#കഥ #കഥ #💓 ജീവിത പാഠങ്ങള്‍ #👨👨👧👦 ജീവിതം #📙 നോവൽ
ദിയാമി (ഭാഗം 1)
ഈ കണ്ടുമുട്ടൽ ഇപ്രകാരം സംഭവിക്കുമെന്ന് കരുതിയതേയില്ല. സത്യകഥ എന്തെന്നാൽ ഇങ്ങനെ കാണാനായിരുന്നില്ല ഞാൻ ആഗ്രഹിച്ചതും.നീണ്ട അഞ്ചു വർഷം...യാത്രയിലുടനീളം മനസ്സിലൂടെയും കൺമുന്നിലൂടെയും കഴിഞ്ഞ കുറച്ച് സമയത്തെ സംഭവങ്ങൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു.
" ങ്രിം...ങ്രിം..."
'ഹലോ ഗുഡ് മോർണിങ് മാഡം,
മോണിങ്...എന്താ സ്റ്റെല്ല നേരം ഇരുട്ടി
യല്ലോ നീ വരുന്നില്ലേ'.
യാത്രാക്ഷീണം മറച്ചുവയ്ക്കാതെ ഞാൻ അന്വേഷിച്ചു.
'ഏഹ് വൈകുന്നേരമോ...എടൊ
താനൊന്നാ ക്ലോക്കിലേക്ക് നോക്കിയേ...'
പ്രായം മുപ്പത് കഴിഞ്ഞുവെങ്കിലും ഉറക്കത്തിൽ നിന്ന് വിളിച്ചാ പണ്ടത്തെ നിക്കറുകാരിയാകും ഞാൻ.ഉറക്കം കളഞ്ഞ പ്രിയകൂട്ടുകാരിയെ അവളുടെ പിതാമഹന്മാരെ ഓർമ്മിപ്പിച്ചു കൊണ്ടു ഭിത്തിയിൽ ആടുന്ന ഘടികാരത്തിലേക്ക് കണ്ണോടിച്ചു.ഓടിച്ച കണ്ണ് അപ്പോൾ തന്നെ ഊരി താഴെ വീണു.
'അഞ്ചു മണി'.
'അതെ അഞ്ചു മണി'
'വൈകീട്ട് അഞ്ചല്ലട്ട ആമീ...പുലർച്ചെ അഞ്ചാണ്.
എനിക്കിന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.
എന്നാലും വരാൻ വൈകും.അല്ല ഇന്നല്ലേ
നിന്റെ ക്ലാസ്...സ്കൂളിൽ.
എന്റെ മുഖത്തെ ഞെട്ടൽ വീഡിയോ കോളിൽ കണ്ടപോലെ അവൾ പറഞ്ഞു.
പിന്നീടുള്ള അവളുടെ സംഭാഷണത്തിനിടകൊടുക്കാതെ ഞാൻ കോൾ കട്ട്ചെയ്തു.
അലസമായി മുടി ചുറ്റിക്കെട്ടി നേരെ അടുക്കള
യിലേക്ക്.ചൂട് ചായയും ബട്ടർ കുക്കീസും അമ്മയെ ഓർമ്മിപ്പിച്ചു.
ശേഷം നോട്ട്പാഡ് എടുത്ത് എഴുതി
"അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും...
ചിലതെല്ലാം ഓർക്കാനും ചിലതെല്ലാം പൊറുക്കാനും".
പ്രതീക്ഷിച്ചു വന്ന വരവിനെക്കാൾ
കൂടുതൽ പ്രതീക്ഷിക്കാതെയുള്ളസംഭവ
ങ്ങളായിരിക്കും എന്ന് മനസ്സ് പറയുന്നതു
പോലെ.
" 25/07/2021-തിങ്കൾ"
തീയ്യതി എഴുതി നോട്ട്പാഡ് എടുത്തു വച്ചു.
ഫ്രഷ് ആയി റൂമിൽ നിന്ന് ഇറങ്ങാൻ നേരം പതിവില്ലാതെ ഫോൺ റിംഗ് ചെയ്തു കൊണ്ടേ നിന്നു.
നേരം പുലർന്ന് ഇത് എട്ടാമത്തെ കോൾ ആണ്.
സ്കൂളിൽ നിന്നാവും.ഷെഡ്യൂൾ പ്രകാരം ആ ഒരു കോൾ മാത്രമാണ് വരാൻ ബാക്കിയുള്ളത്.
'ഹലോ.......'
അതെ സ്കൂളിൽ നിന്നുമാണ്.ഫങ്ഷൻ രാവിലെ 10 നാണ്.ഇപ്പോൾ പുറപ്പെട്ടാൽ 9 കഴിയുമ്പോൾ എത്താം.വൈകിയില്ല വീടു പൂട്ടി,താക്കോൽ പതിവു സ്ഥലത്തിന് കൈമാറി.സ്കൂട്ടിയിലാണ് യാത്ര.
എന്റമ്മോ...എന്തൊരു ചൂടാ...ഹെന്റെ സൂര്യാ തനിക്കു വോൾട്ടേജ് കുറച്ചു കുറച്ചൂടെ.ഓടി ഒളിക്കാൻ പോലും പറ്റില്ലലോ...അല്ലെങ്കിലും ഒളിവു ജീവിതം നമുക്ക് പുതുമയുള്ളതല്ലല്ലോ...
സമയം പത്ത് ആകുന്നതിനു മുൻപേ എന്തിനാണോ ഇങ്ങനെ പിന്നാലെ വരുന്നത്.
രണ്ടു മണിക്കൂർ യാത്ര ചെയ്ത് സ്കൂളിൽ എത്തി.
ഒൻപതര എന്ന് പറഞ്ഞിട്ട് ഒൻപതിനു മുൻപ് എത്തി
എങ്ങനെ എത്താതെ നിൽക്കും ഞാൻ എൺപതിലും സൂര്യൻ എന്റെ പിന്നാലെ നൂറ്റിഇരുപതിലും അല്ലേ വന്നത്.
സ്കൂൾ ഗെയിറ്റ് കടന്ന് കോമ്പൌണ്ടിൽ കയറി.
പണ്ടത്തെ അതേ പടികൾ...അതേ ഇരിപ്പിടങ്ങൾ...
കുറിച്ചു മരങ്ങൾ മുറിച്ചതും ഓപ്പൺ ഓഡിറ്റോറിയം വന്നതും ഒഴിച്ചാൽ മാറ്റങ്ങൾ ഒന്നും തന്നെ പ്രകടമല്ല
കുട്ടികൾ എത്തുന്നേയുള്ളൂ..ചിലപ്പോൾ കൂടെ പഠിച്ചവരുടെ മക്കളുണ്ടാകാം ഇക്കൂട്ടത്തിൽ.ചിലരെയെങ്കിലും മുഖ സാദൃശ്യം വച്ച് താരതമ്യം ചെയ്യാൻ ശ്രമിച്ചു ഞാൻ.
പെട്ടെന്നു പിന്നിൽ നിന്നൊരു വിളി.
(തുടരും)