ഫോളോ
കഥയിലെ നായകൻ 😍💋
@kadhayile
5,861
പോസ്റ്റുകള്‍
16,781
ഫോളോവേഴ്സ്
കഥയിലെ നായകൻ 😍💋
641 കണ്ടവര്‍
9 മണിക്കൂർ
❤️*1942-A Love Story*❤️ പാർട്ട്‌ - 30 കല്യാണതലേന്ന്‌.... രാവിലെ ഷാഹിദ നച്ചുവിനെ വിളിച്ചുണർത്തി. തലേന്ന് കൈയിൽ അണിഞ്ഞ മൈലാഞ്ചി ഉണങ്ങി അതിന്റെ തരികൾ ബെഡ്ഷീറ്റിൽ എങ്ങും ആയിട്ടുണ്ട്. ഷാഹിദ അവളെ എഴുന്നേൽപ്പിച്ചു ബെഡ്ഷീറ്റ് എടുത്ത് വെളിയിൽ കൊണ്ട് പോയി തട്ടിക്കുടഞ്ഞു വൃത്തിയാക്കി. അപ്പച്ചി നച്ചുവിന്റെ കയ്യിലും കാലിലും എണ്ണപുരട്ടി പതിയെ ഉണങ്ങിയ മൈലാഞ്ചി മുഴുവൻ അടർത്തിയെടുത്തു. കൈകൾ പട്ടുപോലെ ചുവന്നിരിക്കുന്നു. അവളുടെ വെളുത്ത കൈകാലുകൾ ആ മൈലാഞ്ചി ചുവപ്പിൽ ഒന്ന് കൂടി ഭംഗിയായിട്ടുണ്ട്. നമസ്കാരം കഴിഞ്ഞു നച്ചു ഹാളിലേക്ക് വന്നു. എല്ലാവരും പുതിയ പെണ്ണെന്ന പരിഗണനയോടെ അവളെ സ്നേഹ പ്രകടനങ്ങൾ കൊണ്ടു മൂടി. വാപ്പുമ്മയും വല്ലീമയും അവളെ അടുത്തു പിടിച്ചു ഇരുത്തി മൈലാഞ്ചി കൈകൾ നോക്കി ചിരിച്ചു. ഷാഹിദയുടെയും ജമാലിന്റെയും സഹോദങ്ങളും അവരുടെ കുടുംബവും ചേർന്നപ്പോൾ തന്നെ വീട് നിറയെ ആളുകൾ ആയി. എല്ലാവരും കളിചിരിയും വാർത്തമാനവും ആയി ഒരു കല്യാണവീടിന്റെ ആരവം അവിടെ നിറഞ്ഞു.രാവിലെയും ഉച്ചക്കും എല്ലാം കാറ്ററിംഗ് ഏല്പിച്ചവർ കൃത്യമായി ഭക്ഷണം എത്തിച്ചു.രാവിലെ അരി പത്തിരിയും ചിക്കൻ കുറുമയും ഉച്ചക്ക് നെയ്ച്ചോറും ഇറച്ചിക്കറിയും എല്ലാവർക്കും വിളമ്പി. അയൽവീട്ടുകാരും വന്നു കഴിച്ചു. ഫൈസിയുടെ വീട്ടിൽ നിന്നു ആരും വന്നില്ല. എങ്കിലും ഷാഹിദ എല്ലാത്തിന്റെയും പങ്ക് അങ്ങോട്ട് കൊടുത്തയച്ചു. മനസ്സിൽ വിഷമം ഉണ്ടേലും കൊടുത്തയച്ച ഭക്ഷണം നസീമ മടക്കിയില്ല. വൈകിട്ട് വെള്ളയിൽ സ്റ്റോൺ വർക്ക്‌ ചെയ്ത ലാച്ചയും അതിനു ചേരുന്ന പേളിന്റെ ഹെവി സെറ്റും അണിയിച്ചു നച്ചുവിനെ ബ്യൂട്ടീഷ്യൻ സുന്ദരിയാക്കി. ഒരുങ്ങിയിറങ്ങിയ നച്ചുവിനെ എല്ലാവരും കണ്ണ് എടുക്കാതെ നോക്കി നിന്നു.ഒരു മാലാഖയെപോലെ അവൾ സുന്ദരിയായിരുന്നു. 4:30 യോട് കൂടി ഓഡിറ്റോറിയത്തിലേക്ക് എല്ലാവരും ഇറങ്ങി.10 മിനിറ്റിനുള്ളിൽ എല്ലാവരും അവിടെ എത്തിച്ചേർന്നു. 5 മണിയോട് കൂടി അതിഥികൾ എത്തി തുടങ്ങി. എല്ലാവരും പൂകളാൽ അലങ്കരിച്ച സ്റ്റേജിൽ ഇരിക്കുന്ന നച്ചുവിനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. വീഡിയോ ഫോട്ടോ ഗ്രാഫർസ് അവളും ബന്ധുക്കളും ചേർന്ന് നിൽക്കുന്നതെല്ലാം പകർത്തുന്നുണ്ടായിരുന്നു. സുറുമിയും കുടുംബവും എത്തി. വേറെ കൂട്ടുകാരെ ആരെയും അവൾ ക്ഷണിച്ചിരുന്നില്ല അങ്ങനെയുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലോ അവൾ.സുറുമി അവളുടെ അടുക്കൽ തന്നെ ഉണ്ടായിരുന്നു. നച്ചുവിനും അവളുടെ സാമീപ്യം ആശ്വാസമായിരുന്നു. ബുക്ക്‌ ചെയ്ത ഒപ്പന ഗ്രൂപ്പിന്റെ ഒപ്പനയും പിന്നേ ഗാനമേളയും എല്ലാം അതിഥികൾ ആസ്വദിച്ചു. ഓഡിറ്റോറിയത്തിന്റെ ഗേറ്റ് മുതൽ പല വർണങ്ങളിൽ സ്ട്രിങ് ലൈട്സ് കൊണ്ടു മനോഹരമാക്കിയിരുന്നു. പിന്നേ വിവിധതരം ഭക്ഷണം നിരത്തിയ ഫുഡ്‌ കൌണ്ടറുകളിൽ അതിഥികൾക്കായി ഭക്ഷണം വിളമ്പി.എല്ലാവരും ആ മൈലാഞ്ചി രാത്രി ശരിക്കും ആഘോഷിച്ചു. അതിനിടയിൽ നച്ചുവിന്റെ കണ്ണിലെ നോവൊന്നും ആരും ശ്രദ്ധിച്ചത് പോലുമില്ല. എല്ലാം കഴിഞ്ഞു രാത്രി 10 മണിയോടെ നച്ചുവിനെയും ഷാഹിദയെയും ഒക്കെ നിഹാൽ വീട്ടിലേക്കു കൊണ്ടു പോയി. ഡ്രസ്സ്‌ ഒക്കെ മാറ്റി നച്ചു ബാത്‌റൂമിലേക്ക് ഫ്രഷ് ആകാനായിപോയി. അത് വരെ പിടിച്ചു നിർത്തിയ സങ്കടം അവൾ ബാത്‌റൂമിൽ ഒഴുക്കി കളഞ്ഞു. അവളുടെ കരച്ചിലിന്റ ശബ്ദം വെള്ളം വീഴുന്ന ശബ്ദത്തിൽ മുങ്ങിപ്പോയി. എല്ലാം കഴിഞ്ഞു അവൾ റൂമിൽ വന്നു കിടന്നു. കുറച്ചു കഴിഞ്ഞു അവളുടെ നെറ്റിയിൽ തടകുന്ന കൈകൾ അവൾ തിരിച്ചറിഞ്ഞു. ഉമ്മയുടെ സാമീപ്യം മനസ്സിലായത് പോലെ അവൾ തല ചെരിച്ചു നോക്കി. ചുവന്നു വീങ്ങിയ നച്ചുവിന്റെ മുഖം കണ്ടു ഷാഹിദയുടെ ഉള്ളം വിങ്ങി. അവളുടെ അടുത്തേക്കിരുന്നു അവളുടെ തലയിൽ തഴുകി.. " മോളേ... എല്ലാം മറക്കാൻ സമയെടുക്കുമെന്ന് ഉമ്മിക്കറിയാം. മറക്കാൻ മോൾ ശ്രമിക്കണം. ആത്മാർഥമായി. നാളെ മുതൽ നീ ഒരു ഭാര്യയാവും. ഭാര്യ എന്നത് ഒരു ചെറിയ വാക്കാണ്. പക്ഷെ അതിന്റെ വലുപ്പം മോൾക്ക് ആ റോളിൽ ജീവിച്ചു തുടങ്ങുമ്പോഴെ മനസിലാകൂ. ഒരു കുടുംബം ചേർത്തു വെക്കാനും തല്ലിപ്പിരിക്കാനും ഒരു പെണ്ണ് വിചാരിച്ചാൽ സാധിക്കും. മോളുടെ സംസാരമോ പ്രവൃത്തിയോ കൊണ്ടോ ഒരിക്കലും സമീറോ അവന്റെ കുടുംബമോ പ്രയാസപ്പെടാൻ അവസരം ഉണ്ടാക്കരുത്.ഇനി നിന്റെ ലോകം സമീർ ആയിരിക്കണം. സ്നേഹം കൊണ്ടു മാത്രമേ നല്ലൊരു കുടുംബം കെട്ടിപ്പെടുക്കാൻ സാധിക്കൂ. സ്നേഹം കൊടുത്താലേ അത് തിരിച്ചും കിട്ടൂ.ഭർത്താവും ഭാര്യയും തമ്മിൽ ഒരു നല്ല സുഹൃത്ബന്ധം ഉണ്ടാവണം. എന്തും തുറന്നു പറയാവുന്ന രീതിയിൽ ആ ബന്ധം വളർത്തിയെടുക്കണം. എന്റെ മോൾക്ക് അതിനൊക്കെ സാധിക്കും. ഉമ്മിയുടെ മോൾക്ക് പടച്ചവൻ എന്നും നല്ലതേ വരുത്തൂ... അത് പറയുമ്പോൾ ഷാഹിദയുടെ സ്വരം ഇടറി. നച്ചു ഷാഹിദയുടെ മടിയിലേക്ക് തല ഉയർത്തി വെച്ചു. അവളുടെ കണ്ണുനീർ ആ മടിയിലേക്ക് ഊർന്നു വീണു. ഇത് കണ്ടു കൊണ്ടു ജമാലും നിഹാലും നബീലും അകത്തേക്ക് വന്നു. എല്ലാവരുടെയും മുഖത്ത് അവളെ പിരിയുന്നതിന്റെ വിഷമം എടുത്തറിയാം. ഈ വിരഹം അനിവാര്യമായതാണല്ലോ... ✳️✳️✳️✳️✳️✳️ കല്യാണം.... രാവിലെ തന്നെ നച്ചുവിനെ അപ്പച്ചി വിളിച്ചുണർത്തി. കുളിയും പ്രാർത്ഥനയും കഴിഞ്ഞപ്പോൾ തന്നെ ബ്രെക്ക്ഫസ്റ് അപ്പച്ചി തന്നെ അവൾക്കു വാരിക്കൊടുത്തു. 7.30 ആയപ്പോൾ തന്നെ ബ്യൂട്ടിഷൻ വന്നു. സാരിയും ഷാളും മുല്ലപ്പൂവും ആഭരണങ്ങളും മറ്റു അക്സസറീസും അവരുടെ മുൻപിൽ നിരന്നു. ഓർണമെൻറ്സ് എല്ലാം ഉള്ളത് കൊണ്ടു അപ്പച്ചിയും കൂടെ തന്നെ നിന്നു. അപ്പച്ചി അത്യാവശ്യം ഡ്രെസ്സ് സെൻസ് ഒക്കെ ഉള്ള ആളാണ്. അത്കൊണ്ടു ഷാഹിദ അതിന്റെ ഉത്തരവാദിത്തം പൂർണമായും അപ്പച്ചിയെ ഏല്പിച്ചു. ഡാർക്ക്‌ റെഡ് കാഞ്ജീവരം പട്ടുസാരി നച്ചുവിന് നന്നായി ഇണങ്ങുന്നുണ്ട്. അവളുടെ ഇടതൂർന്ന മുടിയിൽ മുല്ലപ്പൂ ചൂടി ഭംഗിയാക്കി. മുഖത്തു മിനിമൽ മേക്കപ്പ് മതി എന്ന് പറഞ്ഞിരുന്നു നച്ചുവിന്റെ ഭംഗിയുള്ള കണ്ണുകൾ ഹൈലൈറ്റ് ചെയ്തു. ആഭരണങ്ങൾ ഭംഗിയിൽ അറേൻജ് ചെയ്തു. അവസാനം നെറ്റിച്ചുട്ടിയും എംബ്രോയ്‌ഡറി ചെയ്ത സിൽക്ക് ഷാളും ഫിറ്റ്‌ ചെയ്തു അവളുടെ ഒരുക്കം പൂർണമായി. ഒരുക്കിയ ബ്യൂട്ടീഷ്യന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞു. കണ്ടു നിന്ന അപ്പച്ചിയും അവളെ നോക്കി പുഞ്ചിരിച്ചു. മുറിയിൽ നിന്നു അവൾ പുറത്തു വന്നപ്പോൾ ജമാലും ഷാഹിദയും നിഹാലും നബീലും അവളെ കണ്ണു നിറഞ്ഞു നോക്കി നിന്നു. അവളെ ഒരു പുതുപ്പെണ്ണിന്റെ വേഷത്തിൽ കണ്ട അവരുടെ മുഖത്ത് അഭിമാനവും സന്തോഷവും നിറഞ്ഞു. ഉമ്മുമ്മമാർ അവൾക്കു വേണ്ടി പ്രാർത്ഥിച്ചു. 10 മണിയായി. ഓഡിറ്റോറിയത്തിലേക്കു പോകാൻ സമയമായി. വീടിനു പുറത്തേക്കു ജമാൽ അവളുടെ കയ്യും പിടിച്ചു ഇറങ്ങി. ഒരു നിമിഷം അവളുടെ നോട്ടം ഫൈസിയുടെ വീട്ടിലേക്കു ആയി. വാപ്പീ. ഞാൻ ആന്റിയെ കണ്ടിട്ട് വരാം.. ജമാൽ എതിർപ്പ് ഒന്നും പറഞ്ഞില്ല. നച്ചു വിവാഹ വേഷത്തിൽ അങ്ങോട്ട് നടന്നു. കൂടെ ഷാഹിദയും. നച്ചുവിനെ കണ്ടു നസീമയും റമീസായും ഫാത്തിമയും ഇറങ്ങി വന്നു. നസീമ അവളെ അടിമുടി നോക്കി മനസ്‌ നിറഞ്ഞു ചിരിച്ചു. അവളുടെ കവിളിൽ ഉമ്മ വെച്ചു. " മോളെ ഈ വേഷത്തിൽ കാണണം എന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങോട്ട് വരാൻ തോന്നിയില്ല.. എന്നാലും മോള് വന്നല്ലോ... ഫാത്തിയും റമീസയും അവളെ നോക്കി ചിരിച്ചു അവളുടെ കൈകളിൽ പിടിച്ചു. " ദുആ ചെയ്യണേ ആൻറ്റീ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വരം ചിലമ്പിച്ചു. സന്തോഷമായിട്ട് പോ മോളേ... മോൾക്ക് നല്ലതെ വരൂ... യാത്ര ചോദിച്ചു അവൾ നേരെ നോക്കി. ഫൈസിയുടെ ബൈക്ക് അവിടെ ഇരിപ്പുണ്ട്. അതിലേക്കൊന്നു നോക്കി അവൾ കണ്ണടച്ച് തിരിഞ്ഞു നടന്നു. നച്ചു കാറിലേക്ക് കയറിയിരുന്നു. കൂടെ ഷാഹിദയും അപ്പച്ചിയും. ഓഡിറ്റോറിയത്തിൽ അതിഥികൾ നിറഞ്ഞു. ജമാലും നിഹാലും നബീലും അഥിതികളോട് സംസാരിച്ചു. സ്ത്രീകളെ ഷാഹിദയും മറ്റും സ്നേഹത്തോടെ സ്വീകരിച്ചു. സ്റ്റേജിനു അടുത്തുള്ള മുറിയിൽ നച്ചുവിനോടൊപ്പം സുറുമിയും അനിയത്തിയും മറ്റ് കസിൻസും നിന്നു. 11.30 ഓട് കൂടി ചെറുക്കനും കൂട്ടരും എത്തിയെന്നു ആരോ പറഞ്ഞത് കേട്ട് നച്ചുവിന്റെ നെഞ്ചിടിപ്പ് ഉയർന്നു. സുറുമിയുടെ കൈകളിൽ അവൾ മുറുക്കിപിടിച്ചു. സമീറിന്റെ കാർ ഓഡിറ്റോറിയത്തിനു മുൻപിൽ വന്നു നിന്നു. കറുത്ത സ്യുട്ടും സൺഗ്ലാസും വെച്ചുസുന്ദരനായി സമീർ പുറത്തേക്കിറങ്ങി. വേറെ ഒരു കാറിൽ ദുബായിൽ നിന്നു വന്ന വിദേശിയരും അറബ് വംശജരും സമീറിന്റെ മറ്റ് സുഹൃത്തുക്കളും സമീറിനെ അനുഗമിച്ചു. ദഫ് മുട്ടും പാട്ടുമായി അവനെ അകത്തേക്ക് ആനയിച്ചു. നിഹാൽ പൂമാല ഇട്ട് അവനെ സ്വീകരിച്ചു. നബീൽ ബൊക്കെ കൊടുത്തു. അവൻ ചിരിയോടെ അവരെ ചേർത്തു പിടിച്ചു. അകത്തേക്ക് വന്ന അവനെ കണ്ടു എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു. സ്റ്റേജിലേക്ക് ജമാൽ അവനെ ആനയിച്ചു. ചെറുക്കൻ കൂട്ടർക്കു ഫ്രണ്ടിൽ തന്നെ സീറ്റ്‌ റിസർവ് ചെയ്തിരുന്നു. അങ്ങോട്ട് അവന്റെ കുടുംബക്കാരും സുഹൃത്തുക്കളും മറ്റു സ്ത്രീകളും ഒക്കെ ഇരിപ്പുറപ്പി.ച്ചു സമീറിന്റെ ഉമ്മയും സഹോദരിമാരും ചേട്ടന്റെ ഭാര്യയും മറ്റു അടുത്ത ബന്ധുക്കളും നസിയ ഇരുന്ന മുറിയിലേക്ക് പോയി. അവളുടെ അടുക്കൽ ചെന്നു അവളോട് കുശലം ഒക്കെ ചോദിച്ചു കൂടെ നിന്നു. നിക്കാഹ് നടത്താൻ പള്ളി ഭാരവാഹികൾ എത്തി. സ്റ്റേജിൽ രണ്ടു കൂട്ടത്തിൽ നിന്നുമുള്ള പ്രധാനപ്പെട്ടവർ ഇരുന്നു. നിക്കാഹ് നടക്കാൻ സമയം ആയപ്പോൾ ജമാൽ എഴുന്നേറ്റു മൈക്ക് കയ്യിലെടുത്തു. " അസ്സലാമു അലൈകും. എന്റെ മകൾ നസിയയും സമീർ റഹ്മാനും തമ്മിലുള്ള വിവാഹത്തിന് ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയ എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ മകൾ നസിയയെ നിങ്ങളുടെ എല്ലാം അനുവാദതോടും അനുഗ്രഹത്തോടും ഞാൻ നിക്കാഹ് ചെയ്തു കൊടുക്കുകയാണ്. എന്റെ മോളുടെ സന്തോഷകരമായ ജീവിതത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. തുടർന്നു ചടങ്ങുകൾ തുടങ്ങി. പള്ളിവക വിവാഹ രജിസ്റ്ററിൽ സമീർ ഒപ്പുവെച്ചു. തുടർന്നു ജമാലും സമീറും പരസ്പരം പുണർന്നു. ബന്ധുക്കൾ എല്ലാവരും സ്റ്റേജിൽ നിന്നു ഇറങ്ങി താഴെയുള്ള സീറ്റുകളിൽ വന്നിരുന്നു. സമീർ കൂട്ടുകാർക്കൊപ്പം ഒരു സൈഡിൽ ആയി നിന്നു. മഹർ കൊടുക്കൽ ചടങ്ങിനു വേണ്ടി നസിയയെ സ്റ്റേജിലേക്ക് കൊണ്ടു വരാൻ ഷാഹിദയുടെ സഹോദരൻ ആ റൂമിലേക്ക്‌ ചെന്നു. മാമയുടെ കൈ പിടിച്ചു സർവാഭരണഭൂഷിതയായി നടന്നു വരുന്ന നച്ചുവിനെ സമീർ കണ്ണെടുക്കാതെ നോക്കി നിന്നു. തുടരും. എക്സാം ഡ്യൂട്ടി ഉണ്ട്. അത് കൊണ്ടു തിരക്കിലാണ്. എല്ലാവരും സഹകരിക്കുമല്ലോ. 😊 #📙 നോവൽ
