ഫോളോ
Aj unni
@malarvq0
468
പോസ്റ്റുകള്‍
3,199
ഫോളോവേഴ്സ്
Aj unni
1.6K കണ്ടവര്‍
2 ദിവസം
നീയെന്ന സത്യം.. #📝 ഞാൻ എഴുതിയ വരികൾ നീയെന്നിലിത്രമേലഭിവാജ്യ ഘടകമായ് നീ നിറഞ്ഞതെന്തിനെന്നറിയുമോ പെണ്ണേ നീറുന്ന കടലിൽ ഞാൻ നീന്തുന്ന നേരവും നീരാഴമറിയാതെ തളർന്നു താഴുമ്പൊഴും നീന്തിപ്പിടിച്ചു കരയ്ക്കേക്കടുപ്പിച്ച്- നീളത്തിലുള്ള ഈ ജീവിതനൗകയെ നീറാതെ പുകയാതെ നെഞ്ചോട് ചേർത്ത് നീ തരും സാന്ത്വനം തുഴയായ് മാറ്റാനും നീയെന്ന പുഷ്പത്തെ വാടാതെ കരിയാതെ നീരേകി പ്രണയത്താലൂട്ടിയുറക്കാനും! നീയേകും വാക്കിലെ സ്വപ്നങ്ങൾ നിറവേറ്റി നീയെന്നെപ്പുണർന്നന്ത്യം സ്വർഗ്ഗത്തിലേറാനും നീയെന്ന ഞാനെന്ന വാക്കുകൾക്കപ്പുറം നീലാകാശം പോലപരർക്കായ് തെളിയാനും നീരസം തോന്നാതെ ഈ ജീവിതയാത്രയിൽ നീളെ നീളെ നമ്മിലുണരട്ടെയിങ്ങിനെ. #📋 കവിതകള്‍ #❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾
Aj unni
847 കണ്ടവര്‍
12 ദിവസം
#❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 🔥 ആത്മനിർവൃതി ... ​അന്തരാത്മാവിൻ മൗനമാം ഗഹ്വരത്തിൽ, സ്പന്ദിക്കുമൊരഗ്നിയായി വിരുന്നു വന്ന സത്യം. ചുറ്റും വിഭ്രമങ്ങൾ, മിഥ്യയാം കാഴ്ചകൾ, അവയ്ക്കപ്പുറം ജ്വലിക്കുമെൻ സ്വയംപ്രഭ. ​ആത്മാവിൻ്റെ മൗനമാം ഗർത്തത്തിൽ, മാറ്റൊലിയില്ലാതെ സത്യം ഉറങ്ങുന്നു. വാക്കുകൾ മായും, ഭാവങ്ങൾ മറയും, ശാന്തമാം നിശ്ശബ്ദതയിൽ ബോധം തെളിയുന്നു. ​സ്വയം തിരിഞ്ഞുനോക്കുമീ തീർത്ഥാടനത്തിൽ, ഞാനുണരുന്നു, കാലത്തിൻ വേലിക്കെട്ടുകൾ ഭേദിച്ച്. ഭയത്തിൻ ചങ്ങലകൾ എന്നിൽ നിന്നും അഴിഞ്ഞു, മോഹത്തിൻ മരീചികകളെ ദൂരെ ഞാൻ കണ്ടു. ​ഈ ബോധം എൻ്റെ ആകാശവും കടലും, അതിലലിയുന്ന തന്മാത്രയും ഞാനല്ലോ. ഉള്ളിൽ വിടരുന്ന പൊരുളാണെൻ ശക്തി, ഞാനെന്ന പ്രതിഭാസം ഇവിടെ പൂർണ്ണം, അനശ്വരം...
Aj unni
887 കണ്ടവര്‍
24 ദിവസം
#🖋 എൻ്റെ കവിതകൾ🧾 #❤️ പ്രണയ കവിതകൾ #📝 ഞാൻ എഴുതിയ വരികൾ Dhaham... മഷിപ്പാത്രം നിറഞ്ഞിട്ടും തുടങ്ങാത്തൊരു വരിപോലെ, ഉള്ളിൽ കത്തുന്നു അടക്കിപ്പിടിച്ച ദാഹം. അക്ഷരങ്ങൾ കുന്നുകൂടി വാക്കുകൾ കല്ലിച്ചമർന്നു. എങ്കിലും പേപ്പർ വെളുത്തു കിടക്കുന്നു... എന്തോ ഒന്ന് കുറയാതെ, എവിടെയോ ഒടുങ്ങാത്ത ഒരു വിശപ്പ്… ഇത് സത്യത്തെ തൊടാനുള്ള ദാഹം, മൗനത്തെ പിളർത്താനുള്ള ദാഹം, ഉറക്കം കെടുത്തുന്ന പുതിയ ഒരു ഭാവനയെ ഭൂമിയിലേക്ക് വലിച്ചിടാൻ തിടുക്കപ്പെടുന്ന ആത്മാവിൻ്റെ ദാഹം. തെളിഞ്ഞ ചിന്തകളല്ല, ചുട്ടുപൊള്ളുന്ന ഒരു നോവിൻ്റെ രഹസ്യമിനിയുമെഴുതണം... വായനക്കാരൻ്റെ നെഞ്ചിൽ തീ കോരിയിടുന്ന ഒരൊറ്റ വാക്ക്. പുറംലോകം അറിയാത്ത ഈ അന്തർയാത്രയിൽ ഞാൻ എപ്പോഴും ദാഹിക്കുന്നു... എഴുതിയാൽ തീരാത്ത ആ കടലോളം ആഴമുള്ള അക്ഷരങ്ങൾക്കായി!
Aj unni
1.9K കണ്ടവര്‍
1 മാസം
രാവിൽ.... #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾 കരൾ പകുത്തുതരും, ഹൃദയം കൈമാറും, കണ്ണുകളിൽ നോക്കി, നിശബ്ദം തീരാതെ കാത്തിരിക്കും. മരണം വരേയും വാഗ്ദാനം ചെയ്യും, ഒരൊറ്റ രാവിൽ… എല്ലാം മാറിപ്പോകും. അകത്തേക്ക് വലിച്ച ശ്വാസം, തിരികെ വരാതെയോ മാറും അവസാനമെന്നത് എത്ര പെട്ടെന്ന് മനസ്സിലാകുമോ മനുഷ്യന്? നമ്മുടെ സ്വപ്നങ്ങൾ തകർന്നാലും, ഓർമ്മകൾ പിന്നെയും പാടും, “നിന്നെ ഞാൻ മറന്നിട്ടില്ല” അതൊരു മായയായി തീരും. ജീവിതം നിസ്സാരമാണെങ്കിലും, നമ്മൾ അതിൽ നിറം തേടും, മനസ്സിന്റെ പൊറാട്ടങ്ങൾ നാട്യമായ്, വേദനയെ മധുരമാക്കും… മഴ പെയ്താൽ ഓർമ്മകൾ വളരും, നിശ്ശബ്ദതയിൽ ഹൃദയം വിളിക്കും… മറുപടി ഇല്ലെങ്കിലും നാം പ്രതീക്ഷയെ താലോലം ആക്കും… ജീവിതം ചിരിയാകാം, കണ്ണീരാകാം, വ്യാമോഹം തീരാത്തൊരു യാത്രയാകാം… പറഞ്ഞിട്ടെന്ത് കാര്യമിതിൽ, മനസ്സിനു വഴിയറിയുമോ..
See other profiles for amazing content