്നു. അമ്മയെ ലേബർ റൂമിൽ കയറ്റും മുന്നേ. അമ്മയുടെ വേദന മാറ്റികൊടു ക്കണെന്നു ഞാൻ പ്രാർത്ഥിച്ച പ്പോൾ ഡോക്ടർ പറയുന്നത് കേട്ടു. ഈ കൊച്ചിന് നോവെന്നാ കൂടാത്തത്. പുറത്തു നിക്കുന്നവർ വിഷമിക്കുവല്ലോ. ഇതിന്റെ ഭർത്താവ് വന്നിട്ടുണ്ടല്ലോ അകത്തോട്ടു വിളിപ്പിക്ക് കാര്യങ്ങൾ അവർ മനസ്സിലാക്കട്ടെ. ഓക്കേ ഡോക്ടർ എന്നും പറഞ്ഞു സിസ്റ്റർ ഡോർ തുറന്നു ഇന്ദുന്റെ ഹസ്‌ബെൻഡിനെ ഡോക്ടർ വിളിക്കുന്നു പറഞ്ഞു. അതിനു അവൻ ഇവിടില്ല എത്രനേരമായി നിക്കുന്നു എന്തേലും ആയാൽ വിളിച്ചാൽ മതി പറഞ്ഞു പുറത്തോട്ടു പോയി. ഇന്ദുവിന്റെ അമ്മാവനാണ് അതു പറഞ്ഞത്. മ്മ് എങ്കിൽ അമ്മ കയറി വരൂ സിസ്റ്റർ പറഞ്ഞു. നിങ്ങളെ അകത്തോട്ടു വിളിപ്പിച്ചത് മോൾക്ക്‌ കുഴപ്പം ഒന്നുമില്ല എന്നു നിങ്ങളെ ബോധ്യപ്പെടുത്താനാണു. അകത്തോട്ടു കയറ്റിയിട്ടു കണ്ടില്ല വിവരം അറിഞ്ഞില്ല എന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട പറയാൻ. ഞങ്ങൾ പറയുന്നതിലും നല്ലത് നേരിട്ട് കാണുന്നതല്ലേ. അതിനാ വിളിപ്പിച്ചത്. ഈ കൊച്ചിന് നോവ് വന്നിട്ട് പെട്ടെന്ന് മാറുവാ. അതാണ് താമസിക്കുന്നത്. അല്ല മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ഡോക്ടർ അമ്മമ്മയോടു ചോദിച്ചു. ഉവ്വ് ഡോക്ടർ അമ്മമ്മ പറഞ്ഞു. മ്മ് എങ്കിൽ പൊക്കോളൂ മോളോട് പറയ് പേടിക്കണ്ടാന്നു. നിങ്ങളോട് സംസാരിക്കുമ്പോൾ അവൾക്കും ആശ്വാസമാകും. അമ്മമ്മ അമ്മയെ തലോടി കൊണ്ട് പറഞ്ഞു. ഇങ്ങനെ കരയാതെ മോനേ. പ്രാർത്ഥിക്ക് എല്ലാം പെട്ടെന്ന് നടക്കാൻ. എന്നാൽ അമ്മ പുറത്തു നിക്കാം പറഞ്ഞു അമ്മമ്മ പുറത്തോട്ടിറങ്ങി. വല്യച്ചനോട് കാര്യങ്ങൾ പറഞ്ഞു. വൈകുമെന്ന ഡോക്ടർ പറഞ്ഞത് നിങ്ങൾ പോയി ഭക്ഷണം കഴിക്കു. കാലത്തെ തൊട്ടുള്ള നിൽപ്പല്ലേ പട്ടിണി. അമ്മമ്മ വല്യച്ചനോട് പറഞ്ഞു. എനിക്കിപ്പോ വേണ്ടാ. എന്റെ കുഞ്ഞു വേദനകൊണ്ട് പുളയുമ്പോൾ എനിക്കെങ്ങനെ കഴിക്കാൻ പറ്റും.നീ പോയി കഴിച്ചോ വല്യച്ഛൻ പറഞ്ഞു. വൈകുന്നേരം 6.30 കഴിഞ്ഞപ്പോൾ അമ്മ പ്രസവിച്ചു ഈ എന്നെ. ഒരുപാടു വേദനകൾ സഹിച്ചു അമ്മ എനിക്കുവേണ്ടി ഒരുപാടു കഷ്ട്ടപെട്ടു. അമ്മക്കരുകിൽ എന്നെ എടുത്തു കിടത്തിയപ്പോൾ അമ്മ എനിക്ക് തന്നു അമ്മയുടെ വാൽസല്യമെല്ലാം ചേർത്ത് വെച്ച പൊന്നുമ്മ. എന്നെയും അമ്മയെയും ലേബർ റൂമിനു വെളിയിൽ ഇറക്കിയപ്പോൾ ഞാനും അമ്മയും കണ്ടത് അമ്മയുടെ അച്ഛനെ ആരുന്നു. എന്റെ കണ്ണുകളും ആദ്യം കാണാൻ ആഗ്രഹിച്ചത് എന്റെ അച്ഛനെക്കാളും എന്റെ വല്യച്ചനെ ആയിരുന്നു. സ്വന്തം മകൾക്കു വേണ്ടി ദാഹജലം കുടിക്കാതെ ഞങ്ങളെ കാത്തു നിന്ന ആ മനുഷ്യന്റെ മുഖം. അതും ഒരച്ഛൻ എന്റേതും ഒരച്ഛൻ. പക്ഷേ അച്ഛൻ പേരിനു മാത്രം ആയാൽ പോരായെന്നു ഭൂമിയിൽ ജനിച്ചു വീണാപ്പഴേ എനിക്ക് മനസ്സിലായി. നാളെ ഞാനും ഒരച്ഛൻ ആകും. എന്റെ വല്യച്ചനെ പോലൊരു അച്ഛൻ. #📔 കഥ
See other profiles for amazing content