ഫോളോ
Good Tasty😉Recipe
@mmankar
8,562
പോസ്റ്റുകള്‍
22,849
ഫോളോവേഴ്സ്
Good Tasty😉Recipe
11K കണ്ടവര്‍
2 ദിവസം
പതിമുഖ ദാഹ ശമിനിയുടെ പിന്നിലെ തട്ടിപ്പ്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിലെ 90 ശതമാനം റെസ്റ്റോറന്റുകളിലും കിട്ടുന്ന കുടിവെള്ളം പിങ്ക് നിരത്തിലുള്ളതാണ്. നമ്മുടെ ഭൂരിപക്ഷം വീടുകളിലും നിറമുള്ള ഈ വെള്ളം തീൻമേശ അലങ്കരിക്കുന്നുണ്ട്. ജീരകത്തിന്റെയും ചുക്കിന്റെയും മറ്റു സാമ്പ്രദായിക ചേരുവകളുടെ എല്ലാം സ്ഥാനം തെറിപ്പിച്ച പതിമുഖമാണ് വെള്ളത്തിന് ആകർഷകമായ നിറം നൽകുന്നത്. ദാഹശമിനികളുടെ ഗണത്തിൽ പ്രഥമ സ്ഥാനീയനാണ് ഇന്ന് പതിമുഖം. സത്യത്തിൽ ഒരു ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പതിമുഖം. അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പതിമുഖം സൂപ്പർ സ്റ്റാറായി മാറി കേരളത്തിൽ. ദാഹ ശമിനികളിലെ പ്രധാന ചേരുവയും പതിമുഖമായി. നിങ്ങൾക്കറിയാമോ കേരളത്തിൽ ദിനം പ്രതി ആവശ്യമായി വരുന്ന പതിമുഖം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്നില്ല എന്ന സത്യം ? ടൺ കണക്കിനാണ് ഇതിന്റെ കേരളത്തിലെ ഉപഭോഗം. വ്യാവസായിക അടിസ്ഥാനത്തിൽ അധികമാരും പതിമുഖം കൃഷി ചെയ്യുന്നില്ല. ഇവയുടെ മൂർച്ചയറിയ മുള്ളുകൾ അതിനൊരു കാരണമാണ്. പതിമുഖ മരങ്ങൾ കേരളത്തിൽ ധാരാളമായി നമ്മൾ എത്രപേര്‍ കണ്ടിട്ടുണ്ട്... മലയോര മേഖലകളിൽ പോലും വിരളമായേ ഇവ കാണൂ. ലഭിക്കുന്ന ദാഹശമനികളിൽ 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. കേരളത്തെ അപേക്ഷിച്ച് മരങ്ങൾ വളരെ കുറഞ്ഞ ഒരു സ്ഥലമായ തമിഴ് നാട്ടിൽ എവിടെയാണ് ഇത്രയധികം പതിമുഖം എന്ന അന്വേഷണം ചെന്നെത്തി നിൽക്കുക ഞെട്ടിപ്പിക്കുന്ന ഒരു സത്യത്തിലാണ്. ഇതിന്റെ സതൃാവസ്ഥ എന്തെന്നാൽ തമിഴ് നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടി വേസ്റ്റുകളിൽ കൃത്രിമ ചായം കലർത്തി ഉണക്കി അയക്കുന്നതാണ് കൂടുതലും പതിമുഖം എന്ന സത്യം... വൃക്കയേയും മാറ്റ് ആന്തരിക അവയവങ്ങളെയും മാരകമായി ബാധിക്കുന്നതാണ് ഇതിൽ ചേർക്കുന്ന നിറവും മറ്റു രാസപദാർത്ഥങ്ങളും… മറ്റൊരു യുക്തിയെ അടിസ്ഥാനമാക്കി നോക്കിയാൽ നാട്ടിൽ അങ്ങാടി മരുന്ന് കടയിൽ കിട്ടുന്ന പതിമുഖത്തിന് വില 100 ഗ്രാമിന് 90 രൂപയാണ് അങ്ങനെയെങ്കിൽ എങ്ങിനെയാണ് 10 രൂപയ്ക്ക് പതിമുഖം ദാഹശമനി പായ്ക്കറ്റിൽ ലഭിക്കുക ? 10 നമ്മൾ കൊടുക്കുന്ന MRP ആണെങ്കിൽ എത്ര തുച്ഛമായിരിക്കും ഇതിന്റെ ഉത്പാദന ചിലവ്. വലിയ ഒരു മാഫിയ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. കുടിവെള്ളത്തെ പോലും വിശ്വസിക്കാൻ കഴിയാത്തൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്. പതിമുഖം നിർബന്ധമാണെങ്കിൽ മേൽപറഞ്ഞ അങ്ങാടി മരുന്ന് കടകളിൽ നിന്നോ വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നോ വാങ്ങി ഉപയോഗിക്കുക. അതല്ലെങ്കിൽ പരമ്പരാഗതമായി കുടിവെള്ളത്തിൽ ചേർക്കുന്ന വസ്തുക്കളിലേക്ക് തിരിച്ചു പോകുക…. #💪🏻 ആരോഗ്യ നുറുങ്ങുകൾ
See other profiles for amazing content