കഥയിലെ നായകൻ 😍💋
759 കണ്ടവര്‍
9 മണിക്കൂർ
പാർട്ട്‌ - 31 മാമയുടെ കൈ പിടിച്ചു സർവാഭരണവിഭൂഷിതയായി നടന്നു വരുന്ന നച്ചുവിനെ സമീർ കണ്ണെടുക്കാതെ നോക്കി നിന്നു. നച്ചു മുഖമുയർത്തി നോക്കിയപ്പോൾ പുഞ്ചിരിയോടെ നേരെ നിൽക്കുന്ന സമീറിനെ കണ്ടു പെട്ടെന്ന് തല കുനിച്ചു. അവിടെയുള്ള കസേരയിലേക്ക് മാമ നച്ചുവിനെ ഇരുത്തി. പിന്നേ സമീറിന് കൈ കൊടുത്തു അവനെയും അങ്ങോട്ട് ആനയിച്ചു. സമീർ തികഞ്ഞ ആത്മവിശ്വാസം ഉള്ള ചെറുപ്പക്കാരനാണ്. അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലും സംസാരത്തിലും എല്ലാം ഒരു കോർപ്പറേറ്റ് ഫീൽഡിൽ ജോലി ചെയ്യുന്ന ആളുടെ ചടുലതയുണ്ട്. ആരെയും ആകർഷിക്കുന്ന പേഴ്സണാലിറ്റി. സമീർ നച്ചുവിന് നേരെ കൈ നീട്ടി. " അസ്സലാമു അലൈകും നച്ചൂ... ഒരു നിമിഷം അവൾ ഒന്ന് ശങ്കിച്ചു. പിന്നെ സലാം പറഞ്ഞു കൊണ്ടു അവൻ നീട്ടിയ കൈയിലേക്ക് അവളുടെ കൈ ചേർത്തു വെച്ചു.അവന്റെ കൈ അവളുടെ കൈകളിൽ മുറുകുന്നത് അവൾക്കനുഭവപ്പെട്ടു. അവൾ കൈ വലിക്കാൻ നോക്കിയപ്പോൾ ആ പിടുത്തം ഒന്ന് കൂടി മുറുകി. ചുറ്റുമുള്ളവർ അതൊക്കെ ചിരിയോടെ നോക്കി നിൽക്കുകയാണ്. സമീറിന്റെ മുഖത്തും ഒരു കുസൃതിചിരിയുണ്ട്. പക്ഷെ നച്ചു അവനെ നോക്കിയതേയില്ല. പതുക്കെ അവൻ അവളുടെ കൈയിൽ നിന്നും പിടുത്തം വിട്ടു. ചടങ്ങുകൾ തുടങ്ങി. സമീറിന്റെ സഹോദരി സുമയ്യ മഹർ മാല എടുത്തു അവന്റെ കൈയ്യിൽ കൊടുത്തു.അവൻ എഴുന്നേറ്റു നച്ചുവിന്റെ അടുക്കലേക്കു നീങ്ങി അത് കഴുത്തിൽ അണിയിച്ചു. ഷാഹിദ പാല് നിറച്ച ഗ്ലാസ്‌ കൊണ്ട് വന്നു സമീറിന് നേരെ നീട്ടി. അവൻ അത് ചിരിയോടെ അൽപ്പം കുടിച്ചു. പിന്നെ ഷാഹിദയുടെ കൈയ്യിൽ നിന്നു ആ പാൽ നിറച്ച ഗ്ലാസ്‌ വാങ്ങി നച്ചുവിന്റെ നേരെ നീട്ടി. അവൾക്കു അത് കുടിക്കാതെ വേറെ വഴിയില്ലായിരുന്നു.സമീർ ആ ഗ്ലാസ്‌ അവളുടെ ചുണ്ടോട് ചേർത്തു. സമീറിന്റെ വിരലിൽ ഷാഹിദ മോതിരം അണിയിച്ചു.സമീർ ഷാഹിദയ്ക്കു ഒരു വള സമ്മാനിച്ചു.സമീറിന്റെ ഉമ്മയും സഹോദരിമാരും ഒക്കെ നച്ചുവിന് ഗിഫ്റ്റ് ആയി സ്വര്ണാഭരണങ്ങൾ നൽകി. ചടങ്ങുകൾ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന അതിഥികൾ എല്ലാം പെണ്ണും ചെറുക്കനും സൂപ്പർ ജോഡി എന്ന് പറയുന്നുണ്ട്. ഫോട്ടോഗ്രാഫർസും വീഡിയോ ഗ്രാഫർസ്സും എല്ലാം അവർക്കു ഓരോ നിർദേശങ്ങൾ കൊടുത്തു ആ നിമിഷങ്ങൾ മിഴിവോടെ പകർത്തുന്നുണ്ട്.അവർ പറഞ്ഞത് പോലെയൊക്കെ നില്കാൻ നച്ചുവിന് ബുദ്ധിമുട്ട് തോന്നി. സമീർ എല്ലാത്തിനും നന്നായി സഹകരിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കേണ്ട ഹാളിലേക്ക് അവരെ കൊണ്ടുപോയി. സമീറിനും ബന്ധുക്കൾക്കും ഒപ്പം ഇരുന്നു കഴിക്കുമ്പോൾ ഒരു കൂട്ടം അപരിചിതരുടെ നടുക്ക് പെട്ടത് പോലെ അവൾക്കൊന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു മതിയായെങ്കിൽ കഴിക്കണ്ട എന്ന് സമീർ അവളുടെ അടുക്കലേക്ക് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു. അത് കേട്ടയുടനെ ആശ്വാസത്തോടെ നച്ചു കഴിക്കുന്നത് നിർത്തി.സമീർ കഴിച്ചു കഴിയുന്നത് വരെ അവൾ ഒപ്പമിരുന്നു. അല്ലാതെ എന്ത്‌ ചെയ്യാൻ. ഈ സമയം സമീറിന്റെ ബന്ധുക്കൾ ആരോ ഒക്കെ വന്നു സംസാരിച്ചു. ആരെയും അറിയില്ലെങ്കിലും അവൾ യാന്ത്രികമായി ചിരിച്ചു. ഭക്ഷണം എല്ലാം കഴിഞ്ഞു സമീറിന്റെ വീട്ടിലേക്കു പോകാൻ സമയമായി. അടുത്ത ബന്ധുക്കൾ ഒഴിച്ചു ബാക്കിയെല്ലാവരും അതിനോടകം പോയിരുന്നു. എല്ലാവരും ഓഡിറ്റോറിയത്തിന്റെ ഫ്രണ്ടില്ലേക് അവരെ യാത്രയാക്കാൻ എത്തിയിരുന്നു. സമീർ എല്ലാവരോടും യാത്ര ചോദിച്ചു. ജമാൽ നച്ചുവിന്റെ കൈ സമീറിന്റെ കൈകളിലേക്ക് ചേർത്തുവെച്ചു. സമീർ അദ്ദേഹത്തെ ചേർത്തു പിടിച്ചു. നച്ചു എല്ലാവരോടും യാത്ര പറയാൻ ബുദ്ധിമുട്ടി.കണ്ണുകൾ നിറച്ചു അവൾ എല്ലാവരെയും നോക്കി. ഷാഹിദ മകളെ മൂർദ്ധാവിൽ ചുംബിച്ചു വിതുമ്പി. ജമാൽ അവളെ ചേർത്ത് നിർത്തി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു. നിഹാലും നബീലും അവളുടെ കൂടെ തന്നെ നിന്നു. സുറുമിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ഏങ്ങിപ്പോയി. ചുട്ടുപൊള്ളിക്കുന്ന ഓർമ്മകൾ അവളുടെ സങ്കടത്തിന്റെ ആക്കം കൂട്ടി. മൂത്താപ്പയും മൂത്തുമ്മയും മക്കളും കൊച്ചാപ്പയും ഫാമിലിയും വലിയുമ്മമാർ, ഷാഹിദയുടെ സഹോദരങ്ങൾ അയൽക്കാർ അങ്ങനെ എല്ലാവരും അവളെ യാത്ര അയക്കാൻ അവിടെ കൂടിയിരുന്നു. സമീർ ബാക്ക് സീറ്റ്‌ തുറന്നു പിടിച്ചു. നിഹാൽ നച്ചുവിനെ കാറിന്റെ അടുത്ത് വരെ അനുഗമിച്ചു. നച്ചു കാറിലേക്ക് കയറിയിരുന്നു.എല്ലാവരെയും നോക്കി അവൾ പോട്ടെ എന്ന് തലയാട്ടി. സമീർ എല്ലാവർക്കും നേരെ കൈ കാണിച്ചു. കാർ അവിടെ നിന്ന് കുത്തിയതോടിനു തിരിച്ചു. ✳️✳️✳️✳️✳️✳️ മൂന്നരയോട് കൂടി അവർ കുത്തിയതോട് എത്തി. അവരെ സ്വീകരിക്കാൻ എല്ലാവരും വീടിനു മുന്നിൽ തന്നെ നിൽപുണ്ടായിരുന്നു. സമീർ കാറിൽ നിന്നു ആദ്യം ഇറങ്ങി നച്ചുവിന് വേണ്ടി ഡോർ തുറന്നു പിടിച്ചു.അവൾ ഇറങ്ങി സമീറിന്റെ കൂടെ നടന്നു വീടിന്റെ പടിക്കൽ എത്തി. " വലത് കാൽ വെച്ച് കയറിവാ മോളേ സമീറിന്റെ ഉമ്മ പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞു. നച്ചു വലത് കാൽ വെച്ചു തന്നെകയറി. കൂടെ സമീറും.ഉമ്മ അവർ രണ്ടുപേരുടെയും നെറുകയിൽ ചുംബിച്ചു. ബന്ധുക്കൾ എല്ലാം ചുറ്റിനും ഉണ്ട്. പരിചയകുറവിന്റെ ചെറിയ ബുദ്ധിമുട്ട് നച്ചുവിനുണ്ട്. അവൾക്കു കുടിക്കാൻ സമീറിന്റെ ഉമ്മ ചായ കൊണ്ട് വന്നു. അവൾ അത് വാങ്ങികുടിച്ചു. " ഇന്ന് ഇനി ആലപ്പുഴയ്ക്കു പോകുന്നില്ലല്ലോ. നാളെ പെണ്ണ് വിളി ചടങ്ങ് കഴിഞ്ഞല്ലേ അങ്ങോട്ട് പോകുന്നുള്ളൂ. അത് കൊണ്ടു ഈ ഡ്രെസ്സ് ഒക്കെ മാറ്റാം.. അതും പറഞ്ഞു താഴെയുള്ള ഒരു മുറിയിൽ തന്നെ സുമയ്യയും ചേട്ടന്റെ ഭാര്യ ഷബ്‌നയും ചേർന്ന് അവളെ എല്ലാം അഴിക്കാൻ സഹായിച്ചു. ഓർണമെൻറ്സ് എല്ലാം സൂക്ഷിച്ചു ബോക്സ്സുകളിൽ ആക്കി. ചെറിയ ഒരു കമ്മലും മഹർ മാലയും രണ്ടു വളകളും രണ്ടു മോതിരവും മാത്രം ധരിച്ചു. സാരി അഴിച്ചു മടക്കി സ്റ്റാൻഡിൽ ഇട്ടു. സുമയ്യ മാറ്റിയിടാൻ ഡ്രെസ്സ് കൊണ്ട് വന്നു കൊടുത്തു. " നിങ്ങളുടെ മുറി മുകളിലാണ്.അവിടെ സമിയുടെ ഫ്രണ്ട്സ് ഡെക്കറേറ്റ് ചെയ്യുവാണ്.തത്കാലം ഇവിടുന്നു ഫ്രഷ് ആയിക്കോ.. നച്ചു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.എല്ലാം അഴിച്ചു മാറ്റിയപ്പോൾ തന്നെ ആശ്വാസം തോന്നി. പിന്നെ പുറത്തേക്കു വന്നു ബന്ധുക്കൾക്കൊപ്പം ഇരുന്നു. ആരാ എന്താന്ന് ഒക്കെ ഇതുവരെ അവൾക്കു പിടികിട്ടിയിട്ടില്ല. രാത്രി ഭക്ഷണം കഴിക്കാൻ നേരമാണ് പിന്നെ സമീറിനെ കാണുന്നത്. അവൻ ഡ്രെസ്സ് ഒക്കെ മാറ്റി ഒരു പാന്റും ഷർട്ടും ഇട്ടിട്ടുണ്ട്. കൂട്ടുകാരോടൊപ്പം അവൻ പന്തലിൽ ആയിരുന്നു. സമീർ അവളുടെ അടുത്തു വന്നിരുന്നു. സമീറിന്റെ ഉമ്മ അവളുടെ പ്ലേറ്റിലേക്ക് അരിപ്പത്തിരിയും മട്ടൻകുറുമയും വിളമ്പി. " കഴിക്കു മോളേ... അവളെ നോക്കി ചിരിയോടെയാണ് അവർ പറഞ്ഞത്. " ഉച്ചക്ക് ഒന്നും കാര്യമായിട്ട് കഴിച്ചില്ലല്ലോ. അത് കൊണ്ടു ഉമ്മ വിളമ്പിയത് മുഴുവൻ കഴിക്കണം. സമീർ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ടു പറഞ്ഞു.അവൾ അതിനു മറുപടി ഒന്നും പറയാതെ പ്ലേറ്റിൽ ഉള്ളത് മുഴുവൻ കഴിച്ചു. പിന്നെയും വിളമ്പാൻ പോയപ്പോൾ വേണ്ടാന്ന് പറഞ്ഞു എഴുന്നേറ്റു. ഭക്ഷണം കഴിഞ്ഞു എല്ലാവരും ഹാളിൽ തന്നെ സംസാരിച്ചിരുന്നു. ✳️✳️✳️✳️✳️ അൽപ സമയം കഴിഞ്ഞു ഷബ്‌നയും സുമയ്യയും സമീറിന്റെ മൂത്ത സിസ്റ്റർ സുഹൈനയും നച്ചുവിനെ കൂട്ടികൊണ്ട് പോയി. അവൾ ഫ്രഷ് ആയി വന്നപ്പോൾ സെറ്റ് സാരിയും ചെറുപയർ കളറിൽ ബ്ലൗസും ഒക്കെ കണ്ടു അമ്പരന്നു. " ഞങ്ങൾ ഒക്കെ ഫസ്റ്റ്നൈറ്റിൽ സെറ്റ് സാരിയും ബ്ലൗസും ആണ് ഉടുത്തത്. അത്കൊണ്ടു നച്ചുവിനും അത് തന്നെ വാങ്ങി. ഷബ്‌ന അതും പറഞ്ഞു നച്ചുവിന് ഭംഗിയിൽ അതുടുത്തു കൊടുത്തു. സെറ്റ് സാരിയും ബ്ലൗസും അവൾകു ഇണങ്ങുന്നുണ്ടായിരുന്നു. പിന്നെ അവളുടെ നീണ്ട ഇടതൂർന്ന മുടി നന്നായി മെടഞ്ഞു അതിൽ മുല്ലപ്പൂവ് ചൂടി. ചെറിയ രീതിയിൽ ഒരുക്കി അവളെ കണ്ണാടിയുടെ മുൻപിൽ കൊണ്ടു വന്നു നിർത്തി. " നോക്കിയേ നച്ചു... നന്നായിട്ടില്ലേ? ഷബ്‌ന ചോദിച്ചപ്പോൾ അവൾ കണ്ണാടിയിലേക്ക് നോക്കി. അവരുടെ എല്ലാം മുഖത്ത് നിറഞ്ഞ ചിരിയുണ്ടായിരുന്നു. അവരെല്ലാം കൂടി അവളെ പുറത്തേക്കു കൊണ്ടു വന്നു. അടുത്ത ബന്ധുക്കളായ സ്ത്രീകൾ അവളെ കണ്ണ് ചിമ്മാതെ നോക്കുന്നുണ്ട്. എല്ലാവരുടെയും മുഖം വിടർന്നിട്ടുണ്ട്. നച്ചുവിന് അവരുടെയൊക്കെ മുൻപിൽ ഇങ്ങനെ നില്കാൻ ബുദ്ധിമുട്ട് തോന്നി. സമീറിന്റെ ഉമ്മ നച്ചുവിന്റെ കൈകൾ ചേർത്ത് പിടിച്ചു. ഷബ്‌ന ഒരു ഗ്ലാസ്‌ പാലുമായി അങ്ങോട്ട് വന്നു. നച്ചുവിനെ കൂട്ടി സുമയ്യായും ഷബ്‌നയും മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി. സമീറിന്റെ മുറിയുടെ മുൻപിൽ എത്തിയപ്പോൾ പാൽ ഗ്ലാസ്‌ നച്ചുവിനെ ഏല്പിച്ചു ഒരു 'all the best ' പറഞ്ഞു അവർ രണ്ടും താഴേക്കു പോയി. നച്ചു ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ പതിയെ ഡോർ ഹാൻഡിൽ തിരിച്ചു. മുറിയിലേക്കു കയറിയ അവൾ അവിടെയുള്ള ഒരുക്കങ്ങൾ കണ്ടു കണ്ണു മിഴിച്ചു. മുല്ലപ്പൂവും വേറെ ഫ്രഷ് ഫ്ലവറും കൊണ്ടു മനോഹരമാക്കിയിരിക്കുന്നു. അതൊക്കെ ശ്രദ്ധിച്ചു നിൽകുമ്പോൾ പുറകിൽ കതകു തുറക്കുന്ന ശബ്ദം കേട്ടു നച്ചു തിരിഞ്ഞു നോക്കി. പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നടുക്കുന്ന സമീർ!!. തുടരും വൈകുന്നതിന്റെ കാരണം ഞാൻ പറഞ്ഞിരുന്നല്ലോ. സഹകരിക്കുന്ന എല്ലാ കൂട്ടുകാർക്കും 🙏😊 #📙 നോവൽ
കഥയിലെ നായകൻ 😍💋
