അരികിലില്ലെങ്കിലും സ്വന്തമെന്നോണം നീ എന്റെ കൂടെ തന്നെ ഉണ്ട് ❤️നിന്നിൽ എനിക്കാവകാശങ്ങൾ ഒന്നുമില്ലെന്ന് അറിയാം.💔എങ്കിലും,നീയെന്നെ ലോകം എന്റെ മാത്രം സ്വകാര്യമാണ്.❤️ പലപ്പോഴും ദൂരെ നിന്ന് കാണുന്ന ഒരു നല്ല സ്വപ്‌നം പോലെയാണ് നീയെനിക്ക് ❤️ആ ചിരി, ആ വാത്സല്യം, ആ ശ്രദ്ധ... അതെല്ലാം എന്റെ മനസ്സിൽ ഒരു മായാത്ത ചിത്രമായി പതിഞ്ഞുപോയതാണ് ❤️നിന്റെ ഓരോ നിമിഷങ്ങളും , ഓരോ വാക്കുകളും... ഒന്നും ചിലപ്പോ എന്റേതല്ലാതിരിക്കാം💔പക്ഷേ, നീ എനിക്കായ് തരുന്ന ആ കുറച്ചു നിമിഷങ്ങൾ എന്റെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന അനുഭൂതി.❤️..എന്റെ സന്തോഷങ്ങളിൽ മാത്രമല്ല, നിന്റെ പരിഭവങ്ങളിലും ദേഷ്യത്തിലും എല്ലാം ഞാനൊരു ഉടമസ്ഥാവകാശം കണ്ടെത്തുന്നു.❤️ അത് മറ്റാർക്കും നൽകാൻ കഴിയാത്ത എന്നിൽ മാത്രം ഒതുങ്ങുന്ന ഒരു സ്നേഹമാണ്.❤️ എനിക്ക് നിന്നിൽ അവകാശവുമില്ലെങ്കിലും എല്ലാം എന്റേതാണെന്ന് എന്റെ മനസ്സ് പറയുന്നു.❤️ നിന്റെ സമയവും, ചിരിയും, പരിഗണനയും, ദേഷ്യവും... അതെല്ലാം എനിക്ക് സ്വന്തമാണ്❤️.അതെല്ലാം നീ എനിക്ക് മാത്രമായി തരുന്നതാണ്.❤️
കാരണം. ആരും കാണാത്ത,... ആർക്കും അളക്കാൻ കഴിയാത്ത ഒരു ആത്മബന്ധം ഞാനും നീയുമായി പങ്കിടുന്നുണ്ട്.❤️ അതുതന്നെയാണ് അതാണ് ഈ ബന്ധത്തിന്റെ സത്യവും ശക്തിയും ❤️
#💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