എന്താണ് തൗഹീദ്?
‘വഹ്ഹദ’ എന്ന് പറഞ്ഞാല്‍ ‘അഫ്‌റദ’ അഥവാ ‘ഏകനാക്കുക’ എന്നാണ് അര്‍ഥം. ‘റുബൂബിയ്യഃ’ (സൃഷ്ടികര്‍തൃത്വം), ഉലൂഹിയ്യഃ (ആരാധ്യത), ‘അല്‍അസ്മാഉ വസ്സ്വിഫാത്’ (നാമവിശേഷണങ്ങള്‍) തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.
ഈ വിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ തൗഹീദിനെ മുന്‍ഗാമികള്‍ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
(1) തൗഹീദുര്‍റുബൂബിയ്യഃ
(2) തൗഹീദുല്‍ ഉലൂഹിയ്യഃ
(3) തൗഹീദുല്‍ അസ്മാഇ വസ്സിഫാത്
തൗഹീദുര്‍റുബൂബിയ്യഃ
സൃഷ്ടിപ്പും (الخلق) ആധിപത്യവും (الملك) നിയന്ത്രണവുമെല്ലാം (التدبير) അല്ലാഹുവിൽ മാത്രം പരിമിതപ്പെടുത്തലാണിത്.
സൃഷ്ടിപ്പിലെ ഏകത്വം : അല്ലാഹു മാത്രമാണ് സ്രഷ്ടാവ്. അവനല്ലാതെ മറ്റൊരു സ്രഷ്‌ടാവുമില്ല.
وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا
ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:25/2)
ٱللَّهُ خَٰلِقُ كُلِّ شَىْءٍ
അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. (ഖു൪ആന്‍ :39/62)
يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? (ഖു൪ആന്‍:35/3)
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. (ഖു൪ആന്‍ :1/2)
ആധിപത്യത്തിലെ ഏകത്വം : അല്ലാഹു മാത്രമാണ് അധിപതി.
تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :67/1)
قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) (ഖു൪ആന്‍ :23/88)
കാര്യ നിയന്ത്രണത്തിലെ ഏകത്വം: എല്ലാ കാര്യങ്ങളുടെയും നിയന്ത്രണാധികാരം അല്ലാഹുവിന് മാത്രമാണ്. ആകാശ ഭൂമികളുടെ കാര്യങ്ങളടക്കം അഖില സൃഷ്‌ടി ജാലങ്ങളെയും അവൻ നിയന്ത്രിക്കുന്നു.
أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുർആൻ:7/54)
ഈ ലോകത്തുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് അല്ലാഹുവാണ്. സൃഷ്ടിച്ചുവെന്ന് മാത്രമല്ല, അവയെയെല്ലാം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവനും അവന്‍ മാത്രമാണ്. ഉപജീവനം നൽകുന്നവനും അവനാണ്. അവനാണ് എല്ലാത്തിനേയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. ചുരുക്കത്തില്‍ എല്ലാത്തിന്റേയും റബ്ബ് അവന്‍ മാത്രമാണ്. ഈ പ്രവ൪ത്തനങ്ങളിലെല്ലാം അവന്‍ ഏകനാണ്. അതിലൊന്നും അവന് ഏതെങ്കിലും സഹായിയോ പങ്കാളിയോ ഇല്ല. ഇതാണ് റുബൂബിയ്യത്ത്. #🕉️ഓം നമഃശിവായ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪വെള്ളിയാഴ്ച രാവ് 🌙 #🙏സായിബാബ