637 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-3`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* ചുമരിനോട് ചേർത്ത് കൊല്ലാൻ പാകത്തിൽ അവൻ കൈകൾ ഒന്നുകൂടി പിടിമുറുക്കി... ഒരിറ്റു ശ്വാസത്തിന് വേണ്ടി അവള് കൈ കാലുകൾ ഇട്ടടിച്ചു.... കണ്ണുകൾ പുറത്തേക് തള്ളി... ശരീരത്തിൽ മെല്ലെ തണുപ്പ് കയറി തുടങ്ങി... റൂഹ് ശരീരത്തിൽ നിന്ന് പിരിയും പോലെ അവളാകെ തളർന്നു പോയി... ബോധം പോവുമെന്ന അവസ്ഥയിലേക്ക് വന്നതോടെ കണ്ണുകൾ ചുവപിച്ചു..... കൊണ്ട് അവൻ അവളോടായി അലറി... " എന്ന കേട്ടോ.... നിന്നെ ഞാൻ കെട്ടിയത് വീട്ടുകാരുടെ നിർബന്ധത്തിന് വേണ്ടി മാത്രമാണ്... ഇത്ര കാലം നി എൻ്റെ കൂടെ കിടന്നത് നിൻ്റെ ഒരു ഭാഗ്യമായി കൂട്ടിക്കോ... ഞാൻ എൻ്റെ ഇഷ്ടത്തിന് ജീവിക്കും.... എന്നെ തടയാനോ... എതിർക്കാനോ ആണ് നിൻ്റെ ഭാവമെങ്കിൽ നിന്നെ ഞാൻ കൊന്നു കെട്ടി തൂക്കും... ,! അതും പറഞ്ഞവൻ നൂറയുടെ കയുത്തിൽ നിന്ന് കൈകൾ എടുക്കുമ്പോൾ അവള് താഴേക്ക് ഊർന്നു വീണു.... അവൾ നന്നായി ചുമച്ചു കൊണ്ടിരുന്നു... അവൻ പിടി മുറുക്കിയത് കാരണം ശ്വാസം കിട്ടാതെ കുറച്ച് നേരം നിന്നത് കൊണ്ടാവാം തിരിച്ചു പറയാൻ അവളിൽ വാക്കുകൾ കിട്ടാതെ ആയി... അടുത്തിരുന്ന ടേബിളിൽ നിറച്ചു വെച്ച വെള്ള കുപ്പിക്കായി അവള് കൈ പൊക്കിയതും.... അവനാ കുപ്പി കൈ കൊണ്ട് തട്ടി തെറിപ്പിച്ചു... ദേഷ്യം തീരാതെ അടുത്തുള്ള ടേബിൾ ഫാൻ എടുത്ത് അവളുടെ തലക്കിട്ട് ആഞ്ഞടിച്ചു... ചെവിയും കൂട്ടി അടികൊണ്ട് വീണത് കൊണ്ടാവാം പിന്നെ അവൻ പറഞ്ഞതെല്ലാം ഒരു മൂളൽ പോലെയാണ് കേട്ടത്.... അവൻ മുടി കുത്തിന് പിടിച്ചു എന്തൊക്കെയോ വീണ്ടും അലറുന്നുണ്ടായിരുന്നു..... വാതിൽ അടച്ച് കുറ്റിയിട്ടാൽ പിന്നെ പുറത്തേക് ഒന്നും തന്നെ അറിയില്ലെന്ന് അവനു നന്നായി അറിയാമായിരുന്നു.... പിന്നെയൊന്നും ഓർമ വന്നില്ല.... ഓർമകൾ തിരികെ വന്ന നേരം അവൾ മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു.... റൂമിൽ ആളനക്കം ഒന്നും തന്നെയില്ല... അവനെങ്ങോട്ടോ ഇറങ്ങി പോയിട്ടുണ്ട് അതവളിൽ ആശ്വാസം നിറച്ചു.... അതിനിടയിലാണ് അവൻ തട്ടി തെറിപ്പിച്ച വെള്ള കുപ്പി അവളുടെ കണ്ണുകളിൽ പതിഞ്ഞത്. അതെടുത്ത് മതി വരുവോളം വെള്ളം കുടിച്ചു... കട്ടിലിനരികിലായി ചരി ഇരുന്നു.... കയിഞ്ഞു പോയതിനെ ഓർത്ത് അവളിൽ ഒരു തരം മരവിപ്പ് തോന്നി തുടങ്ങി... കൈ വിട്ട് പോയ ജീവിതത്തെ ഓർത്തവൾ കരഞ്ഞു കൊണ്ടിരുന്നു..... അത്രയും ജീവനായി താൻ കൊണ്ട് നടന്നവൻ ഇന്ന് മറ്റാരുടെയോ ആയി മാറുന്നു.... ആലോജിക്കും തോറും അവളുടെ തല പെരുത്തു തുടങ്ങി.... കണ്ണ് നീരിനെ പിടിച്ച് നിർത്താൻ അവൾ വല്ലാതെ പാടു പെട്ടു... വയറ്റിൽ വളരുന്ന കുഞ്ഞിന് അത് കാരണം എന്തങ്കിലും സംഭവിക്കുമോ എന്ന പേടി തോന്നി തുടങ്ങിയത് കൊണ്ടാണ് ജീവിതത്തെ കുറിച്ചവൾ വീണ്ടും ഓർത്ത് തുടങ്ങിയത്... പൊടുന്നനെ അവൻ റൂമിലേക്ക് വീണ്ടും കയറി വന്നു.... " ഇപ്പൊ ഞാൻ പോവുകയാണ്... ഇത് നമ്മൾ അല്ലാതെ മൂന്നാമത് ഒരാളറിഞ്ഞൽ അന്ന് നിന്നെ ഞാൻ കൊന്നു പള്ളിക്കട്ടിലേക്കയക്കും ഓർത്ത് വെച്ചോ ...? നൂറയുടെ മുടി കെട്ടിൽ കൈകൾ കൊണ്ട് പിടിച്ചു കുലുക്കി കൊണ്ടാണ് അവളെ അവൻ വീണ്ടും ഭീഷണി പെടുത്തിയത്... അതും പറഞ്ഞവൻ ഫോണും എടുത്ത് ധൃതിയിൽ പുറത്തേക് പോയി.... എന്തിനാ പടച്ചോനെ എനിക്കീ വിധി തന്നത്... അവളോർമയിലേക്ക് വീണ്ടും കൂപ്പുകുത്തി.. അല്ലെങ്കിലും ഞാൻ ഇനി ആരോട് പറയാൻ ആണ് ഇതെല്ലാം.... ഇനി ആരോടെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ... ? ആകെ പറയാൻ ഉള്ളത് ഉമ്മയോട് മാത്രമാണ് ഉപ്പ പറയുന്നതിന് അപ്പുറത്തേക്ക് ഉമ്മ പോവില്ല... അഫ്സൽ ആണെങ്കിൽ ആങ്ങള എന്നതിൽ ഉപരി ശത്രുവായി മാറിയിരിക്കുന്നു .. ആഷിയുമായി പ്രണമുണ്ടന്നു വിശ്വസിക്കുന്നത് അവൻ മാത്രമാണ് ഇല്ലെന്ന് ബോധ്യപ്പെടുത്താൻ ആവാത്ത കാലത്തോളം അവൻ എനിക്ക് അന്ന്യമായി തുടരും.... എന്ത് തന്നെയായാലും വയറിനുള്ളിൽ വളരുന്നത് ഒരു ജീവനാണ് അതെങ്കിലും ഉമ്മയോട് പറയണം.... എങ്ങനെ എങ്കിലും വീട്ടിലേക്ക് പോയി വരണം.... അവൻ്റെ സ്വഭാവം ഉമ്മക്ക് അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു... മുഖത്തെ പാടുകൾ കണ്ടിട്ട് പോലും ഉമ്മ അതിനെ കുറിച്ചൊന്നും ചോദിച്ചില്ല..... ഇടക്കിടക്ക് തന്നെ കാണുമ്പോൾ ആ കണ്ണുകൾ എന്തിനെ വേണ്ടി നിറയുന്നുണ്ട്... സംസാരത്തിൽ ഇടറി പോവുമോ എന്ന ഭയത്താൽ ഞാനും ഉമ്മയോട് ഒന്ന് സംസാരിക്കാൻ തുനിഞ്ഞില്ല... ഉപ്പയും അറിഞ്ഞ മട്ടാണ്.... കളി ചിരിയാൽ നിറഞ്ഞ വീട് ഇപ്പൊ മരണ വീട് പോലെയായിരിക്കുന്നു... മൗനം തളം കെട്ടി നിന്ന രണ്ടു ദിവസം കഴിഞ്ഞ് പോയി.... അവനെന്നെ കണ്ടാലേ കടിച്ചു കീറാൻ വരുന്ന പോലെയാണ്.... വാക്കുകൾ ഇടവരതെ ഞാൻ അവനിൽ നിന്നും ഓയിഞ്ഞു മാറിക്കൊണ്ടരിന്നു.... പിറ്റേന്ന് രാവിലെ അവനില്ലാത്ത തക്കം നോക്കി ഉപ്പനോട് പോലും പറയാതെ ഉമ്മയെ കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു.... കൂടെ വരുമോ വീട്ടിലേക്കെന്നു ചോദിച്ചതും തലയാട്ടികൊണ്ട് ഉമ്മ കൂടെ പൊന്നു.... ഓട്ടോയും വിളിച്ചു വീട്ടിലേക്ക് പോകും വഴി ഉമ്മയോട് തമാശ എന്നോണം അവൾ പറഞ്ഞു.... " ഉമ്മാ ... എനിക്ക് വല്ലാത്ത ഊര വേദനയും ഓക്കാനവും വരുന്നുണ്ട്...! അത് കേട്ടതും ഉമ്മയുടെ മനസിൽ തീ ആളി കത്തി.... ഉമ്മയുടെ ചിന്തകള് ഓടി മറഞ്ഞത് അവനിലേക്കായിരുന്നു അവനവളെ അത്ര മാത്രം ഉപദ്രവിച്ചോ.... അവളൊന്നു കൂടി ഉമ്മയെ നോക്കി ചിരിച്ചു.... " അത് യാത്ര ചെയ്യുന്നത് കൊണ്ടാവും... ചിലപ്പോ...! അവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം... ഉമ്മ പറഞ്ഞൊപ്പിച്ചു.... " അല്ല ഉമ്മ വയറിനുള്ളിൽ ആരൊക്കെയോ തല പൊക്കി തുടങ്ങിയിരിക്കുന്നു.... പോയിട്ട് വേണം ചെക്കപ്പ് ചെയ്യാൻ....! അത് കേട്ടതും ഉമ്മയിൽ സന്തോഷത്തിൻ്റെ കണ്ണ് നീർ തുള്ളികൾ പുറത്തേക് ചാടി... ഉമ്മ അവളെ കെട്ടി പിടിച്ച് മുത്തം കൊടുത്തു.... അപ്പോയേക്കിനും ഓട്ടോ ചെന്നു നൂറയുടെ വീടിൻ്റെറ മുറ്റത്ത് നിർത്തി.... " അല്ല നി അവനോട് ഇത് പറഞ്ഞോ മോളെ..? വീടിനുള്ളിലേക്ക് കയറുന്നതിനു മുൻപേ ഉമ്മ അവളോട് ഒന്നുകൂടി ചോദിച്ചു..... ഇല്ലെന്നവള് തലയാട്ടി.... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവനിലെ മൃഗത്തെ എങ്ങനെ ഉമ്മയോട് പറയുമെന്നവൾ ചിന്തിച്ചു.... . ഇനിയൊരു വക്കിനിടം കൊടുത്താൽ കണ്ണു നീർ അണ പൊട്ടി ഒയുകുമോയെന്ന് തോന്നിയത് കൊണ്ടാണ് നൂറ വേഗം വീടിനുള്ളിലേക്ക് കയറി പോയത്.... " അള്ളാ... വന്ന കാലിൽ നിൽക്കാതെ ഇങ്ങോട്ട് കയറി ഇരിക്കി....! ഹൈമന ഉമ്മയെ വീടിനുള്ളിലേക്ക് കൈ പിടിച്ചു ഉള്ളിലേക്ക് ആനയിച്ചു കൊണ്ട് പോയി നൂറ പതിയെ ബാത്ത്റൂമിൽ കയറി മുഖം നന്നായി കയുകി... കണ്ണ് നീരുകൾ അതിനോട് കൂടെ ഒയുകി തീർന്നു.... ഒന്നും അറിയാത്ത പോലെ എല്ലാം നടക്കട്ടെ എന്ന് കരുതി നൂറയും ഉമ്മ പോവും വരെ ക്ഷമിച്ച് നിന്നു. കുശലങ്ങളും സംസരങ്ങളും തീർന്നു ഉമ്മ പടിയിറങ്ങി തിരിച്ചു പോയതും... നൂറ സോഫയിലിരുന്നു... പൊട്ടി പൊട്ടി കരയുന്ന രംഗമാണ് ഹൈമന പിന്നെ കാണുന്നത്... " എന്താ മോളെ കാര്യം...? ഉമ്മ അവളുടെ അടുത്ത് വന്നിരുന്നു... കൈകൾ കൊണ്ട് അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു... " എല്ലാവരോടും ഒരു നൂറ് തവണ ഞാൻ പറഞ്ഞതാണ് എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന്.... ഇല്ലാത്ത പ്രണയത്തിൻറെ പേരിൽ നിങ്ങളെന്നെ പിടിച്ചു കെട്ടിക്കുമ്പോൾ ഓർത്തില്ല ഇങ്ങനെ ഒരാൾക്ക് വേണ്ടിയാണ് മകളെ കൊടുക്കുന്നതെന്ന്.....! നൂറ പറയുന്നത് എന്താണെന്ന് അറിയാതെ അന്തംവിട്ട് നിൽക്കുകയാണ് ഉമ്മയും അനിയത്തി ഫർഹയും.... " നീ വെറുതെ അവിടെയും ഇവിടെയും ഇല്ലാതെ കാര്യം പറഞ്ഞിട്ട് കാര്യമില്ല കാര്യങ്ങൾ തെളിയിച്ചു പറ അപ്പോഴല്ലേ മറുപടി പറയാൻ പറ്റൂ...? അവൾ പറയുന്നത് കേട്ടിരുന്ന ഫർഹായായിരുന്നു അത് പറഞ്ഞത്.... ഉമ്മയും അത് ശരി വെച്ചു...... " കാര്യങ്ങൾ ഞാൻ തന്നെ തെളിയിച്ചു പറയാം.... എന്നെ കൂടാതെ ഒരുപാട് പെണ്ണുങ്ങൾ കമ്പനിയുണ്ട് അവന്.... ഒന്നും രണ്ടും ഒന്നുമല്ല ഒരു അഞ്ചാറെണ്ണമെങ്കിലും എനിക്കറിയാവുന്നത് തന്നെയുണ്ട്....... അതെല്ലാം പോട്ടെ അതൊക്കെ അന്യരാണെന്ന് പറയാം.... സ്വന്തം ഉമ്മയുടെ സ്ഥാനത്ത് കാണേണ്ടവരെ തന്നെ കൂടെ കിടത്താൻ നോക്കുകയാണ് അവനിപ്പോൾ....! കഥകൾ കേട്ടപ്പോൾ ഹൈമനുമ്മ ഒന്ന് പതറിയെങ്കിലും വീണ്ടും അവളോട് ചോദിച്ചു... " നീ ഈ പറയുന്നത് ആരെ കുറിച്ചാണെന്നു വല്ല ബോധവും നിനക്ക് ഉണ്ടോ...? " അതെ ഉമ്മ നല്ല ബോധത്തോട് കൂടിയ ഞാൻ പറയുന്നത്.... കുറച്ചു ദിവസങ്ങളായി അവൻ എന്നോട് അകലാൻ ശ്രമിക്കുന്നു.... കാണുമ്പോൾ മിണ്ടാതെയും കണ്ടുമുട്ടിയാൽ തിരിഞ്ഞു നടക്കുന്ന ഒരു സ്വഭാവം അവനിൽ കണ്ട് തുടങ്ങി. അതിനുള്ള കാരണം എന്തെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല.... പിന്നെ എന്തിനും ഏതിനും ദേഷ്യപ്പെട്ട് തെറി വിളിക്കും.... ഞാൻ എന്ത് ചോദിച്ചാലും തിരിച്ച് ഒരു മറുപടിയുമില്ല..... എല്ലാം അവനു തോന്നും പോലെ. ഇന്നല്ലെങ്കിൽ നാളെ എല്ലാം റെഡിയാകും എന്നുള്ള പ്രതീക്ഷയിലായിരുന്നു ഞാനും.... പതിവ് തെറ്റിച്ച് എനിക്ക് ഊര വേദനയും തലകറക്കവും ശർദ്ദിയും എല്ലാം വന്നു തുടങ്ങി.... ഇതെല്ലാം പറയാൻ ഞാൻ അവന്റെ അടുത്ത് ചെല്ലുമ്പോൾ.... അവൻ എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെടും ഞാൻ ഒന്നും പറയാതെ തിരിച്ചുപോരും.... അങ്ങനെ ഡേറ്റ് ആവേണ്ട ദിവസവും കടന്നുപോയി..... പതിവ് തെറ്റിയപ്പോൾ ഞാൻ ഒരു പ്രഗ്നൻസി ടെസ്റ്റ് എടുത്ത് പരിശോധിച്ചു... പടച്ചവന്റെ അനുഗ്രഹം കൊണ്ട് എനിക്കൊരു കുഞ്ഞുണ്ടാവാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത അവനെ അറിയിക്കാൻ അവനരികിലേക് ചെന്നപ്പോയും ഇതേ അവസ്ഥ തന്നെയായിരുന്നു..... പിന്നീട് അതെല്ലാം ഞാൻ അറിഞ്ഞപ്പോൾ അവൻ എന്നെ ഉപദ്രവിച്ചതിന് കണക്കില്ല അതങ്ങനെ പറയണമെന്നും എനിക്കറിയില്ല...! " അതെന്താ അവൻ നിന്നോട് അങ്ങനെ ചെയ്യാൻ കാരണം.... നിൻ്റെ ഭാഗത്ത് നിന്ന് എന്തങ്കിലും ഉണ്ടായോ..? എന്തൊക്കെയോ സംശയം വച്ചുകൊണ്ട് ഉമ്മ അത് ചോദിച്ചു..... " ഇന്നുവരെ അതിനൊരു കാരണം ഞാൻ ഉണ്ടാക്കിയിട്ടില്ല... എൻറെ ഭാഗത്തുനിന്ന് ഒരു തെറ്റും ഇതുവരെ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല....! ," പിന്നെ എങ്ങനെയാണ് നീ പറഞ്ഞ കാര്യങ്ങൾ നിനക്ക് ബോധ്യപ്പെട്ടത്.... നിന്റെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ...? ഇടക്കുകയറി ഫർഹയാണ് അത് ചോദിച്ചത്... *തുടരും....* #📙 നോവൽ
കഥയിലെ നായകൻ 😍💋
598 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-4`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* " എല്ലാ തെളിവും എൻറെ കയ്യിൽ തന്നെയുണ്ട്...... ഇത് മൂന്നാമത് ഒരാൾ അറിഞ്ഞാൽ എന്നെ കൊല്ലും എന്നാണ് അവൻ പറഞ്ഞിട്ടുള്ളത്.... മരിക്കാൻ എനിക്ക് പേടി ഇല്ല.... വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്ത് കൊണ്ടുള്ള പേടി മാത്രമാണ് എനിക്കിപ്പോൾ..... ഓരോ നിമിഷവും എൻറെ ജീവൻ അപകടത്തിലാണ് എന്നത് എനിക്ക് നന്നായി അറിയാം... കഴിഞ്ഞ വെള്ളിയാഴ്ച അവൻ പള്ളിയിലേക്ക് പോയപ്പോഴാണ് ഈ മെസ്സേജ് ഞാൻ കണ്ടത്.... ഫോൺ ചാർജറിൽ കുത്തിവെച്ച് പോയതുകൊണ്ട് ആണ് എനിക്ക് ഇത് കിട്ടിയതും.. അവനറിയാതെ തന്നെ അവൻറെ സ്ക്രീൻ ലേക്ക് എനിക്ക് അറിയാമായിരുന്നു..... വാട്സാപ്പിൽ വന്ന ചാറ്റ് മുഴുവൻ ഞാൻ ഫോട്ടോയെടുത്ത് എൻറെ ഫോണിൽ സേവ് ചെയ്തു വച്ചിട്ടുമുണ്ട്..... നാളെ ഒരു പക്ഷെ നിങ്ങളെല്ലാവരും തെളിവ് ചോദിക്കുമെന്നെനിക്ക് നന്നായി അറിയാമായിരുന്നു ..! " മോളെ അതിന് ഇതൊക്കെ സർവ്വസാധാരണമായി എല്ലാ ആണുങ്ങളിലും ഉണ്ടാവും.... ഒരു കണക്കിന് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടി വരും.... നമ്മള് പെണ്ണുങ്ങൾ സഹിക്കുക എന്നല്ലാതെ വേറെ ഒരു മാർഗവും ഇതിലില്ല...! ഉമ്മ ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു നോക്കി...... " കുറെയൊക്കെ സഹിക്കാൻ എന്നെ കൊണ്ട് കഴിയും... ഇന്നല്ലെങ്കിൽ നാളെ റെഡിയാകുമായിരിക്കാം... ഇതല്ലാം കേട്ട് ഞാൻ അവൻ്റെ കൂടെ പോയാൽ നാളെ എൻറെ കുഞ്ഞിൻ്റെ അവസ്ഥ എന്താവുമെന്ന് നിങ്ങൾ ഊഹിച്ചു നോക്ക്...? അവളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഉമ്മയും തളർന്നു പോയി.... " ഉപ്പ എന്തായാലും വരട്ടെ എന്നിട്ട് നമുക്ക് ഒരു തീരുമാനം എടുക്കാം ഇപ്പോൾ ചാടിക്കയറി ഒന്നും തീരുമാനമെടുക്കണ്ട.... എന്തായാലും നാളെത്തന്നെ നമുക്ക് ഒരു ഡോക്ടറെ പോയി കാണണം.... നീ വെറുതെ കരഞ്ഞുപിടിച്ച് കുഞ്ഞിന് വേണ്ടാത്തതൊന്നും വരുത്തിവെക്കണ്ട..... ഈ സമയത്ത് കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്...! അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി.... ദൂര യാത്ര കഴിഞ്ഞ് ഉപ്പ വളരെ വൈകിയാണ് അന്ന് വീട്ടിലെത്തിയത്.... വീട്ടിലേക്ക് കയറിയ ഉടനെ ഉമ്മയോട് ചോദിച്ചു... " നൂറ വന്നിട്ടുണ്ടോ...? " ആരാണിപ്പോൾ നിങ്ങളോട് അവൾ വന്നിട്ടുണ്ടെന്ന് പറഞ്ഞത്...? ഉമ്മ അതിശയത്തോടെ ചോദിച്ചു... പുഞ്ചിരിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.... " ഞാൻ ഇങ്ങോട്ട് കയറി വരുമ്പോൾ മുകളിലെ റൂമിൽ വെളിച്ചം കണ്ടിരുന്നു.... ഈ രണ്ടു മണി സമയത്തും ഉറങ്ങാതെ എന്താണാവോ അവൾക്ക് പണി...! " അതിൻറെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് നല്ലത്.....? " അതെന്തേ...? ഉപ്പ സംശയത്തോടെ ചോദിച്ചു " അവൾ എന്തൊക്കെയോ പറയുന്നുണ്ട്..... റസൽ വേറേതോ പെണ്ണുമായി അവിഹിതം ഉണ്ടെന്നൊക്കെ..... ഇനി അവൾ പോകുന്നില്ല എന്നൊക്കെയാണ് പറയുന്നത്.... എനിക്കറിയില്ല നിങ്ങള് തന്നെ ചോദിച്ചു നോക്കി... ! അത് കേട്ടതും അയാളിലൊരു നിരാശ പടർന്നു... പുഞ്ചിരിക്കുന്ന മുഖം മെല്ലെ വിഷാദം പിടിമുറുക്കി.... കുറച്ചുനേരം അയാൾ ഒന്നും പറഞ്ഞില്ല.... ഒന്നും മിണ്ടാതെ മേശപ്പുറത്ത് എടുത്തു വെച്ച ഭക്ഷണം കഴിച്ച്.... മുകളിലെ റൂമിലേക്ക് നടന്നു.... " നൂറാ....! അയാൾ പതിയെ വാതിലിൽ മുട്ടി.... അവൾ വന്നു വാതിൽ തുറന്നു.... ഉപ്പ അവളെ നന്നായെന്ന് നോക്കി കണ്ണുകളിൽ കണ്ടത് അത്രയും കണ്ണീരിന്റെ കറുപ്പ് നിഴലിക്കുന്നത് മാത്രമാണ്..... ഉപ്പയെ കണ്ടതും അവളിൽ തിങ്ങി നിറഞ്ഞ കണ്ണു നീർ തുള്ളികൾ പുറത്തേക് ചാടി... ഓടിവന്നവൾ ഉപ്പയെ മുറുകെ പിടിച്ചു.... പ്രതീക്ഷ എന്നോണം ഉപ്പ അവളെ ചേർത്ത് പിടിച്ച് മാറോടണച്ചു... " എന്താണ് മോളെ... ഈ പാതിരാ രാത്രിയും കരഞ്ഞു കൊണ്ടിരിക്കുകയാണോ...? അതിനുമാത്രം എന്താണ് ഇപ്പോൾ ഉണ്ടായത്..? ഇടതടവില്ലാതെ ഉപ്പയോട് കര്യങ്ങൾ പറഞ്ഞു തീർക്കുമ്പോൾ പ്രതീക്ഷിച്ചത് പോലെയൊരു മറുപടി ഉപ്പയിൽ നിന്നവൾക്ക് കിട്ടിയില്ല.... "ഇത്ര ചെറിയ ഒരു കാര്യത്തിനാണോ നി കണ്ണിരിക്കെ ഒയുക്കി കളയുന്നത്...! അത് കേട്ടതും അവൾക്ക് വല്ലാണ്ട് ദേഷ്യം വന്നുതുടങ്ങി.... അവൾ ഉപ്പാക്ക് നേരെ തിരിഞ്ഞു... " നിങ്ങൾക്ക് ഇതൊരു ചെറിയ പ്രശ്നമാണെങ്കിൽ... എനിക്ക് ഇതൊരു ചെറിയ പ്രശ്നമല്ല.... ഇനി ഞാൻ എന്തായാലും അവന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല....! " മോളെ നീ വെറുതെ ഓരോന്ന് പറഞ്ഞു വാശി പിടിക്കേണ്ട.... ഇന്നത്തെ കാലത്ത് ഇതൊക്കെ സർവ്വസാധാരണ സംഭവങ്ങളാണ് നീ ഒരു പെണ്ണായത് കൊണ്ട് തന്നെ കുറെയൊക്കെ ഇത് കണ്ടില്ലെന്ന് നടിക്കേണ്ടി വരും...! അതും കൂടി കേട്ടപ്പോൾ അവളിൽ ദേഷ്യം കൂടുകയല്ലാതെ ഒരു കുറവും വന്നില്ല.... ഉപ്പയും തന്നെ കൈ വിടുകയാണെന്ന അവസ്ഥ വന്നതോടുകൂടി അവളും തുറന്നടിച്ചു പറഞ്ഞു.... " നിങ്ങള് പറയുന്നത് ശരിയാവാം ഇതൊക്കെ സർവ്വസാധാരണമാവാം..... നാളെ ഒരുപക്ഷേ എൻറെ വയറ്റിൽ വളരുന്ന കുഞ്ഞു ഒരു പെൺകുഞ്ഞായാലും അവന് ഇതും സാധാരണ ആവില്ലേ....? അതിനെയും ഞാൻ അവൻറെ തോന്നിവാസത്തിന് ഇട്ടു കൊടുക്കാം.... പോരെ...? കുറച്ചു ഉച്ചത്തിലാണ് നൂറ അത് പറഞ്ഞു തീർത്തത്.... ദേഷ്യം ഇരച്ചു കയറിയ അയാൾ അവളെ ശക്തമായി മുഖത്തടിച്ചു... " പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയണം... ഞാൻ നിന്റെ ഉപ്പ ആണെന്നുള്ള ബോധം നിനക്ക് ഉണ്ടാവുന്നത് നല്ലതാണ്.....! വീണ്ടുമൊരു മറുപടിക്കായി കാത്തു നിൽക്കാതെ ഉപ്പ പടിയിറങ്ങി താഴേക്ക് പോയി... അടിയുടെ ശബ്ദം കേട്ടാണ് ഉമ്മ ഓടി കിതച്ച് അങ്ങോട്ട് കയറി വന്നത്.... " എന്തിനാ മോളേ നി ഉപ്പാനോട് തർക്കുതരം പറയുന്നത്....! കണ്ണു നീരിനാൽ കുതിർന്ന മുഖത്ത് അടിയുടെ പാടുകൾ നീലിച്ചു കിടക്കുന്നത് ഉമ്മയുടെ ഹൃദ്ധയത്തിൽ മുറിവുകൾ തീർത്തു... ഉമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അവളാ കാട്ടിൽ തിരിഞ്ഞു കിടന്നു.... ഒരാളും കൂടെ ഉണ്ടാവില്ലെന്ന് വീണ്ടും വീണ്ടും അവളുടെ മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു... അന്നത്തെ രാത്രി ശരിക്കും വഴി അറിയാതെ ഒറ്റപ്പെട്ട് പോയ കൊച്ചു കുഞ്ഞിൻ്റെ അവസ്ഥയായിരുന്നു തനിക്ക്... അനുവദം കൂടാതെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു... തിരിഞ്ഞു മറിഞ്ഞും രാത്രി വെളുപ്പിച്ചു... രാവിലെ തന്നെ ഒറ്റക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഡോക്ടറെ കാണാൻ.... ഒറ്റക്ക് പോവാൻ സമാധിക്കിലെന്നു വാശി പിടിച്ചു പിന്നാലെ കൂടിയതാണ് ഉമ്മയും.... ഓട്ടോയിൽ പുറത്തേക് നോക്കി ഇരിക്കുന്നത് കാണുമ്പോൾ ഉമ്മയുടെ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.... " ജീവിതത്തിൻ്റെ അർത്ഥം എന്ത എന്ന് നിനക്ക് ഇപ്പൊ മനസ്സിലാവില്ല നൂറ... നി ഒരു ഉമ്മയാവ് അപ്പോ നിനക്ക് കുറെ തിരിയും... ആണുങ്ങളുടെ ഭാഗത്ത് നിന്നും പല തെറ്റുകളും കുറവുകളും ഉണ്ടാവും... അത് കരുതി ആണിനെ ഉപേക്ഷിച്ച് ഒറ്റക്ക് ജീവിക്കാൻ ഒരു പെണ്ണിനും സാധിക്കില്ല...! പറയുന്നതെല്ലാം ഒരു ശബ്ദം പോലെ കേട്ട് കൊണ്ടിരുന്നു... മറുപടി പറയാൻ തൽക്കാലം താൻ ഇല്ലെന്ന മട്ടിലായിരുന്നു നൂറയും... ആശുപത്രിയിൽ നിന്നും മടങ്ങും വഴി അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.... ഈ കുഞ്ഞ് നാളെ ഒരു ബാധ്യത ആവുമോ...? അവനെ പിരിയുമ്പോൾ കുഞ്ഞിനെ തനിക്ക് കിട്ടില്ലേ...? ദിവസം രണ്ടു കയിഞ്ഞു പോയി.... ഉപ്പ പിന്നെ അതിനെ കുറിച്ചൊന്നും മിണ്ടിയില്ല.... " അല്ല നൂറ നി എന്താണ് ഇനി കണ്ടിരിക്കുന്നത് തിരിച്ച് പോവാൻ വല്ല പ്ലാനിങ്ങും ഉണ്ടോ...? എന്താ ചെയ്യേണ്ടത്..? അവനെ വിളിച്ചൊന്നു സംസാരിച്ചു തീർക്കണ്ടെ..? ഉമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നവർക്ക് തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.... കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കിയിരുന്നു ഒന്നിനും താൽപര്യമില്ലാത്ത പോലെ... " എന്തായാലും അവനോട് ഉപ്പയെയും അമ്മവന്മാരെയും കൂട്ടി നാളെ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്... ഇനി നിനക്ക് എന്തങ്കിലും പറയാൻ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ...? അവൾ പുച്ഛത്തോടെ ഉമ്മയെ നോക്കി.... " എനിക്ക് എന്ത് പറയാൻ... ആരോട് പറയാൻ...? എന്നെ ആരെങ്കിലും ചെവി കൊണ്ടിരുന്നെങ്കിൽ എനിക്കിന്നി അവസ്ഥ വരില്ലായിരുന്നു... ഇതിൽ ഇനി എന്ത് തന്നെ വന്നാലും എൻ്റെ വിധിയായി ഞാൻ മുന്നോട്ട് പോവും...! " അല്ല നിങ്ങൾ എല്ലാവരും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തി പറയുന്നുണ്ടല്ലോ അവൾക്കും ഉണ്ടായിരുന്നല്ലോ പ്രണയം... ഇതൊന്നും ഞാൻ അറിയാത്ത കാര്യമല്ല അവളും എന്നെക്കാൾ മിടിക്കിയൊന്നുമല്ല...! ഉപ്പയും കുടുംബത്തിലെ കാരണവന്മാരും കൂടി ഇരുന്ന ചർച്ചയിലായിരുന്നു അവൻ അങ്ങനെ പറഞ്ഞത്..... അത് കേട്ടതും നൂറ കസേരയിൽ നിന്നും എണീറ്റു അവനു നേരെ വിരൽ ചൂണ്ടി.... " അതെ നീ ഈ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് തെളിയിക്ക്..... ഈ പറയുന്ന കാര്യത്തിൽ എന്റെ വീട്ടുകാർക്കും ഉണ്ടായിരുന്നു ഭയങ്കര ശംശയം... നിന്നെ കെട്ടിയിട്ട് രണ്ട് കൊല്ലം കഴിഞ്ഞു പോയില്ലേ എന്നിട്ട് അവർക്കോ... നിനക്കോ... അതിനൊരു തെളിവും ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.... ആ സംശയത്തിന്റെ ആനുകൂല്യത്തിൽ മാത്രമാണ് നിന്നെ ഞാൻ വിവാഹം കഴിക്കാൻ തന്നെ തീരുമാനമെടുത്തത്..... അതാണ് എൻ്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വല്ല്യ തെറ്റ്. അല്ലാതെ നിന്റെ സൗന്ദര്യം കൊണ്ട് വീണിട്ടോ... നിങ്ങളുടെ കാശ് കണ്ടിട്ടോ അല്ല... ഇവിടെ വെച്ച് കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.... വാ തുറന്നാൽ നി നാറും അതുകൊണ്ട് കൂടുതൽ സംസാരിക്കാതെ നിൽക്കുന്നതവും മോന് നല്ലത്....! അതും പറഞ്ഞവൾ അവൻ്റെ മുഖത്ത് നോക്കി പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു... അവനും വിട്ട് കൊടുക്കാൻ തയ്യാറായില്ല... " അതെ എനിക്ക് നിന്നെ സംശയം തന്നെയാണ്.... അതുകൊണ്ട് മാത്രമാണ് നിന്നെ പഠിക്കാൻ പോലും വിടാതെ വീട്ടിൽ തന്നെ ഇരുത്തിച്ചതും.....! അവൻറെ ചോദ്യങ്ങൾക്ക് അവളും വിട്ടുകൊടുത്തില്ല...... " കല്യാണം കഴിഞ്ഞ് വെറും അഞ്ചുമാസം ആണ് നിങ്ങളും ഞാനും ഭാര്യ ഭർത്താവായി കഴിഞ്ഞത്.... അവിടുന്ന് ഇങ്ങോട്ട് നിങ്ങൾക്ക് സംശയമല്ലാതെ വേറെ എന്താണ് ഉണ്ടായത്.... നമ്മൾ ഇപ്പോൾ ഈ സംസാരിക്കുന്ന സമയം വരെ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് ഇതുവരെ ഒരക്ഷരം പോലും സംസാരിക്കാനോ എന്തെങ്കിലും ഒന്ന് ചോദിക്കനോ നിങ്ങൾ തയ്യാറായിട്ടില്ല.... അതിലും നിങ്ങൾക്ക് സംശയം ഉണ്ടായിരിക്കാം.... ഇനി കുഞ്ഞിൻറെ ഉപ്പ ആരാണെന്ന് വരെ നിങ്ങൾക്ക് സംശയം ഉണ്ടാവുമായിരിക്കും അല്ലേ..? " നൂറ.... മതി നിർത്തിക്കോ.... ! *തുടരും....* #📙 നോവൽ
കഥയിലെ നായകൻ 😍💋
607 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-6`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* എല്ലാവരും കൂടി ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് അവനത് പറഞ്ഞത് " ഉമ്മാ... ഞാൻ ദുബായിൽ പോവട്ടോ... അടുത്ത ആയ്ച്ച...! അത് കേട്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം വന്നെങ്കിലും പുറത്തേക് കാണിക്കാതെ ഭക്ഷണം കയിച്ചു കൊണ്ടിരിക്കുകയായിരുന്നു അവളന്നേരം.... " അതെന്താ ഇവിടെ വർക്ക് കുറവൊന്നും ഇല്ലല്ലോ... പിന്നെ എന്തിനാ പെട്ടെന്നൊരു പോക്ക് ..? ഉപ്പായത് ചോദിക്കുമെന്നു അവനും ഉറപ്പുണ്ടായിരുന്നു.... " ഉപ്പ അത് നല്ലൊരു കമ്പനിയാണ്... അതിൽ കയറി പറ്റാൻ പാടാണ് ഇനി ഒരു ചാൻസ് കിട്ടിയെന്നുവരില്ല... ഇവിടുത്തെ ശമ്പളത്തേക്കൾ ഇരട്ടി കിട്ടുകയും ചെയ്യും...! " അതൊന്നും ശരിയാവില്ല... നൂറ മോൾ ഇപ്പൊ പ്രാഗ്നറ്റ് ആയി നിക്കല്ലേ അതൊക്കെ കയിഞ്ഞു പോയാൽ മതി...! ഉപ്പ അത് പറയുമ്പോൾ അവൻ ദയനീയമായി ഉമ്മയെ ഒന്ന് നോക്കി... അവൻറെ സങ്കടം കണ്ടിട്ട് ആവണം ഉമ്മ ഉപ്പയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.... " അവനിപ്പോ പൊക്കോട്ടെ.... അവൻ എപ്പോൾ വേണമെങ്കിലും നാട്ടിലേക്ക് പോരാൻ ഉള്ള വിസയാണ് ഉള്ളത്.... ഇനി എന്തെങ്കിലും അത്യാവശ്യം വന്നാൽ അവൻ പെട്ടെന്ന് വന്നോളും.... നല്ലൊരു ജോലി കിട്ടിയതല്ലേ ഇനി അത് കളയണോ...? ഉമ്മ അവനുവേണ്ടി സംസാരിക്കുമ്പോൾ.... എതിരൊന്നും പറയാതെ ഉപ്പ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.... ഉപ്പയുടെ മുഖഭാവം കാണുമ്പോൾ പറയാതെ തന്നെ കാര്യങ്ങളെല്ലാം അറിയുന്നുണ്ടെന്ന് നൂറക്ക് മനസ്സിലായി തുടങ്ങി.... നിസ്സഹായത തളം കെട്ടിനിന്ന നൂറയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയ ഉപ്പ അവിടെനിന്നും നടന്നകന്നു...... " മോളെ നിനക്കെന്തെങ്കിലും പറയാനുണ്ടോ.... ഓൻ ഒന്ന് പോയി വന്നോട്ടല്ലേ... ഇനിയിപ്പോ പ്രസവം മാത്രമല്ലേ ഒള്ളു...! മെല്ലെ തലയാട്ടിക്കൊണ്ട് നൂറ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റുകൾ ഓരോന്നായി എടുത്ത് അടുക്കളയിലേക്ക് നടന്നു.....നീങ്ങി ജോലിയെല്ലാം കഴിഞ്ഞ് രാത്രി കിടക്കാൻ നേരത്താണ് അവൻ റൂമിലേക്ക് കടന്നുവന്നത്..... " അതെ ഒരായ്ച്ച കൂടി ഒള്ളു പോവാൻ... ഇവിടെ എന്തങ്കിലും ചെയ്ത് തീർക്കാൻ ഉണ്ടെങ്കിൽ പറഞ്ഞോണ്ടി... ഫോൺ ഞാൻ റെഡി ആക്കി കൊണ്ട് വരാം വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് പുലിവാല് പിടിച്ചു നിൻ്റെ വീട്ടുകാർ അതിന് എൻ്റെ പിന്നാലെ വരണ്ടല്ലോ...! കട്ടിലിൽ നിന്നും താഴേക്കിറങ്ങി റൂമിന്റെ ഒരു മൂലയിൽ കിടന്നുറങ്ങുന്ന അവളെ നോക്കിയാണ് അവനത് പറഞ്ഞത്... അവള്ളൊന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു.... ഉള്ളിലെ സങ്കടം ആരോട് പറഞ്ഞു തീർക്കാനാണ്... കഴിഞ്ഞ ആറുമാസമായി വയറ്റിൽ കുഞ്ഞ് വളരുന്നണ്ടെന്നുള്ള കാര്യവും നോക്കാതെ.... സ്വന്തം കുഞ്ഞിനെ കൊല്ലാൻ നോക്കിയ അവനാണ് തൻ്റെറ കാര്യം നോക്കാൻ വരുന്നത്... ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നെങ്കിലും തിരിച്ചൊന്നും പറയാതെ അവൾ ബെഡ്ഷിറ്റിൽ ചുരുണ്ടു കൂടി കിടന്നുറങ്ങി.... ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി..... ഇനി ഒരു പക്ഷെ കണ്ട് മുട്ടുമോ പോലും ഉറപ്പില്ലാത്ത ഒരു യത്രയിലേക് ഒരുങ്ങുമ്പോഴും ഒരു തരി സ്നേഹം പോലും അവനിൽ നിന്നും അവളിലേക്ക് അവശേഷിച്ചില്ല.... പോവുന്നത് വരെ എന്തിനും ഏതിനും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും അവനിൽ നിറഞ്ഞു നിന്നു..... എല്ലാവരിലും സങ്കടങ്ങൾ നിറഞ്ഞു വരുന്ന അസുലഭ നിമിഷം. അവളുടെ ഉള്ളിൽ പതിവിലും കൂടുതൽ സന്തോഷം വന്നെങ്കിലും പുറത്തേക് കാണിക്കാതെ അവൻ ഇറങ്ങുന്നതും നോക്കി നിൽക്കുകയായിരുന്നു... " ഉമ്മാ.... ഞാൻ ഇറങ്ങാ.... ഇന്ഷാ അല്ലാഹ് വീണ്ടും കാണാം...! അവനുമ്മയെ കെട്ടി പിടിച്ചു മുത്തം കൊടുക്കുമ്പോൾ അവൻ്റെ കണ്ണിൽ താൻ പെടാതെ ഇറങ്ങിക്കോട്ടെ എന്ന ചിന്തയിൽ നൂറ ഫോൺ എടുത്തത് എന്തിനോ എന്ന പോലെ പതിയെ റൂമിലേക്ക് പോകാനൊരുങ്ങി.... റൂമിലേക്ക് നടന്നെങ്കിലും അവളുടെ കാലുകൾ എന്തിനെന്ന പോലെ അവളെ പിടിച്ചു നിർത്തി... അവൾ പതിയെ വാതിലോരം ചേർന്ന് ഇടം പിടിച്ചു.... അവൻ ഉപ്പയോട് സലാം പറഞ്ഞു.... കറിലേക് കയറുമ്പോൾ ഉപ്പ ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി.... വാതിൽ പടിയിൽ ഇനി എത്രനാൾ എന്ന ചിന്തയിൽ ഓർത്തിരിക്കുന്ന പോലെ നിൽക്കുന്ന നൂറായെ നിറ കണ്ണുകളോടെ ഒന്നു നോക്കി.... ഉപ്പയുടെ നോട്ടം കണ്ടത് കൊണ്ടാവണം... ആർക്കോ വേണ്ടി കടമ തീർക്കും പോലെ തനിക്ക് നേരെ അവൻ ഒന്ന് കൈ വീശി കാണിച്ചു.... കണ്ട് നിൽക്കുന്നവരുടെ ഉള്ളിൽ സങ്കടം ഉരുണ്ടു കൂടാതിരിക്കാൻ അവളും അവനു വേണ്ടി കൈ വീശി.... ദേഷ്യമേത്ര കാണിച്ചാലും ഇനി കാണിലെന്ന ചിന്ത മനസിനെ വല്ലാതെ വലിഞ്ഞു മുറുകി കൊണ്ടിരുന്നു അത് പതിയെ സങ്കടത്തിലേക്കും വഴി മാറി.... ഉരുണ്ടു കൂടിയ സങ്കടം കണ്ണു നീരായി പുറത്തേക് ചാടുമോ എന്ന ഭയത്താൽ മറ്റൊരു വാക്കിന് ഇടകൊടുക്കാതെ നൂറ റൂമിലേക്ക് നടന്നു നീങ്ങി... ഇന്നലെ വരെ വേദനയുടെയും... കണ്ണീരിൻ്റെയും... പാടുകൾ നിറഞ്ഞിരുന്ന മുറിയിൽ ഇന്നു താൻ തനിച്ചാണ്... അവൻ പോയതിൽ പിന്നെ റൂമിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദത മനസ്സിൽ പേടിയെ കോരിയിട്ടു.... അവൻ്റെ കുറ്റപ്പെടുത്തലുകൾ കേട്ട് ഉറങ്ങി ശീലിച്ച കണ്ണുകൾ എന്തിനെന്നിലതെ നിറഞ്ഞു നിന്നു.... ഉറക്കത്തെ കീയ്പെടുത്താൻ ഞാൻ ഫോൺ എടുത്തു മനസ്സ് മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.... പെട്ടെന്നായിരുന്നു തനിക്ക് ഇഷ്ട്ടപെട്ട വരികളെ അവളോർത്തെടുത്തത്.... ഫോൺ പൊട്ടി അന്ന് മുതൽ വായിച്ചു തീർക്കാൻ ബാക്കി വെച്ച വരികൾക്കായി അവള ഇൻസ്റ്റാഗ്രാം റീൽസുകൾ തിരഞ്ഞ് കൊണ്ടിരുന്നു... താൻ ഏറെ ഇഷ്ടപ്പെടുന്ന വരികളിൽ എഴുതിച്ചേർത്തു വെച്ചിരിക്കുന്ന ഓരോ വരികളും തന്നെ കുറിച്ചാണെന്നു പറയാതെ പറയുന്നുണ്ടായിരുന്നു .... ഓരോ പാർട്ടും വായിച്ചു തീർക്കാൻ നേരം അവനു വേണ്ടി കമെൻ്റും ലൈക്കും ചെയ്യാൻ ഞാൻ മറന്നു പോയില്ല.... തൻ്റെ കുഞ്ഞു മനസ്സിനെ നിയന്ത്രിക്കാൻ അവൻ്റെ വാക്കുകൾക്ക് ആവുന്നത് കൊണ്ടാണോ അറിയില്ല ഓരോ വരികളും മനസ്സിലേക്ക് ആയ്‌നിറങ്ങിയത്.... വായിച്ചു തീർക്കാൻ ബാക്കി വെച്ച വരികളിൽ എപ്പോയോ ഞാൻ ഉറങ്ങി പോയി.... പതിവ് പോലെ ഉമ്മ വന്നു കതകിൽ മുട്ടി ഉണർത്തി... ചാടി എണീറ്റു സമയം നോക്കിയപ്പോ... കണ്ണുകളിൽ നിരാശ തളം കെട്ടി.... " പടച്ചോനെ സമയം എഴു മണി ആയി സുബഹി നിസ്കാരം കല്ലാഹ് ആയില്ലോ.... ! ക്ലോക്കിലെ സൂചി നോക്കി അവളു പതിയെ പിറു പിറുത്ത് വാഷ് റൂമിലേക്ക് പോയി.... ബാത്ത്റൂമിൽ ഇരുന്നു പല്ല് തേച്ചു കൊണ്ടിരിക്കുമ്പോഴും അവള വരികളിൽ തന്നെ ആയിരുന്നു.... " റൂഹിൽ ചിലതെ ലയിക്കു... ലയിച്ചാലോ പിരിയാനും പാടാണ്...! അതെ റസൽ എൻ്റെ റൂഹിൽ ലയിച്ചില്ല.... അവൻ്റെ വേർപിരിയൽ തന്നിൽ ഒരു തരി പോലും സങ്കടം നിറച്ചില്ല.... നിറ വയറിൽ ഒന്നു കൂടി തലോടി കൊണ്ട് മനസ് മന്ത്രിച്ചു.... എത്ര ദേഷ്യം കാണിച്ചാലും ഏതൊരു മനുഷ്യനും തൻ്റെ കുഞ്ഞിനെ കാത്തിരിക്കില്ലേ.... അതോ അവൻ അത്രക്ക് നീചൻ ആണോ... ഓർക്കും തോറും അവളുടെ ഉള്ളിൽ സങ്കടം ഉരുണ്ടു കൂടി.... കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകി.... ചിന്തകളിലേക്ക് വയുതി വീണ തന്നെ ഉണർത്തിയത്... നിർത്താതെ ഉള്ള ഫോണിൻ്റ്റെ ശബ്ദമായിരുന്നു.... പെട്ടെന്ന് മുഖം വാഷ് ചെയ്ത് ഫോണിനരികിലക്കായി നടന്നു നീങ്ങി.... " ഹലോ... ഉമ്മാ...? " നി എന്താ മോളെ എണിച്ചില്ലേ ഇത് വരെ... ഓൻ കൂടെ ഇല്ലാത്തത് കൊണ്ട് മടി പിടിക്കാതെ... നേരെത്തെ എണിച്ചോണ്ടി...! " അല്ല ഉമ്മ നിങ്ങള് രാവിലെ തന്നെ ഉപദേശം തരാൻ വേണ്ടിയാണോ... വിളിച്ചത്...? " അവൻ പോയിട്ട് വിളിച്ചോ ...? അവൻ അവിടെ എത്തിയോ...? ഒന്ന് വിളിച്ചു നോക്കിയോ...നി..? " പൊന്നര ഉമ്മ എനിക്ക് അറിയില്ല ഒന്നും.... പിന്നെ ഞാൻ ഒന്നും അന്വേഷിച്ചു പോവാറും ഇല്ല.... ! അവളുടെ മറുപടി കേട്ട് ഉമ്മ ഒന്ന് പതറിയെങ്കിലും... കര്യത്തിൻ്റ്റെ ഗൗരവം അറിയാൻ വേണ്ടി ഒന്നുകൂടി... ചോദിച്ചു... " അല്ല... നി ആ വീട്ടിൽ അല്ലേ... ഉള്ളത്..? " ഉമ്മാ... എല്ലാർക്കും ഞാൻ ബാധ്യത ആവുമോ എന്ന് പേടിച്ചിട്ടാണ്... ഇവിടെ തന്നെ പിടിച്ചു നിൽക്കുന്നത്.... ഇവിടെ നടക്കുന്ന ഒരു കാര്യവും വിളിച്ചു പറയതത്തും അത് കൊണ്ട് തന്നെയാണ്.... ഒരാള് പോലും നി ഹാപ്പി ആണോ എന്ന് ഇത് വരെ ചോദിച്ചിട്ടില്ല.... എന്തിന് ഉമ്മയായ നിങ്ങള് പോലും... സമാധാനത്തിന് ഒന്നോ രണ്ടോ ദിവസം ഒന്ന് നിൽക്കാൻ അങ്ങോട് വന്ന നിങ്ങള് എല്ലാവരും കൂടി എന്നെ ഇങ്ങോട്ട് തന്നെ തള്ളി പറഞ്ഞു വിടും... ഇനി എത്ര ചവിട്ടും തൊഴിയും കിട്ടിയാലും ഇവിടെ തന്നെ പിടിച്ചു നിൽക്കാൻ ഞാൻ നോക്കും... ഇന്ഷാ അല്ലാഹ്....! അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു... അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഉമ്മ ജോലിയിലാണ്.... അവളെ കണ്ടതും ഒരു കസാരെ എടുത്ത് അതിൽ ഇരുത്തി... " എന്തിനാ മോളേ... ഇങ്ങോട്ട് വന്നത്... നി വയ്യാത്ത സമയത്ത് നടന്നു കുഞ്ഞിന് ഒന്നും വരുത്തല്ലേ...! അതും പറഞ്ഞ് ഉമ്മ ജോലി തുടർന്നു.... സൊന്തം ഉമ്മയെക്കാൾ സ്നേഹിക്കാനും പരിഗണിക്കാനും ഇവർക്ക് ആവുന്നത് തന്നെ വല്ലാതെ അൽഭുദ്ധപെടുത്തി... ഇതേ ഉമ്മയുടെ മോൻ തന്നോട് കാണിച്ച ക്രൂരത ഈ ഉമ്മ അറിഞ്ഞാൽ ഉമ്മയുടെ ഉള്ളൂ നീറുമെന്നു എന്ന് കരുതി പലതും മൂടി വെച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്.... " മോളെ നി ഈ ഉമ്മയെ വെറുകരുത് ട്ടോ.... നി പറയാതെ തന്നെ കുറച്ചൊക്കെ ഉമ്മക്ക് അറിയാം....കാര്യങ്ങള് എന്തൊക്കെ ആയാലും മക്കള് മക്കള്തന്നെയല്ലേ ഓരോ ഉമ്മമർക്കും.... കുറെ കണ്ടില്ലെന്ന് നടിക്കുന്നത് ഇന്നല്ലെങ്കിൽ നാളെ അവൻ നന്നാവും എന്ന് കരുതി തന്നെയാണ്.... നിങളെന്നോട് മറച്ചു പിടിച്ച എല്ലാ കാര്യങ്ങളും എനിക്ക് അറിയാവുന്നത് തന്നെയാണ്.... അനിയത്തിയുടെ കൂടെ സൊന്തം മകനെ കാണുമ്പോൾ ഒരു ഉമ്മയുടെ വേദന നി ഒന്ന് ആലോചിച്ചു നോക്ക്.. അതിൽ നിന്ന് പിടി വിടാൻ മാത്രമാണ് ഞാൻ അവനെ കൊണ്ട് വിവാഹം കഴിക്കാൻ നിർബന്ധിച്ചത്.... അതൊരു പക്ഷേ ഇങ്ങനെ ആയി തീരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..... ഒരു ഉമ്മയുടെ സോർത്ഥത്തയവാം.... ഒൻപത് കൊല്ലം കാത്തിരുന്നു കിട്ടിയ ഓരേ ഒരു മകൻ കൈ വിട്ട് പോവുമ്പോൾ ഉള്ളിൽ ഒരു പട പടപ്പാണ്... ആറ്റു നോറ്റു കിട്ടിയ ഒരു മകൻ ആയത് കൊണ്ട് തന്നെ കുറെയൊക്കെ കണ്ടില്ലെന്നു നടിച്ചു... അതൊരു പക്ഷേ വലിയ തെറ്റായി പോയി ഈ ഉമ്മയോട് മോൾ ക്ഷമിക്കണം.... ഒരു വിവാഹം കഴിച്ചു കഴിഞ്ഞാൽ അവൻ റെഡി ആവും എന്നുള്ള തെറ്റിദ്ധാരണ മാത്രമാണ് നി ഇവിടെ എത്തി നിൽക്കുന്നത്.....! അതും പറഞ്ഞ് ഉമ്മ അവളെ ചേർത്ത് പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞുകൊണ്ടിരുന്നു.... *തുടരും....* #📙 നോവൽ
കഥയിലെ നായകൻ 😍💋
677 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-7`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* " ഉമ്മാ.... അതൊന്നും സാരമില്ല വിധി അതാണെങ്കിൽ അതിനെ സീകരിക്ക... അല്ലാതെ വേറെ വഴി ഇല്ല.... ! കുറെ നേരത്തെ നേടുവേർപിന് ഒടുവിൽ കൈ വിട്ട് പോയ ജീവിതത്തെ ഓർമയിൽ ചേർത്ത് പിടിച്ചു മെല്ലെ റൂമിലേക്ക് തിരിഞ്ഞു നടന്നു.... ഒരുമ്മയുടെ കണ്ണ് നീർ തുള്ളികൾ കണ്ടത് കൊണ്ടാവാം മനസ്സ് അസ്വസ്ഥതയായി.... ആലോജിച്ചു ടെൻഷൻ കൂട്ടിയ കുഞ്ഞിന് അത് ബാധിക്കുമെന്ന് കരുതി അവളാ ഫോൺ എടുത്തു നോക്കി.... പതിവ് തെറ്റിച്ച് ഇൻസ്റ്റെയ്ൽ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.... ആരാ പടച്ചോനെ ഇതെന്നു നോക്കാൻ വേണ്ടി അത് തുറന്നതും... അവൾ ശരിക്കും ഞെട്ടി.... അതവനായിരുന്നു... മനസ്സിന് ഉണർവും സന്തോഷവും നൽകുന്ന വരികൾക്ക് ജീവൻ നൽകുന്ന കാണ മറയത്തെ ജിന്ന്.... മെസ്സേജ് സന്തോഷത്തോടെ തുറന്ന് നോക്കി.... ആകാംക്ഷ തളം കെട്ടി നിൽക്കുന്ന നിശബ്ദത കീറി മുറിച്ച് അവനൊരു ചോദ്യം ചോദിച്ചു...? " തീർന്നോ...? എന്താണ് ഇതിനർത്ഥം എന്നറിയാൻ ഞാൻ തിരിച്ചു റീപ്ലേ കൊടുത്തു.... " എന്ത് തീർന്നോ എന്ന്...? മറു തലക്ക് അവനില്ലാതത് കൊണ്ടാണ് ഞാൻ ഫോൺ അവിടെ മാറ്റി വെച്ച് ജോലിയിലേക്ക് തിരിഞ്ഞത്.... റസൽ പോയത്ിൽ പിന്നെ റൂമിൽ അലങ്കോലമായി കിടന്നിരുന്ന ഡ്രസ്സുകൾ അടുക്കി പെറുക്കി വെക്കുമ്പോൾ വെറുതെ ഫോണിലേക്ക് ഒന്നുകൂടി എത്തി നോക്കി.... മെസ്സേജ് വന്നോ നോക്കാൻ വേണ്ടി ഫോൺ കൈകളിൽ എടുത്ത് നോക്കിയതും... ഒരു പാട് സ്ക്രീൻ ഷോട്ടുകൾ അവനെനിക്കായി മെസ്സേജ് ചെയ്തിട്ടുണ്ട് ... " ഇതെന്താ...? ഇത് തീർന്നോ എന്നാണ് ചോദിച്ചത്...? ഒരു നിമിഷം ചിന്തിച്ചു ഞാനും റീപ്ലേ കൊടുത്തു.... " ബുദ്ധിമുട്ട് ആയോ... ആയെങ്കിൽ ഇനി ചെയ്യുന്നില്ല....! പിന്നെ കുറച്ചു നേരത്തേക്ക് മെസ്സേജ് ഒന്നും വന്നില്ല.... അതിലേക്ക് നോക്കി നിൽക്കുകയായിരുന്ന തനിക്ക് പ്രതീക്ഷകൾ നൽകി കൊണ്ടായിരുന്നു... അടുത്ത ചോദ്യം... " കുന്നോളം സങ്കടങ്ങൾ ഉള്ളിലൊതുക്കി കുഞ്ഞുപുഞ്ചിരിയാ ചുണ്ടിലൊരുക്കി തനിക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ചിലരില്ലേ... അവരെന്നും തനിച്ചായിരിക്കും.... ആ ചിലരോടെന്തോ ഒരുപാടിഷ്ടമാണ്... ഒരുപക്ഷേ.. ആ മനസ്സിനെ തിരിച്ചറിഞ്ഞതിനാലാവും... അതുമല്ലെങ്കിൽ.. ആ ചിലരിൽ ഞാനുമൊരാളായതു കൊണ്ടാവാം..... ഏതെങ്കിലും ചിലനിമിഷങ്ങളിൽ ഉള്ളിലറിയാതെ വന്നുചേരുന്ന ദേഷ്യമോ..വാശിയോ പിണക്കമോ... സങ്കടമോ... പരിഭവമോ അങ്ങനെ കുഞ്ഞു കുഞ്ഞു സ്വകാര്യതകളില്ലേ നമ്മളിൽ..... അതൊക്കെ ഓടിപോയി പറയാനാവുന്ന ഒന്നുറക്കെ കരയാനാകുന്ന ഒരിടമില്ലേ... അത് നഷ്ടപ്പെടുമ്പോൾ.... നമ്മൾ നമ്മളെ തന്നെ മറന്നു പോവും.... നി ലൈക് ചെയ്തു വെച്ച ഓരോ വരികളും നിന്നെ വരച്ചു ചേർക്കുന്നുണ്ട്.... നിൻ്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച സങ്കടങ്ങളുടെ കെട്ടുകൾ ഓരോന്നായി പൊട്ടിച്ചു തുടങ്ങുകയായിരുന്നു.... ശരിയല്ലേ ..? അവൻ്റെ ഓരോ വാക്കുകളും ഉള്ളിൽ തറച്ചു കയറി.... തന്നെ അത്രമാത്രം അടുത്ത് അറിയാൻ അവനാവുന്നെങ്കിൽ.... അവൻ്റെ വരികളിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്.... " അതെ... ഞാൻ ഇത്ര മാത്രം സങ്കടത്തിൽ ആണെന്ന് തനിക്ക് ആരാ പറഞ്ഞു തന്നത്... ? പക്ഷേ അതിന് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവനവസാനിപ്പിച്ചു.... അതിന് ശേഷം ഞാൻ അവനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല... ഓരോ ദിവസവും കടന്നുപോയി എന്നെ തനിച്ചാക്കി അകലും പോലെ ആ വരികളിൽ പിന്നെ ജീവൻ്റെ പച്ച ലൈറ്റ് തെളിഞ്ഞു കണ്ടില്ല..... മൂന്നു മാസത്തിനു ശേഷം ഡോക്ടർ ഡേറ്റ് പറഞ്ഞു.... പിന്നെ ചിന്തകൾ എല്ലാം കുഞ്ഞിലേക്ക് മാത്രമായി ഒതുങ്ങി. ആയിടക്ക് വീട്ടുകാർ വന്നു പെണ്ണിനെ കൂട്ടിക്കൊണ്ട് പോവുന്ന ചടങ്ങ് തീർക്കാൻ വേണ്ടി തന്നെ വീട്ടിലേക്ക് കൊണ്ട് പോയി... അന്ന് അവളുടെ ഉമ്മ അവനെ വിളിച്ചൊന്ന് പറയാൻ പിന്നാലെ കൂടിയത് കൊണ്ടാണ് അതിന് സമ്മതിച്ചത്.... എന്തക്കെ ആയാലും ഒന്ന് പറഞ്ഞു നോക്കാം എന്നുകരുതി വിളിച്ചു നോക്കി... ഫോൺ എടുത്തില്ല.... ഒന്നുകൂടി വിളിക്കാം എന്ന് കരുതി വീണ്ടും വിളിച്ചു നോക്കി എടുത്തില്ല.... തിരിച്ച് വിളി വരാത്തത് കൊണ്ട് വീണ്ടും വിളിച്ചു നോക്കി.... മറുതലക്കൽ ഫോൺ എടുത്തു... " ഹലോ... ! " എന്തെ.... ? അവൻ കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.... " അതേയ്... പ്രസവത്തിന് ഡേറ്റ് പറഞ്ഞു... അഡ്മിറ്റ് ആവണം... ! കേട്ട പാതി കേൾക്കാത്ത പാതി അവൻ അവൾക്ക് നേരെ കുരച്ചു ചാടി... " അതിന് ഞാൻ എന്ത് വേണം.... ഞാൻ പറഞ്ഞിട്ടണോ...നി അത് ചുമക്കുന്നത്... നിനക്ക് വേണങ്കില് പ്രസവിച്ചോ... അതിന് നി എന്തിനാ എന്നോട് പറയുന്നത്...? " ഇക്ക അത് നമ്മുടെ കുഞ്ഞല്ലേ.... ഇക്കാക്ക് അതിൽ ഉത്തരവാദിത്തം ഇല്ലേ...? " കുഞ്ഞ് എൻ്റെ ആണെന്ന് നിനക്ക് തന്നെ ഉറപ്പില്ലേ...? അത് കേട്ടതും അവളിൽ നിറഞ്ഞ ദേഷ്യത്തിന് അതിരുകളുണ്ടായിരുന്നില്ല അവളവന് നേരെ പൊട്ടി തെറിച്ചു.... " അതെ....എനിക്ക് നാട്ടുകാർ ഉണ്ടാക്കി തന്നതാണ് പോരെ.... ഇനി നി മേലാൽ എന്നെ വിളിക്കാൻ നിന്ന ഞാൻ ആരാ എന്ന് നി അറിയും...! ഇനി ഒരു വിളി തനിക്ക് വേണ്ടെന്ന് കരുതി അവളാ നമ്പർ ബ്ലോക് ചെയ്തു വെച്ചു..... " മോളെ ഡോക്റ്റർ എന്താ പറഞ്ഞത്... ? ഹോസ്പിറ്റലിൽ പ്രസവ വാർഡിൽ കിടക്കുമ്പോളാണ്... റസലിൻ്റെ ഉമ്മ വന്നത് ചോദിച്ചത്.... " രാത്രിയോടെ ഉണ്ടാവും എന്നാ... പറഞ്ഞത്... വേദന വരാൻ മരുന്ന് തന്നിട്ടുണ്ട് ഇന്ഷാ അല്ലാഹ് കത്തിരിക്ക...! " അവനു വിളിച്ചു പറഞ്ഞോ... ? അത് കേട്ടതും അവളിൽ ദേഷ്യം അണ പൊട്ടി വന്നെങ്കിലും അതിനെ പിടിച്ചു നിർത്തി ഉമ്മയുടെ മുഖത്ത് നോക്കി അവളൊന്നു പുഞ്ചിരിച്ചു.... ആ ചിരിയിൽ തന്നെ ഉമ്മക്ക് കര്യങ്ങൾ പിടി കിട്ടി.... ഉമ്മ നേരെ എണിറ്റു മെല്ലെ പുറത്തേക് നടന്നു.... വരാന്തയുടെ ഒരു സൈഡിലേക്ക് മാറി നിന്ന് കൊണ്ട് അവനെ ഫോണിൽ വിളിച്ചുകൊണ്ട് കര്യങ്ങൾ സംസാരിച്ചു.... " മോളെ നി ഒന്നും ഓർത്ത് വേവലാതി വേണ്ട..... എന്ത് തന്നെ ആയാലും എല്ലാവരും നിൻ്റെ കൂടെ ഉണ്ട്....! അവളെ ഒന്ന് സമാധാനപ്പെടുത്താൻ വേണ്ടിയായിരുന്നു ഉമ്മ അങ്ങനെ പറഞ്ഞത്... "ആര് ഉണ്ടായിട്ടും എന്തിനാ ഉമ്മാ.... നമ്മൾ ആഗ്രഹിക്കുന്നവര് ഇല്ലങ്കിൽ പിന്നെ... എന്തൊക്കെ ഉണ്ടായിട്ടും ഒരു കാര്യവുമില്ല...! " മോളെ.... ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു.... " സാരമില്ല ഉമ്മാ.... ഞാൻ അതൊക്കെ തരണം ചെയ്യാൻ പഠിച്ചിട്ടുണ്ട്... പിന്നെ എല്ലാവരും ചോദിക്കുമ്പോൾ ഉള്ളിൽ എവിടെയോ അതൊരു വിങ്ങലായി മാറും....! പിന്നീട് ഒരു വാക്കിനും ഇടവരാതെ ഞാനാ കട്ടിലിൽ എതിർ വശത്തേക്ക് ചരിഞ്ഞു കിടന്നു... ഓർക്കും തോറും കണ്ണുകളിൽ കണ്ണുനീർ വന്നു നിറഞ്ഞു... നേരം പാതിരയോട് അടുത്ത് തുടങ്ങി... വേദന വല്ലാതെ കൂടി കൊണ്ടിരുന്നു.... നയ്‌സുമാർ ചേർന്ന്.... പ്രസവ റൂമിലേക്ക് തന്നെയും കൂട്ടി കൊണ്ട് പോയി.... പിന്നെ നടന്നെന്താണെന്നു.... എനിക്ക് വല്ല്യ ഓർമയില്ല.... വേദന കൊണ്ട് പുളയുന്ന എന്നെ അവരെല്ലാം ചേർന്ന് പിടിച്ചു വെച്ചു.... ഒരുപാട് മരണ വേദന സഹിച്ചെങ്കിലും.... കുറെ നേരെത്തെ കാത്തിരിപ്പിന് ഒടുവിൽ.... കുഞ്ഞിൻ്റെ കരച്ചിൽ തന്നെ വല്ലാതെ സമാധാന പെടുത്തി... ആ കുഞ്ഞു മുഖം.... എന്നിൽ തീർത്ത സന്തോഷത്തിന് അതിരുകൾണ്ടായിരുന്നില്ല.... " മോളെ കുഞ്ഞിനെ പേര് വിളിച്ചോ... ആൺ കുഞ്ഞാണ്...? അതും പറഞ്ഞ് അടുത്തുണ്ടായിരുന്ന സിസ്റ്റർ കുഞ്ഞിനെ തൻ്റെ കൈകളിൽ ഏല്പിച്ചു.... അവളാ കുഞ്ഞിനെ വാങ്ങി ചെവിയോട് ചേർത്ത് വെച്ച്.... ആദ്യം ബാങ്ക് കൊടുത്തു.... അവൻ ചെയ്യേണ്ട കാര്യങ്ങളും താൻ ചെയ്തു തീർക്കുമ്പോൾ ഉള്ളിൽ സന്തോഷത്തേക്കൾ സങ്കടം കുമിഞ്ഞു കൂടി അതെല്ലാം റബ്ബിൻ്റ്റെ വിധിക്ക് വിട്ട് അവളാ കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചു പേര് വിളിച്ചു.... " റൈയ്ഹാൻ.... റൈയ്ഹാൻ....റൈയ്ഹാൻ...!! സിസ്റ്റർ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി പ്രസവ റൂമിൻ്റ്റെ പുറത്തേക് നടന്നു.... പുറത്തേക് നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.... " നൂറ... റസൽ.... ആര കൂടെ വന്നത്... ? അത് കേട്ടതും രണ്ട് ഉമ്മമരും... അനിയത്തി ഫർഹയും ഓടി വന്നു.... സന്തോഷത്തോടെ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങുമ്പോൾ സിസ്റ്റർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .... " ആൺ കുഞ്ഞാണ്...! " അൽഹംദുലില്ലാഹ്... കുഴപ്പം ഒന്നും ഇല്ലല്ലോ... അത് കേട്ട മതി....! അവർക്ക് പിറകിലായി വന്ന ഉപ്പയാണ്... അത് പറഞ്ഞത്.... എല്ലാവരും പരസ്പരം വാങ്ങി താലോലിച്ചു കൊണ്ട്... നിൽക്കുമ്പോൾ സിസ്റ്റർ വീണ്ടും കുഞ്ഞിനെ വാങ്ങി... അവളിലേക്ക് നടന്നു നീങ്ങി.... കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മ ഫോണും കൊണ്ട് ഓടി വന്നു.... " മോളെ അവൻ തിരിച്ചു വിളിക്കുന്നുണ്ട്...ഞാൻ നേരെത്തെ അവനു വിളിച്ചിരുന്നു പറയാൻ വേണ്ടി അവനൊന്നു കാണിച്ചു കൊടുക്കട്ടെ മോനെ...! മനസ്സില്ലാ മനസ്സോടെ കുട്ടിയെ ഉമ്മക്ക് എടുത്തു എടുത്തു.... ഉമ്മയുടെ കൈകളിൽ അവനാ കുട്ടിയെ കണ്ടതും ഒരു നോട്ടം നോക്കി... പിന്നെ തിരക്കുണ്ടെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു പോയി... പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉമ്മയുടെ മുഖത്ത് കാർമേഘം ഇരുണ്ടു മൂടി... പതിയെ കണ്ണു നീർ തുള്ളികൾ പുറത്തേക് വരാൻ നേരം നൂറ ഉമ്മയുടെ കൈകളിൽ പിടിച്ചു.... " ഉമ്മ എന്നെ ഓർത്ത് നിങ്ങളൊരിക്കലും സങ്കടപ്പെടരുത്.... ഇതൊക്കെ എന്റെ വിധിയാണ്.... ഞാനിത് മുമ്പേ പ്രതീക്ഷിച്ചത് കൊണ്ട്... ഇതിൽ ഒരു അത്ഭുതവും ഞാൻ കാണുന്നില്ല.... സ്വന്തം കുഞ്ഞിൻറെ മുഖം പോലും കാണാൻ അവനിക്ക് താല്പര്യമില്ല..... ഇനിയെങ്ങനെയാണ് ഉമ്മ ഞാൻ അവന്റെ കൂടെ മുന്നോട്ട് പോകുന്നത്..? ഉമ്മ അവളെ ചേർത്ത് പിടിച്ചു കുറെ വിങ്ങി പൊട്ടി... ചേർത്തുപിടിക്കലിൻ്റെറ ആഴം മറ്റാരെക്കാളും തനിക്ക് അറിയാവുന്നത് കൊണ്ട് തന്നെ എന്ത് പറയണമെന്ന് അറിയാതെ അവൾ കുയഞ്ഞു പോയി... " മോളെ ഉമ്മക്ക് വേണ്ടിയെങ്കിലും നിനക്ക് കുറച്ച് കൂടി കാത്തിരുന്നൂടെ... അവനൊരു മോൻ ആയതുകൊണ്ടാണ് താലോലിച്ചു വളർത്തി കൊണ്ട് വന്നത്.... അതിനുള്ളതല്ലാം ഈ ആയുസിൽ തന്നെ അവൻ തിരിച്ചു തരുന്നുണ്ട്... ഒരു ദിവസം പോലും ഒന്ന് സമാധാനത്തോടെ ഈ ഉമ്മ ഉറങ്ങിയിട്ടില്ല... നാളെ നി അവനെ ഇട്ടിട്ട് പോയാൽ അതവാനുള്ള അവസരമായി മാറും.... അവൻ കൂടുതൽ തെറ്റിലേക്ക് പോയി കൊണ്ടിരിക്കും മോളെ....! കുറെ നേരെത്തെ ചിന്തകൾക്ക് ശേഷം മുന്നോട്ട് പോവുന്ന സഹജര്യങ്ങളെ ഓർമ്മപെടുത്തും വിധം അവളുമ്മയോട് പറഞ്ഞു.... " ഉമ്മ ഞാൻ വരാം... അവൻ വരും വരെ.... അവനിൽ മാറ്റങ്ങളൊന്നും ഇല്ലങ്കിൽ പിന്നെ എന്നെ പിടിച്ചു നിർത്തരുത്.... അതെനിക്ക് ഉമ്മ ഉറപ്പ് തരണം....! ഈറനണഞ്ഞ കണ്ണുകളിൽ പെയ്തിറങ്ങിയ മഴയിൽ പ്രതീക്ഷകളുടെ പൂ വിരിയുന്നത് അവളും നോക്കിയിരുന്നു... *തുടരും....* #📙 നോവൽ
കഥയിലെ നായകൻ 😍💋
860 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-9`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* അയാൾക്ക് ഒരുപാട് കാരണങ്ങൾ ഒന്നും വേണ്ട പ്രശ്നങ്ങൾ ഉണ്ടാക്കാൻ... ഏതങ്കിലും തുണി അലക്കാൻ മറന്നാൽ... ഭക്ഷണത്തിൽ ഉപ്പോ എരിവോ കൂടിയാൽ.... ഞാൻ ഫോണിൽ കഥ വായിക്കുന്നത് പോലും അയാൾക്ക് തെറ്റാണ്.... വീട്ടിലേക്ക് ഒന്നു സമാധാനത്തോടെ വിളിക്കാൻ പോലും എനിക്ക് ആവില്ല.... സംശയ രോഗം അയാളെ ഒരു ഭ്രാന്തൻ ആക്കി....എന്നുതന്നെ പറയാം.... ഒരു ദിവസം ടേബിൾ ഫാൻ എടുത്ത് ഒരു അടിയാണ്... അടി തലക്ക് കൊണ്ട് ഞാൻ കറങ്ങി താഴേക്ക് വീണു... ചെവിയിൽ കൂടി ചോര ഒലിച്ചിറങ്ങി.... ബോധം പോയ ഞാൻ പിന്നെ എണീക്കുന്നത് അവൻ മുഖത്ത് വെള്ളം ഓയിച്ചതിന് ശേഷമാണ്.... കണ്ണുകൾ തുറക്കുമ്പോൾ തലക്ക് നല്ല കനം..... അപ്പോ അവൻ മുഖത്ത് നോക്കി....ചോദിക്കാ ചത്തിട്ടില്ലല്ലേ എന്ന് അതും കൂടി കേട്ടപ്പോൾ മനസ്സ് ആകെ മരവിച്ചു.... ഇതൊന്നും അറിയാതെ എൻ്റെ പൊന്നു മോൻ തോട്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു.... ഒന്ന് ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് ഇനി ആവില്ലല്ലോ...മോൻ ഉണ്ടായി പോയില്ലേ...! അതും പറഞ്ഞ് നൂറ വാ പൊത്തി കരഞ്ഞു.... ശബ്ദം പുറത്ത് വരാതെ കരയാൻ അവൾ പഠിച്ചത് കൊണ്ടാവണം. ഇടക്കിടക്ക്... ചെറുതായി ഒരു തേങ്ങലുകൾ മാത്രം പുറത്തേക് കേട്ടത്.... കുറച്ച് നേരം നിശബ്ദത പിടി കൂടി.... അവളെ എന്ത് പറഞ്ഞു മനസ്സിലാക്കണമെന്ന് കരുതി അവനും തളർന്നു പോയി.... നൂറയുടെ കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകി തായേക്ക് വീണു.... അത് വന്നു പതിക്കുന്നത് അവൻ്റെ നെഞ്ചിലാണെന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു.... ആ കണ്ണുനീർ തുള്ളികൾക്ക് തീ കനൽ പോലെ മനസ്സിനെ ചുട്ടരിക്കാൻ ആവുന്നുണ്ടായിരുന്നു..... " ഇക്കാക്ക് അറിയോ.... ഒരു പെണ്ണിന് ആർത്തവ സമയത്ത് എത്രത്തോളം വേദന സഹിക്കണം... അതിന് പുറമെ അയാളുടെ ആവശ്യം നിറവേറ്റി കൊടുക്കാൻ അയാളെന്നെ ഉപയോഗിക്കും.... എനിക്ക് പനിച്ചു വിറക്കുന്നുണ്ടാവും എന്നാലും അവൻ തൻ്റെ മുകളിൽ കയറി ഇരുന്നു വേണ്ടതെല്ലാം ചെയ്യും.... ആർത്തവ വേദനയിൽ നെഞ്ചും വയറും പുകയും... വേദന കൊണ്ട് ഞാൻ പിടഞ്ഞാലും അയാൾക്ക് അതൊരു ഹരമാണ്.... വീട്ടിലെ ജോലികൾ തീർത്ത് ആ ബെഡിലേക്ക് വരുന്നത് ഒന്നു സമാധാനത്തോടെ ഉറങ്ങാൻ വേണ്ടിയാണ്.... അതെല്ലാം അയാളവിടെ ഇല്ലാതെ ആക്കി ഒരു പെണ്ണ് എന്നതിലുപരി അയാൾക്ക് വേണ്ടിയുള്ള ഉപകരണം പോലെ അയാളെന്നെ കൊല്ലാക്കൊല ചെയ്യും.... ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ ഞാൻ ഞെരിഞ്ഞമാരും....! അവളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ അവനിൽ ഇടിമിന്നലേറ്റ പോലെ ശരീരം വിറച്ചു തുടങ്ങി.... ഭയത്താൽ ശരീരം വിറച്ചു തുടങ്ങി.... ഒരാൾക്ക് ഇങ്ങനെ ക്രൂരത ചെയ്യാനാവുമോ എന്ന ഭയം അവനെ വല്ലാതെ പിടിമുറിക്കി.... കൈ വെള്ള വിയർത്തു തുടങ്ങിയ അവൻ്റെ കൈകളിൽ നിന്ന് ഫോൺ താഴേക്ക് ഊർന്നു വീണു.... ധൃതിയിൽ അതെടുത്ത് വീണ്ടും ചെവിയിൽ വെച്ചു സംസാരം തുടങ്ങി..... " അയാൾ എന്നിലേക്ക് വരുന്ന ഓരോ നിമിഷവും മരിച്ചു ജീവിക്കുകയാണ്.... അയാള് മോനെ എന്തങ്കിലും ചെയ്യുമോ എന്ന പേടിയാണ് മനസ്സ് മുഴുവൻ..... അയാളെ ഓർക്കുമ്പോൾ തന്നെ എനിക്ക് പേടി തുടങ്ങും... അയാളെ കാണുമ്പോൾ കൽബ് പട പടാ മിടിക്കാൻ തുടങ്ങും.... ആ ശബ്ദവും രൂപവും എന്നും എനിക്ക് പേടി സ്വപ്നമായി മാറി... ഒന്ന് കണ്ണുകൾ മുറുക്കെ അടച്ചു ഉറങ്ങിയിട്ട് തന്നെ ദിവസങ്ങളായി...! " അല്ല.. നൂറ നി എന്നോട് പറഞ്ഞ ഇതേ കാര്യങ്ങൾ വീട്ടുകാരെ വിളിച്ചിരുത്തി പറഞ്ഞു നോക്കിക്കൂടേ... അവർക്ക് നി സൊന്തം മകൾ തന്നെയല്ലേ അവർ ഒരിക്കലും നിന്നെ കൈ വിടില്ല...! എന്തങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ നോക്കാൻ വേണ്ടിയാണ് അവനങ്ങനെ പറഞ്ഞത്.... " ഇല്ല ഇക്കാ..... അതൊരിക്കലും നടക്കില്ല... എത്ര തെമ്മാടി ആണെങ്കിലും പെണ്ണിൻ്റെ സ്നേഹം കിട്ടിയാൽ അവൻ മാറുമെന്നാണ് ഉപ്പയും ഉമ്മയും പറയുന്നത്.... രണ്ട് ദിവസം ഞാൻ അവിടെ കൂടുതൽ നിന്നാൽ അവർ എന്നെ തള്ളി പറഞ്ഞു വിടും അവൻ്റെ കൂടെ... അവൻ വരുമ്പോൾ ഉപ്പ ഒന്നു ഉപദേശിക്കും അത്ര തന്നെ... ശരീരത്തിൽ വീണ പാടുകൾ കാണിച്ചു കൊടുത്താൽ ഉമ്മ പറയും.... നിൻ്റെ ഉപ്പയും ആദ്യം ഇതുപോലെ ആയിരുന്നു... അടി കൊള്ളാത്ത ഒരു ഇടം പോലും എനിക്ക് ഉണ്ടായിട്ടില്ല... എന്നിട്ടും ഞാൻ അയാളിൽ ഇപ്പോഴും തുടരുന്നില്ലേ.... എല്ലാം റെഡി ആയിക്കോളും.... മരിക്കാൻ എനിക്ക് പേടി ഉണ്ടായിട്ടല്ല. എനിക്ക് മോൻ ഉണ്ട് അവനെ ആര് നോക്കും...? അതും പറഞ്ഞവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി..... കുറെ സമാധാന വാക്കുകൾ പറഞ്ഞ് ഫോൺ വെക്കുമ്പോഴും അവളുടെ തേങ്ങലുകളിൽ വിരാമമില്ലായിരുന്നു.... ഇത് വരെ കാണാത്ത കേൾക്കാത്ത... ആ ഒരാളുടെ മനസിലേക്ക് തൻ്റെ സങ്കടം പകുത്ത് നൽകുമ്പോൾ അവളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... മറു തലക്കൽ അവനുണ്ടായ മാനസിക പിരിമുറുക്കം ചെറുതൊന്നുമല്ല.... ഇത് വരെ കാണാത്ത ഒരാളുടെ ദയനീയ അവസ്ഥ കേട്ട് അവനിൽ ഉറക്കം അന്യം നിന്ന് പോയി... അവനവനെ തന്നെ മറന്ന് പോവുന്ന രീതിയിലേക്ക് തള്ളപ്പെട്ടു.... ചിന്തയിൽ ഉയർന്നതത്രയും അവളിലേക്ക് ആയി മാറി... തൻ്റെ നാട്ടിലെ വിലപിക്കുന്ന ഒരുപാട് പെൺ മക്കളുടെ അവസ്ഥ അവനെ വല്ലാതെ ഉറക്കം കെടുത്തി... പ്രതീക്ഷയുടെ വാക്കുകൾ അവരെ ഒന്നു ചേർത്ത് പിടിക്കാൻ രക്ഷിതാക്കൾക്ക് ആയിരുന്നെങ്കിൽ.... ഇന്ന് പല പെൺ മക്കളും നമ്മുടെ വീടുകളിൽ ഉണ്ടാവുമായിരുന്നു.... ഒരു ആണിനെ വിശ്വസിച്ചു.... മുൻ പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് കയറി പോവുന്നവളെ ഓർക്കുമ്പോൾ ശരിക്കും അതൊരു ത്യാഗം തന്നെയാണ്.... കുഞ്ഞു പെങ്ങളെ മാറോട് ചേർത്ത് പിടിച്ചവൻ്റെ കണ്ണുകൾ നിറഞ്ഞു.... " ഉമ്മ എനിക്കിനി വയ്യ... ഇവിടെ നിൽക്കാൻ.... ഇത്രയും സഹിച്ചില്ലേ ഞാൻ... ഇനിയും നിങ്ങളെന്താ എന്നെ മനസ്സിലാക്കാതെ എങ്ങിനെ സംസാരിക്കുന്നത്..? അവനില്ലാത്ത തക്കം നോക്കി നൂറ ഉമ്മയെ വിളിച്ചു കരഞ്ഞു പറഞ്ഞു.... " നി എന്ത് കണ്ടിട്ട ഇങ്ങോട്ട് തുള്ളി പോരുന്നത്.... ഇവിടെ നി വന്നു നിന്നാൽ അത് ശരിയാവില്ല.... നിനക്ക് താഴെ രണ്ട് പേര് കൂടി ഉണ്ട് അതൊന്നും നി മറക്കണ്ട.... ഫർഹ മോളുടെ ഭാവി നിയായിട്ട് ഇല്ലാതാക്കാൻ ആണോ നിൻ്റെ പുറപ്പാട്.... നിന്നോട് ഞാൻ നൂറു വട്ടം പറഞ്ഞു.... ഇന്നല്ലെങ്കിൽ നാളെ അതൊക്കെ ശരിയാവും... മോൻ്റെ കാര്യം ആര് നോക്കും എന്ന നി പറയുന്നത്.... ? അവളൊന്നും മിണ്ടിയില്ല.... " അതെന്താ നിൻ്റെ നാക്ക് ഇറങ്ങി പോയോ..? കുട്ടിക്ക് രണ്ട് വയസ്സായിട്ടെ ഒള്ളു.... അതിനെ കൊണ്ട് നി തെണ്ടാൻ ഇറങ്ങേണ്ടി വരും...നൂറ അല്ലെങ്കിലും നിനക്കും മോനും റസൽ ചിലവിന് തരുന്നില്ലേ പട്ടിണി ഒന്നും അല്ലല്ലോ...? ഉമ്മയുടെ സംസാരം കടുപ്പിച്ച് തന്നെയായിരുന്നു.... " ന്നാലും പ്രശ്നം ഇല്ല.... അതാ ഒന്നുടി നല്ലത്.... ഇവൻ്റെ അടിയും കുത്തും കൊണ്ട് ചവണ്ടല്ലോ..? " ചത്താലും പ്രശ്നം ഇല്ല.... കുഴിച്ചിട്ടോള...ഞാൻ....! ഉമ്മയുടെ ആ വാക്കുകളിൽ നൂറിൽ സങ്കടത്തിൻ്റെ ആയി തീർത്തു.... അവള് പതിയെ ഫോൺ വെച്ച്... റൂമിൻ്റെ മൂലയിൽ ഒതുങ്ങി കൂടി... കരഞ്ഞു തീർത്തിട്ടും നഷ്ടപ്പെട്ട് തുടങ്ങിയ ജീവിതത്തിൻ്റെ ഓർമ മാത്രം അവളെ വേട്ടയാടി.... ഒരാൾക്ക് പോലും തന്നെ വേണ്ട.... ഇനി ആർക്ക് വേണ്ടി ജീവിക്കണം... മോൻ അവൻ്റെ കൂടിയല്ലേ അവനും അവകാശം ഉള്ളത് കൊണ്ട് അവൻ അനാഥനവില്ല.... ശരിക്കും ഒറ്റപ്പെട്ടത് ഞാൻ മാത്രമാണ്... ആരും തിരിഞ്ഞു പോലും നോക്കുന്നില്ല.... ഉപ്പാക്കും ഉമ്മാക്കും എല്ലാവർക്കും അവരുടെ കര്യങ്ങൾ മാത്രമേ ഒള്ളു.... അവളുടെ ചിന്ത മനസിനെ വല്ലാതെ തളർത്തി... ഇനി ആർക്ക് വേണ്ടി ജീവിക്കണം എന്ന ചിന്തയിൽ അവളാ അലമാരിയിൽ പരാതി.... ഒരു ബ്ലഡ് എടുത്ത് നാടുകെ മുറിച്ച് കൈകളിൽ പിടിച്ചു... മുറിക്കും മുൻപ് മോനെ ചേർത്ത് പിടിച്ചവൾ ഉമ്മ വെച്ചു.... അവൻ്റെ തലയിൽ തലോടി... " മോനെ ഉമ്മക്ക് നി പൊരുത്തപ്പെട്ട് തരണം ട്ടോ... ഉമ്മക്ക് വേറെ വഴി ഇല്ല... ! ദയനീയമായി ഉമ്മ കരയുന്നത് നോക്കി നിന്ന കുഞ്ഞു മനസിലും സങ്കടം വന്നു കണ്ണുകൾ നിറഞ്ഞു... " മമ്മ... ഒ..ഓളിച്ചല്ലേ.... ! അതും പറഞ്ഞവൻ ഉമ്മയുടെ കണ്ണ് നീർ തുള്ളികൾ കുഞ്ഞു കൈകൾ കൊണ്ടു തുടച്ചു കൊണ്ടിരുന്നു.... അവൾ കുട്ടിയെ എടുത്തു റൂമിന് പുറത്തേക്ക് നടന്നു... മോനെ പുറത്ത് മാറ്റി നിർത്തി അവളാ വാതിലുകൾ കൊട്ടി അടച്ചു.... " മ്മാ... വിളിച്ചവൻ പിന്നാലെ വന്നെങ്കിലും അവളാ വാതില് തുറന്നില്ല.... കൈകളിൽ കരുതിയ ബ്ലേഡ് എടുത്ത് അവയുടെ കൈ തണ്ടയിൽ ആഞ്ഞു മുറിച്ചു.... രക്തം കുടു കുട പുറത്തേക് ചാടി.... കണ്ണുകളിൽ ഇരുട്ട് കയറി.... തൊണ്ട വരണ്ടു തുടങ്ങി.... അവൾ മെല്ലെ തളർന്നു വീണു... മോൻ്റെ കരച്ചിൽ കേട്ടിട്ടാണ് ഉമ്മ പുറത്ത് നിന്ന് അകത്തേക്ക് തിരഞ്ഞു വന്നത്... " എന്താ.. മോളെ.... മോൻ കരയുന്നത്...അതിനെ ഒന്ന് നോക്ക്... ! ഉമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല.... " എന്തിനാ റൈയ്ഹാനേ.... നീ കരയുന്നത്...? അതും പറഞ്ഞ് ഉമ്മ ഹാളിലേക്ക് വന്നതും.... കണ്ട കാഴ്ചയിൽ ഉമ്മയുടെ കണ്ണുകളിൽ തീ പടർന്നു.... " റബ്ബുൽ ആലമിനായ തമ്പുരാനെ... ഞാൻ എന്താണീ കാണുന്നത്....! ഉമ്മ ഉറക്കെ നില വിളിച്ചു.... " ഇക്കാ....ഓടി വരി....നമ്മളെ നൂറ....! മുറ്റത്ത് തെങ്ങിനു വളം ഇട്ടു കൊണ്ടിരിക്കുന്ന ഉപ്പ ഓടി വന്നു.... ഡോറിനിടയിലൂടെ രക്തം ഒയുകി വന്നു ഹാളിൽ എത്തിയിരിക്കുന്നു.... അതിൽ ചവിട്ടിയാണ്.... കുഞ്ഞു റൈയ്ഹാൻ ഉമ്മയെ വിളിച്ചു കരയുന്നത്.... ഉമ്മ കുഞ്ഞിനെ എടുത്ത് മാറ്റുമ്പോൾ ഉപ്പ ഡോറിൽ പിടി അമർത്തി.... ഉള്ളിൽ നിന്നും ഇട്ട ലോക്ക് പൊളിക്കാൻ പാകത്തിൽ അയാൾ ഡോറിൽ ആഞ്ഞു ചവിട്ടി.... ലോക്ക് പൊട്ടി ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവസ്ഥ ഭയാനകമായിരുന്നു... രക്തത്താൽ കുളിച്ച് കിടക്കുന്ന നൂറയെ ഉമ്മ വിളിച്ചു നോക്കി.... ഉമ്മയുടെ കണ്ണു നീർ തുള്ളികൾ... അവളുടെ കവിളുകളിൽ ഒറ്റി വീണു..... മുറ്റത്ത് കിടക്കുന്ന കാർ എടുത്ത് അവളെയും കൊണ്ട്.... ഹോസ്പിറ്റൽ എത്തുമ്പോൾ നേരിയ തോതിൽ ജീവൻ്റെ തുടിപ്പുണ്ടായിരുന്നു..... എല്ലാം കണ്ട് വാവിട്ടു കരയുകയായിരുന്നു കുഞ്ഞു റെയ്ഹാൻ... കുറച്ച് നേരത്തിന് ശേഷം എല്ലാവരും വന്നു തുടങ്ങി.... റസാലും വന്നു അവനിൽ സങ്കടമോ അമ്പരപ്പോ ഒന്നും ഉണ്ടായില്ല... " മോനെ നമ്മുടെ മോൾ...! " സ്വയം വരുത്തി വെച്ചതല്ലേ.... അല്ലാതെ ഞാൻ ഒന്നും അല്ലല്ലോ....ചെയ്തത് അപ്പൊ അനുഭവിച്ചിട്ടേ...! പറയുമ്പോൾ പല്ലുകൾ കൂട്ടി ഉരുമ്പി... ദേഷ്യം തീർക്കുകയായിരുന്നു അവനന്നേരം... അതെല്ലാം.... എല്ലാവരും നോക്കി കാണുന്നുണ്ടായിരുന്നു... *തുടരും....* കഥ ഇഷ്ട്ടമായാൽ നിങ്ങളുടെ വില പെട്ട അഭിപ്രായം കമെന്റിൽ രേഖപെടുത്തുക.... നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് മുന്നോട്ട് പോവാനുള്ള ഊർജം... 🫂 #📙 നോവൽ
കഥയിലെ നായകൻ 😍💋
873 കണ്ടവര്‍
9 മണിക്കൂർ
*_റൂഹ ഹയാത്തി_* _`PART:-10`_ *_✍🏻....ASSAIN VK...._* *_____________♻️🔆♻️______________* " ഡോക്ടർ മോൾക്ക് എങ്ങനെ ഉണ്ട്...? ചോദിക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപെട്ടു.... മകൻ്റെ ചെയ്തികൾക്ക് മുൻപിൽ പെട്ടു പോയൊരു ഉപ്പയുടെ ഇടറിയ ശബ്ദമായിരുന്നു.... " ഒന്നും പറയാനായിട്ടില്ല.... എട്ട് മണിക്കൂർ പിടിച്ചു നിന്നാൽ ജീവൻ തിരിച്ചു കിട്ടും.... ! ഡോക്ടറിന് മുൻപിൽ അയാളുടെ കണ്ണുകളെ പിടിച്ചു നിർത്താൻ ആയാൾക്കായില്ല... കുടു കുട കണ്ണ് നീർ തുള്ളികൾ പുറത്തേക് ചാടി... " കുട്ടി ജീവിച്ചിരിക്കാൻ പ്രാർഥിച്ചോളൂ.... അല്ലങ്കിൽ മോൻ ജയിലിൽ പോവേണ്ടി വരും... ! "അതെന്താ ഡോക്റ്റർ അങ്ങനെ പറഞ്ഞത്... എന്തങ്കിലും പ്രശ്നമുണ്ടോ..? ഇതാരങ്കിലും ചെയ്തതാണോ..? അയാളുടെ ചോദ്യം നിപക്ഷമാണെന്നു തോന്നിയത് കൊണ്ടാണ് ഡോക്റ്റർ വീണ്ടും അയാളോട് സംസാരിക്കാൻ തയ്യാറായത്.... " അഥവാ കുട്ടി മരിച്ചാൽ..... അങ്ങനെ സംഭവിക്കാതെ നിൽക്കട്ടെ.... അവളുടെ ശരീരം ആസകലം മുറിവുകളാണ്.... അതെങ്ങനെ ഉണ്ടായി ആര് ചെയ്തു എന്നുള്ളത് പോലീസ് ചോദിക്കും... പിന്നെ ആത്മഹത്യ പ്രേരണക്ക് കേസ് എടുക്കും അവൻ പുറം ലോകം കാണില്ല... അല്ല... ഇതിനും മാത്രം എന്ത് തെറ്റ ആ കുട്ടി അവനോട് ചെയ്തത്... ? ഡോക്ടറുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയല്ലാതെ വേറെ വഴികളൊന്നും ആ ഉപയിൽ ഉണ്ടായിരുന്നില്ല.... എല്ലാ കഥകളും അറിഞ്ഞ ശേഷം ഡോക്ടർ ഉപ്പനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... " എന്നാൽ ആവുന്നതെല്ലാം... ഞാൻ ചെയ്തു തരും... പക്ഷേ ഇവിടുന്ന് അവള് ജീവനോടെ പോവുന്നിടങ്കിൽ അത് അവളുടെ വീട്ടിലേക്ക് മാത്രമായിരിക്കും.... അതവളുടെ വീട്ടുകാരുമായി ഞാൻ സംസാരിക്കാം.... ! ഡോക്റ്റർ പറയുന്നതും തലയാട്ടി സമ്മതം മൂളി തിരിച്ചിറങ്ങുമ്പോൾ.... ആയാൾ മകനെ ഒന്ന് നോക്കി ഒന്നും അറിയാത്ത പോലെ ഫോണിൽ തൊണ്ടി ഇരിക്കുകയായിരുന്നു... രണ്ടാമത് ഒന്ന് ആലോജിക്കാതെ അയാളവനെ മുഖം നോക്കി ആഞ്ഞടിച്ചു... അടി കൊണ്ട് തരിച്ചു നിക്കുന്ന അവൻ ചുറ്റിലും നോക്കി.... എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുകയാണ്.... ഇനിയൊരു പ്രശ്നം ഉണ്ടാവുന്നത്തിന് മുൻപേ നൂറയുടെ ഉപ്പ ഓടി വന്നു അവനെ പിടിച്ച് മാറ്റി... " മോനെ പ്ലീസ്... എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ഇവിടെ നിനൊരു പ്രശ്നം വേണ്ട... ഉപ്പയെ ഞാൻ പറഞ്ഞു സമാധാനിപിച്ചോള... നി പുറത്തേക് ചെല്ല്...! അതും പറഞ്ഞു അവനെ അവിടെ നിന്ന് പറഞ്ഞു വിടുമ്പോൾ... അവൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.... " അതെ എന്തിനാ വെറുതെ മോനെ അടിക്കുന്നത്... അതിന് മാത്രം അവനെന്ത ചെയ്തത്.... ? പറയുമ്പോൾ അയാളിലുള്ള വികാരത്തെ ഉണർത്തും പോലെയായിരുന്നു.... ദേഷ്യത്തടെ മുഖം ചുവന്നു.... കണ്ണുകളിൽ സങ്കടത്തിൻ്റെ പേമാരി പെയ്യുന്നുണ്ട്.... വാക്കുകളാൽ ഇടറിയാണെങ്കിലും അയാളത് പറഞ്ഞു തീർത്തു... " നൂറ് ശതമാനം തെറ്റ് അവൻ്റെ കയ്യിലാണെന്ന് നിനക്കും എനിക്കും ഇവിടെ കൂടിയ എല്ലാവർക്കും അറിയാം.... ഒരു ഉപ്പ എന്ന നിലയിൽ ഞാൻ പരാജയപെട്ടവനാണ് മകൻ്റെ കാര്യത്തിൽ... അതൊരു പക്ഷേ ആറ്റ് നോറ്റ് ഉണ്ടായ മോൻ ആയത് കൊണ്ടാണ്.... മക്കളെ അടിച്ചു വളർത്തണ്ടെത്തായിരുന്നു.... ഇപ്പൊ ഞാൻ അവനെ അടച്ചില്ലെങ്കിൽ ഞാൻ എൻ്റെ മൊളോട് ചെയ്യുന്ന അനീതിയായി തീരും...! അത് കേട്ടപ്പോൾ കൂടി നിന്നവരുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു.... ഉപ്പ വീണ്ടും സംസാരം തുടർന്നു... " നിനക്ക് നിൻ്റെ മോളെ നോക്കാനോ സ്നേഹിക്കാനോ സമയം കിട്ടുന്നില്ല... എന്തിനേറെ നിങളെപ്പോയെങ്കിലും അവളെ ഒന്ന് കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ.... എനിക്കവനെ തടയുന്നതിൽ പരിമിഥികൾ ധാരാളമുണ്ട്... ആരോഗ്യം കൊണ്ട് ബുദ്ധിമുട്ടുന്ന എനിക്ക് ഒരു പക്ഷെ മുന്നോട്ട് പോവാൻ തന്നെ അവൻ്റെ സഹായം കൂടാതെ ആവില്ലെന്നുള്ള ബോധവുമുണ്ട്.... ഇപ്പൊ ഡോക്റ്റർ പറഞ്ഞത് ബഗ്യം ഉണ്ടെങ്കിൽ മാത്രം അവളെ ജീവനോടെ തിരിച്ചു കിട്ടും.... കിട്ടിയാൽ തന്നെ അവൻ്റെ കൂടെ വിടാനും പാടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്.... ഇനി നിങൾക്ക് തീരുമാനിക്കാം അവള് ജീവിക്കണോ മരിക്കണോ എന്ന്.... അവൻ്റെ കൂടെ വിടനാണെങ്കിൽ അവളെ കൊന്നു കളയുന്നതവും നല്ലത്...! പറഞ്ഞു തീരും മുൻപേ അയാളൊരു ബാഗത്തേയ്ക് കുയഞ്ഞ് വീണു.... എല്ലാവരും ഓടി കൂടി.... അയാളെയും തങ്ങി പിടിച്ച് വെൻ്റിലേറ്ററിൻ്റെ മുന്നിലേക്ക് ചെല്ലുമ്പോൾ നൂറയുടെ ഉപ്പയുടെ കൽബോന്നു പിടച്ചു.... ഒരു നോക്കിൽ ഉള്ളിൽ എവിടെയോ തീകനൽ കോരി ഇടുംപോലെ മനസ്സ് ആളി കത്തി... ഒരിറ്റു ജീവന് വേണ്ടി ചക്ര ശ്വാസം വലിക്കുന്ന പൊന്നാര മോൾ നൂറ... അവളുടെ വേദനയിൽ വീണു പോയ ഒരു വൃദ്ധൻ.... എല്ലാം അയാളിൽ ഒരു അങ്കലാപ്പ് സൃഷ്ടിച്ചു... കുറ്റ ബോധത്തൽ അയാളുടെ തല ഭൂമിയിലേക്ക് ആയ്നിറങ്ങി.... പിന്നീട് കടന്നു പോയ മണിക്കൂറുകൾ നിശബ്ദത തളം കെട്ടിയ പ്രതീതിയായിരുന്നു.... എല്ലാവരിലും കാത്തിരിപ്പായിരുന്നു.... ഹോസ്പിറ്റൽ വരാന്തയിൽ രണ്ടു ജീവൻകൾക്കായി കാത്തിരിക്കുമ്പോൾ... സംഭവിക്കുന്നത് എന്താണെന്ന് പോലും അറിയാതെ കുഞ്ഞു റൈയ്ഹാൻ ഫർഹയുടെ തോളിലിരുന്നു ഉമ്മയെ ചോദിച്ചു കരയുകയായിരുന്നു .... " മോളെ അവനു വിശക്കുന്നുണ്ടവും അവനെന്താങ്കിലും കിട്ടുമോ നോക്ക്...! അത് സംസരിച്ചിരിക്കുന്നതിനിടയിലേക്കാണ്... ഡോക്റ്റർ വിളിക്കുന്നുണ്ടെന് പറഞ്ഞു നയ്‌സ് കടന്നു വന്നത്.... " അതേയ് രണ്ട് കാര്യങ്ങളുണ്ട് ഒന്ന് ദുഃഖവും.. മറ്റൊന്ന് സന്തോഷവും..... നിങളുടെ മകൾ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു... മറ്റൊന്ന് അവളെ കാത്തിരുന്ന ഉപ്പ അയാൾക്ക് താങ്ങാവുന്നതിലും അപ്പുറത്ത് കിട്ടിയ ദുഃഖം കാരണം അയാളുടെ ഹൃദയം നിന്ന് പോയി പതിയെ മരണത്തിലേക്കും...! അത് കേട്ടതും അയാളിൽ തണുപ്പ് ഇരച്ചു കയറി.... കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.... വിതുമ്പി കൊണ്ടയാൾ ചോദിച്ചു.... " ഡോക്റ്റർ ഇതെങ്ങനെ ഞാൻ അവരോട് പറയും.... എന്നെ കൊണ്ടാവില്ല... കുറച്ച് നേരത്തിന് ശേഷം നിങ്ങള് തന്നെ അവരോട് പറയുമോ...? " ഞാൻ പറയാം... പക്ഷേ നിങളുടെ മോൾക്ക് വേണ്ടിയാണ് അയാളിപ്പോ ജീവൻ കളഞ്ഞത്... അയാളുടെ സ്നേഹം പോലും നിങൾക്ക് മോളുടൂടായിരുന്നെങ്കിൽ ഒരു പക്ഷെ രണ്ടു പേരും ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ...! ഒരു പുച്ഛത്തോടെ ഡോക്റ്റർ അത് പറഞ്ഞ് റൂം വിട്ട് പുറത്തേക്ക് പോയി... മറ്റുള്ളവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അയാൾക്ക് അറിയാതെ പോയി.... തൻ്റെ പ്രിയതമൻ്റെ മരണ വാർത്ത കേൾക്കുമ്പോൾ ആ ഉമ്മക്ക് താങ്ങാൻ ആവുമോ എന്നത് പോലും സംശയമായിരുന്നു... " ഇക്കാ... ഡോക്റ്റർ എന്താ പറഞ്ഞത്... ? പുറത്തേക് ഇറങ്ങിയപ്പോൾ ഓടി വന്നതു ചോദിച്ചത് നൂറയുടെ ഉമ്മയായിരുന്നു... " മോൾ കണ്ണ് തുറന്നു.... ഇനി പ്രശ്നമില്ലെന്ന് പറഞ്ഞിട്ടുണ്ട്...! പിന്നീട് ഒരു വാക്കിനും ഇടക്കൊടുക്കാതെ അയാളവിടേ നിന്നും പുറത്തേക്ക് നടന്നകന്നു... പിടിച്ചുനിൽക്കാൻ അതല്ലാതെ അയാളുടെ മുന്നിൽ വേറെ മാർഗങ്ങളൊന്നും ഉണ്ടായില്ല... പുറത്തെ ക്യൻ്റീനാരികിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്ന റസലിൻ്റ്റെ അരികിലായി അയാളും ഇരുന്നു.... " അതെ നി ഒന്നും കാര്യമാക്കേണ്ട... ഉപ്പ അപ്പോയത്തെ ദേഷ്യത്തിന് എന്തൊക്കെയോ ആലോചിച്ചു കൂട്ടി പറഞ്ഞതാവും നി അതൊക്കെ വിട്ടു കള.... ഒന്നില്ലെങ്കിലും പ്രായമായവർ അല്ലേ....! എല്ലാം കെട്ടിരുന്നവൻ തല താഴ്ത്തി... കൈയ്യിൽ പിടിച്ചിരുന്ന ചായ ക്ലാസ്സിലേക്ക് ഒരു തുള്ളി കണ്ണ് നീർ വീണപോയാണ്.... നൂറയുടെ ഉപ്പയും ശ്രദ്ധിച്ചു തുടങ്ങിയത്.... " ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു... ദേഷ്യം എന്നെ ഭ്രാന്തനക്കുകയാണ്... ഉമ്മയെന്നെ വിളിച്ചു പറഞ്ഞിരുന്നു... ബിപി കൂടി ഉപ്പയെ വെൻ്റിലേറ്ററിൽ കയറ്റിട്ടുണ്ടെന്നും പറഞ്ഞു... ഉപ്പ വരട്ടെ ഞാൻ തന്നെ മാപ്പ് പറഞ്ഞോള...! അതും പറഞ്ഞു തീർക്കുമ്പോൾ അവനോട് ഇനി ഉപ്പ വരില്ലെന്ന കാര്യം എങ്ങനെ പറയുമെന്ന് കരുതി നിൽക്കുമ്പോഴാണ്.... ഉമ്മയുടെ ഫോൺ അവനിലേക്ക് വീണ്ടും വരുന്നത്... പക്ഷേ മറുതലക്കൽ ഉമ്മയല്ല... അമ്മയിയാണ്.... " ഡാ... ഉപ്പ പൊയിട്ടോ...! അത് കേട്ടതും... കയ്യിലുണ്ടായിരുന്ന ചായ ക്ലാസ് ഊർന്നു തയേക്ക് വീണു.... ഒരു ഭ്രാന്തനെ പോലെ അശുപത്രിക്കുള്ളിലേക് അവനോടി.... അബോധാവസ്ഥയിൽ ഇരിക്കുന്ന ഉമ്മ... കണ്ണുകളിൽ കണ്ണുനീർ വാർത്ത് നിൽക്കുന്ന കുടുംബങ്ങൾ... നൂല് പൊട്ടിയ പട്ടം കണക്കെ അവൻ താഴേക്ക് വീണു പോയി... അവനെ പിടിച്ചിരുത്തുമ്പോൾ... അലമുറയിട്ടവൻ കരയുന്നുണ്ടായിരുന്നു.... "ഉപ്പാ...... പക്ഷേ വിളി കേൾക്കാൻ ഉപ്പയില്ലെന്ന യാഥാർത്ഥ്യം അവിടെ കൂടിയവർക്കൊക്കെ അറിയാമായിരുന്നു.... എല്ലാവരിലും സങ്കടകടലയിരുന്നു.... ഒന്നും അറിയാതെ ജീവിതത്തോട് മല്ലടികുകയായിരുന്നു നൂറയപ്പോയും.... " ഹാ.... പോവാനായില്ലേ....! ഡോക്റ്റർ അത് പറയുമ്പോൾ അവളൊന്നു തലയാട്ടി.... കയിഞ്ഞ ആറു ദിവസം അവളാ ഹോസ്പിറ്റലിൻ്റെ ഭാഗമായിരുന്നു എന്നവളോർത്തു... " പിന്നെ പോവുന്നതൊക്കെ കൊള്ളാം... നിൻ്റെ കഥകളെല്ലാം ഞാൻ അറിഞ്ഞിട്ടുണ്ട്... സംഭവിച്ചതെല്ലാം അതിൻ്റെ വഴി വിട്ട് നി നിൻ്റെ ഇഷ്ട്ടത്തിനുള്ള വഴി നടക്ക്... ആരുമില്ലാത്ത ഒരാളായല്ല പടച്ചോൻ നിന്നെ ഭൂമിയിലേക്ക് പടച്ചു വിട്ടിട്ടുള്ളത്... സൊന്തമായി ഒരു ജോലി ഉണ്ടായാൽ നിനക്ക് നിൻ്റെ ഇഷ്ടത്തിന് ജീവിക്കാം.... അതല്ലാതെ സ്വയം ജീവൻ എടുക്കാൻ ഇനി നി നിൽക്കരുത്... ജീവൻ തരുന്നതും പടച്ചോൻനാണ്... അത് തിരിച്ചെടുക്കുന്നതും അവൻ തന്നെയാണ്...! ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങ്പോൾ ഉള്ളിലൊരു വേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ.... തനിക്ക് വേണ്ടി ജീവൻ കളഞ്ഞ സൊന്തം ഉപ്പാക്ക് തുല്ല്യമായൊരു മനുഷ്യനെ ഇനി എനിക്ക് കാണാൻ ആവില്ലല്ലോ എന്ന സങ്കടവും ഉള്ളിൽ ഉരുണ്ടു കൂടി.... *തുടരും....* കഥ ഇഷ്ട്ടമായാൽ നിങ്ങളുടെ വില പെട്ട അഭിപ്രായം കമെന്റിൽ രേഖപെടുത്തുക.... നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് മുന്നോട്ട് പോവാനുള്ള ഊർജം... 🫂 #📙 നോവൽ
See other profiles for amazing